Skip to content

കല്യാണത്തലേന്ന്‌

കല്യാണം story

എന്താടി മുഖം വല്ലതിരിക്കുന്നെ പെട്ടന്ന് വല്യമ്മ ചോദിച്ചപ്പോളാണ് ഞാൻ

യാഥാർഥ്യത്തിലേക് തിരിച്ചു വന്നത്((എന്റെ കല്യാണം ആണ് നാളെ ))

ഒന്നുമില്ല വല്യമ്മേ മോള് വല്ലതും കഴിച്ചോ വല്യമ്മ വീണ്ടും ഇല്ല ഞാൻ

കുറച്ചു കഴിഞ് കഴിച്ചോളാം വല്യമ്മ അകത്തെ റൂമിന്ന് എന്റെ ഫോണൊന്ന്

എടുത്ത് തരുമോ അത് കേട്ടതും വല്യമ്മ അകത്തേക്കു പോയി .

ഞങ്ങൾ ഭക്ഷണം കഴിച്ചു വരാം എന്ന കാമറ ചേട്ടൻ പറഞ്ഞു,

ഞാനൊന്ന് മൂളി ഇപ്പോൾ സമയം 9 .30 ആയി വിരുന്നുകാർ

ഒരു വിധം കഴിഞ്ഞു എന്നാലും ഇപ്പോളുംചിലർ വരുന്നുണ്ട് വല്യമ്മ

ഫോണുമായി വന്നു ഞാൻ ഫോൺ എടുത്ത് നിഷയെ വിളിക്കുമ്പോളേക്കും

അമ്മയും അച്ഛനും വന്നു ഡീ നിനക്കിവരെ മനസ്സിലായോ നിന്നെ

ചെറുപ്പത്തിൽ കുറെ എടുത്തു നടന്നതാ ഞാൻ ഫോൺ പെട്ടന്ന്

മറച്ചു പിടിച് ഞാൻ അവരെ നോക്കി ചിരിച്ചു ഒരു അമ്മൂമ്മ ,

എനിക്കവരെ എവിടെയോ കണ്ടപോലെ ഉണ്ട് . മോളെന്താ വല്ലതിരിക്കുന്നെ ,

അവരുടെ കൂടെ വന്ന സ്ത്രീ എന്നോട് ചോദിച്ചു ഒന്നുമില്ല കുറെ സമയം

ആയില്ലേ ഇവിടെ ഇങ്ങനെ നിൽക്കാൻ തുടങ്ങീട് ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു .

എന്ന നമുക്കിനി കഴിച്ചാലോ ‘അമ്മ അച്ഛനോട് ചോദിച്ചു അമ്മേ നിഷ

എവിടെ അവൾ അകത്തെങ്ങാനും ഉണ്ടാകും നീ വാ നമുക് കഴിക്കാം

ഞാൻ അവരുടെ കൂടെ പോയി കഴിച്ചെന്ന് വരുത്തി.ഭക്ഷണം ഇറങ്ങുന്നില്ല .

കഴിക്കുന്നതിനിടയിൽ അമ്മയും അച്ഛനും നാളത്തെ ഓരോ കാര്യങ്ങൾ

പറഞ്ഞോണ്ടിരികാ നീ ആരെയാടി നോക്കുന്നെ നിഷ വന്നോ എന്ന്

നോക്കിയതാ അവളൊക്കെ എപ്പോളോ കഴിച്ചതാ , അച്ഛൻ പറഞ്ഞു

ഞാൻ വേഗം കൈ കഴുകി അവളുടെ അടുത്തേക് പോകുന്നതിനിടയിൽ

കാമറ ചേട്ടൻ പറഞ്ഞു പോകല്ലേ കുറച്ചു പണി കൂടി ഉണ്ട് ഒരു മിനുട് ഞാൻ ഇപ്പോ വരാം

എന്ന പറഞ്ഞ അകത്തേക്കു പോയി ഡീ നിന്നെ ഞാൻ എവിടെയൊക്കെ

തിരഞ്ഞു എവിടെപ്പോയി കിടക്കാ ഞാൻ നിന്റെ കൂടെ നിന്നാൽ കല്യാണ

സി ഡി കിട്ടുമ്പോൾ ഫുൾ ഞാൻ ആയിരിക്കും ഹ ഹ ഹ പോടീ ..

ടീ എനിക്കാകെ പേടി ആകാ അവൻ ഇങ്ങോട് വരുമോ ഓരോ ആളുകൾ

വരുമ്പോളും എനിക്ക് അവനെ പോലെ തോന്നുന്നു ഒന്ന് പോടീ ഇനി

എപ്പോ വരാനാ മണി 10 കഴിഞ്ഞു . അവൻ വന്നിട്ടുണ്ടെന്ന് നീ പറഞ്ഞത്

സത്യമാണോ എന്നോട് അശ്വതി പറഞ്ഞതാ , അവൾ ഇന്ന് രാവിലെ

അവനെ കണ്ടൂന്ന് 10 വര്ഷം പ്രേമിച്ചതല്ലേ പിന്നെന്തേ അവനെ കല്യാണത്തിന്

വിളിക്കാഞ്ഞേ പോടീ നിനക്കൊക്കെ തമാശയാ മോളെ നിന്നെ ആ ക്യാമെറക്കാരൻ

വിളിക്കുന്നു – അയൽപക്കത്തുള്ള ഒരു ചേച്ചി പറഞ്ഞു ഇപ്പോ വരാം എന്നൊന്ന് പറയുമോ

നാളെ എന്റെ കല്യാണം ആണെന്ന് അവൻ എങ്ങനേലും അറിഞ്ഞു കാണും

അവൻ വന്നാൽ തീർന്നു മലേഷ്യയിൽനിന്ന് പെട്ടന്ന് വരൻ കാരണം ഇനി

ഇതാണോ നിന്റെ കയ്യിൽ അവന്റെ നാട്ടിലെ നമ്പർ ഇല്ലേ ഇല്ലെടി

ഞാൻ ഡിലീറ് ആക്കി വാട്സാപ്പ് ബ്ലോക്ക് ലിസ്റ്റിൽ ഉണ്ടോന്ന് നോക്ക് ,

നിഷ പറഞ്ഞപ്പോൾ ഞാനവളെ ഒന്ന് നോക്കി ,നോക്കി പേടിപ്പിക്കണ്ട

ഞാൻ ഇതൊക്കെ എത്ര കണ്ടതാ ഹ ഹ ഹ വാട്സാപ്പ് തുറന്നു നോക്കിയ

ഞാൻ ഒരു നിമിഷം നിശ്ചലമായിപ്പോയി എന്താടീ… അവൾ എന്റെ

കയ്യിന്ന് ഫോൺ വാങ്ങിച്ചു നോക്കി ആഹാ അവൻ ആള് കൊള്ളാലോ

അടിപൊളി മദാമ ആണല്ലോ . മലേഷ്യയില്നിന്നും കെട്ടൊക്കെ കഴിഞ്ഞു

വന്നതാലേ നിന്റെ കാമുകൻ ഹി ഹി ഹി ഞാനില്ലാതെ ജീവിക്കൂലാന്ന് പറഞ്ഞതാ അവൻ ,

ആണുങ്ങളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് നിഷ ഒന്നും മിണ്ടീല!

 

അനൂജ് എ പി

4.3/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!