Skip to content

അവൾ

  • by
aval malayalam story

രണ്ടു വർഷത്തിനു ശേഷം ഗൾഫിൽ നിന്നും നാളെ വിനുവേട്ടൻ വരുകയാണ്. സാധാരണ എല്ലാ ഭാര്യമാരുടെയും പോലെ എനിക്ക് സന്തോഷമുണ്ടവറില്ല.

കാരണം അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരാൾ സ്വന്തം ഭാര്യയായി ഈ വീട്ടിലുണ്ടെന്ന രീതിയിൽ ഉള്ള ഒരു സമീപനവും ഇതു വരെ ഉണ്ടായിട്ടില്ലലോ.

ഓരോന്നും ഓർത്തപ്പോൾ സീമ അറിയാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി അവൾ ഓർക്കുകയായിരുന്നു.
——————————

പതിനെട്ടു വയസ്സ് ആയപ്പോഴാകും വീട്ടുകാരുടേയും ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാകാനും. പഠിത്തം.. നൃത്തം…എന്നു വേണ്ട എല്ലാ കലകളിലും തന്റെതായ വ്യക്തിമുദ്ര അറിയിച്ചശഷം.കഥകളിപഠിച്ചു അരങ്ങേറ്റം കഴിഞ്ഞപ്പോഴേക്കും വീടിന്റയും നാടിന്റയും അഭിമാനം കാത്തവൾ എന്ന ഒരു പട്ടം കൂടി തന്ന് എല്ലാവരും തലയിൽ വച്ചുകൊണ്ട് നടക്കുന്ന സമയതാണ് തന്നെ മനസ്സിന്റെ ആഗ്രഹം പോലെ നേഴ്സിങ് പഠിക്കാൻ —-മെറിറ്റ് സിറ്റ്– കൂടി കിട്ടുന്നത്

എല്ലാം കൊണ്ടും ഭാഗ്യദേവത തലതോടു അനുഗ്രിച്ചു നിൽകുമ്പോൾ ആണ് കുറെ വർഷമായി മനസ്സിൽ ഉള്ള വേറെ ഒരു മോഹം കൂടി പൂവണിയാൻ പോകുന്ന പോലെ അഭിയേട്ടന്റെ മനസ്സിലും ഞാനാണെന്ന് അറിയുന്നത്.

സന്തോഷം കൊണ്ടു മതിമറന്ന ഞാൻ വിവരം അച്ഛന്റെ അടുത്തു പോയി പറഞ്ഞു.
പക്ഷെ
സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന നമ്മൾക്ക് അത്തരം മോഹകൾ ഒന്നും വേണ്ട എന്ന അച്ഛന്റെ ഒറ്റ ഉത്തരത്തോടെ എന്റെ സ്വപ്നകളും തകർന്നു.

വിവരം പറഞ്ഞപ്പോൾ അഭിയേട്ടൻ അച്ഛനോട് വന്നു എന്നെ പെണ്ണ് ചോദിച്ചപ്പോൾ പഠിത്തം കഴിഞ്ഞിട്ട് എന്നുള്ള ഒരു ഒഴുക്കൻ മറുപടിയാണ് കൊടുത്തത്.

എന്നിട്ടും പഠനത്തിന്റ ആവിശ്യത്തിന് ഹോസ്റ്റലിൽ നില്കാൻ പോകുമ്പോൾ കാത്തിരിക്കണം എന്ന അഭിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ മോഹകൾ വീണ്ടും പൂത്തുവിടർന്നിരുന്നു

പക്ഷേ തിരിച്ചു വന്ന ഞാൻ കേട്ടത് ഒരുപാട് വർഷമായി സ്വന്തമണെന്ന് കരുതിയവൻ എപ്പോഴോ പണിത്തിനു പിന്നാലെ പോയി എന്നായിരുന്നു.

ജീവിതത്തിൽ ആദ്യമായി ഉണ്ടായ പരാജയത്തോടെ ഞാൻ തകർന്നു.
ഇനി ഒരു വിവാഹമോ പ്രേമമോ ഉണ്ടാകില്ല എന്ന തീരുമാനത്തോടെ ഇരിക്കുമ്പോൾ ആണ് വീടിന്റ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലിക്കു പോകാൻ തുടങ്ങിയത്.

പിന്നെയും ഒരുപാട് പ്രണയാഭ്യർത്ഥനകളും വിവാഹാലോചനകളും വന്നുകൊണ്ടിരുന്നു എന്നാൽ കഴിയുന്നതെല്ലാം ഞാൻ ഒഴിവാകുകയും ചെയ്തു അങ്ങനെയിരിക്കുമ്പോഴാണ് അച്ഛനോട് നേരിട്ടിട്ടുള്ള ഒരു കല്യാണാലോചന ഉണ്ടായത്.

ദുബായികാരനാണെന്നും പെൺകുട്ടിയെ മാത്രം മതിയെന്നും വേറെ ഒന്നും വേണ്ട എന്നുമുള്ള അവരുടെ നിരന്തരമായ ആവിശ്യവും ഇതു നടന്നാൽ എനിക്കു താഴെ ഉള്ളവർക്കും ഒരു ആശ്രയം ആകുമെന്ന് റബർ ടാപ്പിങ് തൊഴിലാളിയായ അച്ഛനും സ്വാഭാവികമായും ആഗ്രഹിച്ചു. എനിക്ക് എന്തെകിലും ചെയ്യാൻ ആകുന്നതിനു മുൻപ് തന്നെ നിശ്ചയവും നടത്തി.

മരവിച്ചു പോയിരുന്ന എന്റെ മനസ്സിൽ വീണ്ടും മോഹങ്ങളും ആഗ്രഹങ്ങളും ഉടലെടുക്കാൻ തുടങ്ങി.

പക്ഷെ വിധി എന്നെ പിന്തുടരുകയാണ് എന്ന എനിക്കു മനസിലാക്കിത്തരുന്നത് അയിരുന്നു പിന്നിട്ടു ഉള്ള നാളുകൾ.

കണ്ണെഴുതി പൊട്ടുതൊട്ടു നടക്കരുത് എന്നാദ്യം പറഞ്ഞ അയിരുന്നു തുടക്കം പക്ഷെ അപ്പോൾ ഞാൻ അതത്ര ഗൗരവം ആക്കിയിരുന്നില്ല.

പക്ഷേ എന്റെ വസ്ത്രധാരണത്തിലും ജോലിക്ക് ഉള്ള യാത്രയിലും തൊട്ടതിനും പിടിച്ചതിനും എല്ലാം അധികാരത്തിന്റെ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ പർദ്ദയിടു നടക്കാൻ പറയാതെ പറഞ്ഞപ്പോൾ എനിക്ക് എന്നെ നഷ്ടപെട്ടന്നു എന്നു മനസിലാകിയ ഞാൻ തകർന്നുപോയി.

ഗൾഫുകാരൻ മരുമകൻ കൊണ്ടു കൊണ്ടുവരാൻ പോകുന്ന സൗഭാഗ്യങ്ങൾ ആഗ്രഹിച്ചിരിക്കുന്ന അച്ഛനോടും അമ്മയോടും പറഞ്ഞിട്ടെന്തു കാര്യം.

ഞാൻ എന്റെ സങ്കടത്തിന്റെ കണ്ണീരു കൊണ്ട് എന്റെ തലയണയിൽ പുഴ തീർത്തു അതും ഒരു ദിവസം
അനിയത്തി കണ്ടെത്തിയപ്പോ ഒരവസരം പോലെ ഞാനെന്റെ പ്രശ്നങ്ങൾ വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചു.

പക്ഷേ ഇതൊക്കെ നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആണെന്നും അവൻ നിന്റെ ഭാഗ്യമാണന്നും പറഞ്ഞു അവർ എന്നെ ചീത്ത വിളിക്കുകയാണ് ഉണ്ടായത്

ഇനി അച്ഛനോടും അനിയനോടു കൂടുതൽ ബന്ധം വേണ്ട എന്നും നിങ്ങൾ നേഴ്സുമാർ എല്ലാം വളരെ മോശമാണ് എന്നും പറഞ്ഞുള്ള അയാളുടെ ഫോൺ വിളിയായിരുന്നു അതിനുള്ള പ്രതികരണം.

എങ്ങനെയും ഇവിടെ നിന്നും രക്ഷപ്പെട്ടു പോകണമെന്ന് ഞാൻ തീരുമാനിച്ചു

തകർന്നു പോയാ എനിക്ക് രക്ഷപെടാൻ വേണ്ടിയും എന്നെ മനസിലാകത്ത വീട്ടുകാരോടുള്ള വാശിയും കൂടിയായപ്പോൾ ആണ് ഒന്നും ആലോചിക്കാതെ പുതിയ ഒരാളും ആയി ബന്ധമുണ്ടാക്കിയതും പെട്ടെന്നു തന്നെ അയാളെ കൊണ്ട് രജിസ്റ്റർ മാരേജ് ചെയ്യിപ്പിച്ചതും.

രജിസ്ട്രേഷൻ കഴിഞ്ഞ വിവരം എല്ലാവരും അറിഞ്ഞപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു സ്വാഭാവികമായുണ്ടാകുന്ന അടിയും തൊഴിയും ഭിഷണിയും ഉണ്ടായപ്പോഴും ഞാൻ തളരാതെ അവരുടെ മുന്നിൽ പിടിച്ചു നിന്നത് ഇനിയൊരിക്കലും തോൽക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു.

ഏട്ടൻ വീട്ടിൽ വന്നു കാര്യകൾ സംസാരിച്ചപ്പോൾ തികഞ്ഞ അവജ്ഞയോടെ അവർ അദ്ദേഹത്തെ ആട്ടിയിറക്കി വീട്ടു. പക്ഷെ ഏട്ടന്റെ വീട്ടുകാർ വന്നു സംസാരിച്ചു എന്നെ വിളിച്ചിറക്കി കൊണ്ടു പോയി.

എന്തോ നേടിയെടുത്ത പോലെയാണ് ഞാൻ ഏട്ടന്റെ വീട്ടിലേക്ക് ചെന്നു കയറിയത് .

പക്ഷെ…..

ചെന്നു കയറുമ്പോൾ ഉള്ള ഏട്ടന്റ അമ്മയുടെ ചുഴുനുള്ള നോട്ടം എന്റെ ശരീരത്തിലേക്ക് ആണെന്നും വെറും കയ്യോടെയാണോ കയറിവരുന്നത് എന്നുള്ള അവരുടെ ചോദ്യവും എന്റെ സകല പ്രതീക്ഷയും നശിപ്പിക്കുന്നത് ആയിരുന്നു

സ്വന്തം അമ്മയുടെയും അച്ഛന്റെയും കണ്ണീരിൽ നിന്നും ജീവിതം ഉണ്ടാകാൻ പോയാ എന്നിക്കു കിട്ടാൻ പോകുന്നത് നരകതുല്യമായ ജീവിതമാണെന്ന്
തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എനിക്ക് ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു

കല്ല്യാണം കഴിയാത്ത നാത്തൂൻ ഉറക്കിയതിനു ശേഷം മാത്രമേ എന്നെ ഏട്ടന്റെ റൂമിൽ പോകാൻ വിട്ടുമായിരുന്നോളു.

അതു ഞാൻ ആരോടും പറയാതെ സഹിക്കുമ്പോൾ ആണ്

അപ്പുറത്തെ കുഞ്ഞമ്മയെ കൊണ്ട് അമ്മ പറയിപ്പിച്ചത് കല്യാണം കഴിയാത്ത ഒരു പെണ്ണ് വീട്ടിൽ ഉണ്ടന്ന ബോധം വേണം അല്ലാതെ അവനേയും കൂടി നേരം സന്ധ്യ ആകുമ്പോ റൂമിൽ കയറി കെട്ടിപ്പിടിച്ചു ഇരിക്കാൻ പറ്റില്ല എന്ന് അവരെക്കൊണ്ട് അമ്മ പറയിപ്പിച്ചപ്പോൾ എനിക്ക് തോന്നി അമ്മ എന്നെ ശത്രുവായി പ്രഖ്യാപിക്കുകയാണ് എന്ന്

അപ്പോഴേക്കും ഒപ്പം നിൽക്കേണ്ടവനും തളിപറയാൻ തുടങ്ങിയിരുന്നു.
കുട്ടികൾ പെട്ടന്ന് വേണ്ട എന്നും സ്ഥിരം മായി ഒരു ജോലി ആയതിനു ശേഷം മതി എന്നു മുള്ള ഏട്ടന്റെ തീരുമാനം എന്റെ ആശകളുടെ മേലെ യുള്ള അടുത്ത പ്രഹരമായിരുന്നു

മാസകൾ കടന്നു പോയി. ഞാനും എന്റെ ജോലിയുമായി ഒതുങ്ങിക്കൂടിയ സമയത്താണ് പ്രസവിക്കാൻ കഴിയാത്ത മച്ചിയാണ് ഞാൻ എന്നും പറഞ്ഞു കൊണ്ട് അമ്മ വീണ്ടും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്.

ഒരു പെണ്ണ് എന്ന നിലയ്ക്ക് സഹിക്കാവുന്നതിലപ്പുറം ആയിരുന്നു അത്
പറഞ്ഞവരെ കൊണ്ടു തന്നെ മാറ്റി പറയിപ്പിക്കണം എന്നാ ദൈവത്തോടുള്ള എന്റെ നിരന്തരമായ പ്രാർത്ഥനയിൽ എന്റെ വയറ്റിൽ ഒരു ജീവൻ തുടിച്ചു.

സന്തോഷത്തിന്റെ നിമിഷങ്ങൾ അധികനേരം നീണ്ടുനിന്നില്ല. സന്തോഷ വാർത്ത ഏട്ടനെ അറിയിച്ചതോടെ എന്റെ കൈയ്യിൽ കാശില്ല എന്നും ഒരു സ്ഥിരം ജോലി ആയതിനു ശേഷം മാത്രം ഇത്തരം കാര്യങ്ങൾ മതിയൊന്നും വളരെ ലാഘവത്തോടെ പറഞ്ഞൊഴിഞ്ഞു.

തരിച്ചു പോയാ നിമിഷങ്ങൾ ആയിരുന്നു ഇനി എന്ത് എന്നു തീരുമാനിക്കാൻ പറ്റാതെ ഒരു ജീവൻ വയറ്റിൽ കിടക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ പോലും കഴിയാതെ കരയാൻ മാത്രം എനിക്ക് കഴിയുമായിരുന്നുള്ളൂ

കള്ളു കുടി നിർത്തിയ ഏട്ടൻ ഞാൻ കുട്ടിയെ വളർത്തും എന്ന അറിഞ്ഞതിനു ശേഷം വീണ്ടും ആരംഭിച്ചതും എന്നെ ശ്രദ്ധിക്കേണ്ട ആൾ ബോധമില്ലാതെ വീട്ടിലേക്ക് കയറി വരാനും തുടങ്ങി.

പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതം അച്ഛനമ്മമാരുടെ ശാപം തലക്കുമുകളിൽ ഉള്ളതുപോലെയായിരുന്നു

മൂത്ത നാത്തൂൻനോട് എല്ലാ പ്രശ്നങ്ങളും പറഞ്ഞപ്പോൾ നീ ഒരു നേഴ്സ് അല്ലേ എന്നും ഇപ്പോൾ അത് കളഞ്ഞോ നിങ്ങൾക്ക് ഇതൊക്കെ പരിചയമുള്ളതല്ല എന്നും പറഞ്ഞപ്പോൾ അതിനെ വളർത്തുന്നത് എന്റെ മാത്രം ബാധ്യതയായി.

ഏട്ടന്റെ അമ്മയിൽ വന്ന മാറ്റമായിരുന്നു എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് ഞാനും സമാധാനിച്ചു അവരുടെ മകന്റെ കുട്ടി വരുന്നത് കൊണ്ട് ആണല്ലോ

കണ്ണേ പൊന്നേ എന്നു പറഞ്ഞു രണ്ടുമൂന്നു മാസം എന്നെ തലയിലും താഴത്തും വയ്ക്കാതെ കൊണ്ട് നടക്കുമ്പോഴാണ് മൂത്ത നാത്തൂൻ വീട്ടിൽ നില്കാൻ വന്നത് അതോടെ അവർ പഴയതിലും വാശിയോടെയായി എന്നോടുള്ള പെരുമാറ്റം.

എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു

സഹിക്കാൻ വയ്യാതെ ശർദ്ദിച്ചു അവശയായ ഒരു ദിവസം വെള്ളം എടുക്കാൻ വേണ്ടി അടുക്കളയിൽ ചെന്നപ്പോൾ എന്റെ മക്കൾകു വേണ്ടിയാണ് ഞാൻ ഭക്ഷണം ഉണ്ടാകുന്നത് എന്നും വലിച്ചു കയറി വന്നവൾ കോരി കുടിക്കണം എന്നും പറഞ്ഞു എന്നെ അടി ഓടിച്ചു

പിന്നീട് ഞാൻ കാരണമാണ് മോട്ടറിന്റെ ബില്ല്‌ കുടുന്നത് എന്നും പറഞ്ഞു അതും അഴിച്ചുവെച്ചു

ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാതെ ജീവച്ഛവമായി ഞാൻ മാറിക്കൊണ്ടിരിക്കുന്നത് പോലുമറിയാത ഞാൻ വിശ്വസിച്ചു ഇറങ്ങി വന്നവൻ മദ്യത്തിന്റെ ലഹരിയിൽ സുഖം കണ്ടെത്തുകയായിരുന്നു

ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ കൊണ്ടുവരുന്ന ബ്രഡും വെള്ളവും മാത്രമായി ദിവസങ്ങൾ ഞാൻ തള്ളിനിക്കി എന്റെ പരാതികൾ ഞാൻ ആരോട് പറയാൻ മിക്ക ദിവസങ്ങളിലും പട്ടിണിയായി മാറിക്കൊണ്ടിരുന്നു

ഗർഭിണിയായ വിവരം വീട്ടിൽ അറിഞ്ഞപ്പോൾ അമ്മ വിളിച്ചു വിശേഷമന്വേഷിച്ചു എന്റെ അവസ്ഥ ഞാനെങ്ങനെ അവരോട് പറയും

ഞാനിറങ്ങി വന്നതിനുശേഷവും മാനസികമായി തളർന്ന അച്ഛൻ ഒരു അനുജനും അനുജത്തിയും അവരുടെ ജീവിതത്തിനിടയിൽ എന്തുപറഞ്ഞാണ് അവരെ ക്കൂടി കഷ്ടപ്പെടുതുന്നത്.

സ്വന്തം ഇഷ്ടപ്രകാരം ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻതന്നെ അനുഭവികാണാമല്ലോ.

വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് വളർച്ചക്കുറവ് പറഞ്ഞ ഡോക്ടർ അതിന്റെ കാരണം അമ്മയുടെ ഭക്ഷണ കുറവാണ് എന്നു കണ്ടത്തി

എന്റെ സഹപ്രവർത്തകയായ രേണുവിനോട് ഡോക്ടർ വിവരം പറയുകയും കാര്യമന്വേഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു
അവളുടെ നിരന്തര ശ്രമഫലമായി ഞാൻ എന്റെ എല്ലാക്കാര്യങ്ങളും അവളുടെ മുന്നിൽ കരഞ്ഞു പറഞ്ഞു

അതോടൊ എനിക്ക് വീട്ടിൽ കിട്ടാത്ത സ്നേഹവും സംരക്ഷണവും അവൾ ഏറ്റെടുത്തു എനിക്കു ഇഷ്ടമുള്ളത് വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിപ്പിച്ചും എന്നെ ഡ്യൂട്ടിയിൽ കയറാൻ സമ്മതിക്കുമായിരുന്നോളു

അതുപോലെ ഉച്ചയ്ക്കുള്ള ഭക്ഷണത്തിൽ നിന്നും അത്താഴത്തിനുള്ള കൂടിയവൾ കണ്ടെത്തുമായിരുന്നു പാവം

അടുത്ത സ്കാനിങ്ങിൽ കുട്ടിക്ക് എന്തോ പ്രശ്നം ഉണ്ടന്നും കളയുകയല്ലാതെ വേറെ വഴിയില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞപ്പോൾ ഇതിനു വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് എന്ന് പറഞ്ഞ് ഡോക്ക്ടറുടെ മുന്നിലും കുറെക്കരഞ്ഞു

ഫുൾ ബെഡ്റസ്റ്റ് ആണ് ഡോക്ടർ നിർദേശിച്ച ഒരേയൊരു മാർഗം രണ്ടിൽ ഒരാളെ മാത്രമേ കിട്ടുകയുള്ളൂ എന്ന താക്കിതും തന്നു റസ്റ്റ് എടുക്കാൻ പറഞ്ഞു വിട്ടു

പഴയത്തിലും മോശമായിരുന്നു അമ്മയുടെ പെരുമാറ്റം ഇങ്ങനെ ഒരു മനുഷ്യജീവിയെ അവിടെയുണ്ടെന്ന് ഒരു പരിഗണന പോലും അമ്മ തന്നില്ല

ഒരുരുള ചോറ് തിന്നാൻ കൊതിയാവുന്നു നാളുകളിൽ പട്ടിണി മാത്രമായിരുന്നു എനിക്കു കൂട്ടിനുണ്ടായിരുന്നത്

ചോറിനുള്ള ആഗ്രഹം സഹിക്കവയ്യാതെ അടുത്തുള്ള വീട്ടിൽ പോയി ഞാൻ ചോദിച്ചപ്പോൾ മതിയാവോളം കഴിക്കുവാൻ പറഞ്ഞു മൂന്നുപെൺമക്കളുള്ള അവർ എനിക്കു വയറു നിറച്ചും ചോറു തന്നു

ദിവസ്സവും തിന്നാൻ വേണ്ടി
കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ആണെന്നും പറഞ്ഞ് വൈകുന്നേരം അവിടെ പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി

പക്ഷേ അമ്മ അതറിഞ്ഞപ്പോൾ അവർക്കു കൂടി ദോഷമാകുന്നു രീതിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആയിട്ട് തന്നെ അതും നിർത്തി

പിന്നയും ഒരുപാട് സഹിച്ചു എന്റെ കുട്ടിക്ക് വേണ്ടി ക്ഷമിച്ചു എന്റെ അവസ്ഥ കണ്ടിട്ട് ആണോ എന്നറിയില്ല പറഞ്ഞതിനേക്കാൾ ഒരുമാസം മുമ്പ് ഞാൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി

അപ്പോഴേക്കും എന്റെ അച്ഛൻ വിവരകൾ എല്ലാം അറിഞ്ഞു ഹോസ്പിറ്റലിൽ വന്നു എന്നെയും കുട്ടി ഞങ്ങളുടെ വീട്ടിലേക്കു പോയി

എന്നോടുള്ള വാശി കൊണ്ടും മകന്റെ അവകാശവും പറഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ഏട്ടൻ വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി

വീണ്ടും ദുരിതങ്ങളുടെ ഘോഷയാത്ര വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ഒരു മോളു കൂടി ഉണ്ടായി.
ഏട്ടന്റെ അച്ഛൻ ശരിയാക്കിയ ഒരു വിസയിൽ ഗൾഫിലേക്കും പോയി ഞാനും അമ്മയും മക്കളും മാത്രമായി വീട്ടിൽ പിന്നെ അങ്ങോട്ടു എനിക്കു പറയാൻ കഴിയാത്ത വീതം അവരെന്നെ ദ്രോഹിച്ചു

ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഏട്ടന് അവിടെ ഒരു പുതിയ ബന്ധം തുടങ്ങിയത് അതിനു കാരണവും ഞാൻ തന്നേ എന്നു പറഞ്ഞു അമ്മയുടെ ശകാരം വേറെയും

എല്ലാം സഹിച്ചും ക്ഷമിച്ചും എന്നെ മനസ്സിലാക്കുന്ന എന്റെ മക്കൾക്കു വേണ്ടി ഞാൻ ഇപ്പോഴും ഒരു ജീവച്ഛവമായി ജീവിക്കുന്നു

അച്ഛനമ്മമാരുടെ കണ്ണീരിന്റെ ശാപം എത്ര വലുതാണെന്ന് എനിക്കിപ്പോൾ നന്നായറിയാം

…….എന്റെ ജീവിതമാണ് സാക്ഷി………..
————————————————————————
ഞാൻ ഇതു ഇവിടെ എഴുതാൻ ഉള്ള കാരണം. ഇത്തരം ആളുകൾ നമ്മുടെ ചുറ്റിലുംഉണ്ട്

ഇന്നല്ലെങ്കിൽ നാളെ നമ്മളും അമ്മയും അമ്മായിയമ്മയും ഭർത്താവും എല്ലാം ആകും.

നമ്മളിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരകൻ ഇത്തരം വായനകൾ കാരണമാവട്ടെ എന്ന പ്രാർത്ഥനയോട

..അക്ബർ ഷൊറണ്ണൂർ …………..

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!