“ശിവാ….ഡീ …ഒന്ന് എണീക്കടീ ….അല്ലേൽ ആ അലാറം ഒന്ന് ഓഫ് ചെയ്യൂ”.
“ഒന്നടങ്ങ് എൻ്റെ അമ്മേ….ഞാൻ എണീറ്റു “
ഒരു വിധം കട്ടിലിൽ നിന്നെണീറ്റു ….തലയ്ക്കു നല്ല ഭാരം തോന്നുന്നു …രാത്രി ഒരുപാട് വായിക്കാൻ ഉണ്ടായിരുന്നു….അല്ല …എന്റെ പേര് കേട്ടല്ലോ…ശിവാനി …ഞാൻ പ്ലസ് ടു വിനു പഠിക്കുന്നു.ഇന്ന് എൻ്റെ മോഡൽ പരീക്ഷ യാണു ….പിന്നെ അച്ഛൻ അരവിന്ദൻ ഒരു തകർന്ന താണൊ അതോ വളർന്നുകൊണ്ടിരിക്കുന്നതാണോ എന്നറിയാത്ത ബിസിനസ് മാന് ആണ്. ‘അമ്മ ഒരു പാവം അല്ല എന്നാൽ ഒരു ശുദ്ധ വീട്ടമ്മ . പിന്നെ എനിക്ക് താഴേ ഒരു അനിയനും അനിയത്തിയും…രണ്ടും പാരകളുമാണ്…എന്റെ തക്കൂടുകളും ആണ്… ഇതാണ് എന്റെ കുടുംബം…അയ്യോ എന്റെ അമ്മുനെ പറ്റി പറഞ്ഞില്ല……അമ്മു എൻ്റെ ചങ്ക്….ഞങ്ങൾ കുട്ടിക്കാലം തൊട്ടേ ഒരുമിച്ചാണ്……..അയ്യോ! ..ഇനി സമയം ഇല്ലാ..ഞാൻ റെഡി ആവട്ടെ..വേഗം റെഡി ആയി എത്തിയപ്പോ ദാ നമ്മുടെ അമ്മുവും എത്തി….ഞങ്ങൾ വേഗം സ്കൂൾ എത്തി അടിപൊളി ആയി പരീക്ഷയും എഴുതി… പുറത്തിറങ്ങിയപ്പോ…എന്നെ വിളിക്കാൻ അച്ഛൻ വന്നിരിക്കുന്നു.. ഞാനും അമ്മുവും കിളിപോയി നിന്നു….ഞാൻ ഓടി ചെന്നു .
.”എന്താ അച്ഛാ..”
“മോൾ ഒന്നുവേഗം വന്നേ….അമ്മുക്കുട്ടി മോൾ പൊക്കൊളു “
“‘അമ്മക്കു എന്താ പറ്റിയത് അച്ഛാ..”
“അമ്മക്ക്ഒന്നൂല്യ…”
അങ്ങനെ വാണം വിട്ടത് പോലെ ഞങ്ങൾ വീടെത്തി …’അമ്മ ഓടി വന്നു എന്നെ കൊണ്ട് പോയി കുളിപ്പിച്ച് ഒരു നല്ല ചുരിദാർ ഇടീപ്പിച്ചു കണ്ണെഴുതി സുന്ദരി ആക്കി ….എന്റെ ക്ഷമയുടെ നെല്ലി പലക ഞാൻ കണ്ടു.
.”ഒന്ന് നിർത്തിന്നുണ്ടോ…നിങ്ങൾ കൊക്കയ് എന്താ..”
“ശിവ കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കണ്ട നി ന്നെ കാണാൻ ഒരു കൂട്ടർ വരും… മോൾടെ ജാതകം ശുദ്ധജാതകമാണ്..അതിനു പൊരുത്തമുള്ള ഒരു ജാതകം അങനെ കിട്ടില്ല…ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് നമ്മുടെ സീതമ്മയി ഒരു ആലോചന കൊണ്ടുവന്നു അവരുടെ മോൾക്ക്….. പക്ഷേ അവർക്കു ചേർന്നില്ല …അപ്പോഴാ നിന്റെ കാര്യം ഓര്മ വന്നേ…പത്തിൽ പത്തു പൊരുത്തം എന്ന….നോക്കിയപ്പോ കണ്ടത്…പിന്നെ ഒന്നും നോക്കിയില്ല..അവർക്കു ഇപ്പൊ ഉറപ്പിക്കണം പിന്നെ ഒരു വര്ഷം കഴിഞ്ഞു കല്യാണം…”
എന്റെ കിളികളെല്ലാം ഈ ജില്ലാ വിട്ടു പോയി….കരയണോ അതോ ഇറങ്ങി ഓടണോ എന്നെനിക്കറിയില്ല…..ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ചീപ് ഉം പൌഡർ എല്ലാം കൂടി എടുത്തു ഒറ്റ ഏറു വെച്ച് കൊടുത്തു….’അമ്മ എന്റെ കൈ കിഴുക്കി എടുത്തു
.”പെണ്കുട്ടികളായാൽ പറഞ്ഞാൽ അനുസരണ വേണം…നിനക്ക് താഴേ രണ്ടു പേരാ…അച്ഛന്റെ കാര്യം അറിയാലോ…ഒരു കൈയ്യാല പുറത്തിരിക്കുന്ന തേങ്ങാ യാ അച്ഛന്റെ ബിസിനസ്…… പ്രാക്ടിക്കലായി ചിന്തിക്കണം..നല്ല പയ്യനാ..നല്ല കൂട്ടരാ..അവർ നിന്നെ പഠിപ്പിച്ചോളും, ‘അമ്മ മാത്രമേ ഉള്ളു…”
അവർ വന്ന് എന്ന് തോന്നുന്നു. .അതും പറഞ്ഞു ‘അമ്മ പോയി…എന്റെ പറന്ന കിളികളെയെല്ലാം ഞാൻ തിരിച്ചു പിടിച്ചു്…അതേ ‘അമ്മ പറഞ്ഞതാ ശെരി…. പ്രാക്ടിക്കൽ ആയി ചിന്തിക്കണം……താങ്ക്സ് ‘അമ്മ!!!!! ….
Aryalakshmi –
😊😊😊😊super story….
Surya –
Superb!!! Enjoyed a lot. Good story and no lack and happy ending.