Skip to content

സ്നേഹത്തോടെ




Novel details

4.2/5 - (252 votes)

” അവള് കുഞ്ഞല്ലേ  രമേ,  നീയിങ്ങനെ അതിനെ തല്ലിയാലോ.  “

 വൈകീട്ട് സ്കൂൾ വിട്ട് വന്ന മകളെ പൊതിരെ തല്ലുന്നതും അടികൊണ്ട സ്നേഹയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ട്  ഓടിവന്ന സരോജിനി രമയെ ആവും വിധം തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

 ” അമ്മ മുന്നിൽ നിന്ന് മാറിക്കേ,  ഇന്നിവളെ ഞാൻ കൊല്ലും. ” എന്നും പറഞ്ഞ് രമ മകളെ  വീണ്ടും തല്ലാൻ കൈ ഓങ്ങുമ്പോൾ  അവളിൽ നിന്നും രക്ഷിക്കാനെന്നോണം സ്നേഹയെ

പിന്നിലേക്ക് ചേർത്തു നിർത്തി സരോജിനി.

  ” നിനക്കെന്താ പ്രാന്തായോ രമേ,  ഈ പെണ്ണിനെ ങ്ങനെ തല്ലിചതയ്ക്കാൻ. “

” അതെ എനിക്ക് പ്രാന്താ….  ഒന്നല്ലേ ഉളളൂ എന്ന് കരുതി ഓരോന്ന് ചെയ്ത് കൊടുക്കുമ്പോൾ പെണ്ണിന് ഓരോ പൂതി.  രാവിലെ സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇവിടെ നിന്ന് പോകുന്നുണ്ടെന്ന് മാത്രേ അറിയൂ.. അവിടെ എത്തുന്നുണ്ടോ എന്ന് അറിയില്ലല്ലോ.  ഇന്നിപ്പോ ഇവളുടെ ടീച്ചർ വിളിച്ചപ്പോഴാ അറിയുന്നത് നാല് ദിവസമായി ഇവള് സ്കൂളിൽ ചെന്നിട്ടില്ല. “

അതും പറഞ്ഞവൾ അമ്മയുടെ പിന്നിൽ നിൽക്കുന്ന സ്നേഹയുടെ കയ്യിൽ പിടിച്ചു ശക്തിയായി മുന്നോട്ട് വലിച്ചു.

   അവളുടെ ആ വാക്കിന് മുന്നിൽ ഒരു നിമിഷം ഞെട്ടിയ അമ്മയ്ക്ക് തടുക്കാൻ കഴിയുംമുന്നേ സ്നേഹയുടെ കയ്യിൽ വീണ്ടും അടി വീണിരുന്നു.

 ” പറയടി,  ഈ നാല് ദിവസം എവിടായിരുന്നെടി നീ?  പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഇവിടെ ഇട്ട് ഞാൻ തല്ലികൊല്ലും. “

     രോഷം അടക്കാൻ കഴിയാതെ രമ സ്നേഹയുടെ തോളിൽ പിടിച്ചുലയ്ക്കുമ്പോൾ അത് വരെ മിണ്ടാതിരുന്ന സ്നേഹ രമയുടെ കൈ തട്ടിമാറ്റി മുഖം കോട്ടി.

 ” അമ്മയ്ക്കിപ്പോ എന്താ അറിയേണ്ടത്. ഞാൻ എവിടായിരുന്നു എന്നല്ലേ.  എനിക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ എല്ലാം പോയി.  ന്തേ,  സന്തോഷമായോ?   “

അവളുടെ ഒട്ടും കൂസാതെ ഉള്ള വാക്ക് കേട്ടപ്പോൾ സഹിക്കാൻ കഴിയാതെ രമ വീണ്ടും തല്ലാൻ കൈ ഓങ്ങിയെങ്കിലും അതിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് സ്നേഹ ആക്രോശിച്ചു,

 ” ഇനി എന്നെ തല്ലരുത്.  എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെ എവിടെ പോകാനും ആരുടേം അനുവാദം വേണ്ട എനിക്ക്.  അല്ലെങ്കി തന്നെ നിങ്ങൾക്ക് എന്നെ തല്ലാൻ മാത്രം ന്ത്‌ യോഗ്യതയാണ് ഉള്ളത്.  എന്നെ പ്രസവിച്ചത് നിങ്ങളൊന്നും അല്ലല്ലോ.

എന്റെ അമ്മ പോവാൻ വേണ്ടി കാത്തിരുന്ന ആളല്ലേ നിങ്ങൾ ഇങ്ങോട്ട് വലിഞ്ഞുകേറി വരാൻ. 


Listen to unlimited audiobooks and stories.
Download now

  എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മുന്നിൽ  നിങ്ങടെ മുഖം ആയത് കൊണ്ട് അമ്മയാണെന്ന് കരുതി,  പിന്നെ എല്ലാം അറിഞ്ഞപ്പോൾ നിങ്ങളോട് എനിക്ക് പുച്ഛമാണ് തോന്നിയത്.  നിങ്ങളൊക്കെ കൂടി എന്റെ അമ്മയെ കൊന്നതാ, എന്നിട്ടിപ്പോ ഒരു അമ്മ ചമയൽ.

   നിങ്ങളെന്റെ അച്ഛന്റെ ഭാര്യ ആയിരിക്കാം, പക്ഷേ, ഞാൻ നിങ്ങളെ ഈ വീട്ടിലെ വേലക്കാരിയായെ കണ്ടിട്ടുള്ളൂ.  അതിനപ്പുറത്തേക്ക് എന്റെ മെല് അധികാരം കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ……………. “

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.2/5 - (252 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “സ്നേഹത്തോടെ”

Your email address will not be published. Required fields are marked *

Don`t copy text!