Skip to content

ഏട്ടത്തിയമ്മ

ഏട്ടത്തിയമ്മ

എന്റെ ഉണ്ണ്യേ .. നീ തിരിച്ചു വന്നുവല്ലേ…

നാല് വർഷങ്ങൾക്ക് ശേഷം ആ വിളി കേൾക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു ….

ഈ സ്നേഹം ഇത് കളഞ്ഞിട്ടല്ലേ ഞാൻ നാടുപേക്ഷിച്ചു പോയത്….

ആ കാൽക്കൽ വീണൊന്നു കരയാൻ
ഞാൻ ആഗ്രഹിച്ചു..

എന്നാലും എന്റെ ഉണ്ണ്യേ നിനക്ക് ഇങ്ങനെ എല്ലാവരേയും ഉപേക്ഷിച്ചു പോകാൻ തോന്നിയല്ലോ….

ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു

… സാരീ തുമ്പു കൊണ്ട് ആ നനവ് തുടച്ചു..

ഏട്ടത്തി തുടർന്നു….

“ഈ ഏട്ടത്തിയമ്മ എത്ര വേദനിച്ചുവെന്നറിയാമോ…
എന്നും എനിക്ക് ആദ്യത്തെ
മകൻ നീയാണ്.. അറിയുമോ…

“നീ പോയതിനു ശേഷം നിന്റെ വരവും
കാത്ത് ഞാൻ ഇരിയ്ക്കാത്ത
ദിവസങ്ങളില്ല…..

എന്നാലും എന്റെ കുട്ടിയിങ്ങു വന്നുവല്ലോ അത് മതി ഈ അമ്മയ്ക്ക്…

അതേ അതാണ് സ്ഥാനം..

അമ്മ അതാണ് എനിക്കെന്നും എന്റെ ഏട്ടത്തി..

കുഞ്ഞിലേ അമ്മ മരിച്ച ശേഷം വീട് ആകേ ഉറങ്ങിപ്പോയി… ആർക്കും ഒന്നിനും ഒരു താല്പര്യവുമില്ലാത്ത അവസ്ഥ. .
.

ആ സമയത്താണ് ഒരു ത്രിസന്ധ്യയിൽ ചേട്ടന്റെ ഭാര്യയായി ഏട്ടത്തി വീട്ടിൽ കയറി വരുന്നത് ..

ആരോരുമില്ലാത്ത ഒരു പാവം കുട്ടി..

വീട്ടുകാരുടെ ഇഷ്ടത്തിനുള്ള വിവാഹം അല്ലാതിരുന്നതിനാൽ ഏറെ എതിപ്പുകൾ നേരിടേണ്ടി വന്നയാൾ ..

പക്ഷേ ഒടുവിൽ ഈ എട്ട് വയസ്സുകാരന് നല്ലൊരു അമ്മയും വീടിനു നല്ലൊരു കുടുംബിനിയുമായി മാറിയപ്പോൾ ഏട്ടത്തിയമ്മ ആ വീടിന്റെ വിളക്കായി…

“ജീവിതമെന്തെന്നു അറിയാത്ത പ്രായത്തിൽ അമ്മയേ നഷ്ടമായവന് ഒരു അമ്മയായി വന്നവർ….

“സ്നേഹത്തോടെ അന്നമൂട്ടി നെഞ്ചോടു ചേർത്ത് കിടത്തി ഉറക്കിയവർ..

അതാണ് എന്റെ അമ്മ ഏട്ടത്തിയമ്മ…

ആ അമ്മയാണ് എന്റെ മുന്നിൽ കണ്ണേറുകളോട് നിൽക്കുന്നത്…

എന്തിനു വേണ്ടി ആർക്കു വേണ്ടി ഞാൻ ആ സ്നേഹം തട്ടി തെറിപ്പിച്ചു….

“പ്രണയം നടിച്ചവൾക്കു വേണ്ടിയോ . .?

അതോ. മനസ്സിൽ തോന്നിയ
അപഹർഷതാ ബോധമോ..?

ഉത്തരമില്ല…

“പക്ഷേ ഒന്നുണ്ട് അതിനുമെല്ലാം ഉയരത്തിലാണ് ഈ മാതൃസ്നേഹം…

ഞാൻ ആ കാൽക്കൽ വീണു കരഞ്ഞു…

“സ്നേഹത്തോടെ എന്നേ പിടിച്ചെഴുന്നേല്പിച്ചു എന്റെ തലയിൽ തലോടുമ്പോൾ
ഞാൻ അറിഞ്ഞിരുന്നു ആ മനസ്സിന്റെ നൊമ്പരം…

എന്താ ഉണ്ണ്യേ കഴിഞ്ഞത് കഴിഞ്ഞു
കുട്ടികൾ തെറ്റ് ചെയ്താൽ അമ്മമാർ ക്ഷമിക്കുമല്ലോ…..

“ഏറെ വിഷമിപ്പിച്ചുവെങ്കിലും എന്റെ കുട്ടി വന്നുവല്ലോ വരാതിരിക്കാൻ നിനക്കാവില്ല എന്ന് ഈ അമ്മയ്ക്ക് അറിയാമായിരുന്നു…

ഇനി എങ്ങും ഈ അമ്മയേ തനിച്ചാക്കി പോകരുത് ….
കാരണം എന്റെ മൂത്ത കുട്ടി നീയാണ്…

ഇവിടുത്തെ ഇളയ കുട്ട്യോൾക്ക് നേർവഴി കാണിക്കേണ്ടവൻ… അവർക്ക് തുണയാകേണ്ടവൻ..

അമ്മേ. ഇനി ഒരിയ്ക്കലും ഞാൻ
ഈ വീട് വിട്ടു പോകില്ല….

ഈ വാക്കുകൾ കേട്ടാൽ മതി ഈ അമ്മയ്ക്ക്….

കണ്ടില്ലേ എന്റെ കുട്ടി ആകേ ക്ഷീണിച്ചിരിയ്ക്കുന്നു.. മുഖമെല്ലാമൊട്ടി പരുവമായിരിയ്ക്കുന്നു…
ഇതെങ്ങനെ ഈ അമ്മ സഹിയ്ക്കും…

“അമ്മേ എന്നേ വെറുക്കല്ലേ…

നിന്നേ ഈ അമ്മ വെറുക്കുമോ കുട്ടി…

മോൻ വാ ഏറെ കാലമായി നിന്നേ ഒന്ന് സ്നേഹത്തോടെ അന്നമൂട്ടാൻ ഈ അമ്മ കൊതിയ്ക്കുന്നു…

ആ കൈകൾ പിടിച്ചു വീടിനുള്ളിലേക്ക് പോകുമ്പോൾ ഞാൻ അറിഞ്ഞിരുന്നു
മാതൃ സ്നേഹം എന്ന വാക്കിന്റെ ശരിയായ അർത്ഥം…….

രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

VijayKumar Unnikrishnan
4.6/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!