എന്റെ അച്ചൂട്ടന്

4440 Views

malayalam story online

പ്രിയപെട്ട എന്റെ അച്ചൂട്ടന് ,

സുഖമല്ലേ എന്റെ കുട്ടന് . പഠനം ഒക്കെ എങ്ങനെ ഉണ്ട്. നന്നായി പഠിക്കുന്നല്ലോ അല്ലെ. കുട്ടാ….. നീ ഈ ചേച്ച്യേ മറന്നു അല്ലേ. മറന്നു കാണുമെന്നു ചേച്ചിക്ക് അറിയാട്ടോ. മറക്കാതിരിക്കാൻ ഞാൻ നീന്റെ ആരും അല്ലല്ലോ
എനിക്കല്ലേ അനിയൻ. ഞാൻ അല്ലേ അനിയാനായി കണ്ടത്.

ഒരുപാട് ഒരുപാട് ഇഷ്ടായിരുന്നു എനിക്കെന്റെ കുട്ടിനെ . പക്ഷെ എന്റെ സ്നേഹം എന്താന്നെന്നു നിനക്ക് തിരിച്ചറിയാൻ സാധിച്ചില്ലല്ലോ.. കൂടെ പിറപ്പ് ആരും ഇല്ലാതെ വിഷമിച്ചിരുന്ന എനിക്ക് നീ കുറച്ചു കാലത്തേക്ക് എങ്കിലും ഒരു അനിയന്റെ സ്നേഹവും കരുതലും തന്നല്ലോ. ഒരുപാട് നന്ദി ഉണ്ടെട്ടോ.
ഇപ്പൊ എന്തിനാ ഞാൻ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് നീ ഓർക്കുന്നുണ്ടാവും അല്ലെ. വല്ല ഐഡിയയും ഉണ്ടോ. ഇല്ലല്ലേ. ഞാൻ തന്നെ പറഞ്ഞു തരാം.

ടാ മരണം എന്റെ തൊട്ടടുത്തു എത്തി കഴിഞ്ഞു. ഇനി തിരിച്ചു ജീവിതത്തിലേക്ക് ഒരു മടക്കം ഇല്ല . കൂടി പോയാൽ കുറച്ചു മാസങ്ങൾ കൂടി എന്ന് ഡോക്ടർമാർ വിധി എഴുതികഴിഞ്ഞു. സന്തോഷമെ ഉള്ളു ടാ ഇനി ആർക്കും എന്റെ, ഈ പൊട്ടി പെണ്ണിന്റെ ശ്യല്യം ഉണ്ടാവില്ലല്ലോ.

പക്ഷെ ഒരു സങ്കടം. എന്റെ മനുവെട്ടൻ , എന്റെ അപ്പൂസ് എൻറെ പപ്പാ, അമ്മ അവരെ ഒക്കെ വിട്ടു എങ്ങനെ.
അതു മാത്രമല്ല അച്ചു. നിനക്ക് അറിയോ…. ഈ ലോകം കാണാൻ കൊതിച്ചുകൊണ്ട് എന്റെ ഉദരത്തിൽ കാത്തിരിക്കുന്ന ഒരു കുഞ്ഞുജീവൻ കൂടി ഉണ്ട് എന്ന ബോദ്യം എന്നിൽ ഇനിയും ജീവിക്കാൻ തോന്നിപ്പിക്കുന്നു. എങ്ങനെ പോവും ഞാൻ.
പറ അച്ചു…. എങ്കിലും വിധി. അതിനെ തോൽപ്പിക്കാൻ എനിക്ക് ആവില്ലല്ലോ.

കണ്ണാ …. ഞാൻ നിന്നെ ഇതു വരെ നേരിൽ കണ്ടിട്ടില്ല. മുഖപുസ്തകത്തിൽ കൂടെ ഉള്ള പരിജയമാണല്ലോ നമ്മൾ തമ്മിൽ. മരുന്നുകളുടെ രൂക്ഷ ഗന്തം വമിക്കുന്ന ഈ ആശുപത്രിമുറിയിൽ മരണം മുന്നിൽ കണ്ടു കൊണ്ട് കിടക്കുമ്പോൾ ഒരുപാട് ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട അനിയൻ കുട്ടനെ, എന്റെ അച്ചുനെ ഒന്ന് കാണണം എന്ന്.

പക്ഷെ നടക്കില്ലല്ലോ. അച്ചു ഇപ്പൊ ഞാൻ നിനക്ക് ആരും അല്ലല്ലോ. ഒരു കാലത്ത് നീന്റെ പ്രിയപ്പെട്ട ചേച്ചി, നിന്റെ മാത്രം കുഞ്ഞേച്ചി ആരുന്നു ഞാൻ. പക്ഷെ മറ്റു പലരും എന്റെ കണ്ണന്റെ ജീവിതത്തിൽ കടന്നു വന്നപ്പോൾ ഞാൻ ആരും…ആരും അല്ലാതായി അല്ലേടാ . ഇക്കഴിഞ്ഞ ഓഗസ്റ്റ് 28 നു നമ്മൾ പരിജയപെട്ടിട്ടു 1 വയസ് തികഞ്ഞു . സാദാരണ ഓരോ മാസവും നീ ആണ് ആ ദിവസം എന്നെ ഓർമിപ്പിക്കുക. പക്ഷെ ഇപ്പൊ കുറച്ചു മാസങ്ങളായി നീ അതു മറക്കുന്നു. അല്ലേ കണ്ണാ….. അതോ മറന്നതായി അഭിനയിക്കുന്നതോ…..

ടാ നീ മറന്നാലും ഞാൻ, ഈ ചേച്ചി മറക്കില്ല. ഈ കത്ത് നീന്റെ കയ്യിൽ കിട്ടുമ്പോളെക്കുംഒരുപക്ഷെ ഞാൻ ഈ ലോകത്തു നിന്നും പോയിട്ടുണ്ടാവും. ഇനിയും ഒരുപാട് നിന്നോട് സംസാരിക്കാൻ ഉണ്ട്. പക്ഷെ വയ്യടാ . കണ്ണുകൾ അടഞ്ഞു പോകുന്നു. ഞാൻ ഉറങ്ങട്ടെ. ചിലപ്പോൾ ഇനി ഈ ഉറക്കത്തിൽ നിന്നും നിന്റെ ചേച്ചി ഇനി ഉണർന്നില്ലന്നു വരും. അങ്ങനെ വന്നാൽ നീ ഈ ചേച്ചിയെ മറക്കോ. മറക്കില്ലയിരിക്കും അല്ലേടാ. മറക്കാൻ നിനക്ക് ആവുമോ….

പിന്നെ നിന്നോട് പറയാൻ മറന്നു. ഇന്ന് എനിക്ക് നിന്നെ പോലെ മറ്റൊരു അനിയൻകുട്ടൻ കൂടി എനിക്ക് ഉണ്ട് ട്ടോ. ന്റെ ഉണ്ണി. ഒരു മാസം മുൻപ് ഒരു നിയോഗം പോലെ എന്നിലേക്ക്‌ കടന്നു വന്നവൻ. നിന്നെ പോലെ തന്നെ മുഖപുസ്തകം വഴിയാണ് അവനെയും ഞാൻ പരിജയപെടുന്നത്. എന്നെ അറിയാതെ, എന്റെ ജീവിതം ഒരു തുടർകഥയായി അവന്റെ തൂലികയിൽ വിരിഞ്ഞപ്പോൾ, ആ തുടർകഥ ഞാൻ വായിക്കാൻ ഇടയായപ്പോൾ അവനും എന്റെ കൂടെ പിറപ്പായി മാറി. ഞാനും നീയും തമ്മിലുള്ള ബന്ധം ആ കഥയിലും ഉണ്ടായിരുന്നു. എന്തിന്, നീ എന്നോട് ചോദിച്ച ചില ചോദ്യങ്ങൾ വരെ .

ഒരു കാലത്തു നീ എന്നെ സ്നേഹിച്ചിരുന്നത് പോലെ ഒരു പക്ഷെ അതിൽ കൂടുതൽ ഇന്നവൻ, എന്റെ ഉണ്ണി എന്നെ സ്നേഹിക്കുന്നു. ഒരു പാവമാട്ടോ ന്റെ ഉണ്ണി. എന്റെ ഇപ്പോളത്തെ ഈ അവസ്ഥയിൽ അവൻ ഒരുപാട് വേദനിക്കുന്നുണ്ടെന്നു എനിക്കറിയാം. അവൻ വേദനിക്കും എന്ന് അറിയാവുന്നതു കൊണ്ടും അവനു എക്സാം ടൈം ആയതുകൊണ്ടും ഇപ്പോളത്തെ എന്റെ അവസ്ഥയെ കുറിച്ച് കൂടുതൽ ഒന്നും അവനു അറിയില്ല. ഞാൻ ഒന്നും അവനോടു വിട്ടു പറഞ്ഞിട്ടില്ല. പറയാൻ എനിക്ക് കഴിയില്ല ടാ. നിനക്ക് അറിയാലോ എന്നെ… എന്നെ ഓർത്ത് വേറെ ഒരാൾ വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല എന്ന് നിനക്ക് അറിയില്ലേ..???.,..

ഒരു പക്ഷെ നാളെ ഈ ലോകത്തു നിന്നും എനിക്ക് പോകേണ്ടി വന്നാൽ അത് അവനെ വളരെയദികം തളർത്തുമെന്നും എനിക്ക് അറിയാം.
അവന്റെ ഭാവിയെ അത് ഒരു പക്ഷെ ബാദിക്കുവോ എന്ന് എനിക്ക് പേടി ഉണ്ടെടാ..

അച്ചു….. നിനക്കും എക്സാം അടുത്തു കാണും അല്ലെ. നീ കോളേജിൽ ചേർന്നതൊക്കെ നീ പറഞ്ഞില്ലെങ്കിലും ഞാൻ അറിയുന്നുണ്ടായിരുന്നു ട്ടോ. ടാ കണ്ണാ…. ഒരിക്കൽ കൂടി നിന്റെ കുഞ്ഞേച്ചി എന്നാ വിളി കേൾക്കാൻ എനിക്ക് അടങ്ങാത്ത ആഗ്രഹം ഉണ്ട് ട്ടോ. പക്ഷെ എന്താ ചെയ്യാ ല്ലേ.

ദൂരെ മറഞ്ഞു എങ്കിലും ഒരു കുളിർ കാറ്റായി ഈ ചേച്ചി എന്റെ അച്ചൂട്ടനൊപ്പം എന്നും ഉണ്ടായിരിക്കും.
അച്ചു…. എന്നെങ്കിലും നീ എന്റെ സാന്നിധ്യം തിരിച്ചറിയും എന്ന് ഞാൻ വിശ്വസിചോട്ടെ .

ഇനിയും വയ്യെടാ.. കൈ ഒക്കെ തളരുന്നു. കിടക്കട്ടെ. നാളെ പുലർന്നാൽ ഈ ചേച്ചി ഉണ്ടോ എന്ന് പോലും അറിയില്ല…..

നിർത്തട്ടെ ടാ കുട്ടാ……

ഒരുപാട് സ്നേഹത്തോടെ നിന്റെ, കുഞ്ഞേച്ചി…..

Ann

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply