Skip to content

ചിലങ്ക 

chilanga malayalam story

“ദേ നോക്കൂ അച്ചൂട്ടി നിന്റെ ചിലങ്കകൾ നിന്നേ നോക്കി ചിരിയ്ക്കുന്നു….

“അത് വീണ്ടും ഈ കാലുകളിൽ അണിയേണ്ടേ നിനക്ക് ഈ കാലുകളിൽ കിടന്നു ഈ ചിലങ്കകൾ കൊഞ്ചുന്നതു എനിയ്ക്ക് കാണണം…

“എന്റെ അച്ചുവിന്റെ കാലുകളിൽ കിടക്കുമ്പോൾ മാത്രമേ ഈ ചിലങ്കകൾക്കു സൗന്ദര്യമേറൂ…

“അതിന് ഇനി എനിയ്ക്ക് കഴിയുമോ ദേവേട്ടാ…

“എന്തു കൊണ്ട് കഴിയില്ല അച്ചൂട്ടി ഇത് ദൈവം നിനക്ക് അറിഞ്ഞു തന്ന വരദാനം ആണ് നിന്നിലെ കഴിവുകൾ ഇനിയും ഈ ലോകം കാണുവാനുണ്ട്…

“അരയ്ക്ക് താഴെ തളർന്നു പോയ ഞാൻ ഇനി എങ്ങനെയാണ് ദേവേട്ടാ തിരിച്ചു നൃത്തത്തിന്റെ ലോകത്തിലേയ്ക്ക് കടക്കുക….

“നിനക്കതിനു കഴിയും അച്ചൂട്ടി കാരണം ദേവികടാക്ഷം ഒരുപാടുള്ള കുട്ടിയാണ് നീ ദേവീ ഭാവങ്ങൾ ഒരുപാട് നീ നിന്നിലേക്ക്‌ ആവാഹിച്ചിട്ടില്ലേ ആ ഒരനുഗ്രഹം നിനക്ക് തുണയാകും…

“ഒപ്പം എന്റെ പ്രാർത്ഥനകളും നിനക്കൊപ്പമുണ്ട്…

“എനിയ്ക്കെന്തോ ഇപ്പോൾ എന്നോട് വെറുപ്പ്‌ തോന്നുന്നു ദേവേട്ടാ…

“അത് എന്തിനാണ്…

“വർഷം മൂന്നു കഴിഞ്ഞില്ലേ ഞാൻ ഈ കിടപ്പു കിടക്കാൻ തുടങ്ങിയിട്ട്…

“ഞാൻ കാരണം ദേവേട്ടന് കിട്ടിയ സംഗീതം എന്ന കല നഷ്ടമാകുമോ എന്നൊരു പേടി…

“മൂന്നു വർഷമായില്ലേ ദേവേട്ടൻ ഒന്ന് പാടിയിട്ട്…

“ഞാൻ പാടും അച്ചു അത് നീ ഇവിടുന്ന് എഴുന്നേറ്റു ചിലങ്കകൾ അണിയുമ്പോൾ മാത്രം….

“ഇത്രയും വാശി വേണോ…?

“ഇത് വാശിയല്ല നിന്നോടുള്ള സ്നേഹമാണ്. പിന്നേ ഈ മൂന്നു വർഷം അത് എനിയ്ക്കൊരു നഷ്ടമാണെന്ന് തോന്നിയിട്ടില്ല…

“ഈ മൂന്നു വർഷവും എനിയ്ക്ക് നിനക്കായ് മാത്രം ജീവിയ്ക്കാൻ കഴിഞ്ഞല്ലോ അത് മതി….

“ദേവേട്ടാ..

“നീ എഴുന്നേൽക്കും നിന്റെ കാലുകളിൽ ഞാൻ ഈ ചിലങ്കകൾ അണിഞ്ഞു തരും എന്നിട്ട് എന്റെ പാട്ടിനു നീ ചുവടുകൾ വെയ്ക്കും….

“അത് നടക്കും…

“ഇതാണ്‌ ദേവദത്തന്റെയും അവന്റെ പ്രിയപ്പെട്ട പത്നി അശ്വതിയുടെയും കഥ…

“ദേവദത്തൻ നല്ല ഒരു സംഗീത വിദ്ധ്വാൻ ആയിരുന്നു അവന്റെ പെണ്ണ് ഒരു നാടിന്റെ മുഴുവനും ആരാധന ഏറ്റു വാങ്ങിയ നർത്തകിയും..

“അവളുടേ വശ്യത. ലാസ്യഭാവങ്ങൾ, അതിൽ മയങ്ങാത്ത പുരുഷാരം കുറവായിരുന്നു….

“നൃത്തം അവൾക്ക് തൊഴിൽ മാത്രമായിരുന്നില്ല ഒരു ഉപാസന തന്നേ ആയിരുന്നു…

“വളരേ സന്തോഷത്തോടെ തങ്ങളുടെ കലാജീവിതം അവർ മുന്നോട്ട് കൊണ്ട് പോയി…

“ഒരുപാട് സ്വപ്‌നങ്ങൾ അവർ ഒരുമിച്ചു നെയ്തു.

“ഇത് കണ്ട് ദൈവത്തിനു ഒരു അസൂയ തോന്നിയിരിയ്ക്കാം അല്ലെങ്കിൽ ഒരു തരം തമാശ …

“മൂന്നു വർഷങ്ങൾക്ക് മുമ്പേ തഞ്ചാവൂർ ഒരു പരിപാടി അവതരിപ്പിച്ചു മടങ്ങുന്നതിനിടയിൽ ഒരു ചെറിയ അപകടം അത് അവരുടെ സ്വപ്‌നങ്ങൾക്ക് മേലേ കരിനിഴൽ വീഴ്ത്തി…

“ആ അപകടത്തിൽ അശ്വതിയുടെ പാതി ചലനശേഷി നഷ്ടമായി…

“തന്റെ പ്രിയതമ ഇല്ലാതെ താനും ഇനി പാടുകയില്ല എന്ന്‌ ദേവദത്തൻ ഉറപ്പിച്ചു..

“അങ്ങനെ നീണ്ട മൂന്ന് വർഷങ്ങൾ കടന്ന് പോയി,..

“ഇതിനോടകം ഒരുപാട് ചികിത്സകൾ അശ്വതിയ്ക്കായി അയാൾ നടത്തി ഒരുപാട് വഴിപാടുകളും…

“പക്ഷേ ദൈവം അപ്പോഴും അവരെ ക്രൂരമായി പരീക്ഷിച്ചു കൊണ്ടിരുന്നു…

“പക്ഷേ ഒരുനാൾ ദൈവത്തിനു അവരോട് അലിവ് തോന്നിയിരിയ്ക്കാം അല്ലെങ്കിൽ അവരുടേ സ്നേഹത്തിനു മുന്നിൽ തോറ്റു പോയിരിയ്ക്കാം…

,,
“അശ്വതിയുടെ കാലുകളിലേയ്ക്ക് രക്തയോട്ടം തുടങ്ങിയെന്നു വൈദ്യർ വിധിയെഴുതി…

“അന്ന് മുതൽ അവരുടേ സന്തോഷങ്ങൾ വീണ്ടും മടങ്ങി വന്നു…

“അവൾ ദേവന്റെ കൈപിടിച്ചു പുതിയ ചുവടുകൾ വെയ്ക്കാൻ തുടങ്ങി…

,”ചിലങ്കകൾ അവളേ നോക്കി ചിരിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു..

“അതേ ദേവദത്തന്റെ അച്ചൂട്ടി വീണ്ടും ലാസ്യ ഭാവങ്ങൾ തന്നിലേക്ക് ആവാഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു..

“ദേവേട്ടാ നന്ദി ഒരുപാട് നന്ദി എനിയ്ക്കായി ക്ഷമയോടെ കാത്തിരുന്നതിന്..

“ഇനി ഞാൻ നൃത്തം വെയ്ക്കും ദേവേട്ടന്റെ പാട്ടിനു ഈ ചിലങ്കകൾ സാക്ഷി….

“അപ്പോഴും ആ ചിലങ്കകകൾ അവരെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു…

“അതേ ഒരു നാടിന്റെ ആരാധനകൾ മുഴുവനും ഏറ്റു വാങ്ങാൻ അവൾ വീണ്ടും പുനർജനിയ്ക്കുന്നു…

“ആ ചിലങ്കകൾക്കു ഇനി താളം തെറ്റാതെയിരിയ്ക്കട്ടെ…

“അവയുടെ ശബ്ദം നിലയ്ക്കാതിരിയ്ക്കട്ടെ…

“തുടരട്ടെ നടനം…

“ഭാവുകങ്ങൾ നിനക്കായ്….

രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!