Skip to content

മയ്യിത്തിന്റെ മുലകൾ

മയ്യിത്തിന്റെ മുലകൾ

“സലീമേ… എണീക്ക്.. മരിച്ചോടത്ത്ക്ക് ഒന്ന് പോയി നോക്ക്…!!” .. അടുക്കളയിൽ നിന്നും ഉമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് സലീം എഴുന്നേറ്റത്..

“ആരാണപ്പാ.. മനുഷന്റെ ഒറക്കം കളയാനായിട്ട് രാവിലെത്തന്നെ മയ്യത്തായിക്കണത്…!!!? ”
..അത് ചോദിക്കാൻ തുടങ്ങും മുൻപ് മുറ്റത്തൂടെ കോളാമ്പി കെട്ടിയ ഓട്ടോറിക്ഷ മരണവാർത്ത വിളിച്ചു പറഞ്ഞു..

“ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ…
നാട്ടുകാരെ.. ഒരു മരണവർത്ത…
കോലോത്തുമുക്കിൽ പരേതനായ സൈതലവിയുടെ ഭാര്യ നബീസുമ്മ മരണപ്പെട്ട വിവരം എല്ലാ നാട്ടുകാരെയും ബന്ധുമിത്രാധികളെയും വളരെ വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.. !”

..സലീം ഒരു നിമിഷം അന്തിച്ചുനിന്നു.. വേണോ വേണ്ടയോ എന്ന് ഉറപ്പില്ലാത്ത രണ്ടു തുള്ളി ബാഷ്പം അവന്റെ കൺകോണിൽ വന്നു പുറത്തുചാടണോ വേണ്ടയോ എന്നറിയാതെ ആശയക്കുഴപ്പത്തിലായി..
നബീസുമ്മ മരിച്ചിരിക്കുന്നു.. ‘കുളിമുറിയിൽ കാല് തടഞ്ഞു വീണു തല കല്ലിൽ തട്ടിയതാണത്രേ..!!’
അയൽക്കാരി സൈനബത്ത ഉമ്മയോട് പറയുന്നതു സലീം കേട്ടു..
അതൊരു വലിയ നഷ്ടം തന്നെയായിരുന്നു റഹീമിന്..
മരണവീട്ടിൽ പോകണോ.. അതോ ചുമ്മാ പുറത്തിറങ്ങി പോയി വന്നതായി ഉമ്മയോട് കള്ളം പറയണോ…!!!?
സലീം കുളിക്കാനായി കുളിമുറിയിൽ കയറി..

“വെള്ളം കളയാൻ നിക്കണ്ടാ.. ഇന്ന് വൈന്നേരെ കറന്റ്‌ ഇണ്ടാവൊളളൂ… ടാങ്കില് വെള്ളം കൊറവാണ്..”
അടുക്കളയിൽ നിന്നും ഉമ്മ വിളിച്ചുപറഞ്ഞു..
സലീം ഒന്നും മിണ്ടിയില്ല..
അന്നേ ദിവസം തനിക്ക് കുളിക്കാൻ അധികസമയം ആവശ്യമില്ല എന്ന് അവനു വ്യക്തമായ ബോധമുണ്ടായിരുന്നു..!!
മരണവീട്ടിലേക്ക് നടക്കുമ്പോൾ അവൻ നബീസുമ്മയെക്കുറിച്ചോർത്തു…!!

സ്കൂളിൽ നിന്നും മടങ്ങിവരുമ്പോൾ വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുമ്പോൾ തലതെറിച്ച പയ്യന്മാർ ഇരുന്നു സൊറ പറയുന്ന കലുങ്കിനോട്‌ ചേർന്ന് ഒരു ചെറിയ ഓടയുണ്ട്.. തെക്കേപറമ്പിലെ അച്ചുതൻ നായരുടെ വീട്ടിലെ മാവിന്റെ കൊമ്പ് മതിലും കടന്ന് ഓടയിലേക്ക് നോക്കി എന്തോ തിരയുന്ന പോലെ നിൽപ്പാണ്.. താഴേക്ക് തൂങ്ങിനിൽക്കുന്ന കൊമ്പിൽ മടിയില്ലാതെ കായ്ച്ചുനിൽക്കുന്ന കണ്ണിമാങ്ങകൾ വളരാൻ കലുങ്കിൽ പണിയില്ലാതെയിരിക്കാറുള്ള പിള്ളേരോ അച്യുതൻ നായരോ അനുവദിക്കാറില്ല.. അച്യുതൻ നായരും കലുങ്കിലെ പിള്ളേരും കാണാതെ ഒളിഞ്ഞുനിൽക്കുന്ന കണ്ണിമാങ്ങകളിൽ ചിലത് ഓടയിൽ ചെന്ന് വീഴും.. ഓടയിൽ നിന്നും അത് പെറുക്കാൻ മാത്രം വിധിക്കപ്പെട്ട ആത്മാക്കളാണ് സലീമും വിനീതും…
ഒരു ദിവസം വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ പതിവ്പോലെ ഓടയിലിറങ്ങി കണ്ണിമാങ്ങയ്ക്കായി പരതി … പക്ഷെ അപ്പോഴാണ് ആരോ സൂക്ഷ്മമായി ഒളിപ്പിച്ച ഒരു കൊച്ചു പുസ്തകം കയ്യിലുടക്കിയത്..
തുറന്ന് നോക്കിയപ്പോൾ സലീമിന്റെയും വിനീതിന്റെയും കണ്ണുകൾ ഇമക്കുള്ളിൽ നിന്നും പുറത്തുചാടി വീണ്ടും അകത്തേക്ക് തന്നെ കയറിനിന്നു..
ആരും കാണാതെ പുസ്തകം അരയിൽ ഒളിപ്പിച്ചു സലീമും വിനീതും അന്ന് വീട്ടിലേക്കുള്ള വഴി ഒന്ന് മാറ്റിപിടിച്ചു.. വൈകുന്നേരം കളിക്കാൻ പോകുന്ന പാടത്തിന്റെ കിഴക്കേ അറ്റത്താണ് ദിവാകരേട്ടന്റെ വാഴത്തോട്ടം.. അതിനുള്ളിൽ കയറിയാൽ ആരുടേയും ശ്രദ്ധയിൽപെടില്ല.. വാഴത്തോട്ടത്തിൽ കടന്ന രണ്ടുപേരും ബാഗ് മാറ്റിവെച്ചു അരയിൽ നിന്നും പുസ്തകമെടുത്തുമറിച്ചു..
തുണിയില്ലാത്ത പെണ്ണുങ്ങളുടെ ചിത്രങ്ങൾ ..!!
അതും നോക്കി അന്തംവിട്ടു നിന്ന സലീമിനെ നോക്കി വിനീത് പറഞ്ഞു..

“നമുക്കിത് ഒളിപ്പിച്ചുവെക്കാം.. എഴുതീത് വായിക്കാൻ നിന്നാ വൈകും.. പൊരേല് ചോദിച്ചാ ന്താ പറയാ…!!!? ”

സലീം തലയാട്ടി.. ദിവാകരേട്ടന്റെ വാഴത്തോട്ടത്തിലെ മോട്ടോർ പുരയുടെ ഷീറ്റിനടിയിൽ പുസ്തകം ഒളിപ്പിക്കും മുൻപ് സലീം പുസ്തകത്തിലെ നടുപേജ് പറിച്ചെടുത്തു..
അത് കണ്ട വിനീതിന്റെ മുഖം മ്ലാനമായി എങ്കിലും കൂട്ടുകാരന് വേണ്ടി അത് വിട്ടുകൊടുത്ത് അവൻ ത്യാഗം ചെയ്തു.. വീട്ടിലെത്തിയ സലീം കുളിമുറിയിൽ കയറി ആ ചിത്രം നിവർത്തി..
ഒരു സുന്ദരി…
മുഴുത്ത മാറിടത്തിൽ ചാരനിറത്തിലുള്ള മൊട്ടുകൾ.. ആലിലവയറും ചെമ്പൻ രോമങ്ങൾ നിറഞ്ഞ അടിനാഭിയും..!!
അവൻ പതിയെ ആ വശ്യതയിൽ ചുണ്ടുകളമർത്തി…
ആ ചിത്രം.. അവൾ.. അതായിരുന്നു ആ എട്ടാം ക്ലാസുകാരന്റെ ആദ്യത്തെ കാമുകി.. !!
പക്ഷെ ആ പ്രണയം വളരെ എളുപ്പത്തിൽ അവസാനിച്ചു..

“കുളിമുറിയിൽ നിനക്കെന്താടാ ഇത്രയധികം പണി…!!!? “.. വാതിൽ കടന്ന് ഉമ്മയുടെ ചോദ്യം കുളിമുറിയിൽ പ്രവേശിച്ചപ്പോൾ ചുരുട്ടികൂട്ടി ക്ലോസെറ്റിലേക്ക് അവളെ വലിച്ചെറിയാൻ മാത്രമേ സലീമിനു തോന്നിയുള്ളൂ.. എങ്ങാനും പിടിക്കപ്പെട്ടാൽ…!!

സ്കൂൾ ഇല്ലാത്ത ദിവസം സലീം വിനീതിനെയും കൂട്ടി ദിവാകരരേട്ടന്റെ വാഴത്തോട്ടത്തിൽ ഒളിച്ചിരുന്ന് പുസ്തകം വായിച്ചുതീർത്തു.. ഇക്കിളിപ്പെടുത്തുന്ന കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ക്ലോസെറ്റിൽ ശ്വാസംമുട്ടി മരിച്ച അവളുടെ ചിത്രം സലീമിനെ വേദനിപ്പിക്കുകയും വിനീതിന് സലീമിനോട്‌ അല്പം നീരസമുണ്ടാക്കുകയും ചെയ്തു.. പക്ഷെ മനഃപൂർവം അങ്ങനെ ഒരു പാതകം അവൻ ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് വിനീത് അത് പ്രകടിപ്പിച്ചില്ല..
പുസ്തകം വായിച്ച സലീമിന്റെ മനസ്സിൽ പുതിയ മോഹം മൊട്ടിട്ടു…
ഒരു പെണ്ണിന്റെ നഗ്നശരീരം കാണണം..!!
മുഴുവനായി വേണമെന്നില്ല.. മുലകൾ മാത്രം കണ്ടാൽ മതി…!!!
ആ ആഗ്രഹം വിനീതിനെ അറിയിച്ചു എങ്കിലും പേടി കാരണം അവൻ പിന്തുണച്ചില്ല..
നാളുകൾ പിന്നിടുമ്പോൾ സലീമിനെക്കാൾ വേഗത്തിൽ ആ ആഗ്രഹം വളരാൻ തുടങ്ങി..
അതിനുള്ള മാർഗങ്ങൾ ഓർത്തപ്പോൾ വീട്ടിൽ ഉമ്മയുടെ സഹായത്തിനു വരുന്ന നബീസുമ്മയുടെ മുഖമാണ് ഓർമ്മ വന്നത്.. പേരിന്റെ കൂടെ ഉമ്മ എന്ന് ചേർത്ത് വിളിക്കുമെങ്കിലും
വലിയ പ്രായമൊന്നുമില്ല.. ഒരു മുപ്പത്തിനാലോ മുപ്പത്തിയഞ്ചോ കാണും..!!
പിറ്റേന്ന് മുതൽ ഒഴിവുദിവസങ്ങളിൽ പാടത്തു കളിക്കാൻ പോകുന്നത് കുറച്ചു സലീം അധികസമയവും വീട്ടിൽ ചുറ്റിപറ്റി നിന്നു.. നബീസുമ്മ മുറ്റമടിക്കുമ്പോഴും തറ തുടക്കുമ്പോഴും സലീം ഒളികണ്ണിട്ട് നോക്കാൻ തുടങ്ങി.. വലിയ കഴുത്തുള്ള നൈറ്റിയിൽ നിന്നും പുറത്തുചാടാൻ വെമ്പിനിൽക്കുന്ന മാറിടം അവനെ വല്ലാതെ ഭ്രമിപ്പിച്ചു.. അതിന് ശേഷമാണ് അവൻ കുളിമുറിയിൽ അധികസമയം ചിലവഴിച്ചു തുടങ്ങിയത്.. അവൻ കുളിക്കാൻ കയറുമ്പോൾ അവന്റെ കൂടെ നബീസുമ്മ ഉണ്ടായിരുന്നു.. മറ്റാരും അതറിഞ്ഞില്ല.. നബീസുമ്മ പോലും…!!പതിയെ തന്റെ രക്തം ഊറ്റിക്കുടിക്കുന്ന പതിനാലുകാരന്റെ കണ്ണുകൾ നബീസുമ്മയുടെ ശ്രദ്ധയിൽപെട്ടു.. അവർ കുനിയുമ്പോഴും മറ്റും അത് ശ്രദ്ധിക്കാൻ തുടങ്ങി.. അത് തിരിച്ചറിഞ്ഞ സലീം വീടിന് പിന്നാമ്പുറത്തെ കുളിമുറിയിൽ അവർ കുളിക്കാൻ കയറുമ്പോൾ ഒളിഞ്ഞു നോക്കാൻ ചില ശ്രമങ്ങൾ നടത്തിനോക്കി.. അത് തിരിച്ചറിഞ്ഞിടട്ടാവണം നബീസുമ്മ പണി കഴിഞ്ഞാൽ സലീമിന്റെ വീട്ടിൽ കുളിക്കാൻ നിൽക്കാതെ വീട്ടിൽ പോകാൻ തുടങ്ങി..
ആ വിഷമം മനസ്സിൽ കൊണ്ട് നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ മരണം വാർത്ത…
നബീസുമ്മ മരിച്ചിരിക്കുന്നു…!!!

മരണവീട്ടിൽ എത്തിയ സലീം നബീസുമ്മയുടെ മയ്യിത്ത് കാണാൻ ചെന്നു.. അന്യസ്ത്രീയുടെ മയ്യിത്ത് ആണുങ്ങൾ കാണാൻ പാടുണ്ടോ പാടില്ലേ എന്ന ചർച്ചകൾ ഒന്നും അവന്റെ കാതിൽ പതിഞ്ഞില്ല..
വെളുത്ത കഫൻപുടവയിൽ പൊതിഞ്ഞ ശരീരം..
അവന്റെ മനസ്സിൽ അപ്പോഴും വീട്ടിൽ അടിച്ചുതുടച്ചിരുന്ന നബീസുമ്മയുടെ മാറിടം തന്നെയായിരുന്നു.. പെട്ടെന്ന് മയ്യിത്തിന്റെ മുഖത്ത് മൂക്കിൻ തുമ്പിൽ ഒരു ഈച്ച പറന്നു വന്നിരുന്നു.. അതിനെ നബീസുമ്മ ആട്ടിയകറ്റുന്നില്ല.. മയ്യിത്തിനു മേൽ എന്ത് തന്നെ വന്നിരുന്നാലും അത് വല്ലാത്ത ഭാരമായിരിക്കും എന്ന് കേട്ടിട്ടുണ്ട്.. സലീം ഓടിച്ചെന്നു ഈച്ചയെ ആട്ടി യകറ്റി.. ആളുകൾ അത്ഭുതത്തോടെ അവനെ നോക്കി..!!!

“മരിച്ചവരെ ആലോചിച്ചു കൈപിടിക്കാൻ (സ്വയംഭോഗം ) പാടുണ്ടോ…!!!? ”
സലീം വിനീതിനോട്‌ ചോദിച്ചു…

“അതിനിപ്പോ എന്താ.. !!? ഞാൻ സിൽക്ക്സ്മിതയെ അലോയ്ക്കാറുണ്ടല്ലോ !!!? ”

“അത് സിൽമാനടിയല്ലേ..!!?
ഞാൻ പറഞ്ഞത് നമ്മളെ ചുറ്റുവട്ടത്തുള്ള ആരെങ്കിലെയും..!!!”

“അത് ഇക്കറിയൂല്ല.. ന്നാലും വേണ്ട. പാപം കിട്ടും..!!”..

.. പക്ഷെ നബീസുമ്മ അല്ലാത്ത ഒരാളെയും കുളിമുറിയിൽ കൊണ്ട് പോകാൻ സലീമിനു കഴിയില്ലായിരുന്നു.. വിനീത് പറഞ്ഞ പാപമൊന്നും കണക്കാക്കാതെ അവൻ നബീസുമ്മയെ ഓർക്കാൻ ശ്രമിച്ചു.. പക്ഷെ ആ മുഖം അവനിൽ ഉദ്ധാരണം ഉണ്ടാക്കിയില്ല.. പകരം അവരുടെ മുഖത്ത് വന്നിരുന്ന ഈച്ച അവന്റെ മൂക്കിൻതുമ്പിൽ വന്നിരുന്നു.. ആട്ടിയകറ്റാൻ ശ്രമിച്ചിട്ടും അത് പോയതുമില്ല.. പിന്നീടൊരിക്കലും കുളിമുറിയിൽ കയറുമ്പോൾ സലീമിനു നബീസുമ്മയുടെ മുഖം ഓർമ്മ വന്നില്ല.. പകരം ഈച്ച അവനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.. പിന്നീട് അവനു കുളിക്കാൻ വളരെ കുറഞ്ഞസമയം മാത്രമേ വേണ്ടി വന്നുള്ളൂ..!!!

മാസങ്ങളും വർഷങ്ങളും കടന്നുപോയി.. നബീസുമ്മയും ഈച്ചയും മാത്രം സലീമിനെ വിട്ടുപോയില്ല.. വിരൽതുമ്പിൽ വിസ്മയങ്ങൾ കാണിക്കുന്ന സ്മാർട്ട്‌ ഫോൺ കൊണ്ട് കുളിമുറിയിൽ കയറി അധികസമയം ചിലവഴിക്കാൻ സലീം ശ്രമം നടത്തിയെങ്കിലും ഈച്ച അനുവദിച്ചില്ല…!!!

ജോലി കിട്ടി ഗൾഫിൽ പോയി കുറച്ചു കാശുണ്ടാക്കി തിരിച്ചുവന്നു.. വിവാഹം എന്ന സ്വപ്നമൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.. വീട്ടുകാർ വിടാൻ ഭാവമില്ലാത്തതിനാൽ പെണ്ണ് കാണലിന് ഇടയ്ക്ക് തലവെച്ച് കൊടുക്കുകയും ചെയ്തിരുന്നു.. അതിനിടയ്ക്കാണ് അയൽക്കാരി സൈനബത്ത നബീസുമ്മയുടെ മകൾ സജ്‌നയെക്കുറിച്ച് ഉമ്മയോട് കുശലം പറയുന്നത് ശ്രദ്ധയിൽപെട്ടത്…

“ഒരു ഒത്ത പെണ്ണ്.. നബീസു മാറിനിൽക്കും.. പക്ഷേങ്കില് ബാപ്പയും ഉമ്മയും ഇല്ല.. സ്വർണം കൊടുത്ത് കെട്ടിക്കാൻ കൂട്ടക്കാർക്ക് വല്യ ഇഷ്ടണ്ടാവില്ല..!!”

.. സൈനബത്തയുടെ വാക്കുകൾ കേട്ടപ്പോൾ അവളെ കാണണം എന്ന് തോന്നി.. നബീസുമ്മയുടെ അതെ മൊഞ്ചുള്ള പെണ്ണ്.. !!!
ഗൾഫിൽ നിന്ന് കൊണ്ട് വന്ന കുറച്ചു അത്തറും പിസ്തയും പൊതിഞ്ഞു നബീസുമ്മയുടെ ആങ്ങളയുടെ വീട്ടിൽ ചെന്നു.. നബീസുമ്മയുടെ മുഖത്തെ ഈച്ചയെ ആട്ടിയ പയ്യനെ അവരാരും മറന്നിട്ടില്ലായിരുന്നു..!!
അവിടെ വെച്ച് ചായ കൊണ്ട് വന്നു തന്ന സജ്‌നയെ ശ്രദ്ധിച്ചു.. ഒരു സുന്ദരി.. നബീസുമ്മയുടെ അതേ സൗന്ദര്യം.. ആരും കാണാതെ അവളുടെ മാറിടത്തിലേക്ക് ഒളികണ്ണിടാനും മറന്നില്ല..!!
അന്ന് രാത്രി സലീമിനു ഉറക്കം വന്നില്ല.. സജ്‌നയുടെ മുഖവും മാറിടവും മാത്രം മനസ്സിൽ.. !!

നേരം പുലർന്നപ്പോൾ ഉമ്മയെ ആ തീരുമാനം അറിയിച്ചു..

“എനിക്ക് സജ്‌നയെ കെട്ടണം.. നബീസുമ്മയുടെ മോളെ..!!”

..അതൊന്നും നടക്കില്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ അവളെ അല്ലെങ്കിൽ പിന്നെ ജീവിതത്തിൽ വിവാഹം കഴിക്കില്ല എന്ന പ്രഖ്യാപനം നടത്തി.. സമ്മതിക്കാതെ നിർവാഹമില്ലായിരുന്നു ഉമ്മയ്ക്കും ഉപ്പക്കും..
നാട്ടുകാർ സലീമിന്റെ നന്മയെ വാഴ്ത്തി..
വിനീത് മാത്രം ഗൾഫിൽ നിന്ന് ഫോൺ ചെയ്തു..

“ടാ നാറീ.. ഉമ്മാനെ കിട്ടാത്ത കേട് മോളെ കെട്ടീട്ട് തീർക്കാൻ പോവാണോ … !!!? ”

… വിവാഹം ഭംഗിയായി കഴിഞ്ഞു..
ആദ്യരാത്രി..!!! സജ്ന പാലുമായി കടന്നു വന്നപ്പോൾ നബീസുമ്മ നടന്നു വരുന്നതായി സലീമിനു തോന്നി.. വർഷങ്ങളായി കൊണ്ട് നടക്കുന്ന സ്വപ്നം പൂവണിയാൻ പോകുന്നു..
സലീം സജ്നയെ അടുത്തിരുത്തി.. പെട്ടെന്ന് ഈച്ച വീണ്ടും അവന്റെ മൂക്കിൻതുമ്പിൽ സ്ഥാനം പിടിച്ചു.. ആട്ടിയകറ്റാൻ ശ്രമിച്ചിട്ടും പറന്നുപോകാതെ.. !!
പിന്നീട് സജ്നയെ തൊടാൻ പോലും അവനു കഴിഞ്ഞില്ല.. ആരുമില്ലാത്ത കുട്ടിയായതു കൊണ്ടാകണം അവൾ ആരോടും പരാതി പറഞ്ഞതുമില്ല.. മാസങ്ങൾ പിന്നിട്ടു.. ആർത്തവചക്രം തെറ്റാതെ മുന്നോട്ടു പോകുന്ന സജ്‌നയെ ഒളിഞ്ഞും തെളിഞ്ഞും വീട്ടുകാർ കുറ്റപ്പെടുത്തുന്നത് സലീം കേട്ടു.. ദിവ്യഗർഭം ധരിക്കാൻ താൻ മറിയം ബീവി അല്ല എന്ന് അവൾ ആരോടും പറഞ്ഞില്ല.. കടക്കയുടെ മറുതലക്കൽ വിതുമ്പി ഉറങ്ങുന്ന സജ്‌ന സലീമിനെ വല്ലാതെ വേദനിപ്പിച്ചു..

അടുത്ത ദിവസം അവൻ ആരുമറിയാതെ ഒരു സൈക്കോളജിസ്റ്റിനെ സന്ദർശിച്ചു.. തന്റെ കഥകളെല്ലാം അവൻ അയാളോട് പങ്കുവെച്ചു..

കൗൺസിലിംഗും കുറച്ചു മരുന്നുകളും നൽകിയ അയാൾ സലീമിനോട് പറഞ്ഞു… “നിങ്ങൾ സ്വയം കരുതുംപോലെ നിങ്ങൾ ഒരു മോശം വ്യക്തിയല്ല.. നബീസുമ്മയുടെ മാറിടമല്ല നിങ്ങളെ ആകർഷിച്ചത്.. നിങ്ങൾ പോലും അറിയാതെ അവരുടെ സ്വഭാവവും പെരുമാറ്റവും നിങ്ങളെ ആകർഷിച്ചിരുന്നു.. നിങ്ങളിലെ പതിനാലുകാരന്റെ കൗതുകം എന്നോ നിങ്ങളെ വിട്ടുപോയിട്ടുണ്ട്.. നബീസുമ്മയുടെ മരണം.. വിനീത് പറഞ്ഞ പാപം എല്ലാം നിങ്ങളെ അലട്ടുന്നു.. അതാണ്‌ ആരും കാണാത്ത ഈച്ചയെ നിങ്ങൾ കാണുന്നത്.. നിങ്ങളുടെ മനസ്സിലെ ഭാരമാണ് ആ ഈച്ച.. നബീസുമ്മയുടെ മൃതദേഹത്തിൽ ഈച്ച വന്നിരുന്നു എന്നത് പോലും.. ഒരുപക്ഷെ ഒരു തോന്നലാകാം.. അതുപോട്ടെ.. നിങ്ങൾ ചെയ്തതെല്ലാം നന്മയാണ്.. സജ്നയെ വിവാഹം കഴിച്ചതടക്കം.. നിങ്ങളിലെ തിന്മ.. നിങ്ങളിൽ ഇപ്പോൾ ഇല്ല.. ആ ഈച്ച പറന്നുപോയി.. കുട്ടിയാകുമ്പോൾ എല്ലാവരിലും ഉണ്ടാകുന്ന ചില ചിന്തകൾ.. അത് കഴിഞ്ഞു.. നിങ്ങളിൽ ഇപ്പോഴും തിന്മ ഉണ്ടെന്നു നിങ്ങൾ വിശ്വസിച്ചാൽ അതാണ്‌ പാപം.. നിങ്ങൾ നല്ലവനാണ് എന്ന് നിങ്ങൾ മനസ്സിലാക്കിയില്ല എങ്കിൽ നിങ്ങൾ ഒരു ഈച്ചയായി മാറും.. ഒരു പാവം പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന ക്രൂരനായ ഈച്ച.. അത് വേണ്ട.. നിങ്ങളിലെ പതിനാലുകാരനെ നമുക്ക് പറഞ്ഞുവിടാം..”

സൈക്കോളജിസ്റ്റ് പറഞ്ഞതൊന്നും സലീമിന് മനസ്സിലായില്ല.. എങ്കിലും അവന് എന്തോ ആത്മവിശ്വാസം അനുഭവപ്പെട്ടു.. ഒന്നിടവിട്ടു കൗൺസിലിംഗും മരുന്നുകളും ഫലം ചെയ്തുതുടങ്ങിയ വേളയിൽ എപ്പോഴോ ഒരു രാത്രിയിൽ സജ്‌ന ആനന്ദത്താൽ വിതുമ്പി.. ആ വിതുമ്പൽ ആഹ്ലാദത്തിന്റെ വിത്ത് പാകാനുള്ളതായിരുന്നു.. ആദ്യമായി അവളുടെ ആർത്തവചക്രം തെറ്റിയ അന്ന് ഉമ്മ വീട്ടിൽ പായസം വെച്ചു.. നാളുകൾ കടന്നുപോയി.. വീർത്തുവരുന്ന സജ്നയുടെ വയറു കണ്ടു സലീമിന്റെ നെഞ്ചിൽ വല്ലാത്തൊരു ആനന്ദം തോന്നി.. മാസങ്ങൾക്ക് ശേഷം സജ്‌ന ഓമനത്വമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. നാളുകൾക്കു ശേഷം കിടപ്പറയിൽ കുഞ്ഞിന് പാലുകൊടുത്തു അറിയാതെ മയങ്ങിയ സജ്നയുടെ മാറിടത്തിൽ സലീം അമർത്തിചുംബിച്ചു.. ഞെട്ടിയെണീറ്റ അവൾ അവനെ മാറോടണച്ചു.. അവളുടെ മുലകളിൽ നിന്നും ഒരിത്തിരി അമ്മിഞ്ഞപ്പാൽ അവന്റെ നാവിൻതുമ്പിനെ നനച്ചു.. മുലകളിൽ കാമത്തിന് പകരം മാതൃത്വം കാണാൻ കഴിയുമ്പോഴാണ് നമ്മൾ ഒരു നല്ല മനുഷ്യനാകുന്നത് എന്ന സൈക്കോളജിസ്റ്റിന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി.. സ്വയമറിയാതെ അവൻ അവളുടെ മാറിടത്തിൽ നിന്നും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അമ്മിഞ്ഞ നുകർന്നു കൊണ്ട് നബീസുമ്മാ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു.. ഒന്നും പറയാതെ തന്നെ എല്ലാം മനസ്സിലായെന്ന മട്ടിൽ സജ്‌ന അവന്റെ മുടിയിഴകളിൽ തഴുകി സാരമില്ല എന്നാശ്വസിപ്പിച്ചുകൊണ്ടിരുന്നു.. അന്നേരം വാം ലൈറ്റിന്റെ അരണ്ടവെളിച്ചത്തിൽ ശ്വാസംകിട്ടാതെ ഒരു ഈച്ച പിടഞ്ഞു ചാവുന്നത് അവൻ മാത്രം കണ്ടു… !!!!

ഭ്രാന്തന്റെ തൂലിക

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!