Skip to content

ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

fuljar soda recipe

“ഡാ ഒരു അടിപൊളി സോഡനെ പറ്റി  കേട്ടോടാ..  ഫുൽ ജാർ സോഡ ( Fuljar Soda ) സർബത്ത്..”

“ഇല്ലാ ഡാ..നി എങ്ങനെയാ അറിഞ്ഞേ.. ഞാൻ രാവിലെ ബസിൽ വരുമ്പോൾ  ആരൊക്കെയോ പറയുന്നുണ്ടാർന്നു.  ഇതിനെന്താ ഇപ്പൊ ഇത്ര സ്പെഷ്യൽ..നമ്മൾ കുടിക്കുന്ന സർബത്ത് തന്നെയായിരിക്കില്ലേ “

“ഹോ നിന്നെ കൊണ്ട് തോറ്റു..ഒരു മൊബൈൽ കേടായിട്ട് നിനക്ക് ഇത് വരെ വാങ്ങാറായിട്ടില്ലല്ലേ..  ദേ ഫേസ്ബുക്ക് ഒന്ന് എടുത്ത് നോക്ക്..  ഇപ്പൊ അതിന്റെ വീഡിയോയെ എവിടെയും ഉള്ളു.  ദേ ഇത് നോക്കിയേ..  “

“ഇതെന്താ രണ്ട് ഗ്ലാസ്സോ.. “

“ആ.. രണ്ട് ഗ്ലാസ്‌ തന്നെ.. നി വീഡിയോ ഫുൾ കാണുന്നെ..  ആ ചെറിയ ഗ്ലാസ്‌ ദേ ഇപ്പോ ആ വലുതിൽ ഇടും..  അപ്പോൾ ദേ അത്  ഫുൾ ഒരുമിച്ചാ നമ്മടെ മുഖത്തിക്കാ തെറിക്കും.. എന്നിട്ടൊരു ഒറ്റവലിയാന്നേ..  ശോ കാണുമ്പോൾ കൊതിയാവണു..   “

“ആ ചെറിയ ഗ്ലാസിൽ എന്തുവാടാ.. എന്താ ഇങ്ങനെ പത പൊന്തുന്നേ.. ഹോ.. “

“ആടാ എനിക്കും എന്താന്ന് തോന്നിട്ട് ഞാൻ നെറ്റിൽ സെർച്ച്‌ ചെയ്തിണ്ടാർന്നു..  അത് എന്തൊക്കയോ.. ദേ ഇത് വായിച്ച് നോക്ക്.. “

“പുതിന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്കസ്സ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേൻ, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുൽജാർ സോഡയിലെ പ്രധാന ചേരുവകൾ. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസിൽ മിക്സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കുക. സംഭവം ഉഷാർ.”

“ഡാ അതൊക്കെ പോകട്ടെ നമുക്ക് കുടിക്കാൻ പോകണ്ടേ.. ശോ കാണുമ്പോൾ കൊതിയാകുന്നു.. എപ്പോഴാ പോകാ.. “

“ഹാ ഇത് പറയാനാ ഞാൻ നിന്നെ അന്വേഷിച്ച് വന്നേ.. അപ്പൊഴല്ലേ ഈ കൊരങ്ങൻ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ലാ..  ഇവനെ കൂട്ടി ഒന്ന് പോകാൻ ഈ കഥ മൊത്തം പറയേണ്ടി വന്നു.. വേഗം വാടാ ഇപ്പോൾ തന്നെ പോയാ ക്യു നിന്ന് ഇന്ന് തിരിച്ച് വീട്ടിൽ എത്തോന്ന് തന്നെ ഡൌട്ട് ആണ്.  ഇവനെ വലിച്ച് കൊണ്ട് വന്ന എന്നെ പറഞ്ഞാ മതീല്ലോ ഭഗവാനെ. നി വേഗം വരുന്നുണ്ടോ.. “

“വരുന്നുണ്ടോന്നോ.. അതെന്ത് ചോദ്യാ.. ഞാൻ ദേ എത്തി.. വേഗം വണ്ടി വിട്ടോ..  എന്റെ ഫുൽ ജാർ സോഡ( Fuljar Soda ) സർബെത്തെ.. ദേ ഞങ്ങൾ എത്തി.. “

5/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!