“പൈസയുയുടെ പേരിലുണ്ടായ വാക്കു തർക്കത്തിൽ കാമുകനെ ഭർതൃമതിയായ യുവതി കൊലപ്പെടുത്തി”
ഒരാഴ്ച മുന്നേ ഉള്ള ഈ വാർത്ത വായിക്കുമ്പോൾ ഹരിയുടെ മനസ്സ് ഇപ്പോളും ഇരുട്ടിൽ തപ്പുകയായിരുന്നു.. താൻ ഇത്രയും നാളു സ്നേഹിച്ച തന്റെ പ്രിയതമയെ കുറിച്ച്……..തന്റെ എല്ലാമെല്ലാമെന്നു വിശ്വസിച്ച ഗൗരിയെ കുറിച്ച്………… ഇങ്ങനെ ഒരു വാർത്ത വായിക്കേണ്ടി വരുന്ന അവസ്ഥ ..ആലോചിക്കുംതോറും സങ്കടങ്ങൾ മാത്രം കൂടി വന്നു ഹരിക്ക് ………
അവൻ തന്റെ ഭൂത കാല ഓർമകളിലേക്ക് ഇറങ്ങി ചെന്നു………………………….
ഗൗരി ……….തന്റെ അമ്മാവന്റെ മകൾ…………ചെറുപ്പം മുതലേ താൻ എടുത്തു കൊണ്ട് നടന്നവൾ …………തനിക്കു അഞ്ചു വയസുള്ളപ്പോളാണ് അവളുടെ ജനനം…………….അന്ന് മുതലേ കേൾക്കുന്നതാണ് ഗൗരി ഹരിയുടെയാണെന്ന്…….തൊട്ടടുത്ത് തന്നെയായിരുന്നു അമ്മാവന്റെയും വീട്.. അതുകൊണ്ട് എപ്പോളും അവളെ കളിപ്പിക്കാൻ എടുത്തു കൊണ്ട് വരുമായിരുന്നു ….അവളുടെ കിന്നരിപ്പല്ലു കാട്ടിയുള്ള ചിരിയും കുഞ്ഞു കുഞ്ഞു കുസൃതകളും കാണാൻ ഒത്തിരി ഇഷ്ടമായിരുന്നു …………….
ഗൗരിക്ക് മൂന്ന് വയസുള്ളപ്പോളാണ് ഒരു ബന്ധു വീട്ടിൽ പോയി മടങ്ങവേ അവളുടെ അച്ഛനും അമ്മയും മരണമടഞ്ഞത്……അന്ന് സ്കൂൾ വിട്ടു നേരത്തെ വീട്ടിൽ എത്തിയ ഞാൻ ഗൗരിയെ എടുത്തോണ്ട് വരികയായിരുന്നു കളിപ്പിക്കുവാൻ..അതിനാൽ അവളെ അവര് കൂടെ കൂട്ടിയിരുന്നില്ല …………അതിനു ശേഷം തനിച്ചായി പോയ അവളുടെ സംരക്ഷണം അമ്മയും അച്ഛനും ഏറ്റെടുക്കുകയായിരുന്നു. സ്വന്തം മോളെ പോലെ ഒരു കുറവും വരുത്താതെ തന്നെയായിരുന്നു പിന്നീടങ്ങോട്ട് അവളെ വളർത്തിയിരുന്നത്. പിന്നീടങ്ങോട്ട് അവൾക്കു സ്കൂളിൽ പോകാനും ഭക്ഷണം കഴിക്കുവാനും കൂടെ കളിക്കാനും എല്ലാത്തിനും കൂട്ട് ഞാനായിരുന്നു . പ്രായം കൂടുന്നതിനനുസരിച് നമ്മുടെ രണ്ടു പേരുടെയും ഉള്ളിലെ ഉള്ളിലെ പ്രണയവും പൂത്തു തളിർത്തു……….
എനിക്ക് ഇരുപതു വയസുള്ളപ്പോളായിരുന്നു എല്ലാരേയും ഞെട്ടിച്ചു കൊണ്ടുള്ള ആ വാർത്ത അറിഞ്ഞത്……..തന്റെ ‘അമ്മ വീണ്ടും ഗർഭിണി ആയിരിക്കുന്നു
തനിക്ക് ഒട്ടും ഉൾക്കൊള്ളാനാകാത്ത ഒരു വാർത്ത ആയിരുന്ന് അത്.. പക്ഷെ അവിടെയും തന്റെ മനസിലെ വെറുപ്പിനെ തിരുത്തിയത് ഗൗരി തന്നെയായിരുന്നു. കാരണം ആ കുഞ്ഞിനെ താലോലിക്കുവാനും കൊഞ്ചിക്കുവാനും ഗൗരി ഒത്തിരി കൊതിച്ചിരുന്നു.. അവളുടെ ആ മനസിന്റെ മുന്നിൽ എന്റെ ദേഷ്യവും ഇഷ്ടക്കേടും ഞാൻ മറന്നു എന്ന് വെച്ചു……………
അങ്ങനെ കൃത്യം എട്ടു മാസങ്ങൾ കഴിഞ്ഞു ഞങ്ങളുടെ ഇടയിലേക്ക് ആ കുഞ്ഞതിഥി എത്തി………വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മാലാഖ…അവളെ ആദ്യം എട്ടു വാങ്ങിയത് ഞാനായിരുന്നു ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയിരുന്ന നാണക്കേടും ദേഷ്യവും എല്ലാം പമ്പ കടന്നു ………നമ്മൾ എല്ലാപേരും ലെച്ചു എന്ന് വിളിക്കുന്ന ലക്ഷ്മി മോൾ . അതോടെ ആ പ്രായത്തിൽ ഞാൻ ഒരു കുഞ്ഞനിയത്തിയുടെ ഏട്ടനായി
പക്ഷെ ആ പ്രസവത്തോടെ ‘അമ്മ ഒരുപാട് അവശയായി ……….അവിടെയും അമ്മക്കൊരു ആശ്വാസമായി നിന്നതു ഗൗരി ആയിരുന്നു…………
കുറച്ചു മാസങ്ങൾ കഴിഞ്ഞു ലെച്ചു മോൾക്ക് ചെറിയ ഒരു പനി വന്നു ആശുപത്രയിൽ കൊണ്ട് പോയപ്പോളാണ് ഇടിത്തീ പോലെ ആ വാർത്ത അറിഞ്ഞത്….ലെച്ചു മോൾക്ക് സംസാര ശേഷി ഇല്ല…അഥവാ സംസാരിക്കണമെങ്കിലും കുറെ കാലം കഴിഞ്ഞു എന്തെങ്കിലും മിറക്കിൾ സംഭവിക്കണമെന്നും ഡോക്ടർ അന്ന് വിധിയെഴുതി… തീർത്തും എല്ലാരേയും സങ്കടത്തിലാക്കിയ ഒരു വാർത്ത തന്നെയായിരുന്നു അത്………………..
ലെച്ചു മോൾക്ക് ഒരു വയസ്സാകാറായപ്പോൾ ഒരു പനി വന്നു അമ്മക്ക്…അത് കൂടുതലായി ‘അമ്മ നമ്മളെ വിട്ടു പോയി…..പിന്നീടങ്ങോട്ട് ലെച്ചു മോളുടെ എല്ലാ കാര്യങ്ങളും ഗൗരി തന്നെയായിരുന്നു നോക്കിയത്.അവര് തമ്മിലുള്ള അടുപ്പം കണ്ടാൽ ശെരിക്കും ഗൗരിയുടെ മോളാണ് ലച്ചു എന്ന് തോന്നിപോകുമായിരുന്നു…അത്രക്കും ആത്മാർത്ഥമായ…അഗാധമായ….വിവരിക്കാനാകാത്ത ഒരാത്മബന്ധമായിരുന്നു അവരുടേത് ………………..
കാലങ്ങളങ്ങനെ കടന്നു പോയി… ലെച്ചു മോൾ എല്ലാവരുടെയും പ്രിയങ്കരി ആയി തന്നെ വളർന്നു.. അവളുടെ കുസൃതികളും കളികൊഞ്ചലുകളും വീടിനെ ശെരിക്ക്കും ഒരു സ്വർഗ്ഗമാക്കി…അവൾക് സംസാരത്തിൽ വൈകല്യമുണ്ടെന്ന് പോലും തോന്നാത്തെല്ലായിരുന്നു..
ഗൗരി അവളുടെ ഡിഗ്രി പഠനം പൂർത്തിയായാക്കി …………എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയും ശെരിയായി .എനിക്കു ഇരുപത്തി ആര് വയസും ഗൗരിക്ക് ഇരുപതു വയസുമായി.. . അങ്ങനെ ഒരു നല്ല മൂഹുര്ത്തത്തിൽ തന്നെ ഞാൻ ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി………..
പിന്നെടങ്ങോട്ട് ആഗ്രഹിച്ചതിലധികം സ്വർഗ്ഗ തുല്യമായിരുന്നു നമ്മുടെ രണ്ടു പേരുടെയും ജീവിതം….ഇണക്കങ്ങളും പിണക്കങ്ങളും കൂടെ ലെച്ചു മോളുടെ കുസൃതിയും എല്ലാം….എല്ലാം കൊണ്ടും മറ്റുള്ളവർക്ക് അസൂയ തോന്നിക്കും വിധമുള്ള ജീവിതം……..
അങ്ങനെ രണ്ടു വർഷത്തെ ദാമ്പത്യ ജീവിതം മുന്നോട്ടു പോയി…പക്ഷെ ഇതിനിടയിൽ മൂന്നാമതൊരാൾ നമ്മൾ രണ്ടു പേരുടെയും ഇടയിലേക്ക്..ലെച്ചു മോൾക്ക് ഒരു കൂട്ടായി ഒരു കുഞ്ഞു വരാത്തതിൽ ഗൗരിയിൽ ഇടക്കൊക്കെ വിഷമമുണ്ടാക്കി…അപ്പോളൊക്കെ ലെച്ചു മോളുടെ കാര്യം പറഞ്ഞു അവളെ ആശ്വസിപ്പിക്കുമായിരുന്നു.. അവള് നമുക്ക് മകളായിട്ടുണ്ടല്ലോ എന്നും പറഞ്ഞു അവളുടെ വിഷമം മാറ്റുവാൻ ശ്രമിക്കുവായിരുന്നു ഞാൻ…….പക്ഷെ എന്നിരുന്നാൽ കൂടെ ഗൗരിയുടെ ഒരു സമാധാനത്തിനു വേണ്ടി ഒരു ഡോക്ടറിനെ കാണിച്ചു…
പക്ഷെ ഡോക്ടർ പറഞ്ഞ മറുപടി അത്ര തൃപ്തികരമല്ലായിരുന്നു ……….ഗൗരിക്ക് ചെറിയ കുഴപ്പമുണ്ടെന്നും എന്നാലത് ചികിൽസിച്ചു മാറ്റാൻ കഴിയുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്
അതിനു ശേഷം ഗൗരി ആകെ തളർന്ന പോലെ ആയിരുന്നു…അവളെ കഴിയുന്നത് പോലെയൊക്കെ സമാധാനിപ്പിക്കാൻ ഞാൻ ശ്രമിച്ചു………………..
പിന്നെയും മാസങ്ങൾ കടന്നു പോയി…അങ്ങനെ ഇരിക്കെയാണ് ആ ദുരന്ധം ഞങ്ങളെ എല്ലാരേയും തേടി എത്തിയത്
ലെച്ചു മോൾക്ക് അന്നേകദേശം ഒമ്പതു വയസ്സ് പ്രായം കാണും .ഞാൻ അന്ന് ഓഫിസിൽ പോയ ദിവസം.. അച്ഛനും ഏതോ ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു ..വീട്ടിൽ ലെച്ചു മോളും ഗൗരിയും മാത്രമേ ഉണ്ടായിരുന്നുള്ളു…അന്ന് വീട്ടിൽ അത്യാവശ്യമായി ചെറിയ പ്ലംബിങ്ങ് ജോലികളുണ്ടായിരുന്നു.. അതിനൊക്കെ അല്പം അടുത്ത തന്നെ താമസിക്കുന്ന അരുണിനെയാണ് വിളിച്ചു കൊണ്ടിരുന്നത്……വീട്ടിൽ എന്തെങ്കിലും പണികളുണ്ടെങ്കിൽ ആദ്യം വിളിക്കുന്നത് അരുണിനെയായിരുന്നു ഏകദേശം പത്തിരുപത്തഞ്ചു വയസു പ്രായം .. ……
ലെച്ചു മോളപ്പോൾ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു…ഗൗരി തിരക്ക് പിടിച്ച അടുക്കള ജോലികളിലും…….ആ നേരത്താണ് തൊട്ടടുത്ത് തന്നെയുള്ള അവളുടെ ഉറ്റ സുഹൃത്തായ നീതു ഗൗരിയെ വീട്ടിലേക്കു വിളിക്കുന്നത്….ഏതോ ബംഗാളി കൊണ്ട് വന്ന ചുരിദാർ മെറ്റീരിയൽ കാണിക്കാനായിരുന്നു വിളിച്ചത്…. .ചെറുപ്പം മുതലേ ഉള്ള സുഹൃത്തു ബന്ധമായിരുന്നു അവർ തമ്മിൽ …… ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ് നീതു ………………….
നീതുവിന്റെ വീട്ടിൽ പോയ ഗൗരി ഓരോരോ കാര്യങ്ങൾ പറഞ്ഞു സംസാരിച്ചിരുന്നു സമരം പോയത് പോയതറിഞ്ഞില്ല……… തിരിച്ചു വീട്ടിലെത്തിയപ്പോൾ നിലത്തു മലന്നടിച്ചു വീണു കിടക്കുന്ന ലെച്ചു മോളെയാണ് ഗൗരി കണ്ടത്…….ഗൗരി എത്തും മുന്നേ അരുൺ പണി കഴിഞ്ഞു പോയിരുന്നു..അതിനാൽ ലെച്ചു മോള് ബോധമില്ലാതെ കിടന്നതൊന്നും അരുൺ അറിഞ്ഞിരുന്നില്ല ..
അപ്പോൾ തന്നെ ലെച്ചു മോളെ വൃന്ദയുടെ വണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല..തലയിടിച് വീണ ആഘാതത്തിൽ ബ്ലഡ് ക്ലോട് അയത്തായിരുന്നു മരണ കാരണം.. അല്പം കൂടെ നേരത്തെ എത്തിച്ചിരുന്നേൽ ചിലപ്പോൾ രക്ഷിക്കാനായേനെ എന്നും ഡോക്ടർ പറഞ്ഞു, . സംസാരിക്കാൻ കഴിയാത്ത കുട്ടി ആയതു കൊണ്ട് ലെച്ചു മോൾക്ക് വീണപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കാനും കഴിഞ്ഞിരുന്നില്ല… ഇതൊക്കെ ഗൗരി പറഞ്ഞ അറിവായിരുന്നു എനിക്കും അച്ഛനും
ആ ഒരു വീഴ്ചയോടെ ലെച്ചു മോളങ്ങനെ നമ്മളെ എല്ലാവരെയും വിട്ടു പോയി……..
ലെച്ചു മോളുടെ മരണം എനിക്കും അച്ഛനും ഗൗരിക്കും ഒരു ഷോക്ക് തന്നെയായിരുന്നു..പ്രത്യേകിച്ച് ഗൗരിക്ക് ….വീടും ശെരിക്കും ഉറങ്ങി..പരസ്പരമുള്ള സംസാരങ്ങളും എല്ലാവരിലും കുറഞ്ഞു .അതിനു ശേഷം ഗൗരി ആരോടും അധികം മിണ്ടിയില്ല. എപ്പോളും മൂകത മാത്രം. ആ മൂകത കൂടി കൂടി അത് തന്റെ കൂടെ ഉള്ള അകൽച്ച ആയി മാറി. പിന്നെ പിന്നെ തന്നെ അവഗണിക്കുന്നതു പോലെ തോന്നി
ലെച്ചു മോള് പോയിട്ട് കൃത്യം ഒരു വര്ഷം കഴിഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസം സ്ഥലം എസ് ഐ തന്ന്നെ സ്റ്റേഷനിലോട്ട് ചെല്ലാനായിട്ട് ഫോൺ വിളിച്ചു… അവിടെ എത്തിയപ്പോൾ ഗൗരി അവിടെ ഒരു മൂലയിൽ കൂനിക്കൂടി ഇരിക്കുന്നു. പിന്നെ എസ് ഐ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല…..
പൈസയുടെ പേരിൽ അവളുടെ കാമുകനുമായി വാക്കു തർക്കമുണ്ടായെന്നും അവസാനം ഗതിയില്ലാതെ അവൾ അവനെ കുത്തിയെന്നുമായിരുന്നു പുള്ളിക്കാരൻ പറഞ്ഞത്. തീർത്തും വിശ്വസിക്കാൻ സാധിക്കാത്ത ഒരു വാർത്ത.. തന്റെ ഗൗരി അത്തരക്കാരി അല്ലെന്ന് താൻ പല ആവർത്തി പറഞ്ഞു . അവൾക്കു വേണ്ടി ആ പോലീസ് സ്റ്റേഷനിൽ വാദിച്ചു …… പക്ഷെ ഗൗരി സ്വയം ആ കുറ്റം ഏറ്റതാണെന്ന് കേട്ടപ്പോൾ ശരീരമാകെ ഒരു തളർച്ച അനുഭവപെട്ടു എല്കുകയായിരുന്നു എന്ന് കൂടെ കേട്ടപ്പോൾ വല്ലാത്തൊരു തളർച്ച അനുഭവപെട്ടു…അവളുടെ കാമുകനറെ പേര് കൂടെ കൂടെ കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടല് തോന്നി………..അരുൺ…………വീട്ടുപണിക്കും പ്ലംബിംഗ് പണിക്കും മറ്റും വരുന്നവൻ……..
ഇപ്പോളും വിശ്വസിക്കാനാകുന്നില്ല അതൊന്നും…താൻ ചെറുപ്പം മുതലേ കണ്ടു തുടങ്ങിയതല്ലേ അവളെ….വെറുക്കാൻ കൂടെ സാധിക്കുന്നില്ല ….അവൾക്കെന്നെ ചതിക്കാനാകുമെന്നും ചിന്തിക്കാൻ പറ്റുന്നില്ല…പക്ഷെ കഴിഞ്ഞ ഒരു വര്ഷം അവളെന്നോട് കാണിച്ച അകൽച്ചയും ഈ സംഭവവും കൂടെ ചേർത്തു വായിക്കുമ്പോൾ ഒന്നും വിശ്വസിക്കാതിരിക്കാനും തോന്നുന്നില്ല
ആരോ തന്നെ തലോടുന്നു അനുഭവപെട്ടപ്പോളാണ് ഹരി സ്വബോധം വീണ്ടെടുത്ത്
തന്റെ അച്ഛൻ
“മോനെ ഹരികുട്ടാ ഇനിയെങ്കിലും ഇങ്ങനെ മുഷിച്ചിരിക്കുന്നതു മോൻ നിർത്തണം….നിന്റെ സ്നേഹം മനസിലാക്കാൻ ഗൗരിക്ക് സാധിക്കാതെ പോയി.അതായിരിക്കും അവൾ പുറം മേച്ചിൽ തേടി പോയത്…”….
“എന്നാലും അച്ഛാ ….ഇപ്പോളും എനിക്കിതു ഉൾകൊള്ളാൻ സാധിക്കുന്നില്ല ..”
“കലികാലമല്ലേ കുട്ടിയെ..അല്ലാതെന്തു പറയാനാ……….പക്ഷെ അവർക്ക് തടസ്സമാകാതിരിക്കാനാണോ ലെച്ചു മോളെ ……..എന്തോ അച്ഛനിപ്പോൾ അങ്ങനെയൊക്കെ തോന്നിപോകുവാ ……”
എന്നും പറഞ്ഞു അച്ഛൻ അകത്തേക്ക് കേറി പോയി………..പാവം…..ഇപ്പോ അധികം പുറത്തേക്കുമൊന്നുമിറങ്ങാറില്ല ഈ സംഭവത്തിന് ശേഷം..വീട്ടിൽ ഞങ്ങൾ രണ്ടു പേരും മാത്രമായി
…………………………………………………………………………………………………………………………………………………
പിറ്റേന്ന് കാലത്തു ഞാനും അച്ഛനും ഉമ്മറപ്പടിയിൽ ഇരിക്കുകയായിരുന്നു.. അപ്പുറത്തെ വീട്ടിൽ നിന്നും നീയേത് കുറച്ചു ചോറും കറികളുമൊക്കെ കൊണ്ട് വന്നു . ഇതിപ്പോൾ ഇടക്കുള്ള പതിവാണ് . ഇവിടെ വേവിക്കാനൊന്നും ആരുമിക്കാത്തതുകൊണ്ട് അവിടെ ഉണ്ടാകുന്നതിൽ ഒരു പങ്കു എനിക്കും അച്ഛനും നീതു എത്തിക്കുമായിരുന്നു
“നിങ്ങൾ രണ്ടു പേരും ഒന്നു ഉണ്ടാക്കികാണില്ലെന്ന് അറിയാം “………….
എന്നും പറഞ്ഞു അവൾ കൊണ്ട് വന്ന പത്രങ്ങളൊക്കെയടുക്കളയിലേക്ക് വെച്ചിട്ടു വന്നു
തിരിച്ചു വന്ന അവൾ എന്റെ കൂടെയായി പറഞ്ഞു………….
“ഹരിയേട്ടൻ ഇനിയും ഈ മൂകത വിടണം..”
“ഞാൻ എങ്ങനെയാ നീതു ഇനി പഴയ പോലെ ….ഗൗരിക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടായിരുന്നേൽ ഞാൻ ഒഴിയുമായിരുന്നല്ലോ…….എനിക്ക് ഇപ്പൊ ലെച്ചു മോൾടെ മരണത്തിലും ഗൗരിയുടെ പങ്കുണ്ടോ എന്ന് സംശയമുണ്ട് “
“ഹരിയേട്ടന് തോന്നുന്നുണ്ടോ ഗൗരി ഹരിയേട്ടനെ മറന്നു വേറെ ലോകം തേടി പോകുമെന്ന്”
“പിന്നെന്തിനാ കുട്ടിയെ അവള് കുറ്റം സമ്മതിച്ചത് .. അരുൺ സ്വന്തം കാമുകനാണെന്നേറ്റതു “……..
എന്ന് നീതുവിനോടായി ഹരിയുടെ അച്ഛൻ ചോദിച്ചു……
അപ്പോളേക്കും നീതു തുടർന്നു
“ഇനിയും ഞാൻ പറയാതിരുന്നാൽ എന്നോട് താനെ ചെയുന്ന വഞ്ചനയായിപ്പോകും……..ആരും ഒന്നും അറിയരുതെന്ന് ഗൗരി ശഠിച്ചതാണ് പക്ഷെ സാധിക്കുന്നില്ല . പലതിനും എനിക്കും മനസില്ല മനസോടെ കൂട്ട് നിക്കേണ്ടി വന്നിട്ടുണ്ട്……………..”
“എന്നതാ നീതു………..നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ”
പിന്നീട നീതു പറഞ്ഞ കാര്യങ്ങളൊന്നും തന്നെ ഹരിക്കു ചെവിയിൽ കയറിയിരുന്നില്ല……….ചെവികളൊക്കെ കൊട്ടി അടക്കുന്ന പോലെ തോന്നിപോയി. ഗൗരിയോട് അത് വരെ തോന്നിയ ദേഷ്യമൊക്കെ അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി ..
എല്ലാം കേട്ട അച്ഛൻ തളർന്നു ചാരുകസേരയിൽ പോയിരുന്നു
“എനിക്ക് അവളെ ഒന്ന് കാണാൻ സാധിക്കുമോ നീതു.. ജയില് വരെ നീ എന്നെ കൊണ്ട് പോകുമോ? ഈ മാനസികാവസ്ഥയിൽ ഞാൻ ഡ്രൈവ് ചെയ്താൽ ചിലപ്പോൾ ശെരിയാകില്ല..”…
“അതിനെന്താ ഞാൻ കൊണ്ട് പോകാം”
“മോനെ ഹരികുട്ടാ ..എന്ത് വില കൊടുത്തും ഗൗരി മോളെ രക്ഷിക്കണം.. അതിനു നീ ഈ വീടോ പറമ്പൊ എന്താച്ചാ എടുത്തോളൂ …എന്റെ കുട്ടി ഇനി അധികം ആ ഇരുമ്പഴികൾക്കുള്ളിൽ കിടക്കരുത്”……
നീതുവിനെയും കൂട്ടി ഹരി ജയിലിലേക്ക് തിരിച്ചു……………….
മേലധികാരികളുടെ അനുവാദമൊക്കെ വാങ്ങി ഹരി അവൾക്കായി വിസിറ്റിംഗ് റൂമിൽ കാത്തു നിന്നു .. നീതു കൂടെ കേറിയിട്ടിലായിരുന്നു..ഹരി തിരിച്ചു വരുന്നതും കാത്തു അവൾ പുറത്തു തന്നെ ഉണ്ടായിരുന്നു
ഗൗരിക്ക് കാണാൻ സമ്മതമില്ല എന്നാദ്യം പറഞ്ഞെങ്കിലും ഹരിയുടെ നിർബന്ധപ്രകാരം അവളെ വിസിറ്റിംഗ് റൂമിലേക്ക് പറഞ്ഞു വിടുകയായിരുന്നു….
അവളെ ഒന്ന് നേരെ നോക്കുവാൻ പോലും പാട് പെടുന്നതായി തോന്നി ഹരിക്ക്
“എന്തിനാ എന്നെ കാണാൻ വന്നത്….എനിക്കിപ്പോൾ ഹരിയേട്ടനെ കാണുന്നത് പോലും ഇഷ്ടമല്ല….ജയിലിൽ കിടക്കുന്ന ഭാര്യയെ കണ്ടു ആത്മ സംതൃപ്തി അടയാൻ വന്നതായിരിക്കും അല്ലെ…”
ഒരു പുഛ ഭാവത്തിൽ ഗൗരി ഹരിയോടായി പറഞ്ഞു…….
“ഈ ഒരു വര്ഷം കൊണ്ട് നീ ഇങ്ങനെയൊക്കെ സംസാരിക്കാനും കൃത്രിമ ദേഷ്യം അഭിനയിക്കാനും ഒക്കെ പഠിച്ചു അല്ലെ മോളെ.”…………………
“എനിക്ക് നിങ്ങളെ ഇഷ്ടമല്ല……..അത്ര തന്നെ…………കൂടുതലൊന്നും എനിക്ക് സംസാരിക്കാനും താല്പര്യമില്ല” ………….
“കൂടുതൽ അഭിനയിക്കാൻ ശ്രമിക്കേണ്ട നീയിനി…………നീതു എല്ലാം പറഞ്ഞു എന്റെ കൂടെ”……..
അത് കേട്ടതും ഗൗരി എന്നെ വെട്ടിത്തിരിഞ്ഞു നോക്കി……ആ കണ്ണിൽ നിന്നും ധാരധാരയായി
കണ്ണീർ ഒഴുകി വന്നു…….
“ഇപ്പൊ എനിക്ക് നിന്നെ കാണാൻ അനുവദിച്ചിരിക്കുന്ന സമയം കുറവാണ്…കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല..അധികനാള് നീ ഇതിനകത്തുണ്ടാകില്ല …………എത്രയും പെട്ടെന്ന് തന്നെ ഞാൻ നിന്നെ പുറത്തിറക്കും…..ഇനി അങ്ങോട്ട് ജീവിതകാലം മുഴുവൻ നീ കൂടെ ഉണ്ടാകും എന്റെ ജീവനായിട്ട്…അല്ലാതെ നീ ആഗ്രഹിക്കുമ്പോൾ വേറാരെയും എനിക്കിനി കൂട്ടിനായി വേണ്ട “…………………….
അതും പറഞ്ഞ ഹരി തിരികെ വന്നു കാറിൽ കേറി യാത്ര തിരിച്ചു…………
യാത്രയിൽ നീതു പറഞ്ഞ സത്യങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഹരി
ഒരു വര്ഷം മുന്നേ നീതു പറഞ്ഞ കഥയിൽ ആ ദുരന്ധം നടന്ന ദിവസത്തേക്ക് ഹരിയുടെ ഓർമ്മകൾ ചെന്ന് നിന്നു….
ഹരിയും അച്ഛനും വീട്ടിലില്ലാത്ത നേരം. വീട്ടിൽ പ്ലംബിംഗ് പണികൾക്ക് വന്നതായിരുന്നു അരുൺ. ഏതു പണികളുണ്ടെങ്കിൽം പെട്ടെന്ന് തന്നെ വിളിക്കുന്നത് അരുണിനെ ആയിരുന്നു. അതിനാൽ വീട്ടിലെ വിശ്വസ്തൻ…..
ലെച്ചു മോൾ കളിച്ചു കൊണ്ടിരിക്കുന്ന സമയം..അരുൺ പണികളും ഒരറ്റത്ത് ചെയ്തു കൊണ്ടിരിക്കുന്നു.. ആ നേരത്താണ് ഗൗരിയെ നീതു വീട്ടിലേക്കു വിളിക്കുന്നത് . ലെച്ചു മോള് കളിച്ചു കൊണ്ടിരിക്കുന്നതിനാൽ കൂടെ കൂട്ടിയില്ല… തൊട്ടടുത്തേക്കല്ലേ ഗൗരി പോയെ . .അവിടെ ചെന്ന് നീതുവിനോട് സംസാരിച്ചിരു സമയം പോയത് ഗൗരി അറിഞ്ഞിരുന്നില്ല…….തിരിച്ചു വീട്ടിലേക്കെത്തിയപ്പോൾ പണികളൊക്കെ തീർന്നെന്നും പറഞ്ഞു ധൃതിയിൽ വീട്ടിൽ നിന്നും പോകുന്ന അരുണിനെയാണ് ഗൗരി കണ്ടത്. ……..
വീട്ടിലെത്തിയപാടെ ലെച്ചുവിനെ തിരഞ്ഞ ഗൗരി കണ്ടത് വസ്ത്രങ്ങളെല്ലാം സ്ഥാനം തെറ്റി പുറകു വശത്തു തലയിടിച്ചു കിടക്കുന്ന തന്റെ ലെച്ചുവിനെയായിരുന്നു….ഒരുപാടവർത്തി ലെച്ചുവിനെ ഉണർത്താൻ ശ്രമിച്ചിട്ടും അവളുണർന്നില്ല. അപ്പോളാണ് ലെച്ചു മോള് കൈയിൽ എന്തോ ബലമായി ചുരുട്ടിപിടിച്ചു വെച്ചേക്കുന്നത് ഗൗരിയുടെ ശ്രദ്ധയിൽ പെട്ടത്. അത് അരുണിട്ടിരുന്ന ഷിർട്ടിന്റെ ചെറിയൊരു തുണിക്കഷ്ണമായിരുന്നു…. ഗൗരി പെട്ടെന്ന് തന്നെ നീതുവിനെയും കൂട്ടി ലെച്ചു മോളെ അവള് ജോലി ചെയുന്ന ആശുപത്രിയിലേക്ക് കൊണ്ട് പോയി. നീതുവിന് പരിചയമുള്ള ഡോക്ടർ ആയിരുന്നു ലെച്ചുവിനെ പരിശോധിച്ചത് .പരിശോധനക്ക് ശേഷം ഡോക്ടർ അവൾ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നു സ്ഥിതീകരിച്ചു,.. ഗൗരിക്ക് ഒരിക്കലും താങ്ങാനാകാത്ത വാർത്ത തന്നെയാട്ടിരുന്നു അത്….സംസാര ശേഷി ഇല്ലാതിരുന്നതു കൊണ്ട് ഒന്നൊച്ച വെക്കാൻ പോലൂം ആ പാവത്തിന് സാധിച്ചിരുന്നില്ല …..കഴിയാവുന്ന പോലെ തന്നെ ലെച്ചുവിനെ രക്ഷപെടുത്താമെന്നു ഡോക്ടർ പറഞ്ഞെങ്കിലും മരുന്നിനോട് പോലും പ്രതികരിക്കാതെ ലെച്ചു മോള് യാത്രയായി….
ഡോക്ടർ പറഞ്ഞതും ലെച്ചുമോളുടെ കയ്യിലെ തുണിക്കഷ്ണവും അരുണിന്റെ ധൃതി പിടിച്ചുള്ള പോക്കും എല്ലാം കണ്ടപ്പോൾ തന്നെ നടന്നതനേതാണെന്നു ഗൗരിക്ക് മനസിലായി……
പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഗൗരി ഒത്തിരി അപേക്ഷിച്ചു അത് തടഞ്ഞു. മറ്റുള്ളവർക്കു മുന്നിൽ ഒരു വാർത്തയാകാൻ ആ മിണ്ടാപ്രാണിയെ ഇട്ടു കൊടുക്കരുതെന്ന് യാചിച്ചു.. നീതുവും കൂടെ ഗൗരിയുടെ പക്ഷം ചേർന്നതോടെ ഡോക്ടറിന് വേറെ വഴിയില്ലായിരുന്നു.. അങ്ങനെ ലെച്ചു മോളുടെത് തലയിടിച്ചു വീണപ്പോൾ ബ്ലഡ് ക്ലോട് ആയി ഉണ്ടായ മരണമാണെന്ന് ഡോക്ടർ റിപ്പോർട്ട് തയാറാക്കി ……..
എല്ലാം സാവധാനത്തിൽ ഹരിയുടെ കൂടെ പറയാമെന്നു ഗൗരി കരുതി.. തന്റെ ഒരു നേരത്തെ അശ്രദ്ധയാണിത് വരുത്തി വെച്ചതെന്നോർത്തപ്പോൾ ഗൗരി ശെരിക്കും ഉള്ളുരുകി.
പക്ഷെ ലെച്ചുമോളുടെ മൃതശരീരം കാണാൻ ഒരു കൂസലുമില്ലാതെ വന്ന അരുണിനെ കണ്ടപ്പോൾ ഗൗരിയുടെ സകല നിയന്ത്രണവും ചോർന്നു പൊക്കോണ്ടിരുന്നു……നടന്നതൊക്കെ അവിടെ കൂടി നിന്നവരോട് വിളിച്ചു പറയണമെന്ന് തോന്നി.. പക്ഷെ അവിടെയും ആ മിണ്ടാപ്രാണിയായ ലെച്ചുമോളെ സഹതാപത്തിന്റെ പേരിൽ മറ്റുള്ളവർക്ക് കീറിമുറിക്കാൻ ഇട്ടുകൊടുക്കരുതെന്നു തോന്നി ഗൗരിക്ക് ..അവിടെയും കഴിയുന്നതുമവൾ ആത്മ നിയന്ത്രണം പാലിച്ചു ……………
പിന്നീടങ്ങോട്ട് പകയായിരുന്ന്…ഹരിയേട്ടനോട് പറഞ്ഞാൽ ആ മനസ് തകരും എന്നവൾ ഊഹിച്ചു…..പോലീസിൽ പരാതിപ്പെടാലോ കേസിനു പോയാലോ ലെച്ചു മോൾക്ക് നീതി ലഭിക്കില്ലെന്നവളുറപ്പിച്ചു…അല്ലേലും ഇങ്ങനെ ഉള്ള കുറ്റവാളികൾക്ക് എന്ത് ശിക്ഷയാണ് നമ്മുടെ നീതിപീഠം കൊടുക്കുന്നത്?. കുഞ്ഞുങ്ങളാണെന്നോ വൃദ്ധരാണെന്നോ ഒന്നും തിരിച്ചറിയാനാകാത്ത ദുഷ്ടന്മാർ…………മൃഗങ്ങളെക്കാളും അധഃപതിച്ചുപോയ നട്ടെല്ലുള്ള പുരുഷന്മാരെ കൂടെ പറയിപ്പിക്കാനുണ്ടായ ജന്മങ്ങൾ……..മാധ്യമങ്ങൾക്കും സമൂഹത്തിനും സോഷ്യൽ മീഡിയകൾക്കും ആഘോഷിക്കാൻ വെറുമൊരു വാർത്ത മാത്രമായിപോകും. തന്റെ ലെച്ചു മോൾ ……….നമ്മുടെ നിയമം പോലും ഇങ്ങനെ ഉള്ള നരഥപന്മാർക്കെതിരെ കണ്ണടക്കും.. . ….അഥവാ അറസ്റ്റ് ചെയ്താലും കുറച്ചു നാൾ അരുണിനെ ജയിലിലിട്ടിട് വെറുതെ വിടത്തെ ഉള്ളു ….അല്ലാതെ ഇങ്ങനെ ഉള്ള ജന്മങ്ങളെ തല്ലിക്കൊല്ലാൻ പോലും നമ്മുടെ പൊതു സമൂഹം തയ്യാറാകാതില്ല….സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നീതി വേണമെന്ന് പ്രസംഗിക്കാൻ മാത്രമറിയാവുന്ന പ്രതികരിക്കാനറിയാത്ത ഇരുട്ടിൽ തപ്പുന്ന സമൂഹം…അതിലേക്കൊരു രക്ത സാക്ഷിയായി ലെച്ചു മോളെ വലിച്ചെഴക്കുന്നതിനേക്കാൾ സ്വയം ബലിയാടായി അവൾക്കു വേണ്ടി നീതി നടപ്പാക്കാമെന്നവൾ കരുതി
ആ സംഭവത്തിന് ശേഷം അരുൺ അവിടെ നിന്നും മാറി പോയത് ഗൗരി ശ്രദ്ധിച്ചായിരുന്നു….അരുണിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്നു മാത്രമായി ഗൗരിയുടെ ചിന്ത …പിന്നീടങ്ങോട്ട് അവളുടെ തിരക്കഥ പ്രകാരമായിരുന്നു എല്ലാം…..അതിന്നായി നീതുവിനെയും കൂട്ടുപിടിച്ചു….വേറെ നിവർത്തിയില്ലാതെ അവളും കൂടെ നിന്നു ..ഇതിന്റെ .. അരുണിന്റെ നമ്പർ കയ്യിലുള്ള ഗൗരി അവനെ വശത്താക്കുവാനായി നീതുവിന്റെയും ഗൗരിയുടെയും കൂട്ടുകാരി രമ്യയുടെ സഹായം തേടി…ഗൗരിയുടെയും നീതുവിന്റെയും ശബ്ദം അരുണിന് തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് രമ്യയെ കൂട്ടുപിടിച്ചത് …വെറുതെ ഒന്ന് അരുണിനെ കളിപ്പിക്കുവാനാണെന്നും രമ്യക്ക് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നും ഗൗരി നൽകിയ ഉറപ്പിന്മേൽ രമ്യ ഗൗരി പറയുന്നത് പോലെ ചെയ്യാമെന്നേറ്റു…അതിനായി ഗൗരിയുടെ പേരിൽ തന്നെ പുതിയ ഒരു സിം എടുത്തു രമ്യയുടെ കയ്യിൽ ഏല്പിച്ചു..അതിൽ നിന്നും അബദ്ധത്തിൽ ചെന്ന കാൾ എന്ന് പറഞ്ഞു ആദ്യം രമ്യയെ കൊണ്ട് അങ്ങോട്ട് അരുണിനെ വിളിപ്പിച്ചു……………അത് പിന്നെ സൗഹൃദവും പ്രണയവുമൊക്കെ ആക്കി ഗൗരിയുടെ നിർദേശപ്രകാരം രമ്യ മാറ്റി എടുത്തു ….അവർ പരസ്പരം കണ്ടിരുന്നില്ല ……….
ഇതിനിടയിൽ ഗൗരി ഹരിയുടെ കൂടെ അകലം പാലിച്ചു തന്നെ നിന്നു ….ഒരമ്മയാകാൻ കഴിയാത്ത തന്നെ ഹരി വെറുക്കണമെന്നും തനിക്കെന്തെങ്കിലും പറ്റിയാലും ഹരി വേറൊരു ജീവിതം തുടങ്ങണമെന്നും അവളാഗ്രഹിച്ചു…
അങ്ങനെ ഒരു വര്ഷം കഴ്ഞ്ഞു …ഗൗരിയുടെ നിർദേശപ്രകാരം രമ്യ അരുണിനെ ഒരു ലോഡ്ജ് മുറിയിൽ വിളിച്ചു വരുത്തി…ആദ്യമായി രമ്യയെ കാണാൻ കിട്ടിയ അവസരമായതിനാൽ അരുൺ രമ്യ വിളിച്ചപ്പോൾ നിരസിച്ചിരുന്നില്ല . ലോഡ്ജ് മുറിയുടെ വാതിലിനു മറവിൽ മറഞ്ഞിരുന്ന ഗൗരി അരുൺ റൂമിൽ കയറിയപ്പോൾ തന്നെ കയ്യിൽ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് പുറകിൽ നിന്നും കുത്തി… ആ കുത്തിൽ തറയിൽ വീണു പോയ അരുണിനെ അവൾ രണ്ടു മൂന്ന് പ്രാവശ്യം വീണ്ടും കുത്തി …അതിൽ കൂടുതൽ അവന്റെ ശരീരത്തിൽ പക തീർക്കണമെന്നുണ്ടായിരുന്നവൾക്ക് …പക്ഷെ അത് ചിലപ്പോൾ പൊലീസുകാർക്കു കൂടുതൽ സംശയമുണ്ടാകുമെന്നവൾ കരുതി…പിന്നീട രമ്യയുടെ കൈയിൽ നിന്നും അരുണിനെ വിളിക്കുന്ന സിം കൈക്കലാക്കി അവളുടേതാണെന്നവൾ വരുത്തിത്തീർത്തു…അതിനു ശേഷം തീരുമാനിച്ചുറപ്പിച്ചത് പോലെ മെനഞ്ഞെടുത്ത കള്ളം പറഞ്ഞു പോലീസിൽ അവൾ കീഴടങ്ങി……………
സ്വന്തമെന്നു കരുതി അമ്മയെപ്പോലെ സ്നേഹിച്ചു വളർത്തിയ മോൾക്ക് വേണ്ടി സ്വയം ബലിയാടായി നീതി നേടി കൊടുത്തു ഗൗരി………………………..
……………………………………………………………………………………………………………………………………………
എത്രയും പെട്ടെന്ന് തന്നെ ഗൗരിയെ ഹരി ജാമ്യത്തിലിറക്കി…കേസിന്റെ എല്ലാ പഴുതുകളും അടച്ചു ഗൗരിയെ രക്ഷിക്കാൻ അവൻ നല്ല വാക്കേലന്മാരെ തന്നെ ഏല്പിച്ചു….അവസാനം ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൗരിയേയും അച്ഛനെയും കൊണ്ട് ദൂരെ ഒരു സ്ഥലത്തേക്ക് ഹരി ചേക്കേറി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വര്ഷങ്ങള്ക്കു ശേഷം..ദൂരെ ……മനോഹരമായ ഒരു ഗ്രാമത്തിന്റെ നാടുവിലായിട്ടൊരു കൊച്ചു വീട്
ദ്രിതിയിൽ ജോലികളൊക്കെ തീർക്കുകയായിരുന്നു ഗൗരി
അപ്പ്പോളാണവൾ അടുക്കളയിൽ തന്നെ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിൽ സമയം നോക്കിയത്
“ഈശ്വര,…സമയം ഏഴു മണിയായോ…..ഇതുവരെയും ഹരിയേട്ടൻ എഴുനേറ്റില്ലലോ……….”
അവൾ ഒരു കപ്പിൽ കുറച്ചു വെള്ളവുമായി റൂം ലക്ഷ്യമാക്കി നടന്നു…………..അതിൽ നിന്നും കുറച്ചു വെള്ളമെടുത്തു ഹരിയുടെ മുഖത്തായി കുടഞ്ഞു………
“എന്താ ഇത് ഗൗരിയെ,..ഉറങ്ങാൻ സമ്മതിക്കില്ല?”…………
“അല്ല ..ഇന്ന് ജോലിക്കു പോകണ്ടേ?…എന്താ സാറിന്റെ ഉദ്ദേശം”………………….
“കുറച്ചു നേരം കൂടി കിടന്നോട്ടെഡീ എന്റെ പൊന്നു ഭാര്യയെ ….നീയും കൂടെ ഇങ്ങു വാ”…
എന്നും പറഞ്ഞു ഹരി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…..
“അയ്യടാ..മോനുട്ടനുണരാറായി…അതിനു മുൻപ് പണികളൊക്കെ തീർക്കാനുണ്ട്….അല്ലേൽ എന്റെ പുറകെ ചിണുങ്ങി ചിണുങ്ങി നില്കും ..എന്നാലേ സമയത്തെനിക്ക് ജോലിക്കു പോകാനാകു….ഇന്നും ആ മാനേജരുടെ കയ്യിൽ നിന്നും ചീത്ത കേൾക്കാൻ വയ്യ…………”
എന്നും പറഞ്ഞു ഹരിയെ തള്ളിമാറ്റി ഗൗരി തന്റെ ജോലികളിലേക്കേർപ്പെട്ടു……………..
ഹരിക്കു അവൾക്കുമുള്ള ടിഫിനും റെഡി ആക്കി…………അവരുടെ കുട്ടികുറുമ്പന് സഞ്ജു മോന് ഭക്ഷണവും കൊടുത്തു………മൂന്നു വയസ്സായവന് …………..പണികളെല്ലാം ഒതുക്കി………….
കൃത്യം ഒമ്പതു മണിയായപ്പോൾ തന്നെ ഹരിയുടെ ബൈക്കും സ്റ്റാർട്ട് ആക്കി
“അച്ഛാ…മരുന്നൊക്കെ കൃത്യമായി കഴിക്കാനേ..ബാക്കി പണികളൊക്കെ ജാനുവേച്ചി ചെയ്‌തോളും.. അച്ഛൻ ഈ കുറുമ്പനെയും നോക്കി ഇവിടെ ഇരുന്നാൽ മതി കേട്ടോ.”…………..
“അതൊക്കെ ഞാൻ നോക്കിക്കോളാം മക്കളെ..നിങ്ങള് സൂക്ഷിച്ചു പോയിട്ട് വരൂ “………..
അപ്പോളേക്കും സഞ്ജു വന്നു ഗൗരിയെ വട്ടം ചുറ്റി നിന്നു ” അമ്മി ഇന്ന് വരുംപ്പോൾ മോനുട്ടാനെന്താ കൊണ്ട് വരിക…”
“.മോനുട്ടന് കിൻഡർ ജോയ് കൊണ്ട് വരാട്ടോ”…………..
എന്നും പറഞ്ഞു സഞ്ജുവിന്റെ നെറുകയിൽ ഒരു കുഞ്ഞു മുത്തവും നൽകി ഹരിയുടെ ബൈക്കിൽ കേറി രണ്ടു പേരും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു
സന്തോഷവും സമാധനവും നിറഞ്ഞ ഒരു പുതിയ ജീവിതത്തിലേക്ക് ഗൗരിയും ഹരിയും അവരുടെ കുട്ടികുറുമ്പന് മോനുട്ടനും
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission