ഭാര്യ

5564 Views

malayalam story

പ്രേമിച്ച പെണ്ണ് തേച്ച് പോയപ്പോൾ പിന്നെ എല്ലാം പെണ്ണിനോട് വെറുപ്പായിരുന്നു

മൂന്ന് കൊല്ലം ജീവന്റെ ജീവനായി സ്നേഹിച്ച പെണ്ണ് ഒരു കാരണവും ഇല്ലാതെ തേച്ച് പോയി !!

അന്ന് തുടങ്ങി എല്ലാപെണ്ണിനോട് വെറുപ്പായിരുന്നു എനിക്കി !!

അന്ന് ഞാൻ തീരുമാനിച്ചു ഈ ജന്മം എനിക്കി വിവാഹമെ വേണ്ടാന്ന് !

പക്ഷേ ഉമ്മ എന്നെ വിടാൻ ഉള്ള ഉദ്ദേശം ഇല്ലായിരുന്നു !!

ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി പെണ്ണ് കണ്ടു അങ്ങിനെ ഓരോരോ കാരണങ്ങൾ പറഞ്ഞു എല്ലാം ഞാൻ ഒഴിവാക്കി.. !!

പക്ഷേ അവസാനം ഉമ്മ തന്നെ എനിക്കി പെണ്ണിനെ കണ്ടുപിടിച്ചു !!

അവിടെ ഞാൻ പെട്ടു ഇന്നുവരെ ഉമ്മാന്റെ വാക്ക് ഞാൻ കേൾക്കാതിരുന്നിട്ടില്ല !!

മോനെ….. ഒരു പാവം പെൺകുട്ടിയാ അതിന് ഉപ്പയില്ല ഒറ്റ മോളാ മോന് അവളെ പൊന്നുപോലെ നോക്കണം !!

എല്ലാം കേട്ട് മൂളി നിന്ന്

അങ്ങിനെ ഉമ്മാന്റെ നിർബന്ധം കാരണം ഞാനും കൂട്ടുകാരും പെണ്ണ് കാണാൻ പോയി !

ഡാ…. നിനക്ക് ഒന്നും സംസാരിക്കാൻ ഇല്ലേ ?

എന്ത് സംസാരിക്കാൻ ജെസ്റ്റ് പേര് എങ്കിലും ചോദിക്കി !

നീ ഒന്ന് മിണ്ടാതെ നിക്ക് വേറെ പണിയില്ല

ഡാ… ആ വീട്ടുകാർ എന്ത് കരുതും !

എന്ത് കരുതിയാലും എനിക്കി എന്താ നീ മിണ്ടാതെ വരുന്നുണ്ടോ എനിക്കി അവരോട് ദേഷ്യം പിടിച്ചു !!

അങ്ങിനെ ഉമ്മാന്റെ ആഗ്രഹം പോലെ വിവാഹം അതിഗംഭീരമായിതന്നെ നടത്തി…

എന്റെ പെങ്ങമാർ കളിയും തമാശയും പറഞ്ഞ് അവളെ മണിയറയിലേക്ക്‌ കയറ്റി വിട്ട് !!

പാൽ ഗ്ലാസുംമായി തെല്ല് നാണത്തോടെ എന്റെ മുന്നിൽ വന്നു നിന്ന് !

ആ പാല് കുടിച്ച് അവിടെ എവിടേലും കിടക്കാൻ നോക്ക് !!

അവള് എന്നെ സങ്കടത്തോടെ നോക്കി !

നോക്കണ്ട ഞാൻ പറഞ്ഞത് സത്യം തന്നെയാ ഇക്കാക്ക് പാല് വേണ്ടേ….

വേണ്ട എനിക്കി ഈ പതിവ് ഒന്നും ഇല്ല

പിന്നെ വേറെ ഒരു കാര്യം !

അവള് എന്നെ അത്ഭുതത്തോടെ നോക്കി !

നിന്നെ എനിക്ക് ഒരു ഭാര്യയായി കാണാൻ പറ്റില്ല !

കാരണം വെറുപ്പാണ് എനിക്കി ഈ പെണ്ണുങ്ങളോട് !!

പിന്നെ ഉമ്മാന്റെ നിർബന്ധം കാരണം ആണ് ഞാൻ നിന്നെ കണ്ടതും വിവാഹം കഴിച്ചതും എല്ലാം !!

അവളെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു പക്ഷേ കണ്ടതായി നടിച്ചില്ല !

അതുകൊണ്ട് നീ ഇന്ന് മുതൽ ഈതറയിൽ കിടന്നാ. മതി !!

ഒരു വിരിയും തലയണയും തറയിൽ ഇട്ട് കൊടുത്തു !! നിറ കണ്ണുകളോടെ അവള് അത് വാങ്ങി !!

ഒരു അനുസരണയുള്ള കൊച്ച് കുഞ്ഞിനെ പോലെ അവൾ അവിടെ കിടന്നു !

പിന്നെ ഈ കാര്യം ഒന്നും എന്റെ ഉമ്മയോ പെങ്ങമാരോ അറിയരുത് മനസ്സിലായോ?

നേരം പുലർന്ന് നോക്കുമ്പോൾ തറയിൽ അവളില്ല എവിടെ പോയി ആ എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു !

കുറച്ച് കഴിഞ്ഞു കൈയിൽ ആവി പറക്കുന്ന ചായയുമായി അവൾ മുന്നിൽ !

കുളിച്ച് സുന്ദരി ആയിട്ടുണ്ട് ഇന്നലെ കണ്ടതിലും സുന്ദരി അല്ലെങ്കിലും ഈ പെണുങ്ങൾ മേയ്ക്കപ്പ് ഇല്ലാത്തത് ആണ് കാണാൻ ഭംഗി അത് അവർക്ക് അറിയില്ലല്ലോ ?

ഇക്കാ.. ചായ അവിടെ വെച്ചോ ഞാൻ തെല്ല് നിരസത്തോടെ പറഞ്ഞു !!

ഡാ….. വിവാഹം കഴിഞ്ഞു ആഴ്ച രണ്ട് കഴിഞ്ഞു നിനക്ക് അവളെയും കൊണ്ട് പുറത്ത് എക്കെ പോയാൽ എന്താ !!

ഞാൻ അത് കേട്ടതായി നടിച്ചില്ല !!

വിവാഹവും കഴിഞ്ഞ് പെങ്ങമാർ എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി !!

പിന്നെ ഉമ്മയും അവളും മാത്രമായി !!

ഒരു ജോലിയും ഉമ്മാനെകൊണ്ട് അവൾ എടുപ്പിക്കില്ല !!

അടുക്കളയിൽ എല്ലാം കാര്യവും അവള് തന്നെയാണ് ചെയ്യുന്നത് !!

അയൽവാസികൾ പുതുപെണ്ണിനെ കാണാൻ വരുമ്പോൾ ഉമ്മ അവരോട് പറയും ഇവള് എന്റെ മരുമകൾ അല്ല മകളാണ് എന്റെയും എന്റെ മോന്റെയും പുണ്യമാണ് അവളന്ന് അവളെ പറ്റി പറയാൻ ഉമ്മാക്ക് ആയിരം നാവ് ആണ് !!

ഇക്കാ….. മ്മ്….. കടയിൽ പോവാണോ ?

മ്മ് …എന്താ എനിക്കി ഒരു ഗുളിക വാങ്ങി തരാമോ ?

എന്തിന് ഉള്ളത് തലവേദനക്ക് മ്മ് ഞാൻ വരുമ്പോൾ വാങ്ങാം !

ഒന്ന് ചോദിക്കാമായിരുന്നു എനിക്കി ഹോസ്പിറ്റലിൽ പോവാണോ എന്ന് ഞാൻ ചോദിച്ചില്ല മോശമായി പോയോ?

ഇനി സാരമില്ല അങ്ങിനെ നിന്നോട്ടെ !!

വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു ഞാൻ അവളോട്‌ ചോദിച്ചു നിനക്ക് വീട്ടിൽ പോവണ്ടേ ? ഞാൻ പോയാൽ ഉമ്മ ഒറ്റക്ക് ആയി പോവില്ലേ !

ആ മറുപടി എന്നെ ഒത്തിരി സന്തോഷിപ്പിച്ചു

എന്തായാലും എന്റെ ഉമ്മാനെ പൊന്നുപോലെ നോക്കുന്നുണ്ട് എനിക്കി അത് മതി !!

ഇക്കാ…. ഇന്ന് ജോലിക്ക് പോവുന്നില്ലേ ഞാൻ എഴുന്നേൽക്കുന്നത് കാണാഞ്ഞിട്ടാവും ചോദിച്ചത് !

ഇല്ല… ഭയങ്കര തലവേദന പടച്ചോനെ എന്നിട്ട് എന്താ എന്നോട് പറയാത്തത് !

ഓടി പോയി ബാം ഇട്ട് തന്നു ഞാൻ ഇട്ടോളാം ഇങ്ങ് താ ഇക്കാ ഞാൻ ഇട്ട് തരാം ” വേണ്ടാന്ന് അല്ലേ പറഞ്ഞത് നീ ഈ റൂമിൽ നിന്ന് ഒന്ന് പോയി തരാമോ .?

നിറകണ്ണുകളോടെ റൂമിൽ നിന്ന് ഇറങ്ങി പോയി അത്രയും വേണ്ടിയിരുന്നില്ല !

രാത്രി ആയപ്പോൾ പനി കൂടി വന്ന് ശരീരം മുഴുവൻ വേദനയും !!

ആകെ എന്തോ ഒരു അസ്വസ്ഥത !!

ഇക്കാ…. എന്താ ഹേയ് ഒന്നു ഇല്ല നമ്മക്ക് ഹോസ്പിറ്റലിൽ പോവാ !!

അതൊന്നും വേണ്ട മെഡിസിൻ കഴിച്ചാൽ കുറയും !

ഞാൻ വഴക്ക് പറഞ്ഞത് എല്ലാം മറന്ന് എന്റെ അരികിൽ വീണ്ടും . വന്ന് !

ഇക്കാ ഇത് കുടിക്കി . എന്താ ഇത് ചുക്ക്കാപ്പിയാണ് എഴുന്നേൽക്ക് ഇങ്ങ് ത്താ വേണ്ട ഞാൻ കുടിപ്പിച്ചു തരാം !

ഞാൻ കണ്ടു ആ കണ്ണുകളിൽ എന്നോട് ഉള്ള സ്നേഹത്തിന്റെ ആഴം !!

പക്ഷേ എന്നിട്ടും ഞാൻ കണ്ടില്ലന്ന് നടിച്ചു !

രാത്രി കിടക്കാൻ നേരം തറയിൽ കിടക്കണ്ട ഇവിടെ എന്റെ അരികിൽ കിടന്നോ എന്ന് പറയാൻ തോന്നി പക്ഷേ അവിടെയും എന്റെ ഈഗോ സമ്മതിച്ചില്ല !

എന്തോ സ്വപ്നം കണ്ട് ഞാൻ ഞെട്ടിഉണർന്നു ടൈം നോക്കുമ്പോൾ രണ്ട് മണി !!

അപ്പോഴും എന്റെ അരികിൽ ഉറങ്ങാതെ ഇരിക്കുന്ന.. അവളെ ഞാൻ കണ്ടു !!

നീ ഉറങ്ങിയില്ലേ ഇതുവരെ ഇല്ല ഇക്കാ ഉറക്കത്തിൽ എന്തെക്കെയോ പിച്ചുംപേയും പറയുന്നത് കേട്ടു പിന്നെ നല്ല പനിയും !

തുണി നനച്ചു നെറ്റിയിൽ ഇട്ട് ഒരുപാട് പ്രാവശ്യം അങ്ങിനെ ചെയ്തു അതിന് ശേഷമാണ് പനി കുറഞ്ഞത് !!

ഇക്കാക്ക് കുടിക്കാൻ വെള്ളം എന്തെങ്കിലും വേണോ ?

ഇക്കാ….. എന്താ ആലോചിക്കുന്നത് ?

ഒന്നു ഇല്ല…. !

ഇത്ര സ്നേഹമുള്ള.. മനസ്സ് ആണല്ലോ പടച്ചോനെ ഞാൻ കണ്ടില്ലന്ന് വെച്ചത് !

ഇത്ര പ്രാവശ്യം ഞാൻ വഴക്ക് പറഞ്ഞു ഇതുവരെയും എന്നിൽ നിന്ന് ഞാൻ അകറ്റി നിർത്തി എന്നിട്ടും എന്നോട് ഇങ്ങനെ സ്നേഹം കാണിക്കാൻ എങ്ങനെ പറ്റുന്നു?

നിനക്ക് എന്നോട് വെറുപ്പ് ഉണ്ടോ ?

അന്ന് ആദ്യമായി ഞാൻ അവളോട്‌ മനസ്സ് തുറന്ന് ചോദിച്ചു ?

എനിക്കി എന്തിനാ ഇക്കനോട് വെറുപ്പ് അങ്ങിനെ ഒന്നും പറയല്ലേ !!

അന്ന് ആദ്യമായി ഞാൻ അവളെ സ്പർശിച്ചു

ആ കണ്ണുകളിൽ കാണാ എന്നോട് ഉള്ള സ്നേഹം എത്രമാത്രം ഉണ്ടന്ന് !!

അവളെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തി വാരിപുണർന്നു ചുംബനകൊണ്ട് മൂടി

അവളെ കെട്ടിപിടിച്ചു ആ ചുണ്ടിൽ മുത്തം നൽകികൊണ്ട് ഞാൻ പറഞ്ഞു എന്റെ പനി നിനക്കു വരട്ടെ എന്നിട്ട് വേണം നന്നായിട്ട് ഒന്ന് സ്നേഹിക്കാൻ നിന്നെ…… ഒരു കൊച്ച് കുഞ്ഞിനെ പോലെ അവളന്റെ നെഞ്ചോട് ചേർന്ന് കിടന്നു !!

ഉമ്മ കഴിഞ്ഞാൽ പിന്നെ നമ്മളെ ജീവനേക്കാൾ ഏറെ സ്നേഹിക്കാൻ കഴിയുന്നത് ഭാര്യക്ക് ആണ് !!

എത്ര വഴക്ക് ഇട്ടാലും ദേഷ്യം കാട്ടിയാലും
ആ നെഞ്ചിൽ ഉണ്ട് കടലോളം സ്നേഹം !

സ്നേഹത്തിന്റെ വറ്റാത്ത ഉറവിടമാണ് ഭാര്യ

സ്നേഹത്തോടെ
Muhammed Rafi

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply