Skip to content

ശ്രീദേവി

(1 customer review)




Novel details

  • Writer: Rohini Amy
  • Part: *
  • Category: Love, Drama, Mystery
4/5 - (377 votes)

കുളിച്ചിറങ്ങി കണ്ണാടിമുന്നിൽ വയറുഭാഗത്തെ സാരി മാറ്റിനോക്കി മോചിത ……. ശരിയാണ്……. നിറയെ പാടാണ്…… വയർ ചുരുങ്ങുന്നതിന് അനുസരിച്ചു അത് തെളിഞ്ഞു വരികയാണ്…. സ്വർണവരകൾ പോലെ…….മുകളിൽ നിന്നും അടിവയറിലേക്ക്…….. കൈകൾ അതിനു മുകളിലൂടെ ഓടിച്ചു……. ഇത് തനിക്കു അഭിമാനം……. പിന്നെങ്ങനെ ജയേട്ടനു മാത്രം അപമാനം ആയി……..

ഇന്നലെ രാത്രിയിൽ കെട്ടിപ്പിണഞ്ഞു കിടന്നപ്പോൾ പറഞ്ഞതാണ്….. നിന്റെ വയറും ശരീരവും കാണുമ്പോൾ ഇപ്പോൾ ഒന്നിനും തോന്നാറില്ല…… എന്തോ പോലെന്ന് ….. അതും പറഞ്ഞു ആവേശം മുഴുവൻ തന്നിൽ തീർക്കുകയും ചെയ്തു …എന്നിട്ട് അടർന്നു തിരിഞ്ഞു കിടന്നു………

എന്നിലെ സ്ത്രീ മരവിച്ചതുപോലെ തോന്നി ……. പതിയെ തിരിഞ്ഞു കിടന്നു……… കണ്ണുകൾ നിറഞ്ഞൊഴുകി……. ശബ്ദം പുറത്തു കേൾക്കാതെ കരയാൻ പഠിച്ചിട്ട് ഒരുപാട് വർഷങ്ങൾ ആയി…. എന്നും ഓരോന്ന് പറയുമെങ്കിലും ഇങ്ങനെ ആദ്യമായിട്ടാണ് തുറന്നു പറയുന്നത്……. മനസ്സിൽ ഒരു കമ്പിപ്പാര കുത്തിയിറക്കിയ പോലെ……

ഈ പാടുകൾ കാണുമ്പോൾ എനിക്കും അരോചകമായി തോന്നാറുണ്ട്………… നിങ്ങളെ ഒരാണാക്കി മാറ്റിയതിന് പ്രകൃതി തന്ന അടയാളം….. പുച്ഛത്തോടെ ചിരിച്ചു…. പക്ഷേ എനിക്കിതു കാണുമ്പോൾ മോന്റെ ചിരിയാണ് ഓർമ വരുന്നത്……അവന്റെ കളിയും ചിരിയും….. അതോർക്കുമ്പോൾ എന്റെ അരയിൽ ചുറ്റി കിടക്കുന്ന ഒരു സ്വർണ്ണ അരഞ്ഞാണം ആയിട്ടേ ഞാൻ കാണുന്നുള്ളൂ ഇതിനെ…..

മൊബൈൽ ബെല്ലടിച്ചപ്പോളാണ് മോചിത താനിപ്പോഴും കണ്ണാടിയുടെ മുൻപിൽ തന്നെയാണുള്ളതെന്ന് ഓർത്തത്….. സിനിയാണ്……. ആകെയുള്ള ഒരു ഫ്രണ്ട്…..

എന്താടി പെണ്ണെ രാവിലെ തന്നെ…..

ഞാൻ ഇന്നു ഷോപ്പിംഗ് പോകുന്നുണ്ട്….. നിനക്ക് മൊബൈൽ ചാർജ് ചെയ്യണോ….

വേണം… വേണം….. നെറ്റ് കട്ട്‌ ആയിട്ട് രണ്ടു ദിവസമായി….. പിന്നെ അത് രണ്ടാം ശനിയും സൺ‌ഡേ യും ആയതുകൊണ്ട് മോന്റെ കൂടെ ബോറടിച്ചില്ല…… ഒരു മാസത്തേക്കുള്ളത് ചെയ്യണേ……

വേറെന്തെങ്കിലും…..

വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്ന എനിക്കെന്ത് ആവശ്യം……. നീ പോയി അടിച്ചുപൊളിക്ക്…. മഹിയേട്ടനും ഉണ്ടോ…..

മ്മ്…. ഉണ്ട്…… പിള്ളേരെ അമ്മയെ ഏല്പിച്ചു….

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4/5 - (377 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for ശ്രീദേവി

  1. Neethu

    Ithevideya? Puthiya story onnm ille amy? Thirakkilano

Add a review

Your email address will not be published. Required fields are marked *

Don`t copy text!