ചേച്ചിയുടെ മോനുട്ടൻ

12774 Views

malayalam story

“ചേച്ചി എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ. അത് ശ്രേയ ക്കിഷ്ടമല്ലെന്നറിയില്ലേ?. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കാണുമല്ലോ. ഇപ്പൊ തല്ക്കാലം തിരിച്ചു പോകു. പൈസയുടെ കാര്യം നമുക് പിന്നെ സംസാരിക്കാം. ഇത്രെയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കരുത്ത് ചേച്ചി.”

അനിയന്റെ മോന്റെ നൂല് കെട്ടിന് ചെന്ന എനിക്ക് കേൾക്കേണ്ടി വന്നതാ ഇതൊക്കെ. ഒരു കുഞ്ഞിന് ജന്മം നൽകാൻ പറ്റാത്ത ഞാൻ മോനെ കണ്ടാൽ കുഞ്ഞിന് ദോഷമാകുമെന്ന് അവന്റെ ഭാര്യ ശ്രേയ പറയുന്നത് ഞാൻ കേൾക്കാതെ കെട്ടു. ഗോപേട്ടന്റെ വയ്യായ്ക ചികിൽസിക്കാൻ കുറച്ചു പൈസ കൂടെ അവന്റടുത് ചോദിക്കേണ്ടി വന്നെനിക്കു

തിരിച്ചു വീട്ടിലേക്കു പോയപ്പോൾ പഴയ ഓർമകളിലേക്ക് ആഴ്ന്നിറങ്ങി

ഞാൻ ലക്ഷ്മി. എനിക്ക് അഞ്ചു വയസ്സായപ്പോളാണ് രാഹുൽ എന്ന .. മോനുട്ടനെന്നു ഞാൻ വിളിക്കുന്ന എന്റെ അനുജന്റെ ജനനം . അതോടെ ‘അമ്മ മരണപ്പെട്ടു. പിന്നെ എല്ലാം ഞങ്ങൾക്ക് അച്ഛനായിരുന്നു. ഒരു കുഞ്ഞനുജനെന്നതിലുപരി ഒരു മകനെ പോലെ ഞാൻ അവനെ വളർത്തി. പക്ഷെ വിധിയുടെ വിളിയാട്ടം എന്ന പോലെ ‘അമ്മ മരണപ്പെട്ടു രണ്ടു വർഷത്തിന് ശേഷം ഒരു അപകടത്തിൽ അച്ഛനും നമ്മളെ തനിച്ചാക്കി പോയി. . അധികം ബന്ധു ബലമൊന്നുമില്ലാതെ അവിടെ ഒറ്റപെട്ടു പോയ എന്റെയും അവന്റെയും സംരക്ഷണം ഏറ്റെടുത്തതു ദൈവ ദൂതനെപോലെ വന്ന അമ്മയുടെ ആങ്ങള ആയിരുന്നു. അദ്ദേഹവും വിവാഹം കഴിച്ചിട്ടില്ലായിരുന്നു. അതിനാൽ നമ്മളെ രണ്ടു പേരെയും മക്കളെ പോലെ തന്നെ എല്ലാ കാര്യങ്ങളും നോക്കി. അങ്ങനെ പത്താം ക്ലാസ്സു വരെ എനിക്ക് പഠിയ്ക്കാൻ സാധിച്ചു. അപ്പോളേക്കും പ്രായാധിക്യം കാരണം അമ്മമാവാനും ജോലിക്കൊന്നും പോകാൻ സാധിക്കാതെ വന്നു. അങ്ങനെ ആ പ്രായത്തിൽ ഒരു ഗൃഹനാഥയുടെയും മോനുട്ടന്റെ അമ്മയുടെയും വേഷം സ്വയം അണിയേണ്ടി വന്നു. വീട്ടുജോലികൾ ചെയ്‌തും അപ്പുറത്തെ ചേച്ചിയുടെ സഹായത്തോടെ തയ്യൽ പഠിച്ചും തുണിക്കടകളിൽ സെയിൽസ് ഗേൾ ആയി നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടു ..എങ്ങനെയെങ്കിലും മോനുട്ടന്റെ ജീവിതമെങ്കിലും നല്ല നിലയിലെത്തിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു ….

എല്ലാ ബുദ്ധിമുട്ടുകൾക്കും താങ്ങായി …ഒരു ആശ്വാസമായി എന്റെ ഗോപേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. കഴിവതും ഒഴിവാക്കാൻ ശ്രമിച്ച എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തി അദ്ദേഹം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി ‘അമ്മ മാത്രമേ ഉള്ളു അദ്ദേഹത്തിന്. ഒരിക്കൽ ഞാൻ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന തുണിക്കടയിൽ അദ്ദേഹത്തിന്റെ അമ്മയെയും കൊണ്ട് വന്നിരുന്നു എന്നെ കാണിക്കാൻ.

“മോളെ കുറിച്ചെല്ലാം അന്വേഷിച്ചിട്ട അവൻ എന്റെ കൂടെ പറഞ്ഞെ. നിന്നിൽ ഞാൻ എന്റെ ചെറുപ്പകാലത്തെയാ കാണുന്നത്. അവന്റെ അച്ഛൻ മരിച്ച ശേഷം അവനെയും വളർത്താൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് ഞാൻ … മോളെ ഞാൻ സ്വന്തം മോളായി കണ്ടോട്ടെ. എന്റെ മോന്റെ ജീവിതത്തിലേക്ക് വന്നൂടെ ” എന്നാണമ്മ അന്ന് കണ്ടപ്പോൾ പറഞ്ഞത്

പക്ഷെ മോനുട്ടനെ ഒരു നിലയിലെത്തിക്കാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല ..എത്ര നാളു വരെ വേണമെങ്കിലും കാത്തിരിക്കാമെന്ന ഒരുറപ്പ് ഗോപേട്ടനും അമ്മയും എനിക്ക് തന്നു. അങ്ങനെ എനിക്കൊരു താങ്ങായും തണലായും പിന്നീടങ്ങോട്ട് ഗോപേട്ടനും കൂടെ ഉണ്ടായിരുന്നു..

സഹോദരങ്ങളില്ലാത്ത ഗോപെട്ടാണ് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു മോനുട്ടനും…

മോനുട്ടന് പ്ലസ് ടു വിനു പഠിക്കുന്ന സമയത്തായിരുന്നു ഒരു വയ്യായ്ക പോലെ അവനു വന്നത്. അവാശുപത്രിയിൽ കാണിച്ചപ്പോൾ ഒരു വെള്ളിടി പോലെയാണ് ആ കാര്യം ഡോക്ടർ ഞങ്ങളുടെ കൂടെ പറഞ്ഞത്. മോനുട്ടന്റെ രണ്ടു കിഡ്നികൾക്കും തകരാർ. പെട്ടെന്ന് തന്നെ ആരെങ്കിലും ഒരു കിഡ്നി ധാനം കൊടുക്കേണ്ട അവസ്ഥ……

എന്റെയോ ഗോപേട്ടന്റെയോ കിഡ്നി അവനു ചേര്ത്തില്ലായിരുന്നു,. ഓപ്പറേഷന് വേണ്ട പൈസ എങ്ങനെയൊക്കെയോ സങ്കടിപ്പിച്ചു. പക്ഷെ അവനു ചേരുന്ന കിഡ്നി മാത്രം കിട്ടിയില്ല.
അവിടെയും ദൈവ ദൂതനെ പോലെ എത്തിയത് അവനെ ചികില്സിക്കുന്ന ഡോക്ടർ ആയിരുന്നു. പുള്ളിയുടെ പരിചയത്തിലുള്ള ആരോ കിഡ്നി ദാനം ചെയ്യാൻ തയ്യാറായി അതും നമ്മുടെ കയ്യിൽ നിന്നും പണം പോലും സ്വീകരിക്കാതെ. ആരാണെന്നദ്ദേഹം വെളിപ്പെടുത്തിയില്ല. ശെരിക്കും ഒരു ആശ്വാസം തന്നെയായിരുന്നു ദൈവ ദൂതനെ പോലെ എന്റെ മോനുട്ടനെ സഹാഹായിക്കാൻ മനസ്സ് കാട്ടിയ ആ മനുഷ്യൻ’

അങ്ങനെ ഓപ്പറേഷനും കഴിഞ്ഞു മോനുട്ടൻ സുഖം പ്രാപിച്ചു വന്നു.. അവന്റെ ആഗ്രഹപ്രകാരം തന്നെ പിന്നീട സ്വയ പ്രയത്നത്താൽ മെഡിസിനു ചേരാൻ അവനു കഴിഞ്ഞു. അതിന്റെ ഭാഗമായിട്ട് പിന്നീട് അവൻ ഹോസ്റ്റലിലേക്ക് മാറി.

അതിനു ശേഷം അധികം വൈകാതെ തന്നെ ഗോപേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി.. പിന്നീടങ്ങോട്ട് മോനുട്ടന്റെ പഠന കാര്യങ്ങൾക്കൊക്കെ പൈസ ഉണ്ടാക്കാൻ അദ്ദേഹവും എന്നെ സഹായിച്ചു. എനിക്ക് വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാൻ വേണ്ടി അദ്ദേഹം കുറഞ്ഞ ചിലവിൽ ഒരു തയ്യൽ മെഷീൻ ഉം വാങ്ങി തന്നു,. ഇതിനിടയിൽ വാർധക്യ സഹജമായ രോഗം കാരണം അമ്മാവനും നമ്മളെ വിട്ടു പോയി. മോനുട്ടൻ പിന്നെ അങ്ങോട്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്ന അഥിതി മാത്രമായി

കാലം അങ്ങനെ മുന്നോട്ടു പോയി . മോനുട്ടൻ പിന്നെ പിന്നെ വീട്ടിൽ വരുമ്പോൾ എന്തോ ഒരു അകൽച്ച പാലിക്കുന്നതു പോലെ തോന്നി. അങ്ങനെ അവന്റെ പഠനമൊക്കെ തീർന്നപ്പോൾ അവനിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടാണ് പിന്നീടിങ്ങോട്ട് വന്നത്. വീട്ടിൽ ഇടയ്ക്കു വരുമ്പോളൊന്നും ഈ കാര്യങ്ങളൊന്നും തന്നെ അവൻ എന്നോടോ ഗോപേട്ടനോടോ സൂചിപ്പിച്ചിരുന്നില്ല. അതിനൊന്നും ഒരു പരിഭവവും തോന്നിയില്ല. അവന്റെ സന്തോഷം തന്നെയാണ് നമ്മൾക്കും വലുത്. അവന്റെ കൂടെ പഠിച്ച ശ്രേയ ആയിരുന്നു പെൺകുട്ടി. ഒരു സമ്പന്ന കുടുംബത്തിലെ ആകെ ഉള്ള പെണ്തരി. മോനുട്ടനും ഡോക്ടർ പഠനം പൂർത്തിയാക്കിയത് കൊണ്ടാണ് അവളുടെ അച്ഛൻ ഈ വിവാഹത്തിനു സമ്മതിച്ചത് . അതോടെ വിവാഹ ശേഷം മോനുട്ടനും ശ്രെയയുടെ കൂടെ അവളുടെ വീട്ടിൽ താമസമാരംഭിച്ചു.

പക്ഷെ പിന്നീടങ്ങോട്ട് മോനുട്ടൻ ഞങ്ങളുടെ കൂടെ അകൽച്ച കാണിക്കാനായി തുടങ്ങി. ശ്രേയയുടെ വീട്ടിലേക്കു ചെന്നാലും വലിയ ശ്രദ്ധയൊന്നും രണ്ടു പേരും ചിലത്തിയില്ല. ഒരിക്കൽ ഞാൻ മോനുട്ടനെ കാണാൻ ചെന്നപ്പോ അവന്നെന്നോട് കൂടെ പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും മുറിവേൽപ്പിച്ചു.

“ചേച്ചി ഇങ്ങോട്ടു എപ്പോളും വരണ്ട . അത് ശ്രേയക്കു കുറച്ചിലാ . അവളുടെ നാത്തൂൻ ഒരു ഓട്ടോ കാരന്റെ ഭാര്യയാണെന്ന് പറയാൻ അവൾക്കു താല്പര്യമില്ല . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ടു വന്നു കണ്ടോളം”……….

അത് വരെ ഇല്ലാത്ത മോനുട്ടന്റെ ഈ സംസാരം എന്നെ ആകെ തളർത്തി. പക്ഷെ അവിടെയും എന്നെ ആശ്വസിപ്പിച്ചത് ഗോപേട്ടനായിരുന്നു.

പിന്നീട ഇടക്കൊക്കെ മോനുട്ടൻ വരുമായിരുന്നു എന്നെ കാണാൻ ഒരു ചടങ്ങെന്ന പോൽ …… പെട്ടെന്ന് തിരക്കുണ്ടെന്നും പറഞ്ഞു പോകേം ചെയ്യും ,ഒരിക്കൽ അങ്ങനെ വന്നപ്പോൾ ആണവൻ പറഞ്ഞെ ശ്രേയയ്ക്കു വിശേഷമുണ്ടെന്നു കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അവളെ പോയി കാണണമെന്നും പറ്റുന്നപോലെ ഇഷ്ടപ്പെട്ടതൊക്കെ വാങ്ങികൊടുക്കണമെന്നൊക്കെ തീരുമാനിച്ചു, പക്ഷെ അവിടെയും വിലങ്ങുതടിയായി മോനുട്ടൻ നിന്ന്

“ചേച്ചി ഇപ്പോൾ വരണ്ടട ഡെലിവറി കഴിയട്ടെ. ശ്രേയ്ക്കിഷ്ടമല്ല ചേച്ചി വരുന്നത്. അഥവാ ശ്രെയകെന്തെലും സംഭവിച്ചാൽ ചേച്ചി കണ്ണ് വെച്ചത് കൊണ്ടാണെന്നു പറയുമവൾ”……………

ആ വാക്കുകൾ ഒരു കൂരമ്പു പോലെ എന്റെ നെഞ്ചിൽ തറച്ചു………………..

അതിനു ശേഷം ശ്രേയ പ്രസവിചതറിഞ്ഞു കുഞ്ഞിനെ കാണാൻ പോകാൻ എന്തോ തോന്നിയില്ല .. അവർക്കിഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതി…… അങ്ങനെ നൂലുകെട്ടിനു അവരുടെ വീട്ടിൽ പോയപ്പോളാ മോനുട്ടൻ കുഞ്ഞിനെ കാണാൻ വിലക്കിയത് . ഗോപേട്ടനിടക്കിടക്ക് ഇപ്പോൾ അസുഖങ്ങൾ വരുന്നുണ്ട് . അതിനാൽ പഴയപോലെ ജോലികൊന്നും പോകാനും സാധിക്കില്ല. അത് കൊണ്ട് കുറച്ചു കാശു കൂടെ കടമായിട്ടു ചോദിക്കാനും കൂടിയായ അങ്ങോട്ട് ചെന്നത്

“വീടെത്തി ചേച്ചി”…………..

രമേശൻ പറഞ്ഞപ്പോളാണ് അതറിഞ്ഞത്. അയല്വക്കത്തുള്ളതാണ്. അവനാണിപ്പോൾ ഗോപേട്ടന്റ്‌റെ ഓട്ടോ ഒട്ടിക്കുന്നതു.

“എന്താടോ കുഞ്ഞിനെ കാണാൻ മോനുട്ടൻ സമ്മതിച്ചില്ലേ?” എന്ന് എന്റെ മുഖം കണ്ടപ്പോൾ ഗോപേട്ടൻ ചോദിച്ചു….,

ഗോപേട്ടന്റെ ചോദ്യത്തിന് മുന്നിൽ നടന്നതൊക്കെ പറയേണ്ടി വന്നു

“സാരമില്ലടോ. എന്നെങ്കിലും നിനക്ക് ആ കുഞ്ഞിനെ കാണാൻ സാധിക്കും. മോനുട്ടനും ഇപ്പോൾ തിരക്കൊക്കെ അല്ലെ.”
.
“എന്നാലും ഗോപേട്ട..സഹിക്കുന്നില്ല അവന്റെ ഈ മാറ്റാതെ..അല്ല ഇങ്ങനെ ഇവിടെ കിടന്നാൽ മതിയോ.. ഒട്ടും വയ്യാലോ ഗോപേട്ടനു. എന്നെ കൂട്ടാതെയാ ആശുപത്രിയിൽ പോകുന്നെ. ഇത്തവണ ഞാനും കൂടെ വരും എന്തായാലും”………..

“അതിനു മാത്രം വയ്യായ്കയൊന്നുമില്ലടോ എനിക്ക്. ഹോസ്പിറ്റലിൽ പോയി വരാൻ തന്നെ ഒരു ദിവസം വേണം. വെറുതെ തന്നെ കൂടെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയല്ലേ രമേശനെയും വിളിച്ചു കൊണ്ട് പോകുന്നെ.”

എന്നും പറഞ്ഞു കൊണ്ട് ഗോപൻ ലക്ഷ്മിയുടെ നെറുകയിൽ തലോടി

……………………………………………………………………………………………………………………………………………………………
മൂന്നു നാല് ദവസങ്ങൾക്കു ശേഷം തറയിൽ ബോധമറ്റു കിടക്കുന്ന ഗോപനെയാണ് ലക്ഷ്‌മി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല
ഇടക്കെടക്കുള്ള അസുഖങ്ങളും സമയത്തു ചികിത്സ കിട്ടാത്തതിനാലുമാകണം ഗോപൻ പെട്ടെന്ന് തന്നെ മരണമടഞ്ഞത്. ഗോപൻറ് മരണത്തോടെ ലക്ഷ്മി തീർത്തും മാനസികമായി ഒറ്റപ്പെട്ട ഒരവസ്ഥയിലെത്തി
……………………………………………………………………………………………………………………………………………………………….

മൂന്ന് മാസങ്ങൾക്ക് ശേഷം………..

പുതിയ ഹോസ്പിറ്റലിൽ ജോലിക്കു ചേർന്നതായിരുന്നു രാഹുൽ. അവിടെ വെച്ച് ഡോക്ടർ ആനന്ദിനെ രാഹുൽ വീണ്ടും കണ്ടു . ആനന്ദ് ഡോക്ടർ ആണ് രാഹുലിന്റെ ഓപ്പറേഷന് നേതൃത്വം നൽകിയത്. അതിനാൽ കണ്ടപാടെ തന്നെ രണ്ടു പേർക്കും പരസ്പരം മനസ്സിലായി

“എന്താ രാഹുൽ സുഖല്ലേ”……….

“സുഖം ഡോക്ടർ. ഞാൻ ഇന്നാണിവിടെ ജോയിൻ ചെയ്തത്. ഇവിടെ പീഡിയാട്രിക്സ് സെക്ഷനിൽ”…

“ആണോ…. മ്മ്മ് ഗുഡ്…തനിക്കു സുഖമല്ലേ.. ചേച്ചിയും ഹസ്ബൻഡുമൊക്കെ സുഖായിട്ടിരിക്കുന്നോ?”

“ചേച്ചിയുടെ ഹസ്ബൻഡ് മൂന്ന് മാസം മുന്നേ മരണപ്പെട്ടു”…………

“മരണപ്പെട്ടോ……….എങ്ങനെ”,………………..

ഒരു ഞെട്ടലോടെ ഡോക്ടർ ആനന്ദ് രാഹുലിനോട് ചോദിച്ചു…..

“പുള്ളികാരനിടക്കിടക്ക് അസുഖങ്ങൾ വരാറുണ്ട് ഇടക്കൊക്കെ സാമ്പത്തിക സഹായത്തിനായി ചേച്ചി എന്റെ അടുത്തോട്ടു വരാറുണ്ട്. പക്ഷെ സമയക്കുറവും തിരക്കും കാരണം അതൊന്നും പിന്നെ ശ്രദ്ധിക്കാൻ എനിക്കായില്ല.. ഗോപേട്ടൻ ഓട്ടോ ഡ്രൈവർ ആണ് . എന്നെ പോലുള്ള ഡോക്ടർമാർക്കു പറ്റിയ ബന്ധമാണോ അതൊക്കെ. നമ്മുടെ സ്റ്റാറ്റസിനെയും ബാധിക്കത്തില്ലേ ..അത് കൊണ്ട് കൂടുതൽ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും നിക്കാറില്ല”……

എന് രാഹുൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു . ഇതൊക്കെ കേട്ട ആനന്ദ് ഒരു അവക്ജ്ഞയോടെ രാഹുലിനെ നോക്കി

“എന്തായാലും ഇന്ന് താൻ ജോയിൻ ചെയ്ത ദിവസമല്ല. വൈകിട്ട് ഡ്യൂട്ടി ടൈം കഴിയുമ്പോൾ ക്യാന്റീനിലോട്ടു വരൂ. ഞാൻ അവിടെ കാണും. വരണം കേട്ടോ………”

“ശെരി ഡോക്ടർ”
എന്നും പാഞ്ഞു രാഹുൽ അകത്തോട്ടു കേറി പോയി

വൈകിട്ട് ക്യാന്റീനിലിരിക്കുന്ന ആനന്ദിന്റെ അടുത്തോട്ടു രാഹുലെത്തി

“എന്താ ഡോക്ടർ കാണണമെന്ന് പറഞത്”…………..

“രാഹുൽ ഇരിക്ക്..ഈ ഫയലുകൾ താങ്കളെ കാണിക്കണമെന്ന് തോന്നി അതിനാ കാണണമെന്ന് പറഞ്ഞത്”……..

എന്നും പറഞ്ഞ ഒരു ഫയൽ രാഹുലിന് നേരെ ആനന്ദ് നീട്ടി

അത് മറിച്ചു നോക്കിയ രാഹുലിന്റെ മുഖത്ത് പല ഭാവങ്ങളും മാഞ്ഞു പോയി

“ഇത് നിങ്ങൾക് കിഡ്നി ഡോണെറ്റ് ചെയ്ത ആളിന്റെ മെഡിക്കൽ റിപോർട്സും ഡീറ്റൈൽസും ആണ്”

അത് കേട്ട രാഹുൽ സ്തബ്ധനായി നിന്ന്

“എന്തെ തനിക്കു വിശ്വാസമാകുന്നില്ലേ ?.. വര്ഷങ്ങള്ക്കു മുന്നേ ഈ ഇരിക്കുന്ന പ്ലസ് ടു കാരന് കിഡ്നി ഡോണെറ്റ് ചെയ്തത് താൻ കുറച്ചു മുന്നേ പരിഹസിച്ച ആ ഓട്ടോ ഡ്രൈവർ ആണ്”……..

എന്ത് പറയണമെന്നറിയാതെ രാഹുൽ മനസ്സ് കൊണ്ട് നീറി

“ഡോക്ടർ പക്ഷെ എന്റെ കൂടെ ആരും പറഞ്ഞില്ല”…………

“അതിനു എനിക്കും അയാൾക്കും മാത്രമേ ഈ സത്യം അറിയാവൂ എന്നാണ് എന്റെ വിശ്വാസം. കാരണം ആരും അറിയരുതെന്ന് അയാൾ ശഠിച്ചു.”

“അന്ന് രാഹുലിന്റെ ചേച്ചിയുടെയും ഇദ്ദേഹത്തിന്റെയും കിഡ്‌നി മാച്ച് ആണോ എന്ന് നോക്കിയപ്പോൾ രണ്ടു പേരുടെയും ഒക്കെ ആയിരുന്നു. ആ വിവരം പറയാൻ ഞാൻ ഗോപനെയാണ് അന്നെന്റെ ക്യാബിനിലേക്കു വിളിപ്പിച്ചത്. തന്റെ എല്ലാ കാര്യങ്ങൾക്കും അന്ന് ഓടി നടന്നതു അയാൾ ആണല്ലോ അയാൾ ഡോണെറ്റ് ചെയ്യാൻ തയ്യാറാകുവായിരുന്നു . ഈ കാര്യം ലക്ഷ്മി അറിഞ്ഞാൽ സമ്മതിക്കില്ലെന്നും അതിനാൽ ആരും തന്നെ അറിയരുതെന്നും ഗോപൻ എന്നോട് വാശി പിടിച്ചു. സ്വന്തം കൂടപ്പിറപ്പായ ലക്ഷ്മിയുടെ കിഡ്നി മാച്ച് ആകുന്ന സ്ഥിതിക്ക് ഗോപൻ ഡോണെറ്റ് ചെയ്യേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഗോപൻ പറഞ്ഞ മറുപടി എനിക്കിന്നും ഓർമയുണ്ട് ……..തന്നെ വളർത്താൻ ലക്ഷ്മി ഒരുപാട് കഷ്ട്ടപെട്ടതും ചെറുപ്രായത്തിൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്നിട്ടു കൂടെ തന്റെ കുഞ്ഞനുജന്‌ വേണ്ടി പഠനമുപേക്ഷിച് പറ്റാവുന്ന ജോലികളൊക്കെ ചെയ്തതും എല്ലാം. അത് കേട്ടപ്പോൾ ചെറു പ്രായത്തിൽ തന്നെ സ്വന്തം സുഖം നോക്കാതെ തനിക്കു വേണ്ടി ജീവിച്ച ലക്ഷ്മിയോട് ബഹുമാനമാണ് തോന്നിയത് മാത്രമല്ല ലക്ഷ്മിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഗോപനോട് വല്ലാത്തൊരിഷ്ടവും. സഹോദരങ്ങളില്ലാത്ത തന്നെ സഹോദരനായിട്ടാണ് കാണുതാണെന്നാണ് ഗോപൻ പറഞ്ഞെ “………………

ഇതൊക്കെ കേട്ടപ്പോൾ രാഹുലിന്റെ കണ്ണിൽ നിന്നും മിഴിനീർക്കങ്ങൾ ആഴ്ന്നിറങ്ങി

“പിന്നീട ഇതൊന്നും ആരും അറിയാതിരിക്കാനാ എന്റെ പരിചയക്കാരനാണ് കിഡ്നി ഡോനോർ എന്ന് പറഞ്ഞത്…… എടോ കാശിനും പ്രതാപത്തിനുമൊക്കെ മുകളിൽ ഒത്തിരി വലുതാണ് ആത്മാർത്ഥമായ സ്നേഹം. അതൊരിക്കലും പൈസ കൊടുത്തു വാങ്ങാൻ പറ്റുന്നതല്ല.. ഗോപന് ചിലപ്പോൾ കിഡ്നി ഡോണെറ്റ് ചെയ്ത ശേഷം അയാളുടെ ആരോഗ്യം വേണ്ട പോലെ ശ്രദ്ധിക്കാൻ പറ്റി കാണത്തില്ല അതായിരിക്കും ഇത്രയും നേരത്തെ അയാൾ മരണപ്പെട്ടത്”…………….

എന്നും പറഞ്ഞു ഡോക്ടർ ആനന്ദു പോയി

എല്ലാം കേട്ട് തീർത്തും തളർന്നിരിക്കുകയായിരുന്നു രാഹുൽ.. തന്റെ ചേച്ചിയോട് കാണിച്ച അവഗണയിൽ അവനു ശെരിക്കും വിഷമം തോന്നി. എത്രയും പെട്ടെന്ന് തന്നെ ഗോപേട്ടന്റെ വീട്ട്ടിൽ ചെന്ന് ചേച്ചിയെ കാണാൻ രാഹുൽ തീരുമാനിച്ചു.

കാറിൽ യാത്രയിലുടനീളം രാഹുൽ ആ പഴ മോനുട്ടനാകുവായിരുന്നു. ‘അമ്മക്കു പകരം സ്നേഹം തന്ന ചേച്ചിയെ കുറിച്ച അവാൻ ആലോചനകളിൽ മുഴുകി .കണ്ണുകളിൽ മിഴിനീർക്കങ്ങൾ മൂടിക്കെട്ടി. ചേച്ചിയെയും ഗോപേട്ടനെയും തീർത്തും അവഗണിച്ചതിൽ അവനു ശെരിക്കും സങ്കടം വന്നു

കാർ ഗോപേട്ടന്റെ വീടിനു മുന്നിലായിട്ടെത്തി. ചേച്ചിയെ എങ്ങനെ അഭിമുകീകരിക്കുമെന്ന ചിന്ത അവനെ ശെരിക്കും അലട്ടി

പുറത്താരോ വരുന്ന ശബ്ദം കേട്ടു ഗോപേട്ടന്റെ ‘അമ്മ വാതിൽ തുറന്നു . രാഹുലിനെ കണ്ട അവരുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് ചുമന്നു

“ആരാ മനസ്സിലായില്ല”…………….

“അമ്മെ ഞാൻ”………..

“വേണ്ട ഒന്നും മിണ്ടണ്ട. എന്റെ മോൻ മരിച്ച സമയത്തു ഒരു പേരിനും വേണ്ടി വന്നു പോയതല്ലേ നീ”…..

“എന്നോട് ക്ഷമിക്കമ്മേ”…………

“ഞാനല്ല എന്റെ മോളാണ് ക്ഷമിക്കേണ്ടത്. പണവും പ്രതാപവും വന്നു ചേർന്നപ്പോൾ നീ അവളെ മറന്നില്ലേ? പൈസ കൊടുത്താൽ കിട്ടാത്ത പലതുമുണ്ട് മോനെ ഈ ഭൂമിയിൽ …….. ഒരമ്മയാകാൻ കഴിയില്ല എന്നും പറഞ്ഞു നീ അവളെ ഒരുപാട് വിഷമിപ്പിച്ചില്ലേ. നീ ഒന്നാശ്വസിപ്പിച്ചിരുന്നേൽ അവൾക്കൊരിക്കലും ഈ സങ്കടം വരില്ലായിരുന്നു. ഒരമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ചെറുപ്പം മുതലേ നിന്റെ ‘അമ്മ വേഷം സ്വയം സ്വീകരിച്ചതാണവൾ. അത് നീ മറക്കരുതായിരുന്നു. ഞാൻ ജന്മം നൽകിയില്ലെങ്കിലും എന്റെ സ്വന്തം മോള് തന്നെയാണവൾ”…..

രാഹുൽ കണ്ണുനീരാടാക്കാൻ പാട് പെടുന്നുണ്ടായിരുന്നു.

” വര്ഷങ്ങള്ക്കു മുന്നേ നിന്റെ ജീവൻ നില നിർത്താൻ വേണ്ടി സ്വന്തം ദാനം ചെയ്തത് എന്റെ മകനാണെന്ന് നിനക്കറിയാമോ? എന്റെ കൂടെ പറഞ്ഞിട്ടായിരുന്നു അവനും ഓപ്പറേഷന് തയ്യാറായത്. ആദ്യം ഞാൻ എതിര്തതാ. പക്ഷെ അവന്റെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു പോയി. അവൻ ആഗ്രഹിച്ച പോലെ ലക്ഷ്മി മോൾ ഇത് വരെയും ആ സത്യം അറിഞ്ഞിട്ടുമില്ല… ്മാത്രവുമല്ല ലക്ഷ്മി മോളും നീയും എന്റെ കുഞ്ഞുങ്ങളാണെന്ന് സ്വയം തോന്നി പോയി. അതിനു ശേഷം എന്റെ മോൻ സമയത്തു ചികില്സിക്കാത്തതു കൊണ്ടാണ് ഇത്ര പെട്ടെന്ന് തന്നെ ഈ ലോകം വിട്ടു പോയത്”……………………

എന്നും പറഞ്ഞു അവരു കരയാൻ തുടങ്ങി

എന്ത് പറഞ്ഞ ആശ്വസിപ്പിക്കണമെന്നറിയാതെ രാഹുൽ വിതുമ്പി
എന്നിട് അവൻ അമ്മയുടെ സമ്മതത്തോടെ ലക്ഷ്മിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി

രാഹുലിനെ കണ്ടതും ലക്ഷ്മി രാഹുലിനെ പോയി കെട്ടിപിടിച്ചു

“എന്നോട് ക്ഷമിക്കു ചേച്ചി”.
.
“എന്തിനാടാ ഞാൻ ക്ഷമിക്കുന്നെ.. നീ എന്റെ കുഞ്ഞനുജനല്ലേ . ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞില്ലേലും നീ എന്റെ മകനായിട്ടുണ്ടല്ലോ. അത് മതി ഇനി എനിക്ക്”………….

ഇനി ഞാൻ ചേച്ചിയെ ഒറ്റക്കാകില്ല.. ഞാൻ കൂടെ കൂട്ടുവാ എന്നും എന്റെ കൂടെ “……….

ഇത് വരെ കാണിച്ച അവഗണകൾക്കു പകരമായി ഇനി എങ്കിലും ചേച്ചിയെ കൂടെ കൂട്ടണമെന്ന ഒരമ്മയുടെ സ്ഥാനം നൽകി സ്നേഹിക്കണമെന്നും ഉള്ള തീരുമാനം രാഹുൽ അപ്പോളെടുത്തു …………..

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply