Skip to content

ആദ്യരാത്രി എനിക്കു വല്ലാത്ത ടെൻഷൻ ആയി

ആദ്യരാത്രി കഥകൾ

ഞാൻ സമാധാനത്തോടെ നടക്കുന്ന കണ്ടിട്ട് അസൂയ തോന്നിയിട്ടാവണം വീട്ടുകാർ എല്ലാവരും ചേർന്നെന്നെ പെണ്ണുകെട്ടിച്ചു……
പെണ്ണുകാണാൽ ചടങ്ങും വിവാഹവും എല്ലാം പെട്ടെന്ന് തന്നെ നടന്നത് കൊണ്ടു പെണ്ണിനോട് മര്യാദക്ക് ഒന്നും മിണ്ടാൻ ആയിട്ടില്ല………
പരസ്പരം പരിചയം ഇല്ലാത്തതു കൊണ്ടു തന്നെ ആദ്യരാത്രി എനിക്കു വല്ലാത്ത ടെൻഷൻ ആയി……. വടക്കു നോക്കി യന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥയായി എനിക്കു……… എങ്ങനെ സംസാരിച്ചു തുടങ്ങണം….. എന്തു സംസാരിച്ചു തുടങ്ങണം എന്നൊന്നും ഒരെത്തും പിടിയും കിട്ടുന്നില്ല………..
ജനലരികിൽ നിലാവും കണ്ടു തണുത്ത കാറ്റും കൊണ്ടു നിന്നാൽ കവി ഭാവന ഉണരും എന്നു കേട്ടിട്ടുണ്ട്……..
അതൊന്നു പരീക്ഷിച്ചു നോക്കാൻ ജന്നൽ തുറന്നപ്പോൾ മഴക്കാർ ഉള്ളതു കൊണ്ട് നിലാവെട്ടം പോയിട്ട് ഒരു നക്ഷത്രത്തെ പോലും കണ്ടില്ല…..
അങ്ങനെ അതും ചീറ്റി……. ഇനി എന്തു ചെയ്യും എന്നു ആലോചിച്ചു ഇരിക്കെ കൂട്ടുകാരുടെ കോൺഫറൻസ് കോൾ വന്നത് ……..
അളിയോ ആക്രാന്തം കാട്ടല്ലേ…… എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ചോദിച്ചാൽ മതി പറഞ്ഞു തരാം……..
നീയൊക്കെ വെച്ചിട്ട് പോയെ ഈ കാര്യത്തിൽ എനിക്കു ഒരുത്തന്റെയും ഉപദേശം വേണ്ട……….
ഒക്കെ അളിയാ ഓൾ ദി ബെസ്റ്റ് എന്നും പറഞ്ഞവർ കോൾ കട്ട് ചെയ്തതും അവൾ കയറി വന്നു……..
ഞങ്ങൾ രണ്ടു പേരും പരസ്പരം ഒന്നു നോക്കി പുഞ്ചിരിച്ചു……….. അൽപ്പനേരത്തെ മൗനത്തിനു ശേഷം ഞാൻ എന്നെക്കുറിച്ചു സംസാരിച്ചു തുടങ്ങി…..
എന്റെ പ്രണയങ്ങളുടെ കെട്ടങ്ങു അഴിച്ചു വിട്ടു……. അവളോട് എല്ലാം തുറന്നു പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ മനസ്സിൽ ഉരുണ്ടു കയറിയ കാർമേഘം മഴയായി പെയ്തു തോർന്ന പോലെ ഒരു ആശ്വാസം കിട്ടി മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ…………………. എല്ലാം പുഞ്ചിരിയോടെ അവൾ കേട്ടിരുന്നു….
പക്ഷേ ഞാൻ അറിഞ്ഞില്ല ആ മഴയുടെ കൂടെയുള്ള ഇടിയും മിന്നലും കാറ്റും ഒക്കെ പിന്നീടുള്ള ജീവിതത്തിൽ ഉണ്ടാവുമെന്ന്…………..
അവൾക്കിപ്പോൾ എന്നെ നല്ല വിശ്വാസമാണ്……. വിശ്വാസകൂടുതൽ കൊണ്ടാവും എന്റെ ഫോൺ ഇടക്കിടെ ചെക്ക് ചെയ്യുന്നത് കാണാം…….. ഫേസ്ബുക്കിൽ എങ്ങാനും ഏതെങ്കിലും പെൺകുട്ടിയുടെ റിക്വസ്റ്റ് വന്നാൽ പിന്നെ എന്റെ അന്നത്തെ ദിവസം പോക്കാണ്………. രണ്ടായി വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചാലോ എന്നുവരെ തോന്നി പോവും…. പിന്നെ ഞാൻ അങ്ങു ക്ഷെമിക്കും കാരണം അവൾക്ക് കരാട്ടെ അറിയാം………
എന്തൊക്കെ പറഞ്ഞാലും ഇത്തിരി സംശയരോഗം ഉണ്ടെന്നേ ഉള്ളൂ ആളു വെറും പാവമാണ്…….
എന്തായാലും വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ സമാധാനപരമായി ജീവിതം മുന്നോട്ട് പോവുമ്പോൾ ആണ് അതു സംഭവിച്ചത്……..
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കാണുന്നത് ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്ന എന്റെ ഭാര്യയെ……. അവളുടെ കൈയിൽ എന്റെ ഫോണും……. രാവിലെ പോവുന്ന തിരക്കിൽ ഫോൺ എടുക്കാൻ ഞാൻ മറന്നിരുന്നു…… കോപ്പ് ഇനി എന്തു പൊല്ലാപ്പ് ആണോ ആവോ………
എന്താടി എന്തുപറ്റി മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്…….
നിങ്ങൾ എന്നെ ചതിക്കുവാണല്ലേ നിങ്ങളുടെ മറ്റവളുമാരുമായി നിങ്ങൾക്ക് ഇപ്പോളും കോൺടാക്ട് ഉണ്ടല്ലേ………
ചതിച്ചെന്നോ നീ എന്തൊക്കെയാടി പറയുന്നത്….. എനികൊരുത്തിയുമായിട്ടു ഒരു ബന്ധവുമില്ല……. ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയാതെ………..
എന്നെ പറ്റിക്കാൻ നോക്കണ്ട ദേ നിങ്ങളുടെ വാട്സ്ആപ്പ് നോക്ക് ഒരുത്തിക്കു നിങ്ങളുടെ റിപ്ലൈ കിട്ടാഞ്ഞിട്ട് കുരു പൊട്ടി നിൽപ്പുണ്ട് പോയി റിപ്ലൈ ഉണ്ടാക്കെന്നും പറഞ്ഞവൾ എന്റെ കൈയിൽ ഫോൺ തന്നു………
വാട്സ്ആപ്പ് ഓപ്പൺ ചെയ്തപ്പോൾ ഒരു നമ്പറിൽ നിന്നും എനിക്കു മെസ്സേജ് വന്നിട്ടുണ്ട് ഡിപി നോക്കിയപ്പോൾ ഒരു കിടിലൻ പെണ്ണ് ……
പക്ഷേ ഇതു ഏതവൾ ആണെന്ന് മാത്രം മനസ്സിലായില്ല…….
ഓ നിങ്ങൾ അവളുടെ ഫോട്ടോ കണ്ടു ആസ്വദിക്കുവാണോ……..
സത്യം പറ മനുഷ്യാ ഏതവൾ ആണ് ഇതു…… നിങ്ങളോട് ഇത്ര കൊഞ്ചി മെസ്സേജ് അയക്കാൻ മാത്രം എന്താ നിങ്ങൾ തമ്മിൽ……..
ഡി അമ്മയാണേൽ സത്യം എനിക്കു അവളെ അറിഞ്ഞുകൂടാ……
നിങ്ങൾ കൂടുതൽ സത്യം ഒന്നും ഇടേണ്ട എനിക്കറിയാം നിങ്ങൾ എന്നെ ചതിക്കുവാണ് ……. ഇനി ഒരു നിമിഷം പോലും നിങ്ങളുടെ കൂടെ ഞാൻ ജീവിക്കില്ല എന്നും പറഞ്ഞവൾ കൈയിൽ കിട്ടിയതൊക്കെ വെച്ചെനിക്കിട്ട് എറിഞ്ഞു….. അവൾക്കു നല്ല ഉന്നം ഉള്ളതു കൊണ്ടു ഒറ്റ ഏറും മിസ്സ് ആയില്ല എല്ലാം എനിക്കിട്ട് കിട്ടി………..
ഡി സത്യമായും എനിക്കവളെ അറിയില്ല ഒന്നു നിർത്തു….. ഞാൻ അവളെ വിളിക്കാം….. എനിക്കും അറിയണം ഇതേതു പിശാച് ആണെന്ന്………
ഞാൻ സ്പീക്കറിൽ ഇട്ടു ആ നമ്പറിലേക്കു വിളിച്ചു……..
ഹലോ ഇതാരാ….. എനിക്കു വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു…
… എനിക്കു ആളെ മനസ്സിലായില്ല……
ഡാ ഞാനാടാ ശ്രീദേവി……
ശ്രീദേവിയോ ഏതു ശ്രീദേവി…….
ഹലോ ഇതു രാജീവ് അല്ലേ…….
“അല്ല ജിത്തുവാണ്…..
അയ്യോ സോറി ചേട്ടാ എന്റെ കൂടെ പഠിച്ച രാജീവ് ആണെന്ന് വെച്ച് ഒന്നു കളിപ്പിക്കാമെന്നു കരുതിയ അങ്ങനെ മെസ്സേജ് അയച്ചത്………… രാജീവിന്റെ നമ്പർ ആണെന്ന് പറഞ്ഞു എന്റെ ഫ്രണ്ട് തന്നതാണ് ഈ നമ്പർ………..
നമ്പർ മാറിപോയതാവും…… റിയലി സോറി ചേട്ടാ…….
എന്റെ പൊന്നു പെങ്ങളെ ഇനിയെങ്കിലും നമ്പർ കിട്ടിയാൽ ഈ പണി കാണിക്കാതെ വിളിക്കാൻ നോക്ക്…… ഇയാളുടെ മെസ്സേജ് കാരണം കലങ്ങിയത് എന്റെ കുടുംബം ആണ്……..
അതു കേട്ടതും അവൾ ഫോൺ കട്ട് ആക്കി……..
അതുവരെ കലിതുള്ളി നിന്ന എന്റെ ഭാര്യയുടെ മുഖത്തപ്പോൾ ഒരു ചമ്മൽ പടർന്നു………
ഡി പുല്ലേ നിന്റെ ഒടുക്കത്തെ ഒരു സംശയം കാരണം മനുഷ്യന് സമാധാനം ഇല്ല……. ഇപ്പോൾ നിന്റെ ഡൌട്ട് മാറിയോ…….
ഒന്നു ക്ഷെമിക്കന്റെ ഇച്ചായാ എനിക്കെന്റെ ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല അതുകൊണ്ട് കുറച്ചു സെൽഫിഷ് ആവുന്നതാണ്……
ഉവ്വ ഇങ്ങനെ പോയാൽ ഞാൻ അധികം നാൾ ജീവിച്ചിരിക്കില്ല നിന്റെ ഏറു കൊണ്ടു ചാവും……………
പോട്ടെ ഇച്ചായ സോറി എന്നും പറഞ്ഞവൾ എന്നെ കെട്ടിപിടിച്ചു കവിളത്തൊരു ഉമ്മ തന്നു പിന്നൊരു കടിയും ……..
അതെ ഇച്ചായാ ഇനി അവൾ പറഞ്ഞ രാജീവ് നിങ്ങൾ തന്നെയാണോ……..
“നിന്റെ അച്ഛനാടി രാജീവ്…..
(അതു കേട്ടപ്പോൾ ചിരിച്ചും കൊണ്ടവൾ അടുക്കളയിലേക്കു പോയി….. )
ഇത്തിരി സംശയം ഉണ്ടെങ്കിലും അവളൊരു പാവമാണ്…. എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അവൾ ഇങ്ങനെ എന്നു എനിക്കും അറിയാം ……
പിന്നെ അവളെ കുറ്റം പറയാൻ പറ്റില്ല നിഷ്കളങ്കൻ ആണെന്ന് കാണിക്കാൻ ആദ്യരാത്രിയിൽ തന്നെ സകലതും വിളമ്പി അവളിൽ സംശയം ഉണ്ടാക്കിച്ചതും ഞാൻ ആണല്ലോ…….
എന്തായാലും വെറുതെ ഇനിയും തടി കേടാക്കണ്ടല്ലോ എന്നോർത്തു അന്നത്തോടെ വാട്സ്ആപ്പ് ഞാൻ അൺ ഇൻസ്റ്റാൾ ചെയ്തു…….
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നു കേട്ടിട്ടുണ്ട് പക്ഷേ വാട്സ്ആപ്പും ആരോഗ്യത്തിനു ഹാനികരം എന്നു ഇന്നാണ് മനസ്സിലായത്……
( ✍️സ്നേഹപൂർവ്വം… 💕ശിവ 💕)

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!