📝Rafeenamujeeb
“പുലരിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരു പ്രഭാതം.
ദൂരെ ഒരു വാകമരച്ചോട്ടിൽ തന്റെ ഓർമകളെ മേയാൻ വിട്ട് ഏതോ ചിന്തയിലാണ്ടിരിക്കായാണ് അവൾ “ശിവപാർവതി ”
തന്റെ മുഖത്തോട്ടു അലസമായി പാറികളിക്കുന്ന മുടികളെ അവൾ തന്റെ നഗ്നമായ കൈകളാൽ മാടിയൊതുക്കി.
തന്റെ കൈകളിലേക്ക് അവളുടെ നേത്രങ്ങൾ ദർശിച്ചതും തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് അവളോർത്തു.
എന്നും കരിവളകളാൽ നിറഞ്ഞിരുന്ന തന്റെ കൈകളിപ്പോൾ നഗ്ന മാക്കപ്പെട്ടിരിക്കുന്നു.
കുപ്പിവളകളെ ഏറെ പ്രണയിച്ച തന്റെ പ്രണയം ഇപ്പോൾ ദിശ മാറപെട്ടിരിക്കുന്നു.
കരിമഷിയെഴുതിയല്ലാതെ തന്റെ നേത്രങ്ങളെ താൻ പോലും കണ്ടിട്ടില്ല, എന്നാൽ ഇന്ന് തന്റെ നേത്രങ്ങളും ഇന്ന് സ്വതന്ത്രമാണ്, യാതൊരു അലങ്കാരവുമില്ലെങ്കിലും അവ തിളങ്ങുന്നുണ്ട്,
ജ്വലിക്കുന്നുണ്ട്, പകയുടെ കനലുകൾ ആളിക്കത്തുന്നുണ്ട്, ഒരു ലോകം മുഴുവൻ ചുറ്റും ചാമ്പലാക്കാൻ ഉള്ള കനലുണ്ട് അവളുടെ കണ്ണുകളിൽ.
ഇളങ്കാറ്റ് ഒരു കുസൃതിയോടെ വാഗ മരത്തിലെ ഒരു പൂവിനെ അവളുടെ മുടികളിൽ പതിയെ ചൂടിച്ചു.
അവൾ ആ പൂവ് തന്റെ മുടിയിഴകളിൽ നിന്ന് എടുത്തു തന്റെ പനിനീർ പൂവുകളാലുള്ള അധരങ്ങളാൽ മെല്ലെയൊന്ന് ചുംബിച്ചു.
” ചുവപ്പ്” എന്റെ ജീവിതത്തിൽ ഞാനേറെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വർണ്ണം.
ഈ ചുവപ്പ് എന്റെ ജീവിതത്തിലാകെ പടർന്നു കഴിഞ്ഞിരിക്കുന്നു.
ഇത് നിന്റെ നിറമാണ്” സഖാവേ”…
Reviews
There are no reviews yet.