Skip to content

ഞങ്ങൾക്കും ജീവിക്കണം

  • by
malayalam story

പ്രായത്തിന്റ സുഖലോലുപതയിൽ ജീവിക്കുമ്പോൾ ആണ് ഒരു ജീവിതം വേണം എന്ന് തീരുമാനിക്കുന്നതും കല്യാണം കഴിക്കുന്നതും ലഹരിക്ക് അടിമപ്പെട്ടുള്ള എന്റെ ജീവിതത്തിൽ നിന്നും ഒരു രക്ഷപ്പെടൽ കൂടി അയിരുന്നു വിവാഹം…….

ഞാനും എന്റെ സന്ധ്യയും….. ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ ഭാഗ്യം ആണ് സന്ധ്യ… കരിമഷി നീട്ടി എഴുതി ചന്ദന കുറിയും തൊട്ടു ലൈറ്റ് റോസ് സാരിയും ഉടുത്തു അവൾ എന്റെ അടുത്ത് വന്നാൽ എനിക് തോന്നാറുണ്ട് ഞാൻ ആണ് ഭാഗ്യവാൻ എന്ന്.എന്റെ ജീവിതം ആണ് ഏറ്റവും സുന്ദരം എന്ന്

വളരെ സന്തോഷം ആയുള്ള ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാവേണ്ട സമയത്തു അതു കളയാൻ വേണ്ടി ആണ് ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായത്
എല്ലാവരെയും പോലെ ഞങ്ങളും സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നു അവൾ ഗർഭിണി ആയപ്പോൾ.. ….

6മാസം കഴിഞ്ഞു ആണ് ഡോക്ടർ പറഞ്ഞത് കുട്ടിക്ക് വളർച്ച കുറവുള്ള പോലെ ഒരു തോന്നൽ ഉണ്ട് എന്ന്….
സ്കാനിംഗ് ചെയ്തപ്പോൾ അത് സത്യം ആയിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ തളർന്നു പോയി.
പിന്നിട്ട് അങ്ങോട്ട് ഞങ്ങളുടെ ജീവിതം
നരകതുല്യം ആയിരുന്നു

അവൾ പ്രസവിച്ചു… ഒരാൺ കുട്ടിയെ…. ഞാൻ ഹോസ്പിറ്റലിൽ നിന്നു അവരെ വീട്ടിൽ കൊണ്ടുവന്നു…

എന്റെ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നശിച്ചു. കയ്യിനും കാലിനും ശേഷിയോ സംസാരിക്കാൻ ഒരിക്കലും കഴിയാത്ത ഒരു മനുഷ്യജന്മം. എന്തു ചെയ്യണം… കൊന്നു കളഞ്ഞാലോ….കൊണ്ടുപോയി കളഞ്ഞാലോ … ഇതു വളർന്നാൽ ഒരിക്കലും സമാധാനം ഉണ്ടാകില്ല. സാമ്പത്തികവും ശാരീരികവും ആയി നഷ്ടം മാത്രമേ ഉണ്ടാകൂ.ഞാൻ ആകെ വെറുത്തു പോയിരുന്നു ആ കുട്ടിയെ …….

അവൾക് ഒറ്റക്ക് അതിനെ നോക്കാൻ കഴിയുന്നില്ല. അവളുടെ ആവിശ്യത്തിന് അവൾക്കു സഹായത്തിനു ഒരു സ്ത്രീയെ കുട്ടിയെ നോക്കാൻ നിർത്തി.
അവൾക്കു ഇപ്പോൾ പഴയ പോലെ വൃത്തിയിൽ നടക്കാനും എന്റെ കാര്യങ്ങൾ നോക്കാനും പറ്റുന്നില്ല. എല്ലാം ഈ ജന്തു വന്നത് കൊണ്ടാണ് എന്റെ സന്തോഷം ഇല്ലാതായത് എന്ന് എനിക്ക് അതിനെ കാണുമ്പോൾ തോന്നും..

കൊല്ലണം എന്ന് തോന്നും . പക്ഷെ നോക്കാൻ വന്ന അമ്മിണി ഏട്ടത്തി സമ്മതിക്കില്ല. അവർ വലിയ കാര്യത്തിൽ നോക്കുന്നുണ്ട് . സന്ധ്യ ആണെകിൽ ഇപ്പോൾ കണ്ണീര് തോർന്നു കാണാറും ഇല്ല…….

വർഷകൾ പലതും കഴിഞ്ഞു.
ഇപ്പോൾ അവനു 5വയസ്സ് ആകുന്നു.
ഒരു ദിവസം ഞാൻ ഉമ്മറത്തു ഇരിക്കുമ്പോ റൂമിൽ നിന്നും പുറത്തുകൊണ്ടു വരുന്നു അമ്മിണി….
സന്ധ്യയും ഉണ്ട് ഒപ്പം ……

എഴുന്നേറ്റു പുറത്തു പോകാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ഒരു കരച്ചിൽ തിരിഞ്ഞു നോക്കിയപ്പോൾ സന്ധ്യ കരയുക ആണ്
ഏട്ടൻ പോകുകയാണോ….. പോയിക്കോ….

ഇവന് 5വയസ്സ് ആയി.
ഇതുവരെ നിങ്ങൾ ഒന്ന് അടുത്ത് വന്നു നോക്കുകയോ എടുത്തു താലോലിക്കുകയോ ചെയിതിട്ടില്ല ഇവൻ എന്തു തെറ്റ് ആണ് ചെയ്തത് സത്യത്തിൽ തെറ്റുകാരൻ ഏട്ടൻ തന്നെ അല്ലെ !

നല്ല പ്രായത്തിൽ മദ്യവും മയക്കുമരുന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചതു കൊണ്ടല്ലേ ഇങ്ങനെയൊരു കുഞ്ഞ് ? എന്നിട്ടിപ്പോൾ ചേട്ടൻ കാണിക്കുന്നതു കാണുമ്പോൾ ഞാനും കുഞ്ഞും എന്തോ അപരാധം ചെയ്ത പോലെ ഉണ്ടല്ലോ

ഞാൻ എന്തു പറയണം എന്നറിയാതെ പുറത്തേക്ക് ഇറങ്ങി പോയി

എന്റെ മനസ്സ് അസ്വസ്ഥമായി അവൾ പറഞ്ഞത് സത്യം ആണ് ഞാൻ അനുഭവിക്കാത്ത ഒരു ലഹരിയുടെ സുഖവും ഇല്ല അത്രയും അർമാദിച്ചു.

പാവം എന്റെ കുട്ടി ഞാൻ അവനെ സ്‌നേഹത്തോടെ ഒന്നു നോക്കിയിട്ടുപോലും ഇല്ല ഇതു വരെ.. അവൻ എന്തു തെറ്റുചെയ്തു …്‌

ഞാൻ വേഗം വീട്ടിലേക്കു തിരിച്ചു പോയി കുട്ടിയെ എടുത്തു നെഞ്ചിനോട് അമർത്തി യപ്പോൾ അവൻ എന്തോ സൗണ്ട് ഉണ്ടാക്കി ചിരിച്ചു.എനിക്ക് എന്തോ കരച്ചിൽ ആണ് വന്നത്………

…”ബുദ്ധികുറവും അംഗവൈകല്യവും അവർ ചോദിച്ചു വാങ്ങുന്നത് അല്ലല്ലോ…… മക്കൾ നമ്മുടേതാണ് എങ്ങനെ പിറന്നാലും”…….. നമ്മൾ അല്ലാതെ ആരാ അവർക്ക്……..

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നമ്മളുടെ തലമുറയ്ക്കും ആപത്താണ്………..

അക്ബർ സി എ ഷൊറണ്ണൂർ

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!