പ്രണയമധുരം

(1 customer review)
Novel details

✒️പ്രാണ

“..കാർത്തി നീ വിചാരിക്കുന്നത് പൊലെ എനിക്ക് നിന്നെ ഇഷ്ടം അല്ല..ജസ്റ്റ്‌ ടൈം പാസ്സ് മാത്രം ആണ്..ആദ്യമേ ഞാൻ പറഞ്ഞല്ലോ എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ലാ എന്ന്..പിന്നെ നിനക്ക് വിഷമം ആകേണ്ട എന്ന് കരുതി പറയുന്നു…വരുന്ന മാസം എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാണ്..”

എന്നും പറഞ്ഞുകൊണ്ട് മാധവേട്ടൻ നടന്നു നീങ്ങിയപ്പോൾ ഈ നിമിഷം മരിച്ചാൽ മതി എന്ന് തോന്നിപ്പോയി…

കഴിഞ്ഞ മൂന്നു വർഷം ഞാൻ ജീവന് തുല്യം അല്ല..എന്റെ ജീവനായി തന്നെ സ്നേഹിച്ച മാധവ് ഏട്ടന്റെ വാക്കുകൾ തന്നെയാണോ എന്ന് തോന്നിപ്പോയ നിമിഷം…

മൂന്ന് വർഷം എന്നെ ടൈം പാസ്സ് ആയി പ്രണയിച്ചു നടന്നു..എന്നെ വിഡ്ഢി ആക്കി……

എന്റെ വിധി ഇതായിരിക്കും..🙂

ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ എടുത്ത് നോക്കി..

അമ്മ കാളിങ്..

“..ആഹ് പറ അമ്മേ..എന്താ..!!

“..മോളെ കാർത്തി എവിടെയാ??കുറെ ടൈം ആയല്ലോ പോയിട്ട്..ഇന്ന് അവർ വരുന്ന ദിവസം അല്ലെ..വേഗം ഇങ് വാ..അച്ഛൻ ദേഷ്യപ്പെട്ടു നിൽക്കുവാണ്..!

“..ആഹ് വെച്ചോളൂ ഞാൻ എത്തി..”

എന്നും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കയ്യിലെ സൈഡ് ബാഗിൽ വച്ചു..

ശേഷം ചുറ്റും ഒന്ന് നോക്കിയപ്പോൾ പാർക്കിലെ ആളുകൾ കൂടിയിരുന്നു..

പിന്നെ എന്നെ കുറിച് പറഞ്ഞില്ലല്ലോ..കാർത്തിക..എല്ലാവരും കാർത്തി എന്ന് വിളിക്കും..വീട്ടിൽ അമ്മ അച്ഛൻ ഞാൻ.. പിന്നെ ഇപ്പോൾ പോയത് എന്റെ ജീവൻ..മാധവ് കൃഷ്ണ..മൂന്ന് വർഷം എന്റെ പ്രാണൻ ആയി സ്നേഹിച്ച പുരുഷൻ..പക്ഷെ ഇന്നത്തോടെ അതൊക്കെ മാറി..എനിക്ക് ആ മനസ്സിൽ ഉള്ള സ്ഥാനം തിരിഞ്ഞു..

നമ്മളെ ഉപേക്ഷിച്ചു പോയവർക്ക് വേണ്ടി ജീവിതം കളയാൻ ഈ കാർത്തി ഒരുക്കം അല്ല…😏…

മുഴുവൻ ഭാഗങ്ങളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for പ്രണയമധുരം

  1. Ameena shamna

    perfect

Add a review

Your email address will not be published. Required fields are marked *