ബന്ധനങ്ങൾ | Malayalam Story

4855 Views


ജീവിത മഹാസമുദ്രത്തിലെ,അനുഭ വങ്ങളുടെ,നീർച്ചുഴിയിൽ ഒരു അ ഞ്ചു വയസ്സുള്ള മകനുമായി മുങ്ങി ത്താഴ്ന്നുകൊണ്ടിരുന്നപ്പോഴാണ് അശോകൻ ഒരു കച്ചിത്തുരുമ്പുമാ യി വന്നു പറഞ്ഞത്;അവരുടെ അ യൽവാസി മരക്കാറിന് ഒരു പെങ്ങ ളുണ്ട്,ഒന്നുപോയി കണ്ടാലോഎന്ന്.

ഇനിയൊരു വിഡ്ഢിവേഷം കെട്ടാൻ അയാളെക്കൊണ്ടാകില്ല,പക്ഷേ കു ട്ടിയെ നോക്കാൻ ഒരാൾ അത്യാവ ശ്യമാണ്. 

ഒരു ഞായറാഴ്ചയാണ് അശോ കനും മരക്കാറും അയാളും കൂടി വശ്യമനോഹരമായ ആ ഗ്രാമത്തിലെ ത്തുന്നത്. 

ചെറിയ ചെറിയ ജനാലകൾ വീടി ന്റെ പഴക്കം വിളിച്ചോതുന്നുണ്ട്. അ ശോകനും അയാളും മുറ്റത്ത്‌ നിന്ന പ്പോൾ മരക്കാർ വാതിലിൽ മുട്ടി വി ളിച്ചു. 

പ്രദേശം മുഴുവൻ കേൾക്കു ന്ന രീതിയിൽ വാതിൽ തുറക്കപ്പെ ട്ടു. മരക്കാർ അകത്തേക്ക് പോയി തിരിച്ചു വന്നു.

സംസാരത്തിനിടയിൽ കട്ടൻ ചായ യും മിച്ചറും എത്തി. 

ചായ കുടിക്കവേ മരക്കാർ,“താത്ത ഇവ്ട ഒറ്റക്കാണ് താമസം.ഇങ്ങൾ ക്ക് താല്പര്യം ഒണ്ടേൽ ഞമ്മക്ക് മു ന്നോട്ട് കൊണ്ടോകാം.ഇങ്ങൾക്ക് അന്തി ഒറങ്ങാൻ പൊരേം താത്ത ക്ക് കൂട്ടിനു ഒരാൺതരീം ആകും.”

“മോന്റെ കാര്യം?”അയാൾ ആകാം ക്ഷയോടെ ചോദിച്ചു. 

“മോനെ താത്ത നോക്കിക്കോളും, അദികം നീണ്ടുപോകണ്ട,ദൗസോം തേതീം തീരുമാ നിച്ചാളീൻ.”മരക്കാ ർ കലണ്ടർ എടുക്കാൻ അകത്തേ ക്ക് പോയി.”റജബ് പതിനെട്ട്, ഉ സ്താദ് പറഞ്ഞ തേതിയാണ്” കല ണ്ടർ നോക്കി മരക്കാർ പറഞ്ഞു.

“ഏപ്രിൽ രണ്ട്,ഞായറാഴ്ച ശരി” അയാൾ ഉറപ്പിച്ചു.

“എയുത്ത് നമ്മടെ മഹല്ല്പള്ളീല് അസറിനു ശേശം.അത് കയിഞ്ഞ് പുയ്യാപ് ളേം മോനും എല്ലാരും കൂടി ഉമ്മാരത്തു വന്ന് ഭശ്ശണം കയിച്ചു ദുആ എടുത്ത് പിരിയാം,അതാണ് എന്റ അബിപ്രായം.ഇനി ഇങ്ങളുട അബിപ്രായം പറഞ്ഞോളീൻ.”

അശോകനും അയാളും തല കുലു ക്കി സമ്മതിച്ചു. 

യാത്ര പറഞ്ഞിറങ്ങുമ്പോൾ മര ക്കാർ, “അട്ത്ത വെള്ളിയായ്ച്ച വൈന്നേരം ഒരഞ്ചു മണിക്ക് ഇ ങ്ങള് രണ്ടാളും മോനേം കൂട്ടി എ 

ന്റ ഉമ്മാരത്ത് വരീൻ.എല്ലാരേം പ രിശപ്പെടാം”

“ശരി,എന്നാ ഞങ്ങളിറങ്ങട്ടെ”

*************

വെള്ളിയാഴ്ച വൈകുന്നേരം അ ശോകന്റെ കൂടെ മോനും താനും പുറത്തേക്കു ഇറങ്ങിയപ്പോൾ മോ ന്റെ വക ചോദ്യം,”നമ്മളെങ്ങോട്ടാ?”

“അത്, മോനെ നോക്കാൻ ഒരാ ള് വേണ്ടേ?അവരെ കാണാൻ.അവ രോടെല്ലാം മോൻ സംസാരിക്കണം ട്ടോ”

മരക്കാറിന്റെ വീട് എത്തി. അവ രുടെ കുട്ടികൾ മോന്റെ കൈ പിടി ച്ചകത്തേക്ക് കൊണ്ടുപോയി. പുറത്ത് മരക്കാറും അളിയന്മാരും വേറെ ചിലരും ഉണ്ടായിരുന്നു. അ

വരെയെല്ലാം പരിചയപ്പെട്ടു. ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം മോനെ വിളിച്ചു.

“ഉപ്പാ ഞാനിന്ന് ഇവ്ടെ നിക്കട്ടെ, കളിക്കാൻ കൊറേ കൂട്ടുകാരൊ ണ്ട്,ഉമ്മേം ഒണ്ടല്ലോ”

“ഉമ്മയോ!”അതിശയിച്ചു നിൽക്കു മ്പോൾ അകത്തു നിന്നു ഒരു സ്ത്രീ ശബ്ദം, “ഉമ്മാനെ കാണാതെ കുട്ടി ക്ക് നല്ല ബേജാർ ഒണ്ട്.അതിവടെ നിന്നോട്ടെ.” 

മനസ്സിൽ ഒരായിരം പതിനാലാം രാവ് ഉദിച്ചു.അന്നുതന്നെ അവളെ ഭാര്യയായി അംഗീകരിച്ചു. പക്ഷേ,ദൈവത്തിന്റെ മുമ്പിൽ അവൾ തനിക്ക് ഹലാൽ ആക ണമെങ്കിൽ നിക്കാഹ് കഴിയണം. ഇവളുടെ സാമീപ്യത്തിനുവേണ്ടി ആയിരുന്നോ ജീവിതത്തിൽ പ്ര തീക്ഷിക്കാത്ത പ്രളയം ഉണ്ടായത്!

**********************

പള്ളിയിൽവച്ച് നിക്കാഹ് കഴി ഞ്ഞ് പെണ്ണിന്റെ വീട്ടിലെത്തി.അ വിടെ തന്നെക്കാളും താരമായിരി ക്കുന്നത് മകനാണ് എന്നും അയാ ൾ മനസ്സിലാക്കി. 

രാവേറെ ആയപ്പോൾ എല്ലാവ രും പിരിഞ്ഞു.അടുത്ത മുറികളിൽ ജേഷ്ഠത്തിമാർ ഉണ്ട്.കറന്റ് ഇല്ലാ ത്ത വീടാണ്. 

മുമ്പിലത്തെ വാതിൽ പ്രയാസപ്പെ

ട്ട് അടച്ചു.ജേഷ്ഠത്തിമാർ ഉറക്ക ത്തിലാണ്.അയാൾ കിടപ്പറയി ലേക്ക് കടന്നു.മോൻ പുയ്യുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുകയാണ്.അവൾ വേഗം എഴുന്നേറ്റ് അടുക്കളയി ലേക്ക് പോയി.അയാൾ കുട്ടിയെ എടുത്ത് മുറിയിലുള്ള വേറൊരു കട്ടിലിൽ കിടത്തി. 

അവൾ വന്നു, പാൽ മേശപ്പുറത്തു വച്ചു.വാതിൽ അടച്ചു.എവിടെ കേ ൾക്കാം അടയുന്ന ശബ്ദം!ശ്രദ്ധിച്ചപ്പോൾ മനസ്സിലായി,വാതി ലുകൾക്കൊന്നും വിചാകിരി അല്ല, പകരം മേലെയും താഴെയും കുഴി (കൊത)യാണ്.ഒരു കൗതുകം!

പാല് തരുന്നതിനിടയിൽ അ വൾ, “കുട്ടി എന്റടുത്തു കെടന്നോ ട്ടെ?”

“വേണ്ട,വേണ്ട,അവിടെ കിടന്നോ ട്ടെ”

“എന്നാൽ മൂത്രമൊഴിപ്പിക്കണ്ടെ?”

“അത് സാരമില്ല,നേരം കുറെയാ യി.”

അവൾ ഒന്നും പറയാതെ മണ്ണെണ്ണ വിളക്ക് അണച്ചു,ചുമരിനോട് ചേർ ന്ന് കിടന്നു.അയാളുടെ കൈവിരലു കൾ അവളുടെ നെറ്റിയിലും കവിള ത്തും കഴുത്തിലും പരതുമ്പോൾ, “കുട്ടിയെ നോക്കാനല്ലേ ആളു വേ ണ്ടത്?”അവളുടെ കുസൃതി നിറ ഞ്ഞ ചോദ്യം. 

“അതിന് കൂലി വേണ്ടേ?”അയാൾ. “കൂലിയൊന്നും വേണ്ട,ഉറങ്ങാൻ നോക്കാം” അവൾ തിരിഞ്ഞു കിട ന്നു.അല്പം നേരം കൊണ്ട് മയങ്ങി ത്തുടങ്ങിയപ്പോൾ അവൾ എന്തോ ചവയ്ക്കുന്ന ശബ്ദം കേട്ടു. 

“നീ എന്താ ചവയ്ക്കണേ?”കുലു ക്കി വിളിച്ചു.ശബ്ദത്തിലുള്ള ഒരു ശീൽക്കാരമായിരുന്നുഉത്തരം.കുട്ടി യും ഞെട്ടിയുണർന്നു കരയാൻ തുടങ്ങി.മണ്ണെണ്ണ വിളക്ക് എവി ടെയാണ്?തീപ്പെട്ടി എവിടെയാണ്? വാതിൽ എവിടാണ്? ഒന്നും അറിയി ല്ല.അവളുടെ ശീല്ക്കാരം മാത്രം കേൾക്കാം.കുട്ടി ഭയന്ന് അയാളെ കെട്ടിപ്പിടിച്ചിരുന്നു.ബഹളം കേട്ട് ജേഷ്ഠത്തിമാർ എഴുന്നേറ്റു,വാതി ലിൽമുട്ടി.അയാൾക്കു അപ്പോഴാണ് വാതിലിന്റെ സ്ഥാനം മനസ്സിലായ

ത്. 

അയാളുടെ കിതപ്പ് നിൽക്കു ന്നില്ല.എങ്ങനെയോ വാതിൽ തുറ ന്നു.മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൾ അർദ്ധനഗ്ന യായി കിടക്കുന്നത് അവരെല്ലാം കണ്ടു. 

“രാത്രീല് കെടക്കുമ്പോ ദിക്ർ ചെല്ലി കെടക്കണം,അതാ കാര്യം” മൂത്ത ജേഷ്ഠത്തിയാണ്. 

“അവസ്മാരമാണ്,രാവിലെതന്നെ ആലിമുസ്ലിയാരെ വിളിക്കാം.മന്ത്രി ച്ച് ഊതട്ടെ” അടുത്തവളുടെ വക. 

“ജിന്ന് കേറീതാ,ഒടനെ മാറിക്കോ ളും.എന്തായാലും ആലിമുസ്ലിയാർ വരട്ടെ” ഇനിയൊരുത്തിയുടെ അഭി പ്രായം.

“ചെറുപ്പത്തില് ആടിനെ കെട്ടാൻ മലേല് പോയപ്പോ അവ്ടെങ്ങോ കത്തിച്ചു വെച്ച വെളക്ക് എടുത്തു കളിച്ചതാ.അന്നു തൊടങ്ങീതാ പെ ണ്ണിന്റെ കളി.ആലി മുസ്ലിയാരടെ മരുന്നാകഴിക്കണത്”ഇനിയൊരു ത്തിയുടെ വക വിവരണം. 

എങ്ങനെയോ നേരം വെളുപ്പിച്ചു. അവൾ അടുക്കളയിൽ പണിയി

ലാണ്.മോൻ ഉറങ്ങുന്നുണ്ട്.മുറി യുടെ വാതിലിനെ കരയിപ്പിച്ചു കൊണ്ട് കട്ടൻ ചായയുമായി അ വളെത്തി.അവളെത്തന്നെ അയാ ൾ ശ്രദ്ധിച്ചിരുന്നു. 

“വല്ലാത്ത തലവേദന”അവൾ അ യാളോടായി പറഞ്ഞു. 

ഇന്നലെ രാത്രി അസുഖം ഉണ്ടായി ക്കാണും,അതാണ് ഇങ്ങനെ തല വേദനിക്കുന്നത്.എല്ലാവരും കണ്ടു കണ്ടു ഇതൊരു വിഷയമല്ലാതായി രിക്കുന്നു.ചായ കുടിക്കുമ്പോൾ “ചൂടുണ്ടോ? ആറ്റണോ?” അവൾ. 

സത്യത്തിൽ ഇന്നലെ നടന്ന കാര്യ ങ്ങൾ ഇവൾക്ക് അറിയില്ലേ?

“നീ അവിടിരിക്ക്,ഒരു കാര്യം ചോദി ക്കട്ടെ” അയാളുടെ ക്ഷമ നശിച്ചു.

“എന്താണ്?”

“ഇന്നലെ രാത്രിയിൽ എന്താ സംഭ വിച്ചത്?”

“ഇനിക്കൊന്നും ഓർമയില്ല.എടക്കിടക്കു ഇങ്ങനെ ഒണ്ടാകാറുണ്ട്.പിറ്റേ ദിവസം തല വേദന ഉണ്ടാകുമ്പോൾ മനസ്സിലാ കും.ആങ്ങള ഒന്നും പറഞ്ഞിരുന്നി ല്ലേ?”

“ഇല്ല…മരുന്നൊന്നും ഇല്ലേ”അയാൾ ഉത്കണ്ഠയോടെ ചോദിച്ചു. 

“ഒണ്ട്, ആലി മുസ്ലിയാര്ടെ മരുന്ന്”

“എന്നിട്ട് കുറവുണ്ടോ?”

“കൂടീന്നല്ലാതെ കൊറഞ്ഞിട്ടില്ല, ആഴ്ച്ചേല് മൂന്നും നാലും പ്രാശം ഒണ്ടാകും.” അയാൾ മൃദുവായി സംസാരിക്കുന്നത് അവൾക്കി ഷ്ടമായി. 

“ഞാനൊരു കാര്യം പറഞ്ഞാ ൽഅനുസരിക്കുമോ?”

“എന്താ ഇക്കാ,പറഞ്ഞോളീൻ”

“മെഡിക്കൽ കോളേജ് അടുത്ത ല്ലേ,അവിടെ ന്യൂറോളജിയിൽ കാ ണിക്കാം.ഇത് തലച്ചോറിലെ ഞര മ്പിന്റെ കുഴപ്പമാണ്. രോഗം ഒരു തെറ്റല്ല,പക്ഷേ ചികിത്സിക്കാത്ത തു തെറ്റുതന്നെയാണ്.നിനക്ക് വ ല്ലതും മനസ്സിലാവുന്നുണ്ടോ?”അ

ല്പം നിർത്തിയിട്ട് “ഞാൻ ഇവിടെ എത്തിയതുതന്നെ നിനക്ക് ഇത് പറഞ്ഞുതരാനായിരിക്കും എന്ന് വിശ്വസിക്കുന്നു”

“ഇവടാരും സമ്മതിക്കില്ല എന്താ ചെയ്യാ?” അവൾ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 

“നമുക്ക് ആദ്യം നിന്റെ ആങ്ങളയു ടെ വീട്ടിൽ പോകാം,എന്നിട്ട് കാര്യ ങ്ങൾ പറഞ്ഞു മനസിലാക്കാം, മോനെ അവിടെ നിർത്തിയിട്ടു ആസ്പത്രിയിൽ പോകാം.നിന്റെ ആഭരണങ്ങളെല്ലാം ആങ്ങളയുടെ കയ്യിൽ കൊടുത്തേക്ക്,വിശ്വാസം വരട്ടെ”

കുളിച്ചു നാസ്ത കഴിച്ച് ഇത്താത്ത മാരോട് യാത്ര പറഞ്ഞ് ആങ്ങളയു ടെ വീട്ടിൽ എത്തി. 

**************

“മരുന്ന് കഴിച്ചു കൊണ്ടിരുന്നാൽ അസുഖം വരില്ല,അസുഖം മാറി

യെന്നു കരുതി മരുന്നു നിർത്തരു ത്”ഡോക്ടർ ഉപദേശിച്ചു.

കണ്ണുതുറക്കുമ്പോൾ അവൾ നീട്ടു ന്ന കട്ടൻ ചായയാണ് അയാളുടെ പുലരിയെ വിളിച്ചുണർത്തുന്നത്. 

ഒരാൺകുട്ടിയുടേയും ഒരു പെൺ കുട്ടിയുടേയും മാതാവായി അവൾ. അവരെക്കാളും മുമ്പേ അവളെ ഉമ്മാ എന്ന് വിളിച്ചവൻ കുടുബത്തി ന്റെ ഏകാധിപതി ആയിത്തീർന്നു. 

അയാൾക്ക്‌ വിഷമമുണ്ടാകരുതെ ന്നു കരുതി ഏകാധിപതിയുടെ അ നുസരണക്കേടുകൾ അവൾ ആ രോടും പറയാതെ ഒളിച്ചുവച്ചു. 

കുട്ടികൾക്ക് വയറിളക്കാൻ കൊണ്ടുവന്ന മരുന്ന്(ബാല പീയു ഷം)ഒരു ഗ്ലാസിൽ രണ്ടു തുള്ളി ചേർക്കേണ്ടത് അര ഗ്ലാസ്സു വീതം താഴെയുള്ള രണ്ടിനും ‘സ്നേഹ’ ത്തോടെ വിളിച്ചു കൊടുത്തു,വയ റിളകി രണ്ടു കുട്ടികളും അവശരാ യി,ആസ്പത്രിയിൽകൊണ്ടുപോകേണ്ടി വന്നു.പല കുസൃതികളും പോലെ,അവൾ ഇതും മൂടിവെച്ചു, അയാളെ വിഷമിപ്പിക്കണ്ട എന്നു കരുതി. 

ഒരു ദിവസംപെൺകുട്ടിയു ടെ ഒരു കമ്മൽ കാതിൽനിന്നു ഊ രിപ്പോയി.പുതിയത് ശരിപ്പെടുത്തി വന്നപ്പോഴേക്കും കാതിലെ തുള മൂടിപ്പോയി.അയാൾക്ക് സമയമി ല്ലാത്തതുകൊണ്ട്,ഏകാധിപതിയോട്,അടുത്തുള്ള തട്ടാന്റെ കട യിൽ പോയി കമ്മൽ ഇടീച്ചു വരാ ൻ പറഞ്ഞു.നാളെ നാളെ എന്നു പറഞ്ഞു നീട്ടിക്കൊണ്ട് പോയി, അവസാനം ഒരു ദിവസം കോമ്പ

സ് എടുത്തു പ്രയോഗിച്ചു,കുട്ടി അവശ നിലയിലായി. അതും അ യാളെ അറിയിച്ചില്ല. 

ഒരു ദിവസം അവൾ പറഞ്ഞു, “നമ്മടെ മോന് ഓന്റെ ഉമ്മാനെ കാണണംന്ന് പെരുത്ത് പൂതീണ്ട്. ഓന്റെ ഓരോ കാര്യോം കാണു

മ്പോ തോന്നിപ്പോണ്‌”.അവളുടെ കണ്ണുകൾ ഈറനണിഞ്ഞു, “പത്തുപതിനഞ്ചു വയസായ കുട്ടിയല്ലേ ഓൻ” 

“എന്താ ഇപ്പൊ അങ്ങനെ തോന്നാ ൻ?” അയാൾക്ക് സഹിച്ചില്ല. “പത്താം ക്ലാസ്സെങ്കിലും കഴിയട്ടെ, നിനക്കിപ്പോ സ്നേഹിക്കാൻ രണ്ടു കുട്ടികളുണ്ടല്ലോ,അതല്ലേ കാര്യം?”

“എന്റെ ഉള്ളിലെന്താണെന്നു പട ച്ചോന് മാത്രം അറിയാം.ബർത്താ വിന്റെ ഇഷ്ടം കിട്ടീല്ലേൽ ബാര്യ നരകത്തിൽ പോകും,അതോണ്ടാ എല്ലാം സഹിക്കണേ,പടച്ചോൻ കാ ക്കട്ടെ!”

അവളുടെ കണ്ണുകൾ കലങ്ങിയിരു ന്നു. 

ഞായറാഴ്ച സലീം ഹാജിയെ പള്ളിയിൽ വച്ച് കണ്ടിരുന്നു,പര സ്പരം സലാം ചൊല്ലിക്കഴിഞ്ഞ പ്പോൾ ഹാജിയാർ പറഞ്ഞു,“മൂത്ത മോന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചാ നല്ല ത്.”

“എന്തു പറ്റി? എന്തേലും കുഴപ്പം കാണിച്ചോ?”അയാൾക്കു ആകാം ക്ഷയായി. 

“ഇങ്ങൾക്ക് ഒന്നും തോന്നരുത്‌, ഇങ്ങള് പറഞ്ഞാ നല്ലൊരു യത്തീം കാനേൽ കൊണ്ടോയി ചേർക്കാം. ഓന്റെ കത കേട്ടിട്ട് വീട്ടിലുള്ള ആ പാവങ്ങളെ ഓൻ കൊല്ലും,അതാ ണ് എനിക്ക് മനസ്സിലായത്.”

“ആരാ നിങ്ങളോട് ഇങ്ങനൊക്കെ കല്ലുവെച്ച നുണ പറഞ്ഞു തരണ ത്?”അയാൾ. 

“അധ്വാനിച്ച് കുടുംബം പോറ്റിയാൽ മാത്രം പോരാ,എങ്ങനൊക്കെയാ ജീവിക്കണേ എന്നും കൂടി നോക്ക ണം പുയ്യാപ്‌ളേ.അടക്കയാണേൽ മടീല് വെക്കാം,അടക്കാമരമായാ ലോ?” ഹാജിയാർ നിർത്തിയിട്ടില്ല, “ഇങ്ങള് വീട്ടീപ്പോയി കച്ചറ ഉണ്ടാ ക്കണ്ട, ഞാൻ അറിയിച്ചെന്ന് മാ ത്രം.”

വീട്ടിലേക്കുള്ള യാത്രാമധ്യേ അയാ ൾ ചിന്തിക്കുകയായിരുന്നു —എന്താ ചെയ്യേണ്ടത്? എന്തെങ്കിലും അവനെ ചെയ്താൽ ഉപ്പയും എളാ മ്മയും ചേർന്ന് ദ്രോഹിച്ചെന്നു നാട്ടു കാർ പറയും. യതീംഖാനയിൽചേർ ത്താൽ,ആ കുണ്ടനെ നോക്കാൻ വേണ്ടിയാണ് അയാൾ പെണ്ണ് കെട്ടി യത്,എന്നിട്ടിപ്പോൾ പെണ്ണും കുട്ടിക ളുമായപ്പോൾ ആ പാവത്തിനെ വേ ണ്ടാതായി എന്നും ജനം പറയും. താൻ വിഷമിക്കും എന്നു കരുതി യായിരിക്കും ഭാര്യ ഒന്നും അറിയി ക്കാത്തത്. 

വീട്ടിലെത്തുമ്പോൾ നിറയെ ആൾ കൂട്ടം.ഭാര്യയുടെ വസ്ത്രം രക്തം കൊണ്ട് മൂടിയിരിക്കുന്നു.കുട്ടികൾ ആർത്തു കരയുന്നു ണ്ട്.ആരൊ ക്കെയോ വിളിച്ചു പറഞ്ഞു, “മൂത്ത കുണ്ടൻ സ്ക്രൂഡ്രൈവർ എടുത്ത് എറിഞ്ഞതാത്രേ!ഒരു കണ്ണ് പൊറ ത്തേക്ക് വന്നത്രെ.”

എല്ലാവരും താങ്ങിപ്പിടിച്ചു ആസ്പ ത്രിയിലേക്ക് കൊണ്ടുപോയി. ചുരു ക്കത്തിൽ ഒരു കണ്ണ് എന്നെന്നേ ക്കുമായി നഷ്ടപ്പെട്ടു.ഓപ്പറേഷൻ കഴിഞ്ഞതും എന്റെ മോനെവിടെ എന്ന് വിലപിക്കുന്നുണ്ടായിരുന്നു, അവൾ. 

അയാളുടെ കയ്യിൽ കയറിപ്പിടിച്ചു കൊണ്ട് അവൾ തേങ്ങി, “ഓൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്ത താണ്.ഞാൻ നിസ്കരിക്കാൻ വുളു എടുത്തു വന്നപ്പോൾ മോൻ എവിടു ന്നോ കളി കഴിഞ്ഞ് വന്നതാ.”

“എന്നിട്ടോ?”അയാൾ ചോദിച്ചു. “ചായ വേണംന്ന് പറഞ്ഞു”

“മോനെടുത്തു കുടിച്ചോ അല്ലെങ്കിൽ ഞാൻ നിസ്കരിച്ചുവന്നിട്ട് തരാം എന്നു പറയുമ്പോഴേക്കും ഏറു കഴിഞ്ഞു.“ഓൻ വല്ലാതെ പേടിച്ചിട്ടുണ്ട്,ഒന്നും കാട്ടണ്ട,ഇങ്ങ

ള് ഇനി വരുമ്പം കൂട്ടീട്ട് വരീൻ.ഇനി എന്നെ കാണുമ്പ ഓൻ പഴയ കളി കളിക്കൂല്ല”

അയാൾക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. 

*************************

പദാവലി :-ദൗസോം = ദിവസവും

തേതീം = തീയതിയും

എയുത്തു = എഴുത്ത് 

അസർ =വൈകുന്നേര നമസ്കാരം 

പുയ്യാപ്ല =മണവാളൻ 

ശേശം =ശേഷം 

ഉമ്മാരത്ത് =വീട്ടിൽ 

കയിച്ചു =കഴിച്ചു 

ദുആ =പ്രാർത്ഥന 

ഹലാൽ =അനുവദനീയം 

നിക്കാഹ് =രേഖാമൂലമുള്ള വിവാഹം (എഴുത്ത്)

പുയ്യുട്ടി =മണവാട്ടി 

ദിക്ർ =ജപം 

കുണ്ടൻ =ചെറുക്കൻ 

വുളു =അംഗശുദ്ധി 

***********************

Writer: Abdul Gafoor

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply