Skip to content

ഊമക്കുയിൽ

(1 customer review)




Novel details

  • Writer: Sheroon
  • Part:
  • Category: Drama, Mystery,
4/5 - (121 votes)

എടാ ഗിരി …ഗിരി …

ഒന്നീടിക്കടാ … എത്രനേരമായി അമ്മ വിളിക്കുന്നു ??

സരോജിനി  മകൻ ഗിരിയുടെ പുതപ്പ്  മാറ്റി തട്ടി വിളിച്ചു …

ഹോ  എന്റെ അമ്മേ എന്തായിത് ?? ഇത്ര രാവിലെ എഴുനേൽക്കാനായി  ഇവിടെ ഇപ്പോൾ  എന്താ  ഇത്ര അത്യാവശ്യം ??ഉറക്കത്തിന് ഭംഗം വന്ന ദേഷ്യത്തിൽ ഗിരി അമ്മയോട് തട്ടിക്കയറി …

എടാ  ഇന്ന്  നിന്റെ പേരിൽ ക്ഷേത്രത്തിൽ  പൂജ ഉണ്ട് … നീ വരണം … വന്നേ പറ്റൂ …ദേവനും അമ്പലവും  ഇല്ലാതെ  ഇങ്ങനെ നടക്കുന്നത്  കൊണ്ടാണ്  നിനക്ക്  നല്ല  വിവാഹാലോചന പോലും വരാത്തത് ??

അമ്മേ !! തൽകാലം ഞാൻ എങ്ങോട്ടും  ഇല്ല … ഒന്നാമത്  ഞാൻ പുലർച്ചെ  മൂന്നുമണി കഴിഞ്ഞാണ്  ഒന്ന്  ഉറങ്ങാൻ കിടന്നത് … അമ്മക്ക് എന്റെ ജോലിയും  അതിന്റെ സമയവും അറിയാവുന്നതല്ലേ ?? അമ്മ തന്നെ പോയാൽ മതി … അമ്മയുടെ പ്രാർത്ഥന ഈശ്വരൻ കേട്ടോളും ..

ഗിരി പുതപ്പ്  വലിച്ചു മുഖത്തേക്ക്  ഇട്ടു തിരിഞ്ഞു കിടന്നു …

ദേ  ഗിരി  ഞാൻ  ഇപ്പോൾ നിന്നെ അമ്പലത്തിലേക്ക് വിളിച്ചാലും നീ എന്തേലും പറഞ്ഞു ഒഴിഞ്ഞുമാറും … ഇന്ന്  നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല … നീ  ഇപ്പോൾ  എഴുന്നേറ്റ് എന്റെ കൂടെ വന്നില്ലെങ്കിൽ നിന്റെ തലവഴി  ഞാൻ വെള്ളം ഒഴിക്കും !! എന്താ  അതുവേണോ ??

ഗിരി പുതപ്പ് മാറ്റി അമ്മയെ  നോക്കി ?? മേശയിൽ ഇരുന്ന വെള്ളം നിറച്ച ജഗ് പിടിച്ചുകൊണ്ട് അമ്മ നിൽക്കുന്നത് കണ്ടപ്പോൾ ഗിരി സരോജിനിയെ മിഴിച്ചു നോക്കി …

അമ്മക്ക് ഇപ്പോൾ ഞാൻ അമ്പലത്തിൽ വരണം ആത്രേയല്ലേ ഒള്ളു ?? ഞാൻ വരാം !! ഗിരി ദേഷ്യത്തോടെ പുതപ്പ്  എടുത്തു മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു ……ഒരു പത്തുമിനിറ്റ് താ !! ഞാൻ കുളിച്ചിട്ട് വരാം …

മ്മ്  നീ റെഡി ആയി വാ … ഞാൻ താഴെ കാണും സരോജിനി ജഗ് മേശയിൽ വെച്ചിട്ട്  താഴേക്ക് പോകാനായി തിരിഞ്ഞു ..

ഹോ !! ഇന്നത്തെ ദിവസം പോയി എന്ന് പറഞ്ഞാൽ മതി …

ഗിരി ഫോൺ എടുത്തു നോക്കി …

2മിസ്സ്  കാൾ മധു …അവൾ എന്താ  രാവിലെ വിളിച്ചത് ??

വാട്സാപ്പിൽ മധുവിന്റെ മെസ്സേജ് കണ്ടു ..

ഹലോ !!

സോറി വിളിച്ചതിന് ശേഷമാണ് ഓർത്തത്  നിനക്ക് നൈറ്റ് ഷിഫ്റ്റ് ആരുന്നു എന്നത് …. നിനക്ക് എന്നെ ഇന്ന് രാത്രി 8.30ന് റെയിൽവേ സ്റ്റേഷനിൽ വന്ന് പിക്ക് ചെയ്യാൻ പറ്റുമോ ??

മധുവിന്റെ മെസ്സേജ് ഗിരി വായിച്ചു …

അവൾക്ക് ഇപ്പോൾ റിപ്ലൈ കൊടുത്താൽ അവൾ തിരിച്ചു വിളിക്കും … അമ്മ താഴെ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി നില്കുന്നു … പിന്നെ വിളിക്കാം …

ഗിരി വേഗം കുളിച്ചു റെഡിയായി താഴേക്ക് ചെന്നു …

സരോജിനിയുടെ കൂടെ ഗിരിയുടെ അച്ഛൻ ഗോവിന്ദമേനോനും ഉണ്ടായിരുന്നു

ആഹാ  അച്ഛനും അമ്പലത്തിൽ വരുന്നുണ്ടോ ?? പിന്നെ എന്തിനാ അമ്മേ എന്റെ ഉറക്കം കളഞ്ഞത് ….അച്ഛനെ കൂടെ കൂട്ടിയാൽ പോരായിരുന്നോ ??

മതിയാരുന്നടാ മോനെ !!! പക്ഷെ എന്ത് ചെയ്യാനാ  ഇത്‌ സ്വയംവര പൂജയല്ലേ ?? ഞാൻ പോയിട്ട്. കാര്യം ഇല്ലല്ലോ !!! നിന്റെ അച്ഛൻ ഒന്ന് കെട്ടിയതല്ലേ ?? അതിന്റെ ക്ഷീണം മാറിയിട്ടില്ല അല്ലേ  സരോജിനി …

അമ്പലത്തിൽ നിന്ന് വന്നിട്ട് നിങ്ങളുടെ ക്ഷീണം ഞാൻ മാറ്റിത്തരാം … രണ്ടും  കൂടി  എനിക്കിട്ട് പണിയാൻ നിൽക്കാതെ വേഗം വാരാൻ നോക്ക് ..

മൂന്നാളും കൂടെ കാറിൽ കയറി …

മോനെ !! ഗിരി ഒരു നല്ല കല്യാണാലോചന വന്നിട്ടുണ്ട്‌ ..പെണ്ണിന് ബാങ്കിൽ ആണ് ജോലി കാണാനും തരക്കേടില്ല ….ഇന്ന് നിനക്ക് വേറെ പരുപാടി ഒന്നുമില്ലെങ്കിൽ നമുക്ക്‌ അത്രേടം വരെ ഒന്ന് പോയാലോ ?? ഗോവിന്ദൻ  ചോദിച്ചു

അച്ഛാ  ഇന്ന് വേണ്ട  ഒന്നാമത്  ഉറക്കം ശെരിയായിട്ടില്ല അതിന്റെകൂടെ ഇന്ന് മധു ചെന്നൈയിൽ നിന്ന്  വരുന്നുണ്ട്‌  അവളെ പിക്ക് ചെയ്യാൻ പോണം …

ദേ !!! ഇതാണ് എനിക്ക് ഇഷ്ടമല്ലാത്തത് … ആ പെണ്ണിന്റെ വീട്ടുകാർ ഇല്ലേ അതിനെ കൊണ്ടുവിടാനും വിളിക്കാൻ പോകാനുമൊക്കെ ?? നീ എന്താ  കരവൊഴിവായി  കിടക്കുവാനോ ?? അവൾ വിളിക്കുമ്പോളൊക്കെ പോകാൻ ?? സരോജിനി നീരസം പ്രകടിപ്പിച്ചു ….

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4/5 - (121 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for ഊമക്കുയിൽ

  1. Saniya

    Good

Add a review

Your email address will not be published. Required fields are marked *

Don`t copy text!