Skip to content

ഞാൻ മരിച്ചാലും നിയെന്നെ ഓർമ്മിക്കുമോയെന്ന്….??

amma kathakal

ഒരു ദിവസം എന്റെ അമ്മ എന്നോടു ചോദിച്ചു,

ഞാൻ മരിച്ചാലും
നിയെന്നെ   ഓർമിക്കുമോന്ന് .????

അതൊരു വല്ലാത്ത ചോദ്യമായിരുന്നു,

ഒാർമ്മിക്കും ” എന്നത്
ആർക്കും പറയാവുന്ന ഒരു ഉത്തരമാണ്,

എന്നാൽ എനിക്കറിയാം
എന്റമ്മ ആ ചോദ്യം എന്നോടു ചോദിച്ചത്
വെറും ഒരു ഉത്തരത്തിനു വേണ്ടിയായിരുന്നില്ലായെന്ന്….!

ഞാൻ ഇനി എന്തൊക്കെ പറഞ്ഞാലും,
ഞാൻ പറഞ്ഞത് സത്യമാണ് എന്നു അമ്മക്കു സ്വയം ബോധ്യപ്പെടുമ്പോഴെ സത്യത്തിൽ അതിനുള്ള എന്റെ ഉത്തരം ശരിയാകുന്നുള്ളൂ എന്നും എനിക്കറിയാം…!

അതു കൊണ്ടു തന്നെ അതിനൊരുത്തരം നൽകാൻ എനിക്ക് അപ്പോൾ കഴിഞ്ഞില്ല..,

അമ്മയുടെ മരണശേഷവും
ഞാനമ്മയേ ഒാർമ്മിക്കും അല്ലെങ്കിൽ സ്നേഹിക്കും എന്ന് ഞാനെങ്ങിനെ തെളിയിക്കും ?

പക്ഷെ അതിനൊരുത്തരം നൽകിയേ മതിയാവൂ, ഒരു മകൻ എന്ന നിലയിൽ ഞാനതിനു ബാധ്യസ്ഥനുമാണ്,

എന്നാൽ
ഞാൻ അമ്മക്കു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യും എന്നു പറയാമെങ്കിലും,
ഞാനതു തീർച്ചയായും ചെയ്യും എന്നതിന് എന്തു ഉറപ്പാണുള്ളത് ?
ഞാനത് അമ്മയെ എങ്ങിനെ പറഞ്ഞു വിശ്വസിപ്പിക്കും ?

അതൊരു വല്ലാത്ത കടമ്പയായിരുന്നെങ്കിലും
കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ എന്നെപ്പോലെ അമ്മയും അതെല്ലാം മറന്നു.,

കോളേജിൽ ചേർന്നതോടെ മനസ്സു മുഴുവൻ അവിടുത്തെ കാര്യങ്ങളുമായി ഇഴുകിച്ചേർന്നു,

കോളേജിൽ വെച്ചാണ് സമീറയേ
ഞാൻ കാണുന്നത് മനസിൽ പ്രണയം ജനിച്ചതോടെ പിന്നെ ഹൃദയത്തിൽ സമീറ മാത്രമായി..,

പ്രണയം അതിന്റെ എല്ലാ രസങ്ങളെയും തഴുകിതലോടി ജീവിതം ഏറ്റവും മനോഹരമായി കടന്നു പോകവേയാണ് ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിൽ പിടിക്കുന്നത്,

അതോടെ അവൾ വീട്ടുതടങ്കലിലായി, ജീവിതത്തിലെ വലിയൊരു പരീക്ഷണക്കാലമായിരുന്നു അത്, അവളെ ഒന്നു കാണാനോ സംസാരിക്കാനോ മറ്റെതെങ്കിലും വിധത്തിൽ ബന്ധപ്പെടാനോ കഴിയാതിരുന്ന കാലം,
ഒരോ ദിനവും ഒരോ യുഗങ്ങൾ പോലെ കടന്നു പോയി കൊണ്ടിരുന്നു,

അവളെ വീട്ടുക്കാരുടെ കണ്ണുവെട്ടിച്ച് അവളെ ഒന്നു പുറത്തിറക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വീട്ടുക്കാർ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നതു കൊണ്ട് ഒന്നും ഫലവത്തായില്ല,

അങ്ങിനെയിരിക്കെ കുറെ കാത്തിരിപ്പിനൊടുവിൽ അവളുടെ നാട്ടിലെ ഉത്സവത്തിന്റെ അന്ന് യാദൃശ്ചികമായി തുറന്നു കിട്ടിയ ഒരവസരത്തിൽ ഞാനവളെയും കൊണ്ടങ്ങു മുങ്ങി….!

പിന്നെ നാട്ടിൽ പൊങ്ങിയത് അവളുടെ കഴുത്തിൽ താലി കെട്ടി ഇരുപതു ദിവസത്തിനു ശേഷമായിരുന്നു,
അവൾ എന്നോടൊത്ത് അടിയുറച്ചു നിന്നതോടെ മല പോലെ വന്നതെല്ലാം മഞ്ഞു പോലെ ഉരുകി അവസാനിച്ചു….!

കുറച്ചുക്കാലം
അങ്ങിനെ കടന്നു പോയി
വിവാഹം കഴിഞ്ഞതോടെ പഠിപ്പെല്ലാം അവസാനിപ്പിച്ച് പിടിച്ചു നിൽക്കാനായി ഒരു താൽക്കാലിക ജോലി നേടി ജീവിതം പതുക്കെ മുന്നോട്ടു കൊണ്ടു പോയി അതിനിടയിൽ പെട്ടന്നായിരുന്നു

അച്ഛന്റെ മരണം…!

അതൊരു ഷോക്കായിരുന്നു,
അതിൽ നിന്നു ഒന്നു കര കയറാൻ ഏറെ സമയമെടുത്തു,

അമ്മയുടെ അവസ്ഥയും അങ്ങിനെ തന്നെയായിരുന്നു ജീവിതത്തിന്റെ വലിയൊരു ഭാഗം കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതെയാവുമ്പോൾ ഉണ്ടാകുന്ന ആ ശ്യൂന്യത,

അത്
ആ ഇണക്കു മാത്രമേ മനസിലാവൂ..,

ഇനിയുള്ള ജീവിതം ഒറ്റക്കു തുഴയണമെന്നു മനസിലായതോടെ
വെയിലോ, മഴയോ, പകലോ, രാത്രിയോ എന്നൊന്നും നോക്കാതെയുള്ള ഒരു ഒാട്ടമായിരുന്നു പിന്നീടങ്ങോട്ട് അതിനിടയിലെ വലിയൊരു മാറ്റം,

എപ്പോഴും അച്ഛാനു വിളിക്കാൻ ഒരു പെൺകുഞ്ഞുണ്ടായി എന്നതാണ്..,

അവൾ കൂടി വളരാൻ തുടങ്ങിയതോടെ ഞാൻ വീണ്ടും തിരക്കുകളുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ടു..,

എന്നാൽ മോളുടെ മൂന്നാം പിറന്നാളിന്റെ അന്ന് രാത്രി അവളെന്നോട് ചോദിച്ചു.,

അച്ഛന് ഏറ്റവും ഇഷ്ടം
എന്നെയാണോ… ?
അതോ
അമ്മയേയാണോ എന്ന്… ?

അന്നേരമാണ് ഞാനെന്റമ്മയുടെ
ആ പഴയ ചോദ്യം പിന്നെയും ഒാർമ്മിച്ചത്,

അപ്പോൾ തന്നെ ഞാൻ അവിടുന്നിറങ്ങി നേരേ അമ്മയുടെ മുറിയുടെ വാതിൽക്കൽ ചെന്നു അമ്മ ഉറങ്ങിയിരുന്നില്ല, ഞാനമ്മയുടെ അടുത്തേക്ക് ചെന്നതും എന്നെ കണ്ട് അമ്മ ചോദിച്ചു,

എന്താ ഉറങ്ങുന്നില്ലെ..?

ഞാനമ്മയുടെ അടുത്തു ചെന്നിരുന്നു,
അതു കണ്ടതും വീണ്ടും അമ്മയെന്നോടു ചോദിച്ചു.,

എന്താടാ…?
എന്തു പറ്റി…?

ഞാനമ്മയോട് പറഞ്ഞു,

മോള് ഇന്നെന്നോടു ചോദിച്ചു,
എനിക്ക് അവളെയാണോ ?
അവളുടെ അമ്മയേ ആണോ കൂടുതൽ ഇഷ്ടമെന്ന് ?

അപ്പോഴാണ് കുറെക്കാലം മുന്നേ
അമ്മ എന്നോടു ചോദിച്ച ആ ചോദ്യമെനിക്ക് ഒാർമ്മ വന്നത്,
എന്നാൽ, ഇന്നു വരെ അതിനൊരു ഉത്തരം തരാൻ എനിക്കു സാധിച്ചിട്ടില്ല,

എന്നാൽ എനിക്കറിയാം
ഞാനമ്മയെ എക്കാലവും ഒാർമ്മിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്…!

പക്ഷെ അങ്ങിനെയെല്ലാം
ഞാൻ തീർച്ചയായും ചെയ്യുമെന്ന് അമ്മയുടെ മുന്നിൽ തെളിയിക്കുവാൻ മാത്രം എനിക്കു ഒരിക്കലും കഴിയുകയില്ല.,

അങ്ങിനെ ചെയ്യും എന്നു പറയാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളു എന്നു പറയാനുമാണ് ഞാനിപ്പോൾ വന്നത്…!!

ഞാനതു പറഞ്ഞതും അമ്മ പറഞ്ഞു,

ആരു പറഞ്ഞു നിനക്കതു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്….?

നീയത് എന്നോ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു….!

അമ്മയതു പറഞ്ഞതും
ഞാനൊന്നു ഞെട്ടി…!

തെളിയിക്കുകയോ.. ?
അതെങ്ങനെ..?
എനിക്കൊന്നും മനസിലായില്ല….!

എന്റെ മുഖവും നോട്ടവും ഭാവങ്ങളും കണ്ടപ്പോൾ അമ്മക്കു മനസിലായി അമ്മ പറഞ്ഞതൊന്നും എനിക്കു വേണ്ട പോലെ മനസിലായിട്ടില്ലെന്ന്,

തുടർന്ന് അമ്മ തന്നെ അതു വിശദ്ധീകരിച്ചു തന്നു.,

അമ്മ പറഞ്ഞു.,

ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടും നീ നിന്നെ സ്നേഹിച്ച പെണ്ണിനെ കൈവിട്ടില്ല,
ക്ഷമയോടെ കാത്തിരുന്ന് നീയവളെ സ്വന്തമാക്കി….!

അതുപ്പോലെ
നിന്റെ അച്ഛൻ മരിച്ചപ്പോൾ
ആദ്യമൊന്നു ഭയപ്പെട്ട നീ പെട്ടന്നു തന്നെ ജീവിതത്തിലേക്കു തിരിച്ചു വന്നു,

എങ്കിലും
അവിടെ ജീവിതഭാരം ഒറ്റക്കു തലയിലേറിയതോടെ നീ ചുറ്റുമുള്ളതെല്ലാം മറക്കുമെന്നും
നിന്റെ സ്വന്തം കാര്യവും സ്വന്തം കുടുംബപ്രശ്നങ്ങളും മാത്രം നോക്കി ഒതുങ്ങി പോകുമെന്ന് ഞാൻ കരുതി,

എന്നാൽ നീയെന്നെ അത്ഭുതപ്പെടുത്തി കൊണ്ട് നീ നിന്റെ അച്ഛനെ കൂടുതലായി സ്നേഹിക്കുകയും നിന്റെ ജീവിതത്തോട് നിന്റച്ഛനെ കൂടുതലായി അടുപ്പിക്കുകയും ചെയ്യുന്നതാണു ഞാൻ കണ്ടത്.,

അച്ഛനെ മൺമറഞ്ഞു പോയ ഒരാളായി കാണാതെ അച്ഛനെപ്പോഴും നിന്റെ കൂടെയുണ്ടെന്നു കരുതി ഒരോ നാളും
നീ ജീവിക്കാൻ തുടങ്ങി.,

അതിനായി ആദ്യം തന്നെ അച്ഛന്റെ വലിയൊരു ഫോട്ടോ കൊണ്ടു വന്ന് അതു നീ ടിവി കാണാനും ന്യൂസ്സ്പെയ്പ്പർ വായിക്കാനും ഇരിക്കുന്നതിനു മുന്നിലെ ചുമരിൽ നിനക്ക് എപ്പോഴും കാണാനാവും വിധം തൂക്കിയിടുകയും,

പലപ്പോഴും പല ചിന്തകൾക്കും സ്വയം ഉത്തരം കണ്ടെത്തുന്ന നിമിഷം അച്ഛന്റെ ആ ഫോട്ടോയിലെക്ക് നോക്കി നീ പുഞ്ചിരിക്കാനും
തുടങ്ങിയതോടെ എനിക്കൊരു കാര്യം മനസിലായി,

ഏതു വലിയ പ്രയാസങ്ങൾക്കും പരിഹാരമായി നീ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നത് അദൃശ്യനായ ആ മനുഷ്യനെ തന്നെയാണെന്ന്….!

കൂടാതെ അന്നു തൊട്ട്
ഇക്കാലമത്രയും ജോലിക്കു പുറത്തു പോകും മുന്നേ ആ ഫോട്ടോയിൽ തൊട്ട് നെഞ്ചിൽ കൈവെച്ച് ഇറങ്ങി പോകുന്നതും കാണാൻ തുടങ്ങിയതോടെ തന്നെ എന്റെ മനസിൽ ആ ചോദ്യത്തിനുള്ള ഉത്തരങ്ങൾ പിറന്നു കഴിഞ്ഞിരുന്നു..,

ഇപ്പോൾ എനിക്കറിയാം നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അച്ഛനടുത്തായി ഞാനും സ്ഥാനം പിടിക്കുമെന്നും നിന്റെ വിരലുകൾ എന്റെ ഒാർമ്മകൾ പേറി ഇതുപ്പോലെ ദിനവും എന്നെയും തലോടി കടന്നു പോകുമെന്നും…!!

അതു കേട്ടതും കണ്ണു നിറഞ്ഞു കൊണ്ടു ഞാനമ്മയോടു പറഞ്ഞു.,

എന്റെയുള്ളിലെ സ്നേഹവും കരുണയും എല്ലാം തന്നെ എന്നെ ഗർഭം ധരിച്ച ഈ അമ്മയിൽ നിന്നു എനിക്കു ദാനമായി കിട്ടിയതാണെന്ന്…..!

ഞാനതു പറഞ്ഞു തീർന്നതും,
എന്റെ കവിളിൽ തൊട്ടു കൊണ്ട് അമ്മ പറഞ്ഞു,

എനിക്ക് ഉമ്മവെച്ചു മതിയാവാത്ത കവിൾത്തടങ്ങൾ അതെന്നും നിന്റെതാണ്”

അതു കേട്ടതും,

ഞാനെന്റെ അമ്മയുടെ ഇരുകവിളിലും മാറി മാറി ചുംബിച്ചു…!!!!

.
#Pratheesh

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!