Skip to content

സംശയം

സംശയം

“മോനോട് ആയത് കൊണ്ടാണ് ഞാൻ പറയുന്നത്… തെറ്റ് കണ്ടിട്ട് പറഞ്ഞില്ലല്ലോ എന്ന് എനിക്ക് കുറ്റബോധം തോന്നും… മോൻ കഴിഞ്ഞ രണ്ടു മാസമായി ഇവിടെ ഇല്ലാത്തപ്പോൾ രാത്രി ബൈക്കിൽ ഓരോരുത്തന്മാർ വരാറുണ്ട്… എന്നിട്ട് ഇരുട്ടത്ത് നിന്ന് അവളെ വിളിക്കും.. അപ്പൊ തന്നെ അവൾ ചെല്ലാനും പറയും.. രാത്രി 8 മണി കഴിഞ്ഞിട്ടു ആണ് കാണാറ്.. അതും മോന്റെ അച്ഛനും അമ്മയും ഇല്ലാത്ത ദിവസമേ അവന്മാരെ വിളിക്കു.. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ചെയ്യുന്ന പണി ആണോ ഇത്.. കലികാലം… ”

തലയിൽ ഒരു ഇടിത്തീ വീണ പോലെ ആണ് ശ്യാമിന് തോന്നിയത്… ശ്യാമും ഭാര്യ രേവതിയും കുട്ടിയും എറണാകുളത്തെ ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുന്നവർ ആണ്.. രണ്ടു പേരും ജോലിക്കാർ.. രേവതി ബാങ്കിൽ ക്ലാർക്ക് ആണ്.. ശ്യാം ഇൻഫോ പാർക്കിൽ ജോലി ചെയുന്നു.. രണ്ടു പേരുടെയും വീട് ആലപ്പുഴ ആണ്.. മോളെ നോക്കാൻ പകൽ ഒരു ജോലിക്കാരി വരും.. ശ്യാം രണ്ടു മാസമായി ജർമ്മനി ഓൺസൈറ്റ് കഴിഞ്ഞു ഈ ആഴ്ച മടങ്ങി വന്നതേ ഉള്ളു.. വീടിന്റെ മുന്നിൽ താമസിക്കുന്ന ആ സ്ത്രീ ശരിക്കും ഒരു BBC ആണ്.. എവിടെ അടി ഉണ്ടാക്കാൻ സാധിച്ചാലും അവർക്ക് സ്വർഗം കിട്ടിയ പോലെ ആണ്.. അവരുടെ കണ്ണ് എപ്പോളും വഴിയിൽ പോകുന്നവരുടെ ജീവിതത്തിലേക്കു ആണ്.. രേവതി പറയും CC TV തള്ള ആണെന്ന്..

ഞാൻ പോയ ശേഷം 2-3 ആഴ്ച എന്റെ അച്ഛനും അമ്മയും രേവതിക് കൂട്ടായി വന്നു നിന്നിരുന്നു.. പിന്നെ അവർ പോയപ്പോൾ വന്നില്ലെങ്കിലും സാരമില്ല അവൾക് ഭയമില്ലെന്ന് അവൾ പറഞ്ഞ കൊണ്ടാണ് അവർ വരാത്തത്…

രേവതി പറഞ്ഞ പലതും ഇപ്പോൾ ചിന്തിക്കുമ്പോൾ അവൾ എന്നെ പറ്റിച്ചു എന്ന് എനിക്ക് മനസിലായി..
“എന്തിനാ അച്ഛനേം അമ്മയേം കഷ്ടപെടുത്തുന്നത്.. ഒറ്റയ്ക്കു നിൽക്കാൻ ആണ് എനിക്ക് ഇഷ്ടം.. അപ്പോ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാമല്ലോ ”
“അച്ഛനും അമ്മയും ഇവിടെ ഉള്ളപ്പോ ഫ്രീഡം ഇല്ല.. എപ്പോളും അവരുടെ ആവശ്യങ്ങൾ ഞാൻ നോക്കണ്ടേ… ”

സമയ വ്യത്യാസം കാരണം പലപ്പോഴും വിളികൾ ഏതാനും മിനുട്ട് മാത്രമാണ് സാധിക്കാറുള്ളത്.. വീക്കെൻഡ്‌സ് കറങ്ങാൻ പോകുന്ന കൊണ്ട് അപ്പോളും വിളികൾ കുറവായിരുന്നു.. ആദ്യം ഒക്കെ അതിൽ പിണക്കം കാണിച്ച രേവതി പിന്നെ അതിനെ പറ്റി ശ്രദ്ധിക്കാതായി.. ഒരു തവണ അവളുടെ മൊബൈലിൽ നിന്ന് അബദ്ധത്തിൽ വീഡിയോ കാൾ വിളിച്ചപ്പോൾ അവളുടെ മുഖത്ത് ഒരു പരിഭ്രമം കണ്ടതും ആണ്

ഓരോന്ന് ആലോചിച്ചു ഞാൻ ഇരുന്നപ്പോൾ ആണ് ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു ന്യൂസ്‌ ആരോ ഷെയർ ചെയ്തത്.. ഭർത്താവിനെയും മകനെയും കൊന്നു ഭാര്യ കാമുകന്റെ കൂടെ പോയി എന്ന്.. ആഹാരത്തിൽ വിഷം കൊടുത്തു കൊന്നു ആ തടാക.. ആകെ എന്റെ സമാധാനം പോയി…

വൈകിട് ചെന്ന വഴി അവളുടെ മൈബൈൽ എടുത്ത് ഞാൻ പരിശോധിച്ചു.. വാട്സ്ആപ്പ് ഫേസ്ബുക് ഒന്നിലും സംശയകരമായി ഒന്നും കണ്ടില്ല.. ഇത്രേം വല്യ കള്ളത്തരം ചെയ്യുന്നവൾക് ഇതെല്ലാം ക്ലിയർ ആക്കി വയ്ക്കാൻ ആണോ പാട്..

അടുക്കളയിൽ കിടന്നു അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..
” ഹോ.. ഇങ്ങേരു ഇല്ലാത്തപ്പോൾ എന്തൊരു സുഖമായിരുന്നു.. ഇനി ഞാൻ ഈ അടുക്കളയിൽ എരിഞ്ഞു തീരുകയേ ഉള്ളു ”

എനിക്ക് വന്ന ദേഷ്യത്തിന് അവളുടെ തല അടിച്ചു പൊട്ടിക്കണം.. അവള് ചോറ് വിളമ്പിയപ്പോൾ കഴിക്കാൻ ഒരു ഭയം.. സ്നേഹത്തോടെ ആദ്യ ഉരുള അവൾക് കൊടുത്തു.. അവൾ വാങ്ങി കഴിച്ചപ്പോൾ ഒരു സമാധാനം.. അവളുടെ മുഖത്ത് ബൾബ് ഇട്ട സന്തോഷം..

ആഹാരം കഴിച്ചു കഴിഞ്ഞു മോളെയും ഉറക്കി അവൾ എന്റെ അടുത്ത് വന്നു കിടന്നു..

“നിനക്ക് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഞാൻ നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന്? ”

“ഏട്ടൻ എന്താ ഇങ്ങനെ തോന്നാൻ? ”

“അവിടെ ചെന്ന് പല ദിവസവും എനിക്ക് നിന്റെ വിശേഷങ്ങൾ കേൾക്കാൻ സമയം കിട്ടിയില്ല.. നീ പിന്നെ അതിനു പരാതി പോലും പറഞ്ഞില്ലല്ലോ ”

“ഏട്ടൻ തിരക്കായ കൊണ്ടന്നു മനസിലായി.. അതാ പിന്നെ പരാതി പറയാത്തെ ”

“പിന്നെ രാത്രി ഇവിടെ ആണുങ്ങളെ നീ വിളിച്ചു വരുത്തിയത് എന്തിനാ ” ഞാൻ പെട്ടന്ന് അത് ചോദിക്കുമ്പോൾ ദേഷ്യത്തിൽ എന്റെ ചുണ്ട് വിറച്ചു…

രേവതി ചാടി എണീറ്റു.. “നിങ്ങൾ എന്താ പറഞ്ഞത്.. ആണുങ്ങളെ വിളിച്ചു വരുത്തിയെന്നോ.. വേണ്ടാധീനം പറഞ്ഞ കെട്ടിയോൻ ആണെന്ന് ഞാൻ നോക്കില്ല ”

“തെളിവ് ഉള്ള കൊണ്ടാണ് ചോദിച്ചത്.. രാത്രി ബൈക്കിൽ ഇവിടെ ഓരോരുത്തന്മാർ വന്നത് അപ്പുറെ ഉള്ള CC TV തള്ള കണ്ടത് നീ അറിഞ്ഞില്ലല്ലേ… ”

ആ ചോദ്യത്തിനുള്ള ഉത്തരം പറന്നു വന്ന അവളുടെ മൊബൈൽ ആണ് ആദ്യം തന്നത്.. മൊബൈൽ പൊട്ടി തറയിൽ വീണു.. നെറ്റിയിൽ നെല്ലിക്ക വലുപ്പത്തിൽ ഒരു മുഴയും..

” എടാ പട്ടി… നീ എന്താ എന്നെ പറ്റി വിചാരിച്ചത്.. നീ ഇല്ലാത്തപ്പോൾ രാത്രി Swiggy order ചെയ്ത് ഞാൻ ഫുഡ്‌ വരുത്തുന്നത് ആ തള്ള കണ്ടതാ.. അത് അവര് പറഞ്ഞപ്പോളേക്കും എനിക്ക് ജാരൻ ആയല്ലേ.. ഇനി നിന്നെ പോലെ ഒരു സംശയ രോഗിയുടെ കൂടെ ഞാൻ ജീവിക്കില്ല.. നാളെ തന്നെ ഞാൻ എന്റെ വീട്ടിൽ പോവാ ”

ഒറ്റ നിമിഷത്തിൽ എന്റെ തലയിൽ നിന്ന് കിളി പോയി.. അടുത്ത സെക്കന്റ്‌ ഞാൻ ക്ഷമ പറഞ്ഞു.. അവസാനം കാലു വരെ പിടിക്കേണ്ടി വന്നു..

കാലത്ത് എണിച്ചപ്പോൾ മോളു വന്നു ചോദിച്ചു “എന്താ അച്ഛന്റെ നെറ്റിയിൽ ബോൾ എന്ന് ”
അടുക്കളയിൽ നിന്ന് അപ്പൊ തന്നെ റിപ്ലൈ വന്നു ” നിന്റെ അച്ഛന്റെ തലയിൽ CC TV വീണതാണെന്നു ”
=====================
എല്ലാ ഭാര്യമാരും ഭർത്താവ് ഇല്ലാത്തപ്പോൾ പരപുരുഷനെ സ്വീകരിച്ചു വീട്ടിൽ കയറ്റുന്നവർ അല്ല..

Nanda Krishna
4.8/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!