Skip to content

കായംകുളം കൊച്ചുണ്ണി ജീവിതകഥ | Story

ചരിത്രതാളുകളില്‍  വീരേതിഹാസം രചിച്ച പെരുങ്കള്ളന്റെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്..നിവിന്‍പോളി കായം കുളംകൊച്ചുണ്ണിയായെത്തുന്ന സിനിമയില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ മോഹന്‍ലാലാണ്. നാല്‍പ്പത്തഞ്ച് കോടി ചിലവില്‍  165 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ ബോബി,സഞ്ജയുടേതാണ്. 
Kayamkulam Kochunni Malayalam Full Story | Ithikkara Pakki Story | Aithihyamala Stories

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു. കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.

മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ച് അനേകം കഥകൾ പ്രചാരത്തിലുണ്ട്. കായംകുളത്ത് പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ തറവാട്ടു കാരണവർ വെല്ലുവിളിച്ചതാണ്‌ ഈ മോഷണത്തിന്‌ കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയിൽ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ്‌ കഥ. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതിൽ ഇപ്പോഴും തറവാട്ടിൽ സൂക്ഷിച്ചുപോരുന്നു.

കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.

പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. അവിടെ 91 ദിവസത്തെ ജയിൽ‌വാസത്തിനൊടുവിൽ ക്രി.വ. 1859-ലെ കന്നിമാസമായിരുന്നു(സെപ്തംബർ-ഒക്ടോബർ) മരണം. അപ്പോൾ കൊച്ചുണ്ണിയ്ക്ക് 41 വയസ്സായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.

കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എന്ന സ്ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്‍റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര് ‘മുഹമ്മദ് അബ്ദുള്‍ ഖാദര്‍’
വീട്ടുകാര്‍ക്കൊപ്പം കുട്ടിക്കാലത്ത് ഇത്തിക്കരയില്‍ സ്ഥിരതാമസമാക്കി, കുട്ടിക്കാലത്ത് തന്നെ പാവങ്ങളെ സഹായിക്കാന്‍

 പക്കി സദാസന്നദ്ധനായിരുന്നു.. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനുമായിരുന്നു, ആറ്റില്‍ വീണ് ജീവനു വേണ്ടി കേണ നിരവധി പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്

ജന്മിമാര്‍ക്കു വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത് നിര്‍ധനരായ പാവങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു.. ഇതൊക്കെയാണ് പക്കിയെ കള്ളനെങ്കിലും നാട്ടുകാര്‍ക്ക് ഏറെ പ്രിയ്യപ്പെട്ടവനാക്കിയത്.. എവിടേയും എത്ര വേഗത്തിലും പോയി കൃത്യം നടത്തുവാനുള്ള പ്രാവീണ്യം കൊണ്ടാണ് ‘പക്കി’ എന്ന പേരുണ്ടാകാന്‍ കാരണം..
പാവപ്പെട്ട ജനങ്ങളെ അടിമകളെ പോലെ പണിയെടുപ്പിച്ച് പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയ്യേറി കാര്‍ഷിക വിളകള്‍ സ്വന്തം പത്തായത്തിലാക്കുന്ന ജന്മിമാരാണ് ഇത്തിക്കരപക്കിയുടെ പ്രധാന നോട്ടപ്പുള്ളികള്‍.. ഇവരെ കൊള്ളയടിച്ച് കിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്കു തന്നെ തിരിച്ചു നല്‍കുകയാണ് പക്കിയുടെ രീതി..
ഇത്തിക്കരയാറിന്‍റെ ഭാഗങ്ങളാണ് പക്കിയുടേയും കൂട്ടരുടേയും പ്രധാനസങ്കേതം, തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ കൊല്ലം പരവൂര്‍ കായലിലും, ആറ്റിങ്ങലിലെ ഇന്നത്തെ പൂവന്‍പാറ ആറിനു സമീപവും പക്കി പകല്‍കൊള്ള നടത്തിയതായി ചരിത്രം പറയുന്നു..


അന്ന് ആ പ്രദേശത്തെ ആദ്യ പൊലീസ് സ്റ്റേഷന്‍ പരവൂരായിരുന്നു. അവിടുത്തെ പൊലീസുകാര്‍ക്കെല്ലാം പക്കിയെ വലിയ ഭയമായിരുന്നു. ഒരിക്കല്‍ പോലും അവര്‍ക്ക് പക്കിയെ പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ലായിരുന്നു.. അക്കാലത്ത് പരവൂര്‍ കായലിലൂടെ കായംകുളത്തു നിന്നും, കൊല്ലത്ത് നിന്നും, തിരുവനന്തപുരത്തേക്ക് വലിയ വള്ളങ്ങളില്‍ ചരക്ക് കടത്ത് ഉണ്ടായിരുന്നു, ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിക്കൊപ്പം പക്കിയും കാണുമായിരുന്നു, കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിക്കലും ഒപ്പം നില്‍ക്കുന്നവരെ ചതിക്കില്ല, അതാണ് പക്കിയുടെ ഏറ്റവും വലിയ പ്രത്യേകത..
45-മത്തെ വയസില്‍ അർബുദം പിടിപെട്ടാണ് പക്കി മരണത്തിന് കീഴടങ്ങുന്നത്. ഒരു കള്ളന്‍ മരിക്കുമ്പോഴത്തെ വികാരമായിരുന്നില്ല അന്ന് ആ നാട്ടില്‍ ഉണ്ടായത്, സാധാരണ ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഒരു ജനപ്രതിനിധിയുടെ വേര്‍പാടിന്‍റെ വേദനയായിരുന്ന് നാട്ടുകാര്‍ക്ക് അന്നുണ്ടായത്…

മൈലക്കാട് സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബറിലെ ആദ്യവരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത് ഇത്തിക്കരപക്കിയാണ്..

കൊച്ചുണ്ണിയുടെ സത്യസന്ധത തെളിയിക്കാൻ ഒരുപാട് രസകരമായ അനുഭവങ്ങൾ, സന്ദർഭങ്ങൾ കൊച്ചുണ്ണിയുടെ ജീവിതത്തിൽ പറയാനുണ്ട്. ഇതിനായി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹമാല വായിക്കുക തന്നെ വേണം.
അപ്പോൾ എല്ലാവർക്കും Happy Reading!
Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!