ഒരു മൂഞ്ചിയ കാമുകൻ

3185 Views

ഒരു മൂഞ്ചിയ കാമുകൻ

ഒന്നു രണ്ട് തേപ്പൊക്കെ അശ്വതി അച്ചൂന്റേം,അർച്ചന എസ് നായരുടേം രൂപത്തിൽ വന്നങ്ങു പോയി.

സംഗതി മറ്റേതാണെങ്കിലും( ഫെയ്ക് )ചെറുതായി മൂക്കീന്നൊലിപ്പിച്ചൊക്കെ ഞാൻ നടന്നീണ്ട്.

പിന്നെപ്പിന്നെ അതൊക്കെ ഞാൻ പണി അറിയാത്ത ബംഗാളികളുടെ ചുവരു തേപ്പായി വരവ് വെച്ചു.

ഗ്രൂപ്പിൽ ബംഗാളികൾ ആരും ഇല്ലാലൊ..ല്ലെ..

പറയാൻ പറ്റൂല,,അവന്മാരൊക്കെ ഇപ്പൊ മുടിഞ്ഞ മലയാളമാണു.

നാട്ടിലെ മലയാളി മൊയലാളിമാരെ തെറി വിളിച്ച് തെറി വിളിച്ച് ഇവന്മാർക്കിപ്പൊ നല്ല ഭാഷാ പരിക്ഞാനമാണു.

നുമ്മ മലയാളീസ് അങ്ങനാണല്ലൊ..

നമ്മളായിട്ട് ഒന്നും പഠിക്കേം ഇല്ല,.മറ്റുള്ളോർക്ക് എല്ലാം പഠിപ്പിച്ച് കൊടുക്കേം ചെയ്യും.

ഹിന്ദിക്കാരൊക്കെ ഹിന്ദി പറയുമ്പൊ മനുഷ്യനിവിടെ കൊതിയാവുകാണു..

അല്ല..ഞാനിപ്പൊ ഇത് പറയാനാണൊ വന്നെ..

സഹൃദ്യരെ..ഞാനെന്റെ കഥ തുടങ്ങുകയാണ്..

എന്റെ കഥ ഇഷ്ടപ്പെട്ടാൽ ചുവന്ന നിറത്തിലുള്ള വലിയ ലൌ,പൂച്ചെണ്ടുകൾ,മുഷ്ടി ചുരുട്ടിയ ലൈക് എന്നിവയ്ക്കൊപ്പം,ഇഷ്ടം,കഷ്ടം,സൂപ്പർ,പൊളിച്ചു.. എന്നീ ചേരുവകളും പ്രതീക്ഷിച്ചു കൊള്ളുന്നു.

ഇഷ്ടപ്പെട്ടില്ല എങ്കിൽ( അങ്ങനെ വരാൻ വഴിയില്ല.. ല്ലെ) തള്ളയ്ക്ക് വിളിക്കരുതേ… എന്ന അപേക്ഷയോടെ..
ഞാൻ തുടങ്ങുന്നു..എന്റെ കഥയുടെ പേരാണു..

* ഒരു മൂഞ്ചിയ കാമുകൻ *

ജഡ്ജസ്..പ്ലീസ് നോട്ട്.. ( തമിളിൽ മോന്തയ്ക്ക് മൂഞ്ചി എന്നും പറയും..)
**************************************************

ഡിഗ്രിക്ക് പഠിക്കുമ്പൊഴാണു അവളെ ഞാൻ ആദ്യമായിട്ട് കാണുന്നത്.

ആതിര.എം ബി.

“ആതിര എംബി ഹാജരുണ്ടൊ,ഹാജരുണ്ടൊ..”

ക്ലാസിൽ സർ ഹാജരു വിളിക്കുമ്പൊൾ എല്ലാ കോഴികളുടെയും മോന്ത ദാണ്ടെ..അങ്ങാട് തിരിയും.

അതിനു കാരണോം ഇണ്ട്.

പാടത്തെ കോലം കണക്കെ ഒരുപാടെണ്ണത്തിൽ കാണാൻ കൊള്ളാവുന്ന ഒന്ന്..

ചുരുക്കിപ്പറഞ്ഞാൽ കോളജിലെ ഐശ്വര്യാ റായ്..

അയ്ന്റെ അഹങ്കാരം ഓൾടെ എല്ലാ പാർട്സിലും വെളിവായി കാണാം.

ആർക്കു മുന്നിലും വീഴാത്ത പിടക്കോഴിയായ് ഓളങ്ങനെ ഞെളിഞ്ഞ് നടക്കുമ്പൊഴാണു ഞാനും ഒരു കൈ നോക്കിയത്.

ആദ്യൊക്കെ കുറച്ച് ചവിട്ടും കുത്തുമൊക്കെ കാട്ടിയെങ്കിലും ഒടുക്കം ഓൾ നാലു കാലേൽ വീണു.

പിന്നീടങ്ങോട്ട് കട്ട പ്രണയമായിരുന്നു.

മൂന്നു കൊല്ലത്തെ മരണമാസ് പ്രണയത്തിനിടയ്ക്ക് ഇനി മരിച്ചാലും തമ്മിൽ പിരിയില്ലാന്ന് ഞങ്ങൾ ശപഥം ചെയ്തു.

ആയിടക്കാണു അവൾക്ക് വീട്ടിൽ കല്ല്യാണാലോചനകൾ വന്നു തുടങ്ങീത്.

കഷ്ടകാലത്തിനു ഒരുത്തനു ഓളെയങ്ങ് ഇഷ്ടപ്പെടുകേം ചെയ്തു.,കല്ല്യാണം ഒറപ്പിക്കേം ചെയ്തു.

അടവുകൾ ഒമ്പതും ഒമ്പതും പതിനെട്ടും പയറ്റിയിട്ടും തോൽക്കാനായിരുന്നു ചന്തൂന്റെ വിധി..

ഇനിയൊരു രക്ഷേമില്ലാന്ന് തോന്നിയതും നമ്മൾ ഒരു തീരുമാനത്തിലെത്തി.

ഒരുമിച്ച് ജീവിക്കാൻ പറ്റില്ലായെങ്കിൽ ഒരുമിച്ച് മരിക്കുക..

മരിക്കാനുള്ള തീയതീം,ദെവസോം ഒക്കെ ഞങ്ങളങ്ങ് ഫിക്സ് ചെയ്തു.

അവളുടെ കല്ല്യാണത്തലേന്ന് ആൾക്കാരൊക്കെ ആഘോഷത്തിമിർപ്പിലാകുമ്പോൾ വിഷം കഴിച്ച് മരിക്കുക എന്നായിരുന്നു പ്ലാൻ..

ഡീ..നീ എന്നെ പറ്റിക്കുവോടീന്ന് ചോദിച്ചപ്പൊ ഇങ്ങളെന്നെ പറ്റിക്കാണ്ടിരുന്നാ മതീന്നായിരുന്നു ഓളു പറഞ്ഞത്..

പറഞ്ഞ സമയം മുഹൂർത്തം തെറ്റാതെ ഞാൻ വിഷം കഴിച്ചു..മരിക്കുകേം ചെയ്തു..

ഇപ്പൊ നിങ്ങൾ ഞെട്ടീലെ..

ശരിക്കും ഞാൻ മരിച്ചു ചങ്ങായിമാരെ.

ഇത്ര കൂളായിട്ട് വിഷം കഴിച്ചു മരിച്ചൂന്ന് പറയുന്നത് കേട്ട് ഇങ്ങളാരും ട്രൈ ചെയ്യണ്ടാട്ടൊ.

മരണമെന്ന് പറഞ്ഞാ ഒടുക്കത്തെ വേദനയാണു.

തൊണ്ടയൊക്കെ പൊട്ടി ചോരതുപ്പും..

പേ പിടിച്ച നായയെ പോലെ കിതച്ചും കുതിച്ചും നുരയും പതയും വായിലേയ്ക്ക് നിറയും.

ഇതിനിടയിൽ ജീവിക്കാൻ കൊതിച്ചു പോകുന്ന ഒരു നിമിഷമുണ്ട്,,തൊണ്ടക്കുഴിയിലെ അവസാന ശ്വാസവും നിലയ്ക്കുന്ന നിമിഷം.

ജീവനെന്തെന്നും,ജീവിതമെന്തെന്നും അപ്പൊഴാണു നമ്മൾ അറിയുന്നത്.

*പ്രണയ നൈരാശ്യം..യുവാവ് ജീവനൊടുക്കി*

പിറ്റേന്ന് പത്രത്തിലൊക്കെ ഫോട്ടോ വന്നൂട്ടൊ..

അങ്ങനെ മരിച്ചു പരലോകത്തെത്തിയ ഞാൻ അവിടമാകെ ആതിര എം ബി യെയും തപ്പി നടന്നു.

“നീയെന്താടാ കോപ്പേ ഇങ്ങനെ തെക്കു വടക്ക് തപ്പി നടക്കുന്നെ”

ഗോഡായിരുന്നു..ഹാന്നെ..ദൈവം ദൈവം..

“അല്ല ഗോഡെ,എന്റൂടെ വിഷം കഴിച്ചു മരിച്ച ആതിര എംബി എവിടെ?.”

ഗോഡൊന്ന് ചിരിച്ചു..

“ഡാ ചെക്കാ..ഇപ്പൊ പോയാ മുഹൂർത്തത്തിനു മുന്നെ നിനക്കവിടെ എത്താം..ദാണ്ടെ,കെട്ടു മേളോം,ബാന്റടിയുമൊക്കെ ഞാൻ കേക്കണുണ്ട്.”

“ങെ..അപ്പൊ ഗോഡെ..ഞാൻ മൂഞ്ചീ..ലെ..”

“സഹോ.. ഏറെക്കുറേ..”

പിന്നെ ഒട്ടും സമയം കളഞ്ഞില്ല..

ഓടിപ്പിടിച്ച് ഓൾടെ വീട്ടിലേക്കെത്തുമ്പൊ മണ്ഡപത്തിൽ മോന്തക്ക് നല്ല അസ്സൽ ചിരിയും ഫിറ്റ് ചെയ്ത് ഫോട്ടോക്ക് പോസ് കൊടുക്കുന്നു ആതിര എംബി.

കൊറച്ച് നേരം ഞാൻ വെർതെ ശോകമടിച്ച് അവിടൊക്കെ കറങ്ങി നടന്നു.

എന്തായാലും മൂഞ്ചാനുള്ളത് മൂഞ്ചി,,കല്ല്യാണച്ചോറു കളയണ്ടാന്ന് കരുതി മൂക്കുമുട്ടെ കയ്ച്ചു ഞാൻ തിരിച്ച് പരലോകത്തേയ്ക്ക് തിരിച്ചു.

പോരുന്ന വഴി എന്റെ വീട്ടിലേയ്ക്ക് ചുമ്മാ ഒന്ന് കയറി.

പാവം എന്റമ്മേം അച്ഛനും..

ജീവിച്ചിരിക്കുമ്പൊഴും,മരിക്കാനൊരുങ്ങുമ്പൊഴും അവരെ മാത്രം ഞാൻ ഓർത്തില്ല.

ഓർത്തിരുന്നെങ്കിൽ,അവരുടെ വേദന മനസ്സിലാക്കിയിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു,, എനിക്കീ ഗതി വരില്ലായിരുന്നു.

ഇനി പറഞ്ഞിട്ടെന്താ..ഉള്ളിലെ സങ്കടം കടിച്ചമർത്തി ഞാൻ വണ്ടി വിട്ടു..

തിരികെയെത്തിയ എന്നോട് ഗോഡ് ആക്കിയൊരു വർത്താനം..

“നാണമില്ലല്ലോടാ..അയ്യേ..അയ്യയ്യേ..”

ശ്ശെ..ഒരു ഗോഡ് പറയണ്ട വാക്കാണൊ ഇത്..

അത് കേട്ട് മരിച്ചു പണ്ടാറടങ്ങിയ ആത്മാക്കളുടെയൊക്കെ കളിയാക്കി ചിരി വേറേം..

“ഗോഡെ..എനിക്കൊരു കത്തി തരുവൊ.?”

“എന്തിനാടാ ചന്തൂ..ഓളെ കൊല്ലാനാണൊ.?”

“അല്ല ഗോഡെ..എനിക്ക് എന്നെ തന്നെ ഒന്നൂടി കുത്തിക്കൊല്ലാനാാ.”

അവസ്ഥ…
*************************************************

കഥ തീർന്നു ട്ടൊ..

ഇനി ഞാനൊരു കഥയല്ലാത്ത കാര്യം പറയാം..

*ദൈവം നമുക്ക് നൽകുന്ന വരദാനമാണു നമ്മുടെ ജീവൻ..കേവലം ബാലിശമായ ചിന്തകൾ കൊണ്ട് അതിനെ നഷ്ടപ്പെടുത്തരുതേ..കാരണം നമുക്കു വേണ്ടി വേദനിക്കാനും,കാത്തിരിക്കാനും ഈ ഭൂമിയിൽ ഒരുപാടു പേർ ഇനിയും ബാക്കിയുണ്ട്*

*ഒന്നു പോയാൽ,ഇമ്മിണി ബല്ല്യ ഒന്ന്..*

*ശുഭം*

*** സോളൊ-മാൻ ***

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply