കയ്യിൽ നിലവിളക്കുമേന്തി വലതുകാൽ വെച്ച് ആ വലിയ വീടിന്റെ പടികയറുമ്പോൾ എന്തെന്നില്ലാത്ത അഹങ്കാരമായിരുന്നെനിക്ക്…ഒടുവിൽ എന്റെ ഒരുപാട് നാളത്തെ ലക്ഷ്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു…
“ലക്ഷ്മി ആ നിലവിളക്ക് വാങ്ങി വെക്ക്,ഈ പെണ്ണ് വീട്ടിലേക്ക് കയറിവരുമ്പോ കൂടെ വരേണ്ട ഈ ചെക്കനിതെവിടെയാ,, ദേവീ പാടില്ലാത്തതാണ്, എന്റെ കുട്ടിയാൾക്ക് നല്ലത് മാത്രം വരുത്തണേ”
ജയേട്ടന്റെ അല്ല ജയന്റെ മുത്തശ്ശൻ ആരോടെന്നില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു… സംസാരം കേട്ടുകൊണ്ട് ആ വീട്ടിലെ വലിയ മരുമകൾ ലക്ഷ്മിചേച്ചി എന്റെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി വെച്ച് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.. ജയന്റെ ചേട്ടൻ പുഞ്ചിരിയോടെ എന്നെ മുന്നിൽ നിന്നും ആനയിക്കുന്നുണ്ടായിരുന്നു..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ammuz –
സൂപ്പർ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ടായി 🌹🌹