വീണ്ടും നിങ്ങൾ എന്നോടൊപ്പം ഉണ്ടാക്കും എന്ന വിശ്വാസത്തോടെ പുതിയ ചിലരെ പരിചയപ്പെടുത്തുകയാണ്. കുറച്ചു പഴയ രീതികളോട് ആണ് ഇഷ്ട്ടം അതുകൊണ്ടു ഇതു നിങ്ങൾക്ക് ഇഷ്ടമായോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തണം എങ്കിലും തുറന്നു പറയണം .അപ്പോൾ തുടങ്ങുകയാണ്.
നഷ്ട്ടപെട്ട നീലാംബരി ഭാഗം-1
നീലിമ അതാണ് എന്റെ പേര് കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നു ഇപ്പോൾ .മൂന്നാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥി വീട്ടിൽ അച്ഛൻ അമ്മ ജേഷ്‌ഠൻ.
‘അമ്മ വീട്ടമ്മ യശോദ അച്ഛൻ കൃഷ്‌ണൻകുട്ടി ചേട്ടൻ നന്ദജൻ. പണ്ട് വലിയ തറവാട്ട് കാർ ആയിരുന്നു അമ്മയുടെ കാരണവൻമാർ പക്ഷെ അമ്മയുടെ സമയം ആയപ്പോഴേക്കും ഷെയ്ച്ചു നെല്ലിപലകയോളം ആയി .വിവാഹം കഴിച്ചു അയക്കാൻ നിവർത്തി ഇല്ലാതെ ഇരുന്നപ്പോഴാണ് അച്ഛൻ അമ്മയെ പ്രണയിച്ചു വിളിച്ചു കൊണ്ടു വീട്ടിൽ കയറി ചെന്നത്
അപ്പോഴേക്കും അന്ന് നാട്ടിലെ ഉജ്ജ്വല പ്രമാണിമാർ ആയിരുന്ന അച്ഛച്ഛനും വല്യച്ഛനും അതു ഇഷ്ടപ്പെട്ടില്ല.
അതുകൊണ്ടു അന്ന് തന്നെ രണ്ടിനെയും പുറത്താക്കി
തറവാട്ടിലെ ഏറ്റവും ഇളയ ആൾ ആയിരുന്നു അച്ഛൻ .ലാളിച്ചു വളർത്തിയതാണ് അച്ഛനെ അച്ഛൻ കാര്യപ്രാപ്തി പോലും ആകാതെ ഇങ്ങനെ ഒരു സാഹസം ചെയ്തത് അച്ഛച്ഛനു ഇഷ്ടപ്പെട്ടില്ല .
അന്നുമുതൽ യശോദമ്മയ്ക്കും കൃഷ്‌ണന്കുട്ടിക്കും തേങ്ങാപുരയിലെ രണ്ടു മുറി വീടും കുറച്ചു തെങ്ങിൻതോപ്പും കൊടുത്തു അച്ഛച്ഛൻ കുടുംബത്തിൽ നിന്ന് പുറത്താക്കി. ഒറ്റയ്ക്ക് ജീവിച്ചു കാണിക്കാൻ പറഞ്ഞു അന്ന് തുടങ്ങിയതാണ് ഈജീവിത യാത്ര
ആ തേങ്ങാപുരയിലാണ് ചേട്ടൻ ജനിച്ചതും ഓടി നടന്നു വളർന്നതും എന്നെ ‘അമ്മ വയറ്റിൽ ഉള്ളപ്പോഴേക്കും അച്ഛൻ സ്വന്തമായി ഒരു വീട് വാങ്ങി അവിടെയാണ് ഇപ്പോഴും…
Anjitha –
super story