Skip to content

ഒരു വട്ടം കൂടി

ഒരു വട്ടം കൂടി

രാത്രിയുടെ ശീതക്കാറ്റിന്റെ മൂർച്ഛയേറി വരുന്നത് രവി അറിയുന്നുണ്ടായിരുന്നു.
മുറിയുടെ ധിക്കറിയാത്ത ചുമരിനോട് ചേർന്ന് ഒരാൾക്ക് എത്താവുന്നതിനും ഉയരത്തിൽ ഉള്ള ചെറിയ ഒരു ജാലകം അതിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആ മുറിയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.വിവസ്ത്രനാക്കപ്പെട്ട
നിലയിൽ താഴെ കിടന്നിരുന്ന രവി ഇടയ്ക്കിടെ ജാലകത്തിലേക്കു നോക്കി കൊണ്ടിരുന്നു.ഒന്ന് കയറി ഇരിക്കാൻ ഒരു മരപ്പലക പോയിട്ട് ഒരു കടലാസ്സ് കഷ്ണം പോലും ആ മുറിയിൽ
രവിക്കുണ്ടായിരുന്നില്ല.അരിച്ചിറങ്ങുന്ന തണുപ്പ് രവിയുടെ ശരീരത്തിന്റെ ഓരോ
സുഷിരങ്ങളിലും പടർന്നു കയറി മരവിച്ച അവസ്ഥയിലേക്കെത്തപ്പെട്ടിരുന്നു,എങ്കിലും പാതി ചത്ത ആ കണ്ണുകളിൽ പ്രതീക്ഷയുടെ നാളം അപ്പോഴും കെട്ടടങ്ങിരുന്നില്ല.കരിന്തിരി കത്തി അണയാൻ പോകുന്നത് പോലെ അത് ആടി ആടി നിന്നു.ജാലകത്തിലൂടെ
അകത്തേക്ക് പടർന്നിറങ്ങിയ നേരിയ വെളിച്ചം മുറിയിലെ കറുത്ത ചുവരുകളിൽ തട്ടി പ്രകാശിക്കാൻ തക്കമുള്ളതായിരുന്നില്ല, എങ്കിലും കാർമേഘങ്ങൾക്കിടയിലൂടെ
തുളച്ചിറങ്ങി വരുന്ന സൂര്യപ്രകാശം പോലെ കാണപ്പെട്ടു .ആ മങ്ങിയ വെളിച്ചത്തിൽ
ചെറുപ്രാണികൾ പറന്നു നടക്കുന്നത് കാണാമായിരുന്നു .രവി തൻറെ ശരീരം അനക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ ശാരീരിക പീഡനം അയാളെ
മൃതപ്രാണൻ ആക്കിയിട്ടുണ്ട് .നാഭിയിൽ കിട്ടിയ ശക്തിയേറിയ ചവുട്ടിൽ തെറിച്ച മൂത്രം ആ മുറിയിൽ തളം കെട്ടികിടക്കുന്നുണ്ട്. ഇന്നലത്തെ മർദ്ദനത്തിൽ തോളിൽ നിന്നും
വേർപെട്ട നിൽക്കുന്ന കയ്യുകളിൽ ഉണ്ടാവുന്ന ചെറിയ അനക്കം പോലും അയാൾക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ,താടിയെല്ല് പൊട്ടിതകർന്നിരുന്നു ,പല്ലിന്റെ ഇടയിൽ
നാക്ക് കൂട്ടിവച്ചു ഇടിച്ചത് മൂലം അത് മുറിഞ്ഞു തൂങ്ങിയിരുന്നു.കാലുകളിലെ നഖം ബൂട്ടിന്റെ ശക്തിയേറിയ ചവിട്ടു കൊണ്ട് പറിഞ്ഞു താഴെ വീണു കിടപ്പുണ്ട് .വോക്കൽ കോഡ് പൊട്ടിയത് മൂലം ഒന്നലറിക്കരയാൻ പോലും ആവാതെ അയാൾ ഞെരുങ്ങികൊണ്ടിരുന്നു.പാതിയടഞ്ഞ കണ്ണുകൾ രക്തം കട്ടപിടിച്ചു നീലിച്ചിരുന്നു.രണ്ടു ചെവിയും പൊത്തി അടിച്ചത് കാരണം ചെവിയിൽ നിന്നും ചോര ഒഴുകിയ ചോര കവിളിൽ
കട്ടപിടിച്ചിട്ടുണ്ട്.ഒരു മുടിയിഴപോലും അനക്കാൻ സാധിക്കില്ല,അതിൽ നിന്നുണ്ടാവുന്ന വേദന പോലും സഹിക്കാൻ പറ്റില്ല എന്നയാൾ അറിയാൻതുടങ്ങിയിരുന്നു.

“ദൈവമേ ഒരു വട്ടം കൂടി എനിക്കെന്റെ അമ്മയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ”

“ഒരു വട്ടം കൂടി എന്റെ മോനെ മടിയിലിരുത്തി കൊഞ്ചിക്കാൻ കഴിഞ്ഞെങ്കിൽ”

“എന്റെ ഭാര്യയെ മാറോടു ചേർത്ത് നെറുകയിൽ അവസാനമായി ഒരു വട്ടം കൂടി ചുംബിക്കാൻ കഴിഞ്ഞെങ്കിൽ”.

മെല്ലെ അയാൾ നിരങ്ങി നീങ്ങാൻ ശ്രമിച്ചു,പെട്ടെന്ന് വന്ന ഓക്കാനത്തിൽ പുറത്തേക്കു വന്നത് ചോരയും പിന്നെ മിനിങ്ങാന്നു കഴിച്ച ഭക്ഷണം ആയിരുന്നു.

“അതെ അതായിരുന്നു അവസാനത്തെ അത്താഴം  ,ന്റെ മോന്റെ പിറന്നാൾ സദ്യ.”

കഴിച്ചു തീരുംമുമ്പേ തന്നെ പോലീസ് വീട്ടിൽ എത്തിയിരുന്നു.ആ രാത്രി അമ്മയുടേയും മോന്റെയും ഭാര്യയുടെയും മുന്നിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഏതോ ഒരു കാട്ടിൽ ഈ മുറിയിൽ രണ്ടുദിവസമായി ജീവന് വേണ്ടി കിടന്നു പിടഞ്ഞത് എന്തിനായിരുന്നു.ഒരു
സാധാരണകാരൻ ഒരു സെക്യൂരിറ്റി ജോലിക്കാരൻ,ഒരു വണ്ടിയുടെ പാർക്കിംഗ് ആയി ബന്ധപെട്ടു തുടങ്ങിയ തർക്കം.ഒരാഴ്ച മുന്നേ നടന്ന സംഭവത്തിൽ നാല് ദിവസം
കഴിഞ്ഞപ്പോൾ എനിക്കയാളെ തല്ലേണ്ടി വന്നു,സ്വന്തം കുടുംബത്തിന്റെ സ്വകാര്യതയിലേക്കു ,ആവരുടെ സുരക്ഷക്ക് ഭീഷണി ആയി ഒരാൾ വന്നാൽ വേറെന്തു ചെയ്യും ?.ഞാനും അതെ
ചെയ്തോളു പക്ഷെ !

പണത്തിനു മുകളിൽ എന്ത് സത്യം? എന്ത് നീതി? “.

മുറിയിൽ ആരുടെയോ കാൽപ്പെരുമാറ്റം പോലെ ആരോ വന്നിട്ടുണ്ട് .ഇനിയും തല്ലല്ലേ എന്ന കാലുപിടിച്ചു കരയണം എന്നുണ്ടായിരുന്നു ,ഒരു സാധാരണ മനുഷ്യജീവന് താങ്ങാവുന്നതിലും എത്രെയോ രണ്ടുദിവസം ആയി
അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഇത്രെയേറെ ക്ഷതങ്ങൾ ഏറ്റിട്ടും എന്റെ ഓർമ്മയെ
മായ്ചുകളയാൻ ഇതുവരെ കിട്ടിയ ഒരു അടിക്കും കഴിഞ്ഞില്ലല്ലോ.എന്റെ
ശരീരത്തിന്റെ വേദനയേക്കാൾ എത്രെയോ വലുതായിരിക്കുന്നു ഇപ്പോൾ അത്.

“ന്റെ അമ്മ ,ന്റെ ഭാര്യ, ന്റെ മോൻ”.

“ദൈവമേ എന്നിൽ നിന്നും അവരുടെ ഓർമ്മകൾ ഒന്ന് മായ്ച്ചു തരുമോ ,പക്ഷെ എന്നെ മരണത്തിനു കൊടുക്കാതെ .ഒരു ജീവച്ഛവമായിട്ടെങ്കിലും അവരുടെ കൂടെ
ഇരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്റെ ഓർമ്മയിൽ അവരില്ലെങ്കിൽ കൂടി “.

മുറിയിൽ അവ്യെക്തമായി ആരൊക്കയോ സംസാരിക്കുന്നത് കേൾക്കാം.ആരോ തന്റെ ശരീരത്തിൽ കുത്തി  ജീവനുണ്ടൊന്നു എന്ന് നോക്കുന്നുണ്ടയിരുന്നു.ഓരോ തവണയും ആ കുത്തൽ നോക്കൽ ശരീരത്തിനെ  തകർത്തു കളയുന്ന വേദനയാണ് നൽകിയത്.ചെവിയുടെ അരികിൽ വന്നു ആരോ പറയുന്നത് കേട്ടു.

“സർ നാളെ നേരം വെളുപ്പിക്കില്ല

അതിനു  വേറാരൊ മറുപടി പറയുന്നത് കേട്ടു

“ചത്തു കഴിയുമ്പോൾ കരടി ഉള്ളടത്തു കൊണ്ട് ഇട്ടേക്കു ഏകദേശം കരടി ആക്രമിക്കുന്ന രീതിയിലാണ് ഞാൻ പെരുമാറിയത്

“അല്ല ഇവന്റെ വീട്ടുകാരുടെ കാര്യം എന്തായി മൂന്നും വിഷം കഴിച്ചെന്നു കേട്ടല്ലോ

“ആ ഇവന്റെ തള്ളേം ഇവന്റെ കൊച്ചിന്റെ തള്ളേം ചത്തു മോൻ രക്ഷപെട്ടു

“ആ കുട്ടീടെ കാര്യം കഷ്ടം തന്നെ

“ങ്ങാ നാളെ ഏതേലും ഒരുത്തൻ വരും ബന്ധു ആണെന്ന് പറഞ്ഞു അവന്റെ വീട്ടിൽ ഇതുപോലെ ചവിട്ടും അടിയും കൊണ്ട് അതു അങ്ങ് ജീവിച്ചു പൊക്കോളും.”

ഒന്ന് ഞെരുങ്ങാൻ പോലുമാവാതെ കണ്ണീർവാർത്തു അയാൾ തന്റെ ശ്വാസതാളം താഴോട്ട് പോകുന്നത് അയാൾ അറിഞ്ഞു ചതഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ കൃഷ്ണമണികൾ മിഴിച്ചു നിന്നു .

“ദൈവമേ ന്റെ മോനെ നീ ക… കാ…ത്ത്…“.

നാളെ ഒരു പക്ഷെ പത്രത്താളുകളിൽ ഈ കുടുംബം നിറയുമായിരിക്കും. ദിവസങ്ങൾ ചെല്ലുമ്പോൾ സഹതാപം ഒരു തരം പ്രഹസനം ആകും.നാളെ രാഷ്ട്രീയകാർക്കിതു ഒരു പൊറാട്ടു നാടകം കളിക്കാനുള്ള ജീവിതം മാത്രമാകും.എത്ര നാൾ ഇത് സമൂഹം കൊണ്ട് നടക്കും അടുത്തൊരു വാർത്ത കിട്ടുന്നത് വരെ പക്ഷെ നാളെ രവിയുടെ മോൻ എവിടെ ആയിരിക്കും?.

A.B📝

—-End—-

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!