Skip to content

An Unwanted Guest [Book Review]

an unwanted guest book review

Book Review of An Unwanted Guest

ആ ഹോട്ടലിൽ ആ രണ്ടു രാത്രികളിൽ സംഭവിച്ചത്….

ഈ വർഷം ഇത് വരെ വായിച്ച ത്രില്ലർ നോവലുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട നോവലാണ് “An unwanted Guest.”

ഈ നോവൽ വായനക്കായി തിരഞ്ഞെടുക്കാൻ 3 കാരണങ്ങളാണുള്ളത്.

ഒന്നാമത്തെ കാരണം ഈ നോവലിന്റെ പശ്ചാത്തലം ഒരു ഹോട്ടലാണ്. കഴിഞ്ഞ 7 വർഷമായി ഹോട്ടലിൽ ജോലി ചെയ്യുന്നത് കൊണ്ട് ഹോട്ടൽ, ജീവിതത്തിന്റെ ഭാഗമാണ്.

രണ്ടാമത്തെ കാരണം ഈ നോവൽ എഴുതിയിരിക്കുന്നത് സ്വന്തം “നാട്ടുകാരിയാണ്.” കനേഡിയൻ നോവലിസ്റ്റ് “Shari Lapena.”

മൂന്നാമത്തെ കാരണം കാനഡയിൽ വന്നത് മുതൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീസണായ ശൈത്യകാലത്ത് അതും കൊടും തണുപ്പത്താണ് ഈ കഥ നടക്കുന്നത് .

മഞ്ഞു വീണു കൊണ്ടിരിക്കുന്ന കൊടും തണുപ്പത്ത്, ഒരു മലമുകളിലെ പഴയൊരു ഹോട്ടലിൽ വാരാന്ത്യം ആഘോഷിക്കാൻ വന്നു ചേർന്ന “ഹോട്ടൽ അതിഥികളും” ആ ഹോട്ടലിലെ ജീവനക്കാരുമാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. വൈഫൈയും, സെല്ലുലാർ നെറ്റവർക്കും ഇല്ലാത്ത ആ ഹോട്ടലിൽ താമസിക്കുന്നവരുടെ ലക്‌ഷ്യം, ജീവിത തിരക്കുകളിൽ നിന്നും മാറി കുറച്ചു ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുക എന്നത് മാത്രമാണ്.

ഒരു സിനിമ കാണുന്നത് പോലെയുള്ള മനോഹരമായ visual narration കാരണം നോവലിൽ നിന്നും കണ്ണെടുക്കാൻ വായനക്കാരെ Shari Lapena സമ്മതിക്കില്ല. മഞ്ഞിന്റെയുള്ളിൽ ആ ഹോട്ടൽ മുഴുവനായും വിശദമായി “കാണിക്കുന്ന” എഴുത്തിന്റെ മാന്ത്രികത ഈ നോവലിൽ നമുക്ക് വായിക്കാം . “An unwanted Guest” ഒരു സിനിമയാക്കിയാൽ ഈ എഴുത്തിനോട് നീതി പുലർത്താൻ സംവിധായകനും, ഛായാഗ്രഹകനും സാധിക്കുമോ എന്ന് സംശയമാണ്.

ഒരു വെള്ളിയാഴ്ച വെകുന്നേരം നാലേ മുക്കാലിന് തുടങ്ങുന്ന കഥ ഞായറാഴ്ച വെകുന്നേരം ആറരക്ക് അവസാനിക്കുന്നു. അതിനിടയിൽ ഈ നോവൽ എനിക്ക് സമ്മാനിച്ചത് സസ്‌പെൻസും, ഭയവും, മിസ്റ്ററിയും എല്ലാമായിരുന്നു. ഉല്ലാസത്തോടെ വാരാന്ത്യം
ആഘോഷിക്കാനെത്തിയ പരസ്പരം ഒരു പരിചയവുമില്ലാത്ത ഹോട്ടൽ അതിഥികളുടെ ജീവിതം മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. അതി കഠിനമായ ഹിമപാതം കാരണം ഹോട്ടലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡ് മഞ്ഞും ഐസും മൂടി, ഹോട്ടലിൽ നിന്നും പുറത്തേക്കോ, പുറത്തു നിന്നും ഹോട്ടലിലേക്കോ ആർക്കും പോകാനോ വരാനോ കഴിയാതെ അതിഥികൾ ഹോട്ടലിൽ കുടുങ്ങി പോകുന്നു. ഒരാൾ ആ രാത്രി കൊല്ലപ്പെടുന്നു. തുടർന്ന് അതിഥികൾ ഓരോരുത്തരായി കൊല്ലപ്പെടുകയാണ്.

ഈ നോവലിനെപ്പറ്റി ചുരുക്കി പറയാൻ പറഞ്ഞാൽ, എനിക്ക് പറയാനുള്ളത് “Suspense and mystery unlimited ” എന്ന് മാത്രമാണ്. മുന്നൂറു പേജുള്ള നോവൽ ഒറ്റയിരുപ്പിനാണ് ഞാൻ വായിച്ചു തീർത്തത്. കാരണം ഓരോ അധ്യായവും, ഓരോ പേജും, ഓരോ വാചകവും ഒളിപ്പിച്ചു വച്ച സസ്‌പെൻസും, മിസ്റ്ററിയും പിടിച്ചിരുത്തി വായിപ്പിക്കും. അടുത്ത അധ്യായത്തിൽ എന്താണെന്നറിയാനുള്ള ആകാംഷ വായനക്കാരെ അക്ഷമരാക്കും.അവസാനം നോവൽ തീർന്നു പോയല്ലോ എന്ന് സങ്കടപ്പെടും.

നിങ്ങൾ ഒരു ത്രില്ലർ പ്രേമിയാണെങ്കിൽ, “An Unwanted Guest” ഇത് വരെ വായിച്ചിട്ടില്ലെങ്കിൽ ഇംഗ്ലീഷിലെ മികച്ചൊരു ത്രില്ലർ നിങ്ങൾ വായിച്ചിട്ടില്ല. നിങ്ങൾ ഒരു ത്രില്ലർ പ്രേമിയല്ലെങ്കിൽ ഈ നോവൽ വായിക്കുന്നതോടെ ത്രില്ലർ നോവലുകൾ നിങ്ങൾ തിരഞ്ഞു പിടിച്ചു വായിച്ചിരിക്കും.

ഇപ്പോൾ തന്നെ ആമസോണിന്റെ ഓഫറിൽ ഈ ബുക്ക്‌ സ്വന്തമാക്കൂ. ?

“A Stranger in the House”, “The couple Next Door”തുടങ്ങിയവയാണ് Shari Lapena എഴുതിയ മറ്റു best seller നോവലുകൾ. ആ നോവലുകൾ ഇത് വരെ വായിച്ചിട്ടില്ല. പക്ഷെ ആ നോവലുകളെ വെല്ലുന്ന എഴുത്താണ് “An unwanted Guest” എന്ന് നിരൂപകരും, വായനക്കാരും ഒരുപോലെ പറയുന്നു.

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!