Skip to content

ഒന്നെങ്കിൽ കുട്ടി അല്ലെങ്കിൽ അമ്മ ഏതെങ്കിലും ഒരാളെയോ ജീവനോടെ കിട്ടുകയുള്ളു..

അമ്മ - മലയാളം കഥകൾ

ഗർഭപാത്രത്തിനു വേണ്ടത്ര ശേഷി ഇല്ലാത്തതിനാൽ ഈ കുട്ടി വേണ്ടാന്ന് വെക്കുന്നതാണ് നല്ലതെന്നു ഡോക്ടർ എന്നോടും അവളോടും പറഞ്ഞപ്പോൾ നിറകണ്ണുകളോടെ ഞങ്ങൾ അതു കേട്ടിരുന്നു……..
ഞങ്ങളുടെ ആദ്യത്തെ കണ്മണിയാണ് അവളുടെ വയറ്റിൽ വളരുന്നത്……
പ്രെഗ്നന്റ് ആയെന്നറിഞ്ഞ നിമിഷം മുതൽ ഞാനും അവളും ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു അതെല്ലാം വെറും പാഴ്സ്വപ്നം ആയി മാറുമെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് സഹിക്കാനായില്ല……
ഒന്നെങ്കിൽ കുട്ടി അല്ലെങ്കിൽ അമ്മ ഏതെങ്കിലും ഒരാളെയോ ജീവനോടെ കിട്ടുകയുള്ളു….. അഥവാ കുട്ടിയെ കിട്ടിയാൽ തന്നെ കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടാവുമെന്ന് കൂടി ഡോക്ടർ പറഞ്ഞപ്പോൾ കുട്ടിയെ വേണ്ടാന്ന് വെക്കാൻ ഞാൻ തീരുമാനിച്ചു………..
പക്ഷേ അവൾ അതിനു സമ്മതിച്ചില്ല….
എന്തു വന്നാലും ഞാൻ ഈ കുട്ടിയെ പ്രസവിക്കും ഇച്ചായ എന്നു അവളെന്നോട് തറപ്പിച്ചു പറഞ്ഞു……..
അവളുടെ വാശിക്ക് മുന്നിൽ എനിക്കു കീഴടങ്ങേണ്ടി വന്നു…….
പിന്നീടുള്ള ഓരോ രാത്രികളിലും എന്റെ നെഞ്ചിൽ മുഖം ചേർത്തു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ അവൾ പങ്കു വെയ്കുമ്പോൾ എന്റെ ഉള്ളു നീറുകയായിരുന്നു……
അവൾക്കു വിഷമം ആവാതെ ഇരിക്കാൻ ഉള്ളു നീറുന്ന വേദനയിലും ഞാൻ അവളുടെ മുന്നിൽ പുഞ്ചിരിച്ചു……
അവളുടെ സന്തോഷം കാണുമ്പോൾ പേടി തോന്നി…. കുട്ടിയെ നഷ്ടമായാൽ ഒരുപക്ഷെ എനിക്കവളെയും നഷ്ടമാവുമോ എന്ന പേടി…….
അത്രക്ക് അധികം അവൾ കുട്ടിയെ കുറിച്ച് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു…….
ദിവസങ്ങൾ കഴിഞ്ഞു പോവും തോറും എന്റെ ടെൻഷൻ കൂടി കൂടി വന്നു…..
ഒടുവിൽ ഞാൻ ഏറ്റവും കൂടുതൽ പേടിച്ച ദിവസം വന്നെത്തി……
ലേബർ റൂമിലേക്ക് കയറും മുൻപ് വേദന കൊണ്ടു പുളയും നേരത്ത് അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചു…….
എന്റെ കണ്ണു നിറയുന്നത് കണ്ടിട്ടാവണം അവൾ വേദന കടിച്ചമർത്തി പുഞ്ചിരിക്കാൻ ശ്രമിച്ചു………
അവളുടെ നെറുകയിൽ മെല്ലെ തലോടി ലേബർ റൂമിലേക്ക്‌ കയറ്റി വിട്ടു……..
ടെൻഷൻ കൊണ്ടു ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്…….
എന്റെ ടെൻഷൻ കണ്ടിട്ടാവണം നീ പേടിക്കാതെടാ അവൾക്കും കൊച്ചിനും ഒന്നും വരില്ല……
നീ മനസ്സുരുകി ദൈവത്തോട് പ്രാത്ഥിക്കാൻ അമ്മ പറഞ്ഞു…….
അപ്രതീക്ഷിതമായുള്ള അച്ഛന്റെ മരണം എന്നെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു….
അന്നു തൊട്ടു ഇന്നോളം പിന്നെ ഞാൻ പ്രാത്ഥിച്ചിട്ടില്ല……
എന്നിലെ ദൈവ വിശ്വാസം പോലും നശിച്ചിരുന്നു……
പക്ഷേ ഇപ്പോൾ വീണ്ടും ആ ദൈവത്തിനു മുന്നിൽ പ്രാത്ഥനയുമായി പോവാൻ ഞാൻ തീരുമാനിച്ചു…….
കാരണം ജീവനും മരണത്തിനും ഇടയിൽ കിടക്കുന്നത് എന്റെ ഭാര്യയും കുഞ്ഞുമാണ്…..
പിന്നെ ഒന്നും നോക്കിയില്ല ഹോസ്പിറ്റലിന്റെ തൊട്ട് അടുത്തുള്ള പള്ളിയിലേക്ക് ഞാൻ ഓടി…..
പോവും വഴി വാങ്ങിയ ഒരു കൂടു മെഴുകുതിരി പള്ളിയിൽ ചെന്ന് ആദ്യം കത്തിച്ചു പ്രാത്ഥിച്ചു…..
പിന്നെ നേരെ പള്ളിക്ക് അകത്തേക്ക് കയറി…..
അവിടെ പുഞ്ചിരി തൂകി ഒരു കൈയിൽ ഉണ്ണി യേശുവിനെയും പിടിച്ചു അനുഗ്രഹം ചൊരിഞ്ഞു ഒരമ്മ നിൽക്കുന്നു……
പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപം……
ആ അമ്മയേക്കാൾ മറ്റൊരാൾക്കും എന്റെ വേദന മനസ്സിലാക്കാൻ ആയെന്നു വരില്ല……
ഞാൻ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ മുട്ടുകുത്തി മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു……
എന്റെ കണ്ണീർ കവിൾതടങ്ങളെ ചുംബിച്ചു തറയിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു……
കുറച്ചു സമയം കഴിഞ്ഞതും എന്റെ ഫോണിലേക്കു കോൾ വന്നു…..
അവൾ പ്രസവിച്ചു…….
പിന്നെ ഒരു നിമിഷം പോലും അവിടിരിക്കാൻ എനിക്കായില്ല…..
നേരെ ഹോസ്പിറ്റലിലേക്ക് ഓടി…..
നീ പേടിക്കണ്ടടാ അവൾക്കും കുഞ്ഞിനും ഒരു കുഴപ്പവുമില്ല…..
പിന്നെ കുഞ്ഞിന് ഒരു വൈകല്യവും ഇല്ല…..
പൂർണ്ണ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്….
സുഖ പ്രസവം ആയിരുന്നു….. ഡോക്ടർക്കു തന്നെ അത്ഭുതമായി പോയി…….
ദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞിട്ട് പോയത്…….
അതെ ദൈവാനുഗ്രഹം തന്നെയാണ് ഇതെന്ന് വിശ്വസിക്കാൻ ആണ് എനിക്കും ഇഷ്ടം…..
ഞങ്ങളുടെ സ്നേഹത്തിന്റെയും.. കണ്ണീരോടെയുള്ള പ്രാത്ഥനയുടെയും മുന്നിൽ വിധിയും തോറ്റു പോയതാവും …..
ഇല്ലെങ്കിൽ എനിക്കു അവളെയും കുഞ്ഞിനേയും പൂർണ്ണ ആരോഗ്യത്തോടെ കിട്ടില്ലായിരുന്നു……
എന്റെ കുറുമ്പിയായ കാന്താരി പെണ്ണിന്റെ മുഖത്തു ഇപ്പോൾ ഒരമ്മയുടെ വാത്സല്യം നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്…..
ഒരു സ്ത്രീ അമ്മയാവുമ്പോൾ ആണ് അവൾ പൂർണ്ണതയിൽ എത്തുന്നതെന്ന് പറയാറുണ്ട്….
ഇന്നവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്കതു ശെരിയാണെന്നു തോന്നി…..
കുറച്ചു മാസങ്ങൾക്കു ശേഷം നേർന്ന നേർച്ച പൂർത്തിയാക്കാൻ വേണ്ടി ഞാൻ അവളെയും കുഞ്ഞിനേയും കൂട്ടി ആ പള്ളിയിലേക്ക് പോയി……….
അവിടെത്തി മെഴുകുതിരികൾ കത്തിച്ചു മാതാവിനും ഉണ്ണിശോക്കും നന്ദി പറഞ്ഞു തിരിച്ചു ഇറങ്ങുമ്പോഴും ഞങ്ങൾ കത്തിച്ചു വെച്ച മെഴുകുതിരികൾ ഞങ്ങളുടെ സ്നേഹത്തിന്റെയും… വിശ്വാസത്തിന്റെയും… പ്രതീകമെന്നോണം അണയാതെ നിൽപ്പുണ്ടായിരുന്നു………
(സ്നേഹപൂർവ്വം… 💕ശിവ 💕)

2.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!