പാമ്പ് വേലായ്തൻ
Thomas Keyal
PendulumBooks Nilambur
എത്രയേറെ തവണ വായിച്ചായാലും ഒരിക്കൽ പോലും മടുക്കാത്ത വായനയാണ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന കഥകളും നോവലുകളും. ഒരു ദേശത്തിന്റെ കഥ പറയുമ്പോൾ എഴുത്തുകാരൻ വരച്ചിടുന്ന കഥാപശ്ചാത്തലവും, കാലഘട്ടവും,കഥാപാത്രങ്ങളും, സംസ്കാരവും നാട്ടു ഭാഷയും എത്ര തവണ കേട്ടു പഴകിയാലും ഇനിയുമൊരാവർത്തി കൂടി കേൾക്കാൻ വായനക്കാരനെ പ്രേരിപ്പിക്കും.പാമ്പ് വേലായ്തൻ പറയുന്നതും അത്തരത്തിൽ ഒരു ഗ്രാമത്തിന്റെ സൗന്ദര്യമാണ്.
പറയാനുള്ളത് ഭാഷയെ കുറിച്ചാണ്.
ആകെ നൂറു പേജ് മാത്രമുള്ള, ചിത്രങ്ങളോട് കൂടിയ 23 ചെറു അദ്ധ്യായങ്ങളിൽ ഒതുങ്ങുന്ന നോവൽ വളരെ വേഗം വായിച്ച് തീരുമെന്ന് കരുതിയെങ്കിലും വായന അത്ര ലളിതമായിരുന്നില്ല.കാരണം നാട്ടു ഭാഷ നന്നായി കുഴപ്പിച്ചു കളഞ്ഞു. വായന പലപ്പോഴും രണ്ടും മൂന്നും ആവർത്തി തുടർന്നു.(ചിലപ്പോൾ എനിക്ക് മാത്രമാകാം)എന്നാൽ ഒരിടത്തു പോലും പാമ്പ് മുഷിപ്പിക്കുന്നില്ല.ഗ്രാമകഥകളുടെ ഒരു അഡ്വാൻറ്റേജ് അതാണ്. പ്രാദേശിക ഭാഷയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് പതിവാണെങ്കിലും(അത് പല കൃതികളിലും കണ്ടിട്ടുണ്ട് )ഒരു നോവൽ പൂർണമായി, അതും സംഭവങ്ങളും സാഹചര്യങ്ങളുമടക്കം നാട്ടു ഭാഷയിൽ പറയുന്നത് വിരളമായിരിക്കും.നോവലിന്റെ ആസ്വാധനകുറിപ്പിൽ ഇത് സൂചിപ്പിക്കുന്നുണ്ട്.
വേലായ്തനിൽ നിന്ന് തുടങ്ങി വേലായ്തനിൽ തന്നെ അവസാനിക്കുമ്പോഴും കോതയും,കൊച്ചാവയും
കുഞ്ഞീലാണ്ടനുമൊക്കെ തന്റേതായ ഇടം കണ്ടെത്തുന്നുണ്ട്. പാമ്പിനെ ഒരു നോവൽ എന്നത് പോലെ തന്നെ വേലായ്തന്റെ ഒരു ഓര്മക്കുറിപ്പായും മാറ്റിവായിക്കാം.വായിച്ചു വായിച്ച് രസം പിടിക്കുമ്പോൾ വായന തീർന്നു പോകുന്നത് എന്തൊരു കഷ്ടമാണ്.
ഇപ്പോ ഒന്നിനും വയ്യാണ്ടായി…പറഞ്ഞാ കേക്കാണ്ടായി….കേക്കാനാരും പറയാണ്ടായി…കേട്ടതൊന്നും ആരോടും പറയാമ്പറ്റാണ്ടായി…കൊറേ വയസായി വേലായ്തന്…
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
I have noticed you don’t monetize aksharathaalukal.in, don’t waste your traffic, you can earn extra bucks every month with
new monetization method. This is the best adsense alternative for any type of
website (they approve all sites), for more info simply
search in gooogle: murgrabia’s tools
Please don’t spam here