മുംബൈയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ മനസും ആ എൻജിനൊപ്പം തന്നെ നീങ്ങുന്നുണ്ട്..എന്റെ ഓർമകളും മരങ്ങളെ പോലെ പിന്നോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു..
മടിയിൽ ഇരുന്നുറങ്ങുന്ന കല്ലുമോളെയും, തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗൗരിയേയും ചേർത്തുപിടിക്കുമ്പോൾ കണ്ണിലൂറുന്ന നനവുകൾക്കു ആയിരം കഥപറയാനുണ്ടായിരുന്നു…..
ഇതൊരു ഒളിച്ചോട്ടമാണ് ബാക്കിയുള്ള എന്റെ രണ്ടു ജീവനുകളെയും സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള യാത്ര … അവരെ ഭദ്രമായി ഏല്പിക്കാൻ പറ്റിയ ഇടം അവിടം മാത്രമാണ്… അതുകൊണ്ട് മാത്രം ആണ്. ഇങ്ങനെ ഒരു മടക്കം…
ഒരിക്കലും തിരിച്ചു വരരുത് എന്നാഗ്രഹിച്ചു കൊണ്ടാണ് മുംബൈയിലേക്ക് ചേക്കേറിയത്. പക്ഷെ കാലം എന്നെ ഇവിടേയ്ക്ക് തന്നേ തിരികെ എത്തിച്ചിരിക്കുന്നു… പലപ്പോഴും ജീവിതം അങ്ങനെയാണ് നമ്മൾ എവിടെ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് അവിടെ തന്നേ വിധി നമ്മളെ കൊണ്ട് എത്തിക്കും…..
കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താൽ നഷ്ടങ്ങൾ മാത്രം സമ്മാനിച്ച നാട്… അവിടേയ്ക്കാണ് വീണ്ടും യാത്ര… ഓർമയുടെ ചവറ്റുകുട്ടയിലേക്കു മനഃപൂർവമായി ഒതുക്കി കളഞ്ഞ മുഖങ്ങൾ പൂർവാധികം ശോഭയോടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു….
“വേദേച്ചി എന്തിനാ കരയുന്നെ…..
“ങ്ങാ, ഗൗരി നീയുണർന്നോ… ഒന്നുല്ല… ഞാൻ വെറുതെ പഴയതൊക്കെ….
“ചേച്ചിക്ക് ഒട്ടും ഇഷ്ടം ഇല്ലല്ലേ ഈ മടക്കം…. എനിക്കറിയാം….
“അങ്ങനെ ഒന്നും ഇനി വിചാരിച്ചിട്ട് കാര്യമില്ല ഗൗരി… ഇപ്പൊ സുരക്ഷിതമായ ഒരിടമാണ് നമുക്ക് വേണ്ടത്… അതിനു പറ്റിയത് എന്റെ തറവാടാണ്…. വേറെ ഒന്നും ഇപ്പൊ ചിന്തിക്കണ്ട….
അപ്പോളേക്കും കല്ലുമോൾ ചിണുങ്ങി തുടങ്ങിയിരുന്നു… അവളെ ഉണർത്തി കൈയിൽ കരുതിയിരുന്ന പാല് കൊടുക്കുമ്പോൾ… അതുവരെ ഉള്ള വിഷമങ്ങൾ എവിടേയോ ഓടി ഒളിച്ചു….
പിന്നെ ഓർമകൾക്ക് വിരാമം ഇട്ടുകൊണ്ട് ഗൗരിയുടെയും കല്ലുമോളുടെയും കളിചിരിയിൽ കുടുങ്ങികിടന്നു മനസു…
“എന്തിനാ ചേച്ചിപ്പെണ്ണേ ഇങ്ങനെ ചിരിക്കൂന്നേ….
പതിനേഴു വയസായ പെണ്ണാണ്. എന്നിട്ട് മൂന്ന് വയസു കഴിഞ്ഞ ആ കുട്ടിനോട് മുട്ടായിക്ക് അടി വയ്ക്കാൻ നാണമില്ലേ ന്റെ ഗൗരി നിനക്ക്…
“അതു കല്ലു പെണ്ണ് ഒന്നുപോലും എനിക്ക് തരാതെ കഴിച്ചിട്ടല്ലേ വേദേച്ചി….
അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം എന്നിലും ചിരിയുണർത്തി. .. …
Sayana –
Supper👌👌👍
Amitha –
nalla story 😍😍othiri ishtaiiii
next part inn thanna post chayamo
Amitha –
othiri ishtayiii… last avar onnikumo 🤔🤔
next part inn thanna post chayamo
Aksharathaalukal –
post cheyam