ജീവൻ പകുത്തവൾ

7403 Views

ജീവൻ പകുത്തവൾ

ഷാനുവിന്റെ ദേഹത്ത് പറ്റിച്ചേർന്ന് കിടക്കുകയാണു ഷാനിബ,,..

“” ഇക്കാാ,,””

“” എന്താടി പെണ്ണെ?..””

“”ഒരു സന്തോഷ വർത്താനം പറയാനുണ്ട്..പറയട്ടെ?..””

“” നീ പറ ഷാനിബാ..എന്താ””

“” ഇക്കാ..എന്റെ മാസക്കുളി തെറ്റി,,ഇക്ക ഒരു ബാപ്പയാകാൻ ഒരുങ്ങിക്കൊ..ഏറെ നാളത്തെ കാത്തിരിപ്പല്ലെ..””

അത് പറയുമ്പൊഴും ഷാനിബാന്റെ മുഖം തെളിഞ്ഞില്ല..
അതിനൊരു കാരണമുണ്ട്,.കല്ല്യാണം കഴിഞ്ഞ് നാലു വർഷമായിട്ടും ഒരു കുഞ്ഞിക്കാലിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു,,ഒരുപാട് ചികിൽസകൾ ചെയ്തിട്ടും,മന്ത്രവും,തന്ത്രവും പയറ്റിയിട്ടും അവരിൽ സന്താന ഭാഗ്യം അകന്നു നിന്നിരുന്നു,,
ഒരു മച്ചിയാണു ഞാനെന്ന ചിന്ത അവളെ എന്നും വേട്ടയാടിയിരുന്നു,,കുടുംബത്തിലെ അമ്മായിമാരൊക്കെ അടക്കം പറയുന്നത് പലതവണ കേൾക്കുമ്പൊഴും ഷാനുവിന്റെ ആശ്വാസ വാക്കുകൾ അവളെ ജീവിപ്പിക്കുകയായിരുന്നു..
ഇക്ക വേണെങ്കിൽ വേറെ കെട്ടിക്കോളൂ എന്ന് വരെ ഷാനിബ പലപ്പോഴും ഷാനുവിനോട് പറഞ്ഞിരിക്കുന്നു,…

ഇന്ന് ഷാനിബ കാര്യം അറിയിച്ചതും ഷാനു ദൈവത്തിനു സ്തുതി പറഞ്ഞു,.അവളെ ചേർത്തു പിടിച്ചു..

“”നാളെ തന്നെ നമുക്ക് ഡോക്ടറെ കാണണം,,ഇനീപ്പൊ സൂക്ഷിക്കണം ട്ടൊ..””

അത് പറയുമ്പൊ സന്തോഷം കൊണ്ട് ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞു..
അങ്ങനെ ഒരുപാട് കാലത്തെ വേദനയുടെ കാത്തിരിപ്പിനു അവസാനമായിക്കൊണ്ട് ഒരു കുഞ്ഞു ജീവൻ ഷാനിബയുടെ ഉദരത്തിൽ തുടിച്ചു..

സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്,,മാസം ഏഴു കഴിഞ്ഞു,,നിറ വയറുമായി ഷാനിബ അമ്മയാകാൻ ഒരുങ്ങി,,അവൾക്ക് കാവലെന്നോണം ഷാനു നിഴലായി കൂടെയും..

ഇന്നെന്തൊ ദേഹം അസ്വസ്ഥമായിരിക്കുന്നു,,ഷാനു അവളെയും കൂട്ടി ഹോസ്പിറ്റലിലേയ്ക്ക് പോയി..

ഷാനുവിനെ വെളിയിൽ നിർത്തി ചെക്കപ്പിനായി ഷാനിബയെ കൊണ്ടു പോയി..

ചെക്കപ്പ് കഴിഞ്ഞ് ഷാനിബായ്ക്കരികിലെത്തിയ ഡോക്ടറുടെ സംസാരം ഷാനിബയെ തകർത്തു കളയുന്നതായിരുന്നു..

“” ഷാനിബ,.,നിങ്ങളീ കുഞ്ഞിനു ജന്മം നൽകിയാൽ നിങ്ങളുടെ ജീവനു ഭീഷണിയാണു,,അതു കൊണ്ട് ഇത് വേണ്ടാന്ന് വെച്ചൂടെ?..””

അത് കേട്ടതും മരവിച്ചു പോയിരുന്നു ഷാനിബ..പടച്ചോനെ,,ഇതിനായിരുന്നൊ എനിക്ക് നീ സന്തോഷം നൽകിയത്,,ഇതിനായിരുന്നൊ സ്വപ്നങ്ങൾ നൽകിയത്..എന്റെ ഷാനുക്ക..എത്ര സന്തോഷമാണു ആ മുഖത്തിപ്പൊ..എല്ലാം വെറുതെയാണെന്ന് അറിയുമ്പൊ ആ മനസ്സ് താങ്ങില്ല..വേണ്ട..എന്റെ ജീവൻ നഷ്ടപ്പെട്ടാലും ഞാനീ കുഞ്ഞിനു ജന്മം നൽകും..അവൾ മനസ്സിൽ ഉറപ്പിച്ചു..

കരഞ്ഞു കൊണ്ട് അവൾ ഡോക്ടറോട് കാര്യങ്ങളൊക്കെ പറഞ്ഞു,,ഒരിക്കലും ഇത് തന്റെ ഭർത്താവ് അറിയരുതെന്ന് പറഞ്ഞ് അവൾ യാചിച്ചു..അവൾക്ക് മുന്നിൽ ഡോക്ടർക്ക് സമ്മതിക്കാതെ വഴിയില്ലായിരുന്നു..

മുഖത്ത് ചിരി വരുത്തി ഷാനിബ ഷാനുവിനൊപ്പം വീട്ടിലേയ്ക്ക് തിരിച്ചു..

മാസങ്ങൾ പെട്ടെന്ന് തന്നെ കടന്നു പോയി,,ഷാനിബയെ ലേബർ റൂമിലേയ്ക്ക് കയറ്റി..പോകും മുമ്പ് അവൾ ഷാനുവിന്റെ കൈകൾ മുറുകെ പിടിച്ചു,,ഒരു നിറഞ്ഞ പുഞ്ചിരിയാലെ ആ കൈകൾ ചുംബിച്ചു…

“”ഷാനിബയുടെ കൂടെ ആരാ ഉള്ളെ..ഷാനിബ പ്രസവിച്ചു..കുട്ടി പെണ്ണാണു..””

നഴ്സുമാരിൽ ഒരാൾ പുറത്തോട്ടിറങ്ങി വന്ന് പറഞ്ഞു..ഷാനു നന്ദിയോടെ ദൈവത്തെ സ്മരിച്ചു..

ചോരക്കുഞ്ഞിനെ കൈകളിലോട്ട് എടുക്കുമ്പോൾ ഷാനു എന്ന പിതാവ് വിതുമ്പലടക്കാൻ പാടു പെട്ടു,,കൂടി നിന്ന ബന്ധുക്കളൊക്കെയും അതിയായ സന്തോഷത്തിലായിരുന്നു..കാത്തിരുന്ന് കിട്ടിയ ആ കുഞ്ഞു പൈതലിനെ അവർ മാറി മാറി എടുത്ത് ചുംബനങ്ങളാൽ പൊതിഞ്ഞു..

ഇതിനിടയിലാണു ഷാനിബയുടെ മരണ വാർത്ത ഞെട്ടലോടെ അറിഞ്ഞത്,,സ്ന്തോഷങ്ങളൊക്കെയും നിമിഷം കൊണ്ട് സങ്കടത്തിലേയ്ക്ക് മാറി മറിഞ്ഞു..

അതെ,,താൻ ജന്മം നൽകിയ കുഞ്ഞിനെ ഒരു നോക്ക് കാണാതെ,ചുംബനങ്ങൾ നൽകാൻ പോലും കഴിയാതെ,,ആരോടും യാത്ര പറയാൻ നിൽക്കാതെ അവൾ ഈ ലോകത്തോട് വിട പറഞ്ഞു…

അവൾക്ക് പറയാനുള്ളതൊക്കെയും അക്ഷരങ്ങളാൽ കോർത്ത് ഒരു കടലാസു കഷണത്തിൽ ചേർത്ത് വെച്ചിട്ടുണ്ടായിരുന്നു അവൾ..

“”എന്റെ ജീവന്റെ ജീവനായ ഷാനുക്ക,,ഇത് നിങ്ങൾ വായിക്കുമ്പൊ നിങ്ങളെന്നെ ശപിക്കരുത്,,ഇത് നിങ്ങളുടെ കൈകളിലേയ്ക്ക് എത്തുമ്പൊ ചിലപ്പൊ എന്റെ ജീവന്റെ തുടിപ്പുകൾ നിലച്ചു പോയേക്കാം..ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ നിങ്ങളെനിക്ക് സമ്മാനിച്ചു,,പകരമായി എനിക്കൊന്നും തിരിച്ച് നൽകാൻ കഴിഞ്ഞില്ല,,ഏതൊരു ഭർത്താവും ആഗ്രഹിക്കുന്ന പിതാവെന്ന സ്വപ്നങ്ങൾ എനിക്ക് നൽകാൻ സാധിച്ചില്ല,,പക്ഷെ കാത്തു കാത്ത് കിട്ടിയ നിങ്ങളുടെ ആ സ്വപ്നങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..അത് കൊണ്ട് തന്നെയാണു ഞാൻ ഈ കാര്യം മറച്ചു വെച്ചതും,.എന്റെ ജീവൻ പകുത്തും ഞാൻ നിങ്ങളുടെ കുഞ്ഞിനു ജന്മം നൽകും,,ചിലപ്പോൾ എന്റെ മരണം നിങ്ങളെ സങ്കടപ്പെടുത്തിയേക്കാം,,പക്ഷെ ഞാൻ നിങ്ങൾക്ക് നൽകിയ സമ്മാനമുണ്ടല്ലൊ അത് നിങ്ങളെ എന്നും സന്തോഷപ്പെടുത്തും,,എന്നെ വെറുക്കരുത്..എന്ന് സ്നേഹത്തോടെ ഇക്കാന്റെ ഷാനിബ..””

വായിച്ചു തീർന്നതും, വിറയാർന്ന കൈകളിലെ കടലാസു കഷ്ണം കണ്ണുനീരിനാൽ നനഞ്ഞു കുതിർന്നിരുന്നു…

കുഞ്ഞു ഷാനിബായ്ക്ക് ഇപ്പൊ അഞ്ചു വയസ്സായി,,പള്ളി മൈതാനിയിൽ ഷാനിബാന്റെ ഖബറിനു മുന്നിൽ പടർന്നു പന്തലിച്ച മൈലാഞ്ചിച്ചെടിയുടെ ചില്ലകൾ ഒതുക്കുമ്പോൾ ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞു…

നീയെന്നെ തോൽപ്പിച്ചു കളഞ്ഞു ഷാനിബാ..പറയാമായിരുന്നില്ലെ എന്നോട്…ഒരുവാക്ക്…,,ഇനിയൊരു ജന്മമുണ്ടെങ്കിൽ,,…

**** സോളോ-മാൻ ****

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply