Skip to content

രാത്രികൾ പകലുകളാക്കി വിമലുമായി ചാറ്റിങ്ങും കോളിങ്ങും

aksharathalukal story

#മകളും_കാമുകിയും

അച്ഛനമ്മമാരുടെ ഒരേയൊരു മകളായിരുന്നു അവൾ …വിവാഹശേഷം 7 വർഷം കഴിഞ്ഞ് ആറ്റുനോറ്റുണ്ടായ മകൾ..അതുകൊണ്ടുതന്നെ അവളെ തലയിൽ വച്ചാൽ പേനരിക്കും താഴെ വെച്ചാൽ ചിതലരിക്കും എന്നതുപോലെയാണ് കൊണ്ടു വളർത്തിയത്..

അവളുടേതായ സാധിക്കാതിരുന്ന ഒരേയൊരു ആഗ്രഹം അവൾ ചെറുപ്പത്തിൽ പറഞ്ഞ മാനത്തെ അമ്പിളി മാമനെ പിടിച്ചു തരണം എന്നതുമാത്രമായിരുന്നു.. അവളുടെ കുഞ്ഞുകുഞ്ഞ് വാശികളും ശാഠ്യങ്ങളും എല്ലാം അച്ഛനമ്മമാർ സാധിപ്പിച്ചു കൊടുത്തിരുന്നു

ഈ കൊച്ചുവെളുപ്പാൻ കാലത്ത് വിമലിന്നോട് ചേർന്നിരുന് ഓടുന്ന ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും ഇതൊക്കെ ചിന്തിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും തുള്ളികൾ ഇറ്റു വീണു… നേരെ എതിർവശത്തുള്ള സീറ്റിൽ ഒരു അമ്മയും കുഞ്ഞും ഇരിപ്പുണ്ട് കുഞ്ഞിന് ഏകദേശം ഒരു 2 വയസ് പ്രായം അമ്മയെ കണ്ടാലറിയാം ആദ്യത്തെ കണ്മണിയാണ്

കുഞ്ഞ് ചിണുങ്ങി തുടങ്ങിയിരിക്കുന്നു ..എന്താ മോളെ ..!!അമ്മയുടെ മുത്തല്ലേ… അമ്മേടെ തങ്കക്കുടം കരയാതെ …ദേ നോക്കിയെ കണ്ണാ… പുറത്തോട്ടു നോക്കിയെ..എന്തന്റെ പൊന്നുന് വേണ്ടേ..

അവർ യുവതി ആണെങ്കിലും മാതൃത്വത്തിന്റെ ലഹരി സിരകളിൽ പടർന്നിരിക്കുകയാണ്… ചുറ്റുമുള്ളതൊന്നും അവർ അറിയുന്നത് പോലുമില്ല .

അമ്മ …..!!!

അവളുടെ ചുണ്ടുകൾ വിറച്ചു…. അവർ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും…..!!!
19 വർഷം ഊട്ടിവളർത്തി സ്നേഹിച്ച്‌ വഷളാക്കിയ മോള് രണ്ടുവർഷം പരിചയമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത് അവർ അറിഞ്ഞിരിക്കുമോ….

അവൾ സമയം നോക്കി 7മണി ആവുന്നതെ ഉള്ളു…
ഇല്ല…
അറിഞ്ഞിരിക്കാൻ വഴിയില്ല…. സാധാരണ ഹോസ്റ്റലിൽ നിന്നും വീട്ടിൽ വന്നാൽ എഴുന്നേൽക്കാൻ 8 മണി ഒകെ ആവും… ആരും ശല്യം ചെയ്യുകയും ഇല്ല…
കുറേക്കാലം കൂടി ലീവിന് വരുന്നതല്ലേ…. ഹോസ്റ്റലിൽ നിന്നൊക്കെ ഉറക്കമൊഴിഞ്ഞ് പഠിക്കുകയായിരിക്കും എൻറെ മോള് …പാവം ഉറങ്ങിക്കോട്ടെ…

എന്നാൽ രാത്രികൾ പകലുകളാക്കി വിമലുമായി ചാറ്റിങ്ങും കോളിങ്ങും കൊണ്ട് തകർക്കുകയാണെന്ന് അവർ അറിയുന്നുണ്ടോ…

അമ്മ ഇപ്പോൾ തനിക്കുവേണ്ടി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുകയായിരിക്കും …വീട്ടിൽ വന്ന ആദ്യ ദിവസം ആണ് മിക്കവാറും തനിക്കിഷ്ടപ്പെട്ട നെയ്യപ്പത്തലും ചിക്കനും തന്നെ ആയിരിക്കും പാകം ചെയ്യുന്നത് …അച്ഛൻ രാവിലെ തന്നെ നാരായണൻ കടയിൽ പോയി ചിക്കനും വാങ്ങി കൊണ്ടു വന്നിട്ടുണ്ടാകും …എല്ലാം ആക്കി വച്ച് പതിവുള്ള ബ്രൂ കോഫിയുമായി അമ്മ വന്ന് വാതിൽ തുറക്കുമ്പോൾ തന്നെ കാണില്ല…..!!!
എന്തായിരിക്കും പ്രതികരണം ….!!

ഓ ഇന്നെന്റെ കുഞ്ഞു നേരത്തെ എഴുന്നേറ്റോ… എന്ന് പറഞ്ഞ് ടോയ്‌ലറ്റിൽ നോകുമായിരിക്കും

പിന്നെ വരാന്തയിൽ……

പിന്നെ എപ്പോഴും രാവിലെ എഴുന്നേറ്റ് താൻ വെള്ളം ഒഴിക്കാറുള്ള റോസാ ചെടിയുടെ ചുവട്ടിൽ……

വിറകുപുറയിൽ പ്രസവിച്ചുകിടക്കുന്ന തന്റെ ടുട്ടുവിന്റെ അടുത്ത്…

പിന്നെ ……!!!

അവൾ വിമലിനെ നോക്കി പാതിയുറക്കത്തിന്റെ ആലസ്യത്തിൽ അവൻ പുറത്തേക്കു നോക്കിയിരിക്കുകയാണ് ….അവൻറെ അച്ഛനെയും അമ്മയെയും കുഞ്ഞനുജത്തിയെയും കുറിച്ച് ഓർക്കുകയാണോ….. ആ കണ്ണുകളിൽ നനവ് ഉണ്ടോ… അവൾക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല ….!!!

അധ്യാപകനും നാട്ടിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും… തൻറെ റോൾ മോഡലും… അതിലുപരി തൻറെ എല്ലാമെല്ലാമായ അച്ഛൻറെ പ്രതികരണം എന്തായിരിക്കും ….!!!
വലിയ ഫ്രെയിം ഉള്ള കറുത്ത കണ്ണട വച്ച ആ കണ്ണുകൾ ഒരിക്കലേ നനവാർന്ന് കണ്ടിട്ടുള്ളൂ…അത് ഹൃദയവാൾവിന്റെ പ്രശ്നം പരിഹരിക്കാൻ പതിനഞ്ചാം വയസ്സിൽ തന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എടുത്തപ്പോൾ ആയിരുന്നു…!!!
ബസ് വയനാട് ചുരങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ്…. അവൾ അവളുടെ രക്തത്തിൽ നിന്നും അകലുകയും…

യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൾ എല്ലാ യാത്രകളിലും പുറംകാഴ്ചകൾ ആസ്വദിക്കുകയും ഓരോ കാഴ്ചകളും വെച്ച് ഉള്ളിൽ മനകഥകൾ മെനയുകയും ചെയ്യുമായിരുന്നു…

” അയ്യോ ….!!!
അയ്യോ…എന്റെ കുഞ്ഞ്…”

നിലവിളി കേട്ടാണ് അവൾ ചിന്തയിൽ നിന്നും വിമുക്തയായത്…

ആ അമ്മയാണ്…അവരുടെ കയ്യിൽ നിന്നും കുഞ്ഞ് ഉറക്കെ നിലവിളിക്കുന്നു…
ചുവന്നു തുടുത്ത ആ കുഞ്ഞു കവിൾത്തടങ്ങളിലൂടെ ചുവന്ന രക്തം ഒഴുകുന്നത് കണ്ട് അവൾ ഞെട്ടി പോയി…

” എന്റെ കുഞ്ഞിന് ഹൃദയവാൾവിന് പ്രശ്നo ഉള്ളതാ….അയ്യോ…ദേവീ….”

ആ അമ്മയുടെ നിലവിളി അവളുടെ കാതിൽ മുഴങ്ങി….
യാത്രക്കാർ ഒക്കെ ഭയന്നിട്ടുണ്ട്…

” വേഗം വണ്ടി ഇവിടെ സിറ്റി ഹോസ്പിറ്റലിലേക് വിട്‌..”
ആരോ പറയുന്നത് കേട്ടു..

എല്ലാവരും ആ അമ്മയെ വട്ടം കൂടി നിൽക്കുകയാണ്..
ആ കുഞ്ഞു ശരീരം ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു…

ഹോസ്പിറ്റലിൽ എത്തിയ ഉടനെ കുഞ്ഞിനെ ഐ സി യൂ വിൽ കയറ്റി..

യാത്രക്കാരിൽ ചിലരിൽ ലക്ഷ്യ സ്ഥാനത് എത്താൻ വൈകിയതിൽ ഉള്ള അമർഷവും ….മറ്റുചിലരിൽ കേടു ബാധിച്ച ആ കുഞ്ഞു ശരീരത്തോടുള്ള സഹതാപവും…ചിലരിൽ ഒന്നുമില്ലാത്ത നിസ്സംഗതയും പ്രകടമായിരുന്നു…

ആ സ്ത്രീയവട്ടെ ഒരു ബെഞ്ചിന്റെ ഒരറ്റത്തിരുന്ന് തേങ്ങി കരയുകയാണ് …വിമലിന്റെ കൈ വിടുവിച്ച്‌ അവൾ അവർക്ക് അരികിലേക്ക് നടന്നു.. പതുക്കെ തോളിൽ കൈവെച്ചു …

” ചേച്ചി ഒറ്റയ്ക്കണോ…”

പൊട്ടിക്കരഞ്ഞു കൊണ്ടവർ അവളുടെ തോളിലേക്ക് വീണു …ആരുടെയെങ്കിലും ഒരു ആശ്വസിപ്പിക്കാനായി അവർ ആഗ്രഹിച്ചിരിക്കുകയായിരുന്നു..!!!

” ഏയ് കരയല്ലേ…ചേച്ചി കുഞ്ഞ് ഹോസ്പിറ്റലിൽ തന്നെയല്ലേ ഉള്ളത് …”

” മോളെ എൻറെ പൊന്നൂന് ഹൃദയവാൾവിന് അസുഖം ഉള്ളതാ …എത്ര ശ്രദ്ധിച്ചാണ്ന്നോ ഞാൻ അവളെ വളർത്തിയത് …..ഇപ്പോ ….!!!”
അവർ കരച്ചിലടക്കാൻ പാടുപെട്ടു….

ഒരു കൂരമ്പ് പോലെയാണ് അവരുടെ ഓരോ വാക്കുകളും അവളിൽ തറഞ്ഞ് കയറിയത്…

” ചേച്ചി… ജനിച്ചപ്പോൾ മുതൽ എനിക്കും ഇതേ പ്രശ്നം ഉള്ളതായിരുന്നു…
കുറച്ചുവർഷങ്ങൾക്കുമുമ്പാ ഓപ്പറേഷൻ ചെയ്തത്… ഇപ്പോ എന്താ ….കൂളായി നടക്കുന്നു… യാതൊരു കുഴപ്പവുമില്ല…!!
” ആണോ …!!!ആണല്ലേ …
ദേവി.. എൻറെ കുഞ്ഞിനെ കാത്തമതിയായിരുന്നു …ഞാൻ ജീവിക്കുന്നത് തന്നെ എൻറെ കുഞ്ഞിന് വേണ്ടിയാ…”

“കൊച്ചിനെ അച്ഛൻ …നമ്പർ ഉണ്ടേൽ..ഞാൻ വിളിച്ചു പറയാം …”
ഇത് പറഞ്ഞപ്പോൾ അവരുടെ കരച്ചിലിന്റെ ശക്തി കൂടി ….

” ഇല്ല ..!!അദ്ദേഹം ….അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരുമായിരുന്നില്ല … കുഞ്ഞിനു വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ ആയിരുന്നു.. ..!!ഒരു ദിവസം രാത്രി കുഞ്ഞിന് മരുന്ന് വാങ്ങാൻ ഹോസ്പിറ്റലിൽ പോയിട്ട് തിരിച്ചു വരുമ്പോൾ…. ആക്സിഡന്റിൽ അവർ പൊട്ടിക്കരഞ്ഞു..

” ഹേയ് സാരല്യ ….ഇവിടെ ഇപ്പോൾ ഞങ്ങളൊക്കെ ഇല്ലേ ..”

ഒഴുകിവന്ന കണ്ണുനീർ തുടച്ച് അവൾ പറഞ്ഞു

” എൻറെ അച്ഛനെ വിളിച്ചിട്ടുണ്ട് …അച്ഛൻ ഇപ്പോൾ വരും …നിങ്ങൾക്കൊക്കെ ദൂരെ പോകേണ്ടതായിരിക്കില്ലേ …നിങ്ങളൊക്കെ എന്തിനാ വെറുതെ …ഞാൻ കാരണം എല്ലാം കുഴപ്പമായി അല്ലെ…

” ഏയ് എന്താ ചേച്ചി ഇങ്ങനെ ഒക്കെ..”

അവൾ പതിയെ എഴുന്നേറ്റ് വിമലിന്റെ അടുത്തേക്ക് നടന്നു..

“വിമൽ..”

” എന്താ അനു..”

” അത് …
നമ്മുക്ക് തിരിച്ചു പോവാം വിമൽ..”

“തിരിച്ചു പോവാനോ…!! എങ്ങോട്ട്…”

“എനിക്ക് വയ്യ വിമൽ വീട്ടിലേക്ക് പോവാം ..ഇപ്പോൾ എന്റെ അച്ഛനും അമ്മയും നിന്റെ വീട്ടുകാരും നമ്മളെ അന്വേഷിക്കുന്നുണ്ടാവും…അവർ വിഷമിക്കുന്നുണ്ടാവും….!!”

“നീ എന്തൊക്കെയാ അനു ഈ പറയുന്നേ….!!!എല്ലാം തീരുമാനിച്ചിട്ടല്ലേ നമ്മൾ ഇറങ്ങി പുറപ്പെട്ടത്…കത്തു പോലും എഴുതി വച്ച്…എന്നിട്ടിപ്പൊ…”

” അതൊന്നും എനിക്കറിയില്ല വിമൽ …എന്റെ അച്ഛൻ പാവം ഇപ്പോൾ എന്നെ കാണാതെ വിഷമിക്കുണ്ടാവും..”

അവൾ വിമലിന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു… അവൻ അവളെ പതിയെ അടർത്തി മാറ്റി..

” ഓഹോ… ഇപ്പോൾ നിനക്ക് അച്ഛനായി അല്ലേ വലുത് ….പിന്നെ നമുക്കൊന്നും അച്ഛൻ ഇല്ലല്ലോ…. നീയും തുടങ്ങിയല്ലേ സ്ഥിരം പരിപാടി…. തേപ്പ്…!!! എന്തൊക്കെയായിരുന്നു…..!! വിമൽ ….നീ എൻറെ ഹൃദയസ്പന്ദനം ആണ്….. ഈ കൈകോർത്തു പിടിച്ചാൽ എനിക്ക് എങ്ങുമില്ലാത്ത സംരക്ഷണമാണ് ….ഇപ്പോ എൻറെ കയ്യിൽ നിനക്ക് ചെലവിന് തരാൻ ഒന്നുമില്ല എന്നായപ്പോൾ കൊള്ളാടി..കൊള്ളാം…!!!”

” വിമൽ …!!!പ്ലീസ് ….നീ എന്നെ ഒന്ന് മനസ്സിലാക്ക്.. നീ കാണുന്നില്ലേ …ആ കുഞ്ഞിന് ഹൃദയവാൾവിന്റെ പ്രശ്നമാണ്.. അവരുടെ ഭർത്താവ് മരിച്ചത് ആ കുഞ്ഞിനു വേണ്ടിയാണ്… ആ സ്ത്രീ ഇത്രയും വേദന തിന്നുന്നത് കുഞ്ഞിനു വേണ്ടിയാണ് …അവരുടെ മാതൃത്വം പിടിക്കുന്നത് നീ കാണുന്നില്ലേ …ഇതേ അവസ്ഥയിലൂടെ കടന്നു പോയവരാണ് എൻറെ അച്ഛനും അമ്മയും …അവർ അന്നൊക്കെ അനുഭവിച്ച വേദന…..!! ആ നാല് കൈകൾ എന്നെ സംരക്ഷിച്ചത്…ഒന്നും…ഒന്നും ഞാൻ മറന്നു കൂടാ വിമൽ…!!”

” ശരിയാണ് നീ തീർച്ചയായും എന്റെ ഹൃദയ സ്പന്ദം തന്നെയാണ്…അന്നും… ഇന്നും…!!

“എന്നാൽ അച്ഛൻ എൻറെ ഹൃദയമാണ് വിമൽ… ഹൃദയമില്ലാത്ത ഹൃദയത്തിന് സ്പന്ദനം ഉണ്ടോ… നീ ചേർത്തു പിടിച്ച കൈകളിൽ ഞാൻ എങ്ങുമില്ലാത്ത സംരക്ഷണം അനുഭവിക്കുന്നു… എന്നാൽ അതിനും എത്രയോ മുന്നേ… ഞാൻ ഈ ഭൂമിയിൽ പിറന്നു വീണത് മുതൽ എന്റെ കൈ ചേർത്ത് പിടിച്ചതാണ് അച്ഛൻ… ഇതുവരെ അതൊന്ന് അയഞ്ഞിട്ടില്ല …നിന്നെ വിമൽ എന്ന് വിളിച്ചതിനും എത്രയോ മടങ്ങ് ഞാൻ അച്ഛാ എന്നാണ് വിളിച്ചത്…ഇപ്പോൾ ഈ വയസ്സിന്റെ പക്വത ഇല്ലായ്മയിൽ എന്റെ മനസ്സ് ഒരു നിമിഷം പതറി പോയി..ഇനി…ഇനി എനിക്ക് വയ്യ വിമൽ..”

” അനൂ…”
വിറയാർന്ന കൈകൾ കൊണ്ട് നിറഞ്ഞു തൂവിയ കണ്ണുകൾ തുടച്ച് അവൾ തിരിഞ്ഞുനടന്നു …മുന്നിൽ …അതേ ആ..വലിയ മനുഷ്യൻ കറുത്ത ഫ്രെയിം ഉള്ള കണ്ണട ഊരി കണ്ണു തുടക്കുന്നത് അവൾ ഒരിക്കൽ കൂടി കണ്ടു..

” അച്ഛാ…..”

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ഓടി ആണെങ്കിൽ വീഴുമ്പോൾ അവൾ അറിയുകയായിരുന്നു ആ ഹൃദയ മിടിപ്പ്…

” അച്ഛാ..ഞാൻ…എന്നോട് ക്ഷമിക് അച്ഛാ..”

” ഹേയ് …മോള് എന്തെല്ലാം കുരുത്തക്കേട് കാണിച്ചിരിക്കുന്നു അച്ഛൻ മോളെ ഇതുവരെയും ഒന്ന് വഴക്ക് പറഞ്ഞിട്ട് കുടി ഇല്ലാലോ.. പറഞ്ഞ് തിരുത്തുക അല്ലെ ചെയ്തിട്ടുള്ളൂ..മോള്ടെ തെറ്റ് അച്ഛൻ ക്ഷമിക്കാതിരിക്ക്വോ …”

” അച്ഛാ…”

” എന്നാലും മോള് ഇവിടെ അച്ഛനെ തോൽപ്പിച്ചു കളഞ്ഞല്ലോ… ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിൽ മോൾക് അച്ഛനോട്പറഞ്ഞു കൂടായിരുന്നോ …മോളുടെ ഏതെങ്കിലും ആഗ്രഹത്തിന് അച്ഛൻ എതിരു നിന്നിട്ടുണ്ടോ ”

” എന്നോട് ക്ഷമിക്ക് അച്ഛാ..ഏതോ ഒരു നിമിഷം ഞാൻ ചീത്ത ആയി പോയി അച്ഛാ..”

” കരയാതെ കുഞ്ഞേ.. ”

” അച്ഛൻ ഇവിടെ എങ്ങനെ..”

“ഞാൻ മോളെ ഇന്നലെ ശ്രദ്ധിച്ചിരുന്നു ..എൻറെ മോളല്ലേ ..ഞാൻ വളർത്തിയതല്ലേ അവളുടെ പെരുമാറ്റത്തിൽ ഒരു മാറ്റം വന്നാൽ അച്ഛന് മനസ്സിലാവാതിരിക്കോ.. രാവിലെ ബസ് കയറിയത് മുതൽ ഞാൻ മോൾക്ക് പുറകെ ഉണ്ടായിരുന്നു.. എവിടെവെച്ചെങ്കിലും എപ്പോഴെങ്കിലും ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ ..തിരിച്ചുവരാൻ തോന്നിയാൽ കൂടെ കൂട്ടാൻ …നിങ്ങളുടെ അന്തിമലക്ഷ്യം വരെ ഞാൻ ഉണ്ടാവുമായിരുന്നു… അതുവരെ …അതുവരെ മാത്രം …”

വിമൽ അവർക്കരികിലേക്ക് നടന്നു ..അവൻറെ കണ്ണുകളും നിറഞ്ഞിരുന്നു..

” ക്ഷമിക്കുക അച്ഛാ…ഞാനും കൂടിയാ…”

സരില്ല്യ മോനെ..ഞാനും ഈ പ്രായം കഴിഞ്ഞല്ലേ വന്നത് എല്ലാം മനസ്സിലാകും… ഒരു ദിവസം മോൻ അച്ഛനോടൊക്കെ എല്ലാം പറഞ്ഞ് എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വാ…എന്റെ മോളെ ഞാൻ അവളെ സ്നേഹിക്കുന്ന കൈകളിൽ അല്ലാതെ വേറെ ഏത് കൈകളിൽ ആണ് സന്തോഷത്തോടെ ഏൽപ്പിക്കുക…”

” ഇപ്പോ നമ്മുക്ക് പോകാം..അവിടെ ഇവളുടെ ‘അമ്മ കണ്ണുകളിൽ നിന്നും പുഴയും കടലും സൃഷ്ടിക്കുകയാവും..വൈകിയാൽ അവൾ വല്ല അവിവേകവും കാണിച്ചെന്ന് വരും..”

” അച്ഛാ…നിങ്ങളെ ഞാൻ നമിക്കുന്നു അച്ഛാ..”
വിമൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. മൂന്നുപേരും കൈകൾ ചേർത്ത് നടക്കുന്നതിനിടയിൽ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി..

ആ സ്ത്രീയുടെ അച്ഛൻ വന്നിട്ടുണ്ടായിരുന്നു…അവൾ ഓടി പോയി ആ ചേച്ചിയോട് യാത്ര പറഞ്ഞു..

” ഓപ്പറേഷൻ കഴിഞ്ഞു മോളെ…. കുഞ്ഞ് സുഖയി ഇരിക്കുന്നു..” അവൾ അവരെകെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തു..ശേഷം തിരിഞ്ഞു നടന്നു….

********ശുഭം********

ഒരു പെണ്കുട്ടിക്ക് കാമുകി എന്ന റോളിനേക്കാളും എന്തുകൊണ്ടും ചേരുക മകൾ എന്ന റോൾ തന്നെയാണ്…❤️ മകളാണ് കാമുകിയും അമ്മയും ആവുന്നത്…മകളിൽ തുടങ്ങുന്നു ഒരുവളുടെ ജീവിതം..❤️

Writer: Devika S

 

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!