രമേശനും പാറു കുട്ടിയും

2813 Views

രമേശനും പാറു കുട്ടിയും
എടി പാറു ഒരു ചായ കിട്ടുമോ?

രാവിലെ എഴുന്നേറ്റു പത്രം വായിക്കുന്നതിനടയിൽ രമേശൻ ചോദിച്ചു…..

ഞാൻ ഒരു ജോലിയിൽ ആണ്
ഇങ്ങോട്ടു വന്നാൽ തരാം…..

അമ്മേ ഒരു ചായ കൊടുന്നു തരുമോ??

വേണേൽ പോയി എടുത്തു കുടിച്ചോ….
നീ…

രാവിലെ പാടത്തെ കൃഷിക്ക് നനച്ചു വരുക ആയിരുന്നു അച്ഛൻ രാഘവൻ മാഷ്….

അച്ഛനെ കണ്ടപ്പോൾ തന്നെ രമേശൻ എഴുന്നേറ്റു….

മോളേ പാറു….

ചായ കൊണ്ട് വാ…

അച്ഛൻ വന്നോ???

ഇപ്പോൾ കൊണ്ട് വരാം…

അച്ഛൻ പുറത്തെ പൈപ്പിൽ നിന്ന് കാല് കഴുകി ഉള്ളിലേക്ക് കയറി…

സ്ഥിരം ഇരിക്കുന്ന കസേരയിൽ ഇരുന്നു…

അപ്പോഴേക്കും പാറു ചായ കൊണ്ട് വന്നു….

അത് വാങ്ങി അച്ഛൻ കുടിച്ചു പാറുവിനെ ഒന്ന് നോക്കി…

മോളേ കുറച്ചു മധുരം ആകാം ഇതിൽ തീരെ മധുരം ഇല്ല…

അച്ഛാ ഡോക്ടർ പറഞ്ഞത് തീരെ പഞ്ചസാര ഇല്ലാതെ ചായ കൊടുത്താൽ മതി എന്നാ പറഞ്ഞത്….

പിന്നെ അച്ഛൻ അല്ലെ കരുതി ആണ് ഞാൻ…

ഹഹഹ ഒന്ന് പോടീ…

എന്താടി അന്റെ കെട്ടിയോന് രാവിലെ ചായ കൊടുത്തില്ലേ….

സാറിന്റെ മുഖത്തു ഒരു മ്ലാനത….

അച്ഛാ ഏട്ടൻ രാവിലെ ചായ ചോദിച്ചതാ ആണ്…

അവിടെ വന്നു എടുത്തു കുടിക്കാൻ പറഞ്ഞു…

ഹഹഹ അച്ഛൻ ചിരിച്ചു…

രമേശൻ അച്ഛനെയും അവളെയും മാറി മാറി നോക്കി…

ഡാ…

എന്താ അച്ഛാ…

എന്റെ മാവും ഒരിക്കൽ പൂക്കും എന്നല്ലേ നീ ആ നോക്കിയതിന്റെ അർത്ഥം…

ആ അങ്ങനെ ഒരു ഉദ്ദേശം ഇല്ലായില്ല….

പാറുവിന്റെ പിറകെ പോയി രമേശൻ…

അടുക്കളയിൽ എത്തി അവളെ കൈക്ക് പിടിച്ചു…

ഡി പൊട്ടി കാളി ഞാൻ നിന്റെ ആരാ….

അത് ഏട്ടനു ഇത് വരെയും അറിയില്ലേ…..

പറയാൻ ആരാ…

ഭർത്താവ് എന്താ…

ഡി പൊട്ടി കാളി 5വർഷം കോളേജിൽ നിന്റെ പുറകെ നടന്നു അല്ലെ ഞാൻ നിന്നെ കെട്ടിയത്…

ആണ് അല്ല എന്ന് ഞാൻ പറഞ്ഞോ ഏട്ടാ…

ആണെല്ലോ അഞ്ചു വർഷം ഏട്ടനെ പ്രേമിച്ചു സ്നേഹിച്ചു ആണ് കെട്ടിയത്….

ആ സ്നേഹം ഇപ്പോൾ ഇല്ല അത് എന്താണ് കാരണം….

എനിക്ക് ഇപ്പോൾ അറിയണം….

ഏട്ടാ ഇന്ന് ഓഫീസിൽ പോകുന്നില്ലേ സമയം ഒരുപാട് വൈകി…

നീ ഇതിനു ഉത്തരം പറ…
.
നിനക്ക് എന്ത് കിട്ടിയാലും എനിക്ക് എന്ത് കിട്ടിയാലും നമ്മൾ പകുതി ആക്കി അല്ലെ കഴിക്കാര് ഇപ്പോൾ എന്താ…

ഏട്ടാ ഒന്നും ഇല്ല…

എണ്ണ ഇതാ വേഗം പോയി കുളിച്ചു വരു….

ഞാൻ ചായ എടുത്തു വെക്കാം….

മറുപടി ഒന്നും അവൾ പറഞ്ഞില്ല…

അവൻകു ദേഷ്യം വന്നു ഒരു കാരണം ഇല്ലാതെ എന്തിനാ ഇങ്ങനെ അവോയ്ഡ് ചെയുന്നത്…

ഏട്ടാ അത് രമേശ്‌ ഏട്ടന് തോന്നുന്നത് ആണ് അതൊക്കെ..

ഡി ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട് tto….

അപ്പോൾ ആണ് അമ്മ വരുന്നത്….

അമ്മയെ കണ്ടതും അവളെ കൈ വിട്ട് അവൻ…..

എന്താ മോളേ ഇവിടെ…

ഒന്നും ഇല്ല അമ്മേ രാവിലെ ചായ കൊടുക്കാൻ വൈകി അതിന് ആണ്….

ഡാ രമേശാ അനക് ഇന്ന് ഓഫിസ് ഇല്ലേ…

ഉണ്ട് അമ്മേ എന്നാൽ പോക നോക്ക്….

അമ്മയെ അച്ഛന്റെ വാക്കുകൾ ഒരു കൊച്ചു കുട്ടിയെ പോലെ അനുസരികാറാണ് പതിവ്……

രമേശൻ കുളിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞു…

മോളേ അച്ഛന്റെ അമ്മയെ നോക്കണം പക്ഷെ അതിന്റെ കൂടെ സ്വന്തം ഭർത്താവിനെയും അവന്റെ കാര്യങ്ങൾ എല്ലാം നോക്കണം….

അമ്മേ എനിക്ക് ഏട്ടൻ അല്ലാതെ ആരാ ഞാൻ എല്ലാം കൊണ്ടും ഏട്ടന്റെ നല്ല ഒരു ഭാര്യ ആണ്……

അറിയാം എനിക്ക് മോളേ എല്ലാം..

നിങ്ങളുടെ അഞ്ചു വർഷത്തെ പ്രണയം എല്ലാം അവൻ എന്നോട് ആണ് പറയാറ്……

അച്ഛന് പെൻഷൻ ആയി സർക്കാർ ജോലി റിട്ടേഡ് ചെയ്തു….

ഉള്ള സ്ഥലത്തു കുറച്ചു കൃഷി ചെയ്തു…

എന്നാലും അവൻ ആണ് വീട്ടിലെ കാര്യം എല്ലാം നോക്കുന്നത്….

അമ്മ പറഞ്ഞു എന്നെ ഒള്ളു മോള് ചെല്ല് അമ്മ അടുക്കളയിൽ ഉണ്ട് അവനു വിഷമം ആയിട്ട് ഉണ്ടാകും….

ശരി അമ്മേ….

അവൾ റൂമിലേക്ക് ചെന്ന്…

കുളിക്കാൻ പോകാതെ രമേശൻ റൂമിൽ തന്നെ ഇരിക്കുന്നു…..

പിന്നിൽ ചെന്ന് പാറു അവനെ കെട്ടിപിടിച്ചു…

പെട്ടന്ന് ഞെട്ടി അവൻ തിരിഞ്ഞു…

വേണ്ട പാറു എന്നോട് മിണ്ടാതെ പോ….

എന്റെ ഏട്ടാ ഞാൻ രാവും പകലും ഈ കഷ്ടപെടുന്നത്….

എന്റെ അച്ഛനും അമ്മയും ആണോ അവർ ഏട്ടന്റെ അല്ലെ…

എന്റെ ഏട്ടാ ഞാൻ ചെറുപ്പം മുതൽ വളർന്നത് ഒരു ഒരു അനാഥാലയത്തിൽ അല്ലേ…

അച്ഛൻ ആരാ എന്നോ
അമ്മ ആരാ എന്നോ…

അറിയാത്ത ഒരു കുട്ടി…

ആരോ പേര് അറിയാത്ത ഒരാൾ സ്പോൺസർ ചെയ്തു എന്റെ പഠിത്തം എല്ലാം….

അത് വെച്ച് പഠിച്ചു ഒരു ജോലി ആയി മുന്നോട്ടു പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു…

അപ്പോഴല്ലേ….

ഏട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്…

അഞ്ചു വർഷം എന്റെ ഏട്ടന്റെ കൂടെ ജീവിതം എന്താ അറിഞ്ഞു…

ഒരു ഏട്ടന്റെ ഒരു ഭർത്താവിന്റെ അങ്ങനെ എല്ലാം സ്നേഹവും വാത്സല്യവും….

എനിക്ക് കിട്ടി…

ഏട്ടൻ എന്നെ താലി കെട്ടി ഇങ്ങോട്ടു കൊണ്ട് വരുബോൾ….

അമ്മ നിലവിളക്ക് കൊണ്ട് എന്നെ അകത്തേക്ക് കയറ്റുബോൾ….

അച്ഛൻ വന്നു നീ കഴിച്ചോ എന്നൊക്കെ ചോദിക്കുബോൾ….

അമ്മയെയും അച്ഛന്റെ കൂടെയും പറമ്പിലും പാടത്തും എല്ലാം പോകുബോൾ….

ഞാൻ ശരിക്കും എൻജോയ് ചെയുക ആണ് സത്യം…

അമ്മ എന്റെ മുടിയിൽ എണ്ണ തേച്ചു….

ശരീരത്തിൽ മുഴുവൻ മഞ്ഞൾ തേച്ചു….

എന്നെ കുളിപ്പിക്കുബോൾ….

എനിക്ക് നഷ്ടം ആയ എൻറെ കുട്ടിക്കാലത്തെ….

അച്ഛനെയും അമ്മയെയും തിരിച്ചു കിട്ടിയത് പോലെ…

ശരിക്കും ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഏട്ടനോട് അല്ലേ…

ഒരു അനാഥആയിട്ടും എന്നെ സ്വീകരിക്കാൻ കാണിച്ച മനസ്സിനോട്….

അങ്ങനെ ഉള്ള എന്റെ ഏട്ടനോട് ഈ പാറുവിനു ഇഷ്ടം ഉണ്ടാവില്ലേ?

അത് പറയുബോൾ അവളെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു….

അവളെ ചേർത്ത് മാറോട് അടുക്കുബോൾ . ..

അവൻ ഓർത്തു..

ഒരുപാട് ആളുകൾ കുടുബക്കാർ എതിർത്തു ഞങളുടെ വിവാഹം…

ചില ആളുകൾ പറഞ്ഞു പേര് വിലാസം ആരാ എന്ന് പോലും അറിയാത്ത ഒരു പെൺകുട്ടിയെ ആണ് ജീവിതത്തിൽ കൊണ്ട് വരുന്നത് ഓർത്തോ നീ….

പക്ഷെ അവിടെ അമ്മ പറഞ്ഞ ഒരു വാക്ക് ഉണ്ട്…

ആരായാലും എന്താ മോനെ ഒരു അനാഥ അല്ലെ അവൾ മോൻ അവൾക്കു ഒരു ജീവിതം കൊടുത്തോ…..

അച്ഛനും അമ്മക്കും സന്തോഷം ഒള്ളു…

മോളേ…

പാറു….

ചായ കുടിക്കാം രമേശനെയും കൂട്ടി വാ…

അമ്മയുടെ ആ വിളി കേട്ടപ്പോൾ ആണ് പാറു അവന്റെ നെഞ്ചിൽ നിന്ന് തല എടുത്തത്….

പെണ്ണ് ചിലപ്പോൾ അവൾ ഒരു അമ്മ ആകും ചിലപ്പോൾ ഒരു ഭാര്യ ആകും ചിലപ്പോൾ അവൾ ഒരു ദേവി ആകും….

ചിലപ്പോൾ ഒരു ഭദ്രകാളിയും ആകും…

ശുഭം….
അവളെ അറിയാന്‍ ശ്രമിക്കുംതോറും
ഞാനൊരു ജ്ഞാനിയാവുകയായിരുന്നു …

പെണ്ണിന്റെ മനസ്സിലെ
നിഗൂഡതകളുടെ മാറാല തെളിച്ച്..

പ്രണയത്തിന്‍റെ ആഴങ്ങളില്‍
നീന്താന്‍ പഠിച്ച്…

പിണക്കങ്ങളുടെ നിസ്സാരതയില്‍
ഒരുപാടു നൊമ്പരപ്പെടാന്‍ അറിഞ്ഞ്..

വാക്കുകള്‍ നുണയെന്നറിഞ്ഞിട്ടും
അവളുടെ കണ്ണുകളില്‍
സത്യം വായിച്ചറിഞ്ഞ്..

ഒരു യാത്രാമൊഴിയാല്‍
വേര്‍പാടിന്‍റെ കൈപ്പു നുകര്‍ന്ന് …

ഒടുവിലൊരു ഓര്‍മയില്‍ മാത്രം
ജീവിക്കാന്‍ പഠിച്ചു ഞാന്‍ !

എന്ന ഈ പെണ്ണിന്റെ കവിതയിലൂടെ കഥ വീണ്ടും തുടരും….

Bay ബദറുദീൻ ഷാ…

Badaru Deen Sha
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply