Skip to content

ഉത്തമ പുത്രൻ 

malayalam story
“നിന്നെയൊക്കേ പഠിപ്പിച്ചു വലുതാക്കിയതിന് പകരം പറമ്പിൽ രണ്ടു മൂട് തെങ്ങ് വെച്ചാൽ മതിയായിരുന്നു….

“അച്ഛൻ രാവിലേ നല്ല ദേഷ്യത്തിൽ ആണ്…

“എന്നും പതിവുള്ള കാര്യം ആയതിനാൽ എനിയ്ക്ക് അത് വല്യ പുതുമ തോന്നിയില്ല…

“രാവിലേ തുടങ്ങിയോ അച്ഛനും മകനും…

“നീയൊരുത്തിയാണ് ഇവന് എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നത് ദേവൂ…

“ഇനി പഴി എനിയ്ക്കായോ…??

“നിങ്ങൾക്കറിയില്ലേ അവന് ജാതകപ്രകാരം ഇപ്പോൾ സമയം വളരേ മോശമാണ് എന്നാണല്ലോ നമ്മുടെ കൃഷ്ണപ്പണിക്കർ ഗണിച്ചു പറഞ്ഞത്…

“അത് കൊണ്ടല്ലേ ഇതൊക്കെ അനുഭവിയ്ക്കുന്നത്…

“എന്തോ എനിയ്ക്കറിയില്ല നീയാണ് ഈ ജാതകത്തിന്റെ പേരും പറഞ്ഞ് ഇവനെ വഷളാക്കുന്നത്..

“പിന്നേ ഇപ്പോൾ ഇങ്ങനെ അനുഭവിയ്ക്കുന്നതിൽ ജാതകത്തേ മാത്രം പഴിച്ചിട്ടു കാര്യമുണ്ടോ ദേവൂ…??

“ഇത് ഇവൻ സ്വയം വരുത്തി വെച്ചതല്ലേ..

“ഞാൻ അന്നേ പറഞ്ഞതാണ് ആ പെൺകുട്ടിയുടെ പുറകേ പോകണ്ട അത് ശരിയാകില്ല എന്ന്…

“അന്ന് നിങ്ങൾ അമ്മയും മോനും കൂടി എന്നേ കടിച്ചു കീറാൻ വന്നതല്ലേ…

“എന്നിട്ട് ഇഷ്ടം അല്ലാഞ്ഞിട്ടും ഇവന് വേണ്ടി ഞാൻ അവളുടേ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു നാണം കെട്ടതു ഞാനാണ്…

“അത് കേട്ട് ഞാൻ സ്തബ്ധനായിപ്പോയി ഞാൻ അറിയാതെ എന്റെ അച്ഛൻ എനിയ്ക്ക് വേണ്ടി പെണ്ണ് ചോദിയ്ക്കാൻ പോയല്ലോ,

“അച്ഛൻ ഇത്രയധികം എന്നേ സ്നേഹിച്ചിരുന്നോ..?

“അവരേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒറ്റമോൾ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം ഒരു സാധാരണ കർഷകന്റെ കുടുംബത്തിലേക്ക് അവർ മോളേ ഇറക്കി വിടുമോ…?

“എന്ത് ചെയ്യാൻ പറ്റും വിധി തന്നേ,.?

“ഇത് വിധിയല്ല ദേവൂ ഇവന് എന്തെങ്കിലും
ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ അവൾ ഇറങ്ങി വന്നേനേയെന്ന് ആ കുട്ടി എന്നോട് പറഞ്ഞതാണ്…

“എഞ്ചിനീയറിംഗ് ബിരുദം എടുത്തു വൈറ്റ് കോളർ ജോലിക്ക് മാത്രമേ പോകൂ എന്നും പറഞ്ഞ് ഇരിയ്ക്കുന്ന ഇവനേ വിശ്വസിച്ചു എങ്ങനാണ് ആ കുട്ടിയേ വിളിച്ചു കൊണ്ട് വരുക…

“നമുക്കും ഒരു മകൾ ഇല്ലേ നാളെയൊരിക്കൽ അവളേ ഒരു ജോലി ഇല്ലാത്തവന്റെ കൂടേ പറഞ്ഞു വിടാൻ നമ്മൾ തയ്യാറാകുമോ..?

“അത്രേയേ ഞാനും ചിന്തിച്ചുള്ളൂ…

“അത് കൊണ്ട് എന്തായാലും ആ കുട്ടിയെങ്കിലും രക്ഷപ്പെട്ടല്ലോ അത്രയും ആശ്വാസം..

“പോയത് പോകട്ടേ എന്റെ മോനും നല്ല ഒരു കുട്ടിയേ കിട്ടും…??

“അതിന് ഇവൻ ഇങ്ങനേ ഇരുന്നു സമയം കളഞ്ഞത് കൊണ്ട് എന്ത് കാര്യം ദേവൂ,..

“അവളെക്കുറിച്ചോർത്ത്‌ ഇവൻ ജീവിതം ഇനിയും കളയണോ..?

“മോനേ ദീപു അച്ഛൻ ഒരു കാര്യം പറയാം ഏത് ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട് നമ്മൾ കഷ്ടപ്പെടാൻ തയ്യാറായാൽ സൗഭാഗ്യങ്ങൾ നമ്മളെ തേടി വരും ഉയരങ്ങൾ നമുക്ക് താണ്ടാൻ കഴിയും…

“അച്ഛന് വയസ്സായി വരുകയാണ് നിനക്ക് താഴെ ഒരു പെൺകുട്ടി കൂടിയുണ്ടെന്ന് നീ ഓർക്കണം അവൾക്ക് വിവാഹ പ്രായം ആയി വരുകയാണ്…

“ഞാൻ ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല നീ കൂടി മുന്നിൽ നിന്നാലേ അത് നടക്കൂ നിന്റെ പഠിപ്പിനായിട്ട് അച്ഛന് ഒരുപാട് ചെലവാക്കേണ്ടി വന്നു എല്ലാം നിനക്കറിയാല്ലോ മോനേ…

“ഇനി ഞാൻ എവിടെയെങ്കിലും വീണുപോയാലും നിന്റെ അമ്മയ്ക്കും പെങ്ങൾക്കും നീ മാത്രമേ ഉള്ളൂ അത് മോൻ ഓർക്കണം…

“നീ നാളെ എന്റെ കൂടേ പാടത്തേക്കു വരണമെന്ന് ഞാൻ പറയില്ല ഏതെങ്കിലും നല്ല കമ്പനികളിൽ കയറാൻ പറ്റുമല്ലോ..?

“നിൻെറ ഒരുപാട് കൂട്ടുകാർ ഇന്നാട്ടിൽ ഇല്ലേ അവരോട് പറയൂ അവർ വിചാരിച്ചാൽ നിനക്ക് ജോലി കിട്ടില്ലേ…?

“ഇനി അതല്ല നിനക്ക് വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അച്ഛനോട് പറഞ്ഞോളൂ എങ്ങനേലും വഴിയുണ്ടാക്കാം…

“ഇനിയും ഇങ്ങനെയിരിയ്ക്കാൻ ഈ വീട്ടിൽ പറ്റില്ല അച്ഛൻ പുറത്തേയ്ക്ക് നടന്നു…

“മോനേ ദീപു മോന് അച്ഛനോട് ദേഷ്യമുണ്ടോ…?

“എന്തിനാണ് അമ്മേ അച്ഛൻ എന്റെ നല്ലതിനല്ലേ പറഞ്ഞത് എനിയ്ക്ക് ഒരു ദേഷ്യവുമില്ലാ…

“അങ്ങനെ വേണം മോനേ അച്ഛൻ ഈ പ്രായത്തിനിടയിൽ നമ്മുടെ കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു…

“ഏതൊരച്ഛനും ആഗ്രഹമില്ലേ തന്റെ മകൻ തന്നെക്കാൾ കേമൻ ആകണമെന്ന് അതേ അദ്ദേഹവും ആഗ്രഹിയ്ക്കുന്നുള്ളൂ…

“മോനറിയാമോ എന്നും രാത്രിയിൽ നിന്നേ വഴക്കുപറഞ്ഞതിന്റെ പേരിൽ അച്ഛൻ ഒരുപാട് സങ്കടപ്പെടാറുണ്ട്..

“ഞാൻ ഇതൊന്നും അറിഞ്ഞില്ല അമ്മേ..

“അച്ഛൻ എനിയ്ക്ക് വേണ്ടി പെണ്ണ് ചോദിച്ച് അവളുടേ വീട്ടിൽ പോയി നാണംകെട്ടതൊന്നും ഞാനറിഞ്ഞിരുന്നില്ല അമ്മേ അറിഞ്ഞിരുന്നേൽ ഞാൻ വിടില്ലായിരുന്നു…

“നടന്നതെല്ലാം നടന്നു ഇനിയെങ്കിലും മോൻ അതെല്ലാം മറന്നു ഒരു ജോലി കണ്ടെത്തണം അച്ഛന് താങ്ങാകണം…

“ഇല്ല അമ്മേ ഇപ്പോൾ എനിയ്ക്കെന്റെ തെറ്റുകൾ മനസ്സിലാകുന്നുണ്ട് അതിലേറെ അച്ഛൻ എന്നേ ഇത്രയും സ്നേഹിയ്ക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞല്ലോ…

“അതിലും വലുതൊന്നുമല്ല
എനിയ്ക്ക് നഷ്‌ടമായ പ്രണയം…

.”ഇനി ഞാൻ അധ്വാനിയ്ക്കും അമ്മേ എന്റെ അച്ഛന് കൈത്താങ്ങാകും എന്റെ പെങ്ങളെ നല്ല നിലയിൽ കെട്ടിച്ചു അയയ്ക്കും തീർച്ച….

*******************************************

“ഞാൻ എന്റെ ഓർമ്മകളിലേക്ക് ഒന്ന് തിരിച്ചു പോയി…

“അവിടേ അവൾ ഉണ്ട് ഒരു കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന ഗീതു ഒരു സമ്പന്നനായ പ്രവാസിയുടെ ഒറ്റ മകൾ സകല സൗഭാഗ്യങ്ങളുടേയും നടുവിൽ ജീവിയ്ക്കുന്നവൾ….

“അവളുടെ സ്കൂൾ പഠനകാലത്തു
തൊട്ടു
ഞാൻ അവളേ കാണുന്നതാണ്…

“ഞങ്ങളുടെ വീട്ടുകാർ തമ്മിൽ സാമ്പത്തികമായി ഒരുപാട് അന്തരമുണ്ടായിരുന്നു…

“എന്നിട്ടും അവൾ എങ്ങനെ എന്നോടടുത്തു..?

“കൊച്ചു ഇണക്കങ്ങളും
പിണക്കങ്ങളുമായി എന്റെ കൂടേ കൂടി

“ചെമ്മണ്ണ് വിരിച്ച നാട്ടു വഴികളിലും പാട വരമ്പത്തും ക്ഷേത്രത്തിലും എല്ലായിടത്തും ഞാൻ അവളേ തേടി നിന്നു….

“ഞങ്ങൾ പ്രണയം പരസ്പരം കൈമാറി…

“പട്ടണത്തിലെ കോളേജിൽ അവൾ പഠിക്കുവാൻ പോയ സമയത്ത് ഞാൻ
അവളേ കാണുവാൻ പോകാത്ത ദിവസങ്ങൾ കുറവായിരുന്നു …

“അവൾ അവധിയ്ക്ക് വരുന്ന
ദിവസങ്ങൾ അത് ഞങ്ങളുടെ
പ്രണയത്തിന് മാറ്റ് കൂട്ടിയിരുന്നു. .

“അറിയില്ല എന്നാലും പരസ്പരം
പിരിയുവാൻ കഴിയാത്ത വിധം
ഞങ്ങളുടേ ബന്ധം
വളർന്നു പോയി,…

“പക്ഷേ അതിന്
ഇങ്ങനേ ഒരു അവസാനമുണ്ടാകുമെന്ന് ഞാൻ കരുതിയില്ല…

“ദീപുവേട്ടാ നിങ്ങൾ ഇങ്ങനേ ഒരു ജോലിക്കും പോകാതിരുന്നാൽ നമ്മളെങ്ങനേ ജീവിയ്ക്കും..

“എന്റെ അച്ഛൻ ഈ ബന്ധത്തിന്
ഒരിയ്ക്കലും കേട്ടോ..

“ഏട്ടൻ ഒരു ചെറിയ ജോലിയെങ്കിലും സമ്പാദിയ്ക്കൂ എന്നിട്ട് എന്നേ വന്നു വിളിക്കൂ ഞാൻ കൂടേ ഇറങ്ങി വരാം…

“ഇങ്ങനേ അവൾ ഒരുപാട് തവണ എന്നോട് പറഞ്ഞതാണ് അപ്പോളെല്ലാം ഞാൻ അത് തമാശയായിട്ട് തള്ളി കളഞ്ഞു…

“കാരണം എൻജിനീയറിങ് പാസ്സായ
ഞാൻ കേവലം ഒരു സാധാരണ ജോലിക്ക് പോകുന്നത് ശരിയാണോ എന്ന ഒരു ചിന്തയായിരുന്നു മനസ്സ് നിറയേ..

“അതിന്റെ ഫലമോ സ്നേഹിച്ച പെണ്ണിനേ എന്നേന്നേക്കുമായിട്ട് നഷ്ടമായി..

“പക്ഷേ ഏറെ സ്നേഹിച്ചവൾ അവൾക്ക് ഒരു ഇത്തിരി കൂടി കാത്തിരിയ്ക്കാമായിരുന്നു…

“അവളേ വേറെയൊരുത്തൻ താലി കെട്ടി കൊണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു,,,

“അവളേ പഴിച്ചിട്ടും കാര്യമില്ല എനിയ്ക്കായി ഒരുപാട് അവസരങ്ങൾ അവൾ തന്നതല്ലേ.

“അതൊരു തരം മരവിപ്പായിരുന്നു മനസ്സിൽ അവൾ എന്നേ വഞ്ചിച്ചു എന്ന് തന്നേ മനസ്സിൽ ഉറപ്പിച്ചു മനസ്സ് നിറയെ അവളോടുള്ള പകയായിരുന്നു ഇന്ന് വരേ…

“പിന്നേ ജീവിതത്തിൽ എല്ലാത്തിനോടും മടുപ്പായിരുന്നു അതിനിടയിൽ എന്റെ ഭാവി മറന്നു എന്റെ കുടുംബത്തെയും മറന്നു,,.

“പക്ഷേ ഒടുവിൽ എല്ലാം തിരിച്ചറിയാൻ
അച്ഛൻ വേണ്ടി വന്നു ഇന്ന് ഞാൻ തിരിച്ചറിയുന്നു ഞാൻ ആയിരുന്നു തെറ്റുകാരനെന്നു…

“എന്റെ അലസതയാണ് എന്നേ പരാജയങ്ങളിലേയ്ക്ക് നയിച്ചത് അതിൽ ആർക്കും പങ്കില്ല….

“എന്റെ പ്രിയപ്പെട്ടവളേ നിന്നോടും ഞാൻ മാപ്പിരക്കുന്നു സത്യം അറിയാതെ നിന്നേ വെറുത്തു പോയതിൽ നിന്നേ ശപിച്ചു പോയതിൽ…

“ഒപ്പം അച്ഛനോടും മാപ്പ്.

“ഇനി ഞാൻ എന്നും അച്ഛനാഗ്രഹിയ്ക്കുന്ന പോലെയൊരു ഉത്തമ പുത്രനായിരിയ്ക്കും എന്നും…

*******************************************

“രണ്ടു വർഷങ്ങൾക്ക് ശേഷം…

“ദീപു ഒന്ന് വേഗം ഒന്ന് ഇറങ്ങുന്നുണ്ടോ
വരൻ പുറപ്പെടേണ്ട സമയം ആകുന്നു…

“നിന്റെ അച്ഛനും പെങ്ങളും അളിയനുമെല്ലാം കിടന്നു ധൃതി വെയ്ക്കുന്നൂ..

“അച്ഛനും അമ്മയ്ക്കും നന്ദി നിങ്ങൾ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചത് കൊണ്ട് ഞാൻ ഉയരങ്ങളിൽ എത്തി…

“ഇന്ന് ഞാനൊരു സർക്കാർ ജോലിക്കാരനാണ്…

“നിങ്ങൾ പറഞ്ഞതുപോലെ എനിയ്ക്കൊരു നല്ല പെൺകുട്ടിയെയും കണ്ടെത്തി തന്നു…

ഇനി അവൾക്ക് ഞാൻ എന്റെ പ്രണയം പകർന്നു നൽകും അവൾക്ക് മാത്രം…

“ഒടുവിൽ അച്ഛന്റേയും അമ്മയുടേയും കാൽതൊട്ട് വന്ദിച്ചു ആ
കതിർമണ്ഡപത്തിൽ ഞാൻ കാത്തിരിപ്പായി കരം ഗ്രഹിയ്ക്കാൻ വരുന്ന വാമഭാഗത്തിനായി…

“കൊട്ടും കുരവയും കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…

“നമ്മൾ നമുക്കായി ജീവിയ്ക്കുന്നതിലുപരി നമ്മളെ സ്നേഹിയ്ക്കുന്ന ഒരു പിടി നല്ല മനസ്സുകളുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും അറിഞ്ഞു ജീവിയ്ക്കുന്നതാണ് ജീവിതത്തിലേറ്റവും ആനന്ദപൂര്ണമായത്….

“ആ ജീവിതത്തിനു മാത്രമാണ്
പൂർണത കൈവരികയുള്ളൂ…

VijayKumar Unnikrishnan
4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!