വല്യാവ ബോസ്സ്

2574 Views

malayalam story

ഇത് തികച്ചും ഒരു സാങ്കൽപ്പിക കഥയാണ്

മുന്നിൽ രണ്ടു കോഴിയുടെയും രണ്ടു ആട്ടിന്കുട്ടികളുടെയും പുറകിൽ രണ്ടു പൂച്ച കുട്ടികളുടെയും അകമ്പടിയോടു കൂടെ നമ്മുടെ കഥാ നായകൻ കടന്നു വരികയാണ് . ഏകദേശം രണ്ടു രണ്ടര അടി പൊക്കം ഉണ്ട് . ചെറിയ ഒരു ബനിയനും ട്രൗസറും ആണ് പുള്ളിക്കാരന്റെ വേഷം. ചെറിയ ഒരു റെയ്ബാൻ കണ്ണാടി കൂടെ വെച്ച് കൊടുക്കാമല്ലേ… തോളിൽ ഒരു വാട്ടർ ബോട്ടിലും കയ്യിൽ ഓറിയോ ബിസ്ക്കറ്റ് ന്റെ കവറും ഉണ്ട്. അത് ഓരോന്നും നുണഞ്ഞു നുണഞ്ഞാണ് മഹാന്റെ വരവ്…………

നിറയെ പൂക്കളും ചിത്ര ശലഭങ്ങളും കുഞ്ഞി കിളികളുമുള്ള …ഉദ്യാന സമമായ ഒരു സ്ഥലത്തേക്കാണ് പുള്ളിക്കാരൻ എത്തിയത് …

ആ കുഞ്ഞദ്ദേഹം തന്റെ ഇരിപ്പിടത്തിൽ ആസനസ്ഥനായി.. ബ്ലാക്ക് ക്യാറ്സ് നെ പോലെ എസ്കോട്ടു വന്ന പൂച്ചകളും ആട്ടിന്കുട്ടികളും കോഴികളും മാറി നിന്നു………..

പുള്ളികാരനെ കാണാനായിട്ട് ആ മഹാന്റെ അത്ര പൊക്കവും വണ്ണവുമുള്ള കുറെ പേര് നിരനിരയായ് നിന്നു …

“പരാതി ബോധിപ്പിക്കാനുള്ള കുഞ്ഞാവകളൊക്കെ നിരന്നു നിക്കു . എന്റെ ബുദ്ധിയിൽ വരുന്നത് പോലെ പരിഹാരം പറഞ്ഞു തരാം”…………..എന്ന് നമ്മുടെ മഹാൻ പറഞ്ഞു

അപ്പോൾ കൂട്ടത്തിൽ ഒരു ക്യൂട്ട് കുഞ്ഞു മോള് .. ചെറിയ റോസ് ഫ്രോക്ക് ഒക്കെ ഇട്ടു ,തലയിൽ ഒരു റിബ്ബണും വെച്ച് ..അവളുടെ പരാതി പറയാനായിട്ടു തുടങ്ങി ….ഏകദേശം ഒരു വയസ്സ് ആകാറായി അവൾക്കു

“വല്യാവേ (കുഞ്ഞാവേട വലുത് ..തല്ക്കാലം അങ്ങനെ വിളിക്കാം ) എന്റെ പേര് സ്വസ്തിക അച്ഛനും അമ്മയും വീട്ടിൽ കുഞ്ഞി എന്നാ വിളിക്കുന്നെ . ഞാനും എന്നെ അങ്ങനാ വിളിക്കുന്നെ..”

“എല്ലാപേരും വീട്ടിൽ വിളിക്കുന്ന പേര് പറഞ്ഞാ മതി കേട്ടോ. മറ്റേ പേര് വീട്ടുകാര് പോലും പറഞ്ഞു പഠിച്ചു കാണത്തില്ല…”..എന്ന് വല്യാവ എല്ലാരോടുമായി പറഞ്ഞു……………………..

” കുഞ്ഞി പറഞ്ഞോ “……………

“എനിക്ക് എന്റെ അച്ഛനേം അമ്മച്ചിയേം ഒത്തിരി ഇഷ്ടമാ പക്ഷെ അമ്മച്ചി എപ്പോഴും എനിക്ക് ഇഷ്ടമല്ലാത്ത പാപ്പം (മഹതി ഭക്ഷണമെന്നാ ഉദ്ദേശിച്ചത് ) തന്നു കൊണ്ടിരിക്കും. കുറെ കുറുക്കും ഏത്തക്ക പുഴുങ്ങിയതുമൊക്കെ ആണ് കൂടുതലും. നിക്കു ഐച്ക്രീമും ചോകൊലെറ്റും ആണ് കഴിക്കാൻ ഇഷ്ടം . പക്ഷെ എനിക്ക് ഊവാവ വരുമെന്നും പറഞ്ഞു അത് തരത്തില്ലാ. പാപ്പം തിന്നാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ വല്യാവേ??”………………………

“മ്മ്മ്.. എന്റെ അടുത്ത വരുന്ന മിക്ക കുഞ്ഞാവകളുടെയും പ്രശ്നം ഇത് തന്നെയാണ്.. അവർക്കു പാപ്പം തിന്നാതിരിക്കാൻ ഐഡിയ പറഞ്ഞു കൊടുക്കണം.. കുഞ്ഞിക്കു എത്ര വയസായി..”

“ഒരു വയസ്സാകാറായി “………………………

“ആണോ.. അപ്പോൾ കുഞ്ഞി അമ്മ പാപ്പം കൊണ്ട് വരുമ്പോൾ ഉറക്കെ കീറി കരയണം കേട്ടോ. ഇപ്പൊ എത്ര പല്ലു വന്നു.”. …………………

അപ്പോൾ കുഞ്ഞി തന്റെ മോണ കാട്ടി ചിരിച്ചു..

“താഴെയും മുകളിലുമായിട്ടു നാല് പല്ലല്ലേ വന്നുള്ളൂ …മ്മ്മ്. ഒരു ഒന്നര വയസൊക്കെ ആകുമ്പോൾ കുറച്ചു കൂടെ പല്ലുകൾ വരും.. അപ്പോൾ പാപ്പം കൊണ്ട് വരുമ്പോൾ പല്ലുകൾ ഇറുക്കികൂട്ടി പിടിച്ചാൽ മതി. അമ്മക്ക് പാപ്പം വായിൽ വെക്കാൻ പറ്റത്തില്ല.. അഥവാ ഇഷ്ടമല്ലാത്ത പാപ്പം വായിൽ പോയാൽ തുപ്പി കളഞ്ഞാൽ മതി..പിന്നെ പല്ലുകൾ വന്നു തുടങ്ങുമ്പോൾ കടിയും കൊടുക്കാം അല്ലേൽ പാപ്പം കാണുമ്പോൾ തന്നെ ഓടാൻ നോക്കണം. പക്ഷെ അങ്ങനെ ചെയ്താൽ ‘അമ്മ ചിലപ്പോൾ പിടിച്ചിരുത്തി തരും
പിന്നെ വേറെ വഴി എന്താച്ചാ പാപ്പം കുറെ നേരം വായിൽ തന്നെ വെക്കണം അപ്പോൾ അമ്മച്ചിക്ക് പിന്നെ തരാൻ പറ്റത്തില്ല….വീട്ടിൽ അമ്മുമ്മയോ അപ്പുപ്പനോ ഉണ്ടെങ്കിൽ പാപ്പം കൊണ്ട് വരുമ്പോൾ തന്നെ കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നാൽ മതി.. നമ്മൾ കരയുന്ന കാണുമ്പോൾ അമ്മച്ചിടെ അടുത്ത് നമക്ക് പാപ്പം തരണ്ടെന്ന് അവര് പറഞ്ഞോളും……..
ഒന്നോ രണ്ടോ ഉരുള പാപ്പം തിന്നണം കേട്ടോ.. എങ്കിലേ നമുക് കുരുത്തക്കേടുകൾ കാണിക്കാൻ ആരോഗ്യം കിട്ടുള്ളു”…………………………………………………………

അടുത്ത കുഞ്ഞാവ അവന്റെ പരിഭവം പറഞ്ഞു തുടങ്ങി…

“.ന്റെ പേര് സച്ചു കുട്ടൻ..അങ്ങനാ അമ്മി വിളിക്കുന്നെ.. മറ്റേ പേര് ഓർമയില്ല”……………….

“എന്താ സച്ചുക്കുട്ടന്റെ പ്രശ്നം”……….

“വല്യാവേ എനിക്ക് രണ്ടു വയസ്സ് കഴിഞ്ഞു കളിയ്ക്കാൻ ഒരുപാട് കളിപ്പാട്ടങ്ങളുണ്ട്. കാറും ബസും പാവകളും എല്ലാം…..പക്ഷെ ഞാൻ അതൊക്കെ കളിച്ചു മടുത്തു…. എന്റെ ‘അമ്മയും അച്ഛമ്മയും കളിക്കുന്ന കളിപ്പാട്ടങ്ങള എനിക്കിഷ്ടം..ഒരുപാടെണ്ണമുണ്ട് അവർക്ക് …………പക്ഷെ അവര് നിക്കു അത് തരത്തില്ലാ …അവരുടെന്നു അത് വാങ്ങിക്കാൻ പുത്തി(ബുദ്ധി) പറഞ്ഞു തരുവോ?”………..

“എന്ത് സാധനങ്ങളാ കുഞ്ഞാവേ.”……

“ചെറിയ കുഴല് പോലെ ഉള്ള സാധനമുണ്ട് . നല്ല രസമാ കാണാൻ. അതിൽ വട്ടത്തിലുള്ള കുറെ കുത്തുള്ള ഒരു സാധനം കൂടെ ഇട്ടിട്ട് പൗഡര് പോലത്തെ എന്തോ അമ്മിവാരിയിടുന്നത് കാണാം.. ആ പൌഡർ എടുക്കാൻ നോക്കിയാൽ നിച്ചു വഴക്കു കിട്ടും..ആ കുഴലിൽ കുത്തിയാൽ പാപ്പം വരുന്നത് കാണാം.
പിന്നെ ടപ്പക്കകത്തു കുറെ മുത്ത് പോലുള്ള ഛാദനങ്ങളുമുണ്ട് (കടലയും പയറുമാ മഹാൻ ഉദ്ദേശിച്ചേക്കുന്നതു). അമ്മി ഇടക്കിടക്ക് എടുക്കുന്നത് കാണാം . നല്ല രസമാ അത്. പക്ഷെ എനിക്കതു തരില്ല.. ഒത്തിരി മുകളിലാ വച്ചേക്കുന്നതു”..
.
വല്യാവ സച്ചുക്കുട്ടൻ പറഞ്ഞ സാധനം എന്താണെന്ന് കുറെ നേരം ആലോചിച്ചു..” ഓ പുത്തൂറ്റി(പുട്ടു കുറ്റി) ആണ് കുഞ്ഞാവേ അത് ..എനിക്കും താരത്തില അമ്മ അത്. മ്മ്മ്..അമ്മയും അച്ഛമ്മയും ഇല്ലാത്ത നേരത്തു അതെടുത്തു കളിച്ചാൽ മതി കേട്ടോ നീ.. അതാ നല്ലത്..എന്നിട്ടു പെട്ടെന്ന് തന്നെ തിരിച്ചു വെക്കണേ.. അപ്പോൾ വഴക്കു കിട്ടൂല…………….മറ്റേ മുത്ത് പോലുള്ള ഛാദനം എടുക്കാൻ കസേര ഇട്ടു കേറിയാൽ മതി.. പക്ഷെ വീഴാതെ സൂക്ഷിക്കണേ “………..

വല്യാവയുടെ മറുപടിയിൽ സംതൃപ്തനായി സച്ചുക്കുട്ടൻ പോയി…

അടുത്തത് ആമിന ഇശൽ എന്ന വീട്ടുകാരുടെ പ്രിയങ്കരിയായ ആമിക്കുട്ടി ചെറിയ തട്ടവുമിട്ടാണ് വന്നേക്കുന്നതു.. ആ കുട്ടി കാന്താരിയും പരാതിപെട്ടി അഴിച്ചു…..

“വല്യാവേ.. എനിക്ക് എന്റെ ഇത്തിമാരെ പോലെ കൂളിൽ (സ്കൂളിൽ) പോണം.. നല്ല രചമാ അവര് പോണ കാണാൻ . ബാഗും തൂക്കി വാട്ടർബൂട്ടിലും കൊണ്ട് നീളമുള്ള പീപിയിൽ കേറി പോണ കാണുമ്പൊൾ കൊതി വരും. നിച്ചും അങ്ങനെ പോണമെന്നു പറയുമ്പോൾ വലുതാകുമ്പോൾ അങ്ങനെ പോകാമെന്ന ഉമ്മി പറഞ്ഞെ .. നിച്ചു ഇപ്പോൾ തന്നെ പോണം ഇത്തിമാരെ കൂടെ”……………..

“അയ്യോ വേണ്ട ആമിക്കുട്ടി.. സ്കൂളിൽ പോയാൽ പിന്നെ ഒരുപാട് കളിക്കാനൊന്നും ഉമ്മി സമ്മതിക്കില്ല..എപ്പോളും പഠിക്കാൻ പറയും.. പിന്നെ സ്കൂളിൽ ചെന്നാലും ഹോംവർക് ഒക്കെ ചെയ്തില്ലേൽ ടീച്ചറുമാരും വഴക്കു പറയും.. എന്നും എന്റെ ചേച്ചിക്ക് ഹോംവർക് ചെയ്യാത്തതിന് വഴക്കു കിട്ടുമെന്ന് അവള് അമ്മയോട് പറയുന്നത് കേൾക്കാം…നിച്ചും ഇപ്പോൾ അംഗൻവാടിയിൽ പോകാൻ ഇഷ്ടമല്ല”………….

“വല്യാവേ.. എന്റെ പ്രശ്നം ഇതിൽ നിന്നുമൊക്കെ ഗുരുതരമാ” …………….

“എന്താ….പറഞ്ഞെ”………..

“എന്റെ പേര് ലാലു എന്നാ .. എനിക്ക് അച്ഛനെയാ കൂടുതലും ഇഷ്ടം. പക്ഷെ അച്ഛൻ എപ്പോളും വീട്ടിൽ കാണത്തില്ല. അച്ഛനാകുമ്പോൾ എന്നെ പീപ്പിയിൽ ഇരുത്തി റ്റാറ്റാ കൊണ്ട് പോകും. നല്ല രാസമാണത്. അച്ഛൻ എന്നും പീപ്പിയിൽ പോകുന്നത് കാണാം. പക്ഷെ എന്നെ കൊണ്ട് പോകതില്ലാ..എവിടെയോ പോകുന്നതാണെന്നു ‘അമ്മ പറയുന്നത് കേൾക്കാം ..ആ ഓര്മ വന്നു ഒപ്പീച്ചിൽ .. നിക്കും അച്ഛന്റെ കൂടെ പോണം.. എന്നെ കൊണ്ട് പോകാതെ അച്ഛൻ പീപ്പിയിൽ കേറി പോണത് കാണുമ്പോൾ ചങ്കടം വരും. നിക്കും കൂടെ പോകാൻ വഴി പറഞ്ഞു തരോ വല്യാവേ”……….

“ആണോ?? മ്മ്മ്…..അച്ഛൻ പീപിയിൽ പോകുമ്പോൾ ഏത് ഉടുപ്പ് ആണിടുന്നതെന്നു നോക്കി വെക്കണം. അച്ഛൻ വീട്ടിൽ നിക്കുമ്പോൾ ഇടുന്ന ഉടുപ്പല്ല പീപിയിൽ പോകുമ്പോൾ ഇടുന്നതു . പിന്നെ പീപിയിൽ കൊണ്ട് പോകുന്ന കിണിം കിണിം എന്ന് ശബ്ദം കേൾക്കുന്ന ചാധനം ഉണ്ട് (താക്കോൽ) ആ ശബ്ദം കേൾക്കുമ്പോൾ ഓടി ചെന്ന് അച്ഛന്റെ കാലിൽ പിടിച്ചു കരഞ്ഞാൽ മതി.. അച്ഛൻ സഹികെട്ട് പീപ്പിയിൽ കേറ്റും കേട്ടോ.”……….

“വല്യാവേ.. അച്ഛനും അമ്മയും ഇടയ്ക്കു വിരല് വെച്ച് തോണ്ടുന്ന സ്ലേറ്റ് പോലത്തെ ചെറിയ സാധനമുണ്ടല്ലോ.. അച്ഛൻ അതിൽ നോക്കുമ്പോൾ കുറെ ആൾക്കാരെ കാണാം. പല കളറും മാറി മാറി വരുന്നത് കാണാം.. അത് കളിക്കാൻ കിട്ടാൻ ഒരു ഐഡിയ പറഞ്ഞു തരുമോ നിക്കു.”………..

പാച്ചുവിൻറെ വകയായിരുന്നു ചോദ്യം

“നീ മോപീലിന്റെ (മൊബൈൽ ) കാര്യമാ പാച്ചുക്കുട്ട പറഞ്ഞെ.. അത് വേണമെങ്കിൽ അച്ഛനെ സോപ്പ് ഇട്ട പറ്റൂ . അച്ഛൻ അതെടുക്കുമ്പോൾ തന്നെ നീ കരഞ്ഞു തുടങ്ങിയാൽ മതി.. സഹികെട്ടു അച്ഛൻ നിനക്കതു തന്നോളും”…

ഇപ്പൊ എല്ലാപേരുടെയും പ്രശ്നങ്ങൾക്ക് ഒരുവിധം പരിഹാരം കിട്ടിയില്ലേ.. നമ്മൾ കുഞ്ഞാവകൾക്കും വല്യാവകൾക്കും ഒരു ചങ്കടന (സങ്കടന ) വേണം.. അച്ഛൻ അമ്മച്ചിയെ കുനിച്ചു നിർത്തി ഇടിക്കുമ്പോൾ ഏതോ ചങ്കടനയിൽ പറയുമെന്ന് പറയത്തില്ലേ… അത് പോലെ നമ്മക്കും വേണം ചങ്കടന………………

…………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………….നിങ് നിങ്

“മോനെ ആദി എന്തുറക്കമാ ഇത് . പെട്ടെന്നെണീച്ചേ.അംഗൻവാടിയിൽ പോണ്ടേ. പാപ്പം തിന്നണ്ടെ”??………..

“.ഞാൻ കണ്ടത് സ്വപ്നമായിരുന്നൂ??
നമ്മടെ ചങ്കടന”

“നീ എന്താടാ പറയുന്നേ”…….

“അമ്മെ.. നിക്ക് അംഗൻവാടിയിൽ പോണ്ടാ”………..

“അയ്യടാ ഇന്നലേം വയറു വേദന എന്നും പറഞ്ഞു മുത്തശ്ശിയെ സോപ്പ് ഇട്ടു പോകാതിരുന്നതാ …ഇന്നത് പറ്റില്ല. വേഗം എണീറ്റ് വാ”……….

എന്നും പറഞ്ഞു നമ്മുടെ കഥാ നായകന്റെ അമ്മ പോയി

“എന്റെ പൊന്നു ദൈവമേ ..ഇന്നും അംഗൻവാടിയിൽ പോകാതിരിക്കാൻ വഴി പറഞ്ഞു തരണേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

(ഇത് വെറുമൊരു സാങ്കല്പിക കഥയാണ്. യാഥാർഥ്യ വിരുദ്ധമായിട്ടു ഒരുപാട് സന്ദർഭങ്ങളുണ്ട് ഇതിൽ . എന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയം എഴുതി ഫലിപ്പിക്കാൻ ശ്രമിച്ചതാണ്.. ..

ഈ രചന ഇപ്പോഴത്തെ ന്യൂ ജനെറേഷൻ കുട്ടികുരുപ്പുകൾക്കും അവരുടെ വികൃതികൾ കണ്ടു തലയിൽ കൈ വെക്കുന്ന മാതാപിതാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു )

Jasmine Rose
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply