” ചേട്ടാ ഈ കമ്മലൊന്നു പണയം വക്കണം”
ഒരു ജോഡി കമ്മൽ റാഫേലിന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു
അയാൾ കമ്മൽ വാങ്ങി തിരിച്ചും മറിച്ചും നോക്കി
“അത് സ്വർണ്ണം തന്നെയാണ്. 3 ഗ്രാമുണ്ട് ”
“കുട്ടി സ്വർണ്ണമല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ, ഇവിടെ പണയം വക്കണെമെങ്കിൽ പരിചയക്കാര് വേണം”
“അത് എന്നു മുതൽ ഞാനറിഞ്ഞില്ലാലോ
ഞാൻ മുൻപും ഇവിടെ പണയം വക്കാറുണ്ടായിരുന്നു ”
ഫൈനാൻസിലുണ്ടായിരുന്ന റോഷൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു
അത്ര വെളുത്ത തല്ല’ എങ്കിലും അവളെ കണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവന് തോന്നി, കഴുത്തിലൊരു കുഞ്ഞു മാല. കൈയ്യിൽ ഒരു ഫാൻസി വള ,അവളുടെ കാതിലെ കമ്മലാണ് പണയം വക്കാൻ കൊണ്ടു വന്നിരിക്കുന്നതെന്ന് തോന്നുന്നു, കാരണം അവൾ കമ്മലിട്ടിട്ടുണ്ടായിരുന്നില്ല
“ഇപ്പോഴത്തെ കാലമല്ലേ എവിടെ നിന്ന് കട്ടുകൊണ്ട് വരണതാണെന്ന് ആർക്കും അറിയില്ല. പിന്നെ കേസ്സ് കൂട്ടമൊക്കെ ആവും ”
“എന്നാൽ വേണ്ടാ ചേട്ടാ, ആ കമ്മലിങ്ങു തന്നേക്ക് ”
കമ്മൽ വാങ്ങി അവൾ പോയി
“എന്തിനാ റാഫേലേട്ടാ ആ കുട്ടിയോട് അങ്ങനെ പറഞ്ഞത്, അതിന് എന്തോ അത്യാവശമുണ്ടെന്ന് തോന്നുന്നു, അതിന്റെ കാതിൽ കിടന്ന കമ്മലാണ് പണയം’ വക്കാൻ കൊണ്ടുവന്നത് ”
Aksharathaalukal –
സൂപ്പർ
vimala –
last part please upload
Aksharathaalukal –
at 6pm