“യമരാജൻ ഭൂമിയിൽ നിന്നും
പുതിയ ഒരു ആത്മാവ് വന്നിട്ടുണ്ട്…
“പുറത്ത് നിൽക്കുന്നു…
“കടത്തി വിടൂ ചിത്ര ഗുപ്താ…
“കടന്നു വരൂ ആത്മാവേ നരകത്തിലേക്ക് സ്വാഗതം…
എന്താണ് വകുപ്പ്..
“ആത്മഹത്യയാണ് രാജൻ…
നാടു..?
കേരളം…
“പേര് എന്താണ്..?
ശങ്കർ..
വയസ്സ്..?
38
ഇപ്പോളു കുറേ ചെറുപ്പക്കാർ
ഇങ്ങനെ ചെറു പ്രായത്തിൽ
ഇങ്ങോട്ട് വരുന്നു
ജീവിതം മുഴുവിപ്പിക്കാതെ..
“പലതാണ് കേസ്..
“അപകടങ്ങൾ, ആത്മഹത്യ,
അങ്ങനെ പലതും…
ആത്മഹത്യ തന്നേ പലകാരണങ്ങൾ ഉണ്ട്
“പ്രേമ നൈരാശ്യം, കടബാധ്യത,
മദ്യപാനം….
നമ്മൾ ഇതിൽ ഏതാണ് .
മദ്യപാനം ആണ് രാജൻ…
“ഒരു നിമിഷത്തെ ദുശ്ചിന്ത എന്നേ ഇവിടേ എത്തിച്ചു …
“ആട്ടെ താങ്കൾ എന്തിനാണ്
ആത്മഹത്യ ചെയ്തത്…
“അമിത മദ്യപാനം മൂലം എനിയ്ക്ക് എന്റെ കുടുംബത്തെ നോക്കാൻ കഴിഞ്ഞില്ല എന്റെ കുട്ടികളേ ലാളിക്കാൻ കഴിഞ്ഞില്ല ആകേ ഉണ്ടായിരുന്ന കട സാമ്പത്തിക
ബാധ്യത മൂലം നഷ്ടത്തിലായി..
എല്ലാം സഹിച്ചും ക്ഷമിച്ചും എന്നോടൊപ്പം ജീവിച്ച എന്റെ ഭാര്യ എന്നേ കണക്കിന് ശകാരിച്ചു …
“വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു…
“ഒരു നിമിഷത്തെ ദൗർബല്യം അപമാനം
അത് കാരണം തോന്നിയ ദുശ്ചിന്ത
അതാണ് എന്നേ ഇവിടെ എത്തിച്ചത് .
“താങ്കൾക്ക് ഇപ്പോൾ കുറ്റബോധം
തോന്നുന്നു അല്ലേ..
“അതേ പ്രഭു…
“താങ്കൾ എന്റെ കൂടേ വരൂ ഞാൻ
കുറച്ച് കാര്യങ്ങൾ കാട്ടി തരാം കുറച്ചു
ജീവിതങ്ങൾ…
“ദാ അത് കണ്ടോ ഒരു ഭിക്ഷക്കാരൻ
അയാൾ പകലന്തിയോളം ഭിക്ഷയെടുത്തു കിട്ടുന്ന പൈസയും അരിയുമായി തന്റെ ഭാര്യയെയും കുട്ടികളേയും തേടി പോകുന്നു അവരുടേ പട്ടിണി മാറ്റുന്നു.
“സന്തോഷമായി ജീവിയ്ക്കുന്നു..
“അങ്ങനെ ചെറുതും വലുതുമായ
ഒരുപാട് ജീവിതങ്ങൾ യമരാജൻ
അയാൾക്ക് കാട്ടിക്കൊടുത്തു…
“പിന്നേ അയാൾക്ക് കാട്ടി കൊടുത്തത്
സ്വന്തം കുടുംബത്തിന്റെ ജീവിതം ആണ്…
“ദാ താങ്കൾ നോക്കൂ താങ്കളുടെ കുടുംബത്തിന്റെ അവസ്ഥ..
“താങ്കളുടെ മരണശേഷം അവർ
ഇത് വരേ
കര കയറിയിട്ടില്ല..
“താങ്കളുടെ ഭാര്യയെ കണ്ടോ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ..
“താങ്കളുടെ രണ്ടു കുട്ടികൾ അവരെ ഇനി എങ്ങനെ വളർത്തും പഠിപ്പിക്കും ചിന്തിച്ചിട്ടുണ്ടോ…
“ആകേ വരുമാനം ആയിരുന്ന ആ കടയും ഇപ്പോൾ നാട്ടുകാർ കൊണ്ട് പോയി..
“പട്ടിണി മാത്രമേയുള്ളു
ആ കുടുംബത്തിന് സമ്പാദ്യം…
“ആ കുട്ടികളേ വളർത്താൻ താങ്കളുടെ ഭാര്യ ഇനി എന്ത് ചെയ്യണം ആരോടെങ്കിലും കെഞ്ചണോ അതോ സ്വയം അഴുക്കു ചാലിലേയ്ക്ക് എടുത്തു ചാടണോ…
“ആരും ഇതൊന്നും ചിന്തിയ്ക്കില്ല ഒരു നിമിഷത്തെ ബുദ്ധിമോശം ഒരു നല്ല
ജീവിതം എറിഞ്ഞുടക്കും…
“മദ്യമെന്ന വിപത്തു കൂടേ കൂടിയാൽ
ഇത് തന്നേ ഫലം…
ആകേ കിട്ടുന്ന ഒരു ജീവിതം അത്
ആസ്വദിച്ചു ജീവിച്ചൂടെ..
“എന്നിട്ട് ജീവിതത്തിലേ സകല ഉത്തരവാദിത്വവും നിറവേറ്റി കഴിയുമ്പോൾ ഞാൻ വന്നു വിളിക്കൂലേ അപ്പോൾ
പോന്നാൽ പോരേ ഇങ്ങോട്ട്…
“ഇനി പറഞ്ഞിട്ട് കാര്യമില്ല വൈകിപ്പോയി…
“അയാൾ പൊട്ടിക്കരഞ്ഞു..
“ഞാൻ തെറ്റാണു ചെയ്തത് എന്നേ വിശ്വസിച്ചു ഇറങ്ങി പോന്ന എന്റെ പെണ്ണിനോടും എന്റെ കുട്ടികളോടും ഞാൻ തെറ്റാണു ചെയ്തത് …
“ഞാൻ പാപിയാണ് മഹാ പാപിയാണ്..
“ദേവീ നീ എനിയ്ക്ക് മാപ്പ് തരില്ലേ നമ്മുടെ കുട്ടികൾ അവർ എനിയ്ക്ക് മാപ്പ് തരില്ലേ…
”
“അയാളുടെ കരച്ചിൽ ഉച്ചത്തിലായി..
‘എന്താണ് മനുഷ്യാ ഉറക്കത്തിൽ
കിടന്നു ഇങ്ങനെ നിലവിളിക്കുന്നത്…
ഉറങ്ങാനും സമ്മതിയ്ക്കില്ലേ…
“രാത്രിയിലെ കെട്ടു ഇത് വരേ വിട്ടില്ലേ..
‘”അപ്പോൾ ആണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്..
“ദൈവമേ ഞാൻ അപ്പോൾ കണ്ടത് സ്വപ്നമായിരുന്നോ…
“ദൈവമേ എനിയ്ക്ക് എന്റെ തെറ്റ്
മനസ്സിലായി ഞാൻ ഇനി ഒരിയ്ക്കലും ദുശീലങ്ങൾ ആവർത്തിയ്ക്കില്ല..
“എനിയ്ക്ക് എന്റെ ഭാര്യയും കുട്ടികളും
വേണം എന്നും അവരോടൊപ്പം സന്തോഷത്തോടെ ജീവിയ്ക്കണം..
“അയാൾ കിടക്കയിലേക്ക് നോക്കി ഒന്നുമറിയാതെ തന്റെ ഭാര്യയും കുട്ടികളും സുഖമായി ഉറങ്ങുന്നു..
“അയാൾ തന്റെ പ്രിയതമയുടെ
മുടിയിഴകൾ മാടിയൊതുക്കി
നിറുകയിൽ ചുംബനം നൽകി…
രചന
VijayKumar Unnikrishnan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission