Skip to content

അന്ന് പെയ്യ്ത മഴയിൽ – 3

അന്ന് പെയ്യ്ത മഴയിൽ

പുതിയ സ്റ്റോക്ക് അടുക്കി വെക്കുന്നതിനിടയിൽ ആണ് ഒരു കൈ തോളിൽ പതിഞ്ഞത്
“ജെനി നീ എന്താ ഇവിടെ? ”
ജെനി നോക്കിയപ്പോൾ തന്റെ കൂടെ പഠിച്ച വീണ ആരുന്നു അത്
പഠിക്കുന്ന കാലത്ത് തന്റെ ബെസ്റ്റ് ഫ്രണ്ട്
“ഞാൻ ഇവിടെ ജോലി ചെയ്യുന്നത്”
“ജോലിയോ? ”
“അതേ ”
“ഇത്രയും നന്നായി പഠിച്ച നീ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുവാണോ?
ഞാൻ ഓർത്തു നീ മെഡിസിനോ എഞ്ചിനിയറിങ്ങിനോ ചേർന്നിട്ടുണ്ടാകും എന്ന്
97% മാർക്ക്‌ ഉണ്ടായിട്ട് നീ ഒന്നിനും ശ്രെമിചില്ലേ?
“എന്റെ അവസ്ഥ ഒക്കെ നിനക്ക് അറിയില്ല വീണേ ”
“എന്നാലും നീ…. ”
“അതൊക്കെ പോട്ടെ നിന്റെ വിശേഷം പറ
ഇപ്പം എന്തു ചെയ്യുവാ”
“ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു”
“ആഹാ എവിടാരുന്നു ”
“പോണ്ടിച്ചേരി, എൻഗേജ്മെന്റ് ഉണ്ടെടി ”
“ഓഹോ
ആളും എഞ്ചിനീയർ ആണോ ”
“ആൾ ആരാണ് എന്ന് നിനക്ക് ഗസ്സ് ചെയ്യാമോ? ”
“സുജിത് ആണോ? ”
“അതേ 10 വർഷത്തെ പ്രണയം ”
വീണ ചിരിച്ചോണ്ട് പറഞ്ഞു
“നിന്നെ കുറിച്ച് ഒരു വിവരവും ഇല്ലാത്തോണ്ടാ ഞാൻ നിന്നെ കോൺടാക്ട് ചെയ്യഞ്ഞത്
നമ്പർ പോലും ഇല്ലാരുന്നു ”
ജെനി ചിരിച്ചു
“വീണേ പോകണ്ടേ നേരം വൈകി ”
വീണയുടെ ചേച്ചി വൃന്ദ ആരുന്നു അത്
“ചേച്ചി ചേച്ചിക് ജെനിയെ ഓർമ ഇല്ലേ
പണ്ട് നമ്മുടെ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്”
“ഓ ജെനി
ജെനി ഒരുപാട് മാറിപ്പോയി ”
ജെനി ചിരിച്ചു
“ഡി ഞാൻ കുറച്ചു തിരക്കിലാ ഇറങ്ങുവാ ”
“ശെരി”
“നിന്റെ നമ്പർ താ ഞാൻ വിളിക്കാം ”
ജെനി നമ്പർ പറഞ്ഞു കൊടുത്തു അവൾ അത് ഫോണിൽ സേവ് ചെയ്തു

അതേ അടുത്തകാലത്തു താൻ വീണക്ക് മാത്രമേ നമ്പർ കൊടുത്തിട്ടുള്ളു
പക്ഷെ അവൾ ആർക്കും നമ്പർ കൊടുക്കില്ല
12 വർഷമായി തനിക്ക് അറിയാവുന്നത് ആണ് അവളെ

ജെനി വീണയെ കുറിച്ച് ഓർത്തു

വീണ തന്റെ അടുത്ത കൂട്ടുകാരി ആരുന്നു
തന്റെ അവസ്ഥകൾ ഒക്കെ അവൾക് അറിയരുന്നു
പലപ്പോഴും അവൾ തന്നെ സഹായിച്ചിട്ടുണ്ട്
പുസ്തകങ്ങളും ഡ്രെസ്സും ഒക്കെ തന്നിട്ടുണ്ട്
അവളുടെ വീട്ടുകാർക്കും തന്നെ ഇഷ്ട്ടം ആരുന്നു
7 പഠിക്കുന്ന കാലത്ത് ആണ് വീണയും തങ്ങളുടെ കൂടെ പഠിക്കുന്ന സുജിത്തും തമ്മിൽ പ്രണയത്തിൽ ആകുന്നത്
പ്രായത്തിന്റെ ഇൻഫാക്ടുഷൻ ആയി താൻ അതിനെ കണ്ടുള്ളു
പക്ഷെ അത് അങ്ങനെ അല്ലാരുന്നു
ആയിടക്കാണ് വീണ തന്നോട് ഒരു കാര്യം പറയുന്നത്
സുജിത്തിന്റെ ചേട്ടന്റെ സുഹൃത്ത് ഒരാൾക്കു തന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന്
തന്നെ പലവട്ടം ഒരൊത്തിടത് വച്ച് കണ്ടിട്ടുണ്ടെന്നും
തനിക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞു അന്ന് അത് ഒഴിവാക്കി
പിന്നീട് അവൾ രണ്ടുമൂന്നു വട്ടം ഇത് പറഞ്ഞെങ്കിലും തനിക്കു താല്പര്യമില്ല എന്ന് കണ്ട് നിർത്തി
പിന്നീട് അവൾ ഈ കാര്യം പറയുന്നത് പ്ലസ്ടു കഴിയുന്ന സമയത്ത് ആണ്
“ഇപ്പഴും ആ ചേട്ടന് നിന്നെ ഇഷ്ട്ടമാ
ഒന്ന് നേരിൽ സംസാരിക്കണം എന്ന് ഉണ്ട് എന്നൊക്കെ പറഞ്ഞു
എനിക്ക് ഈ കാര്യം കേൾക്കണ്ട എന്ന് പറഞ്ഞു ആ സംസാരം അവസാനിപ്പിച്ചു

ഇനി അയാളോ മറ്റോ ആണോ തന്നെ വിളിക്കുന്നത്
അവൾ ഓർത്തു
പെട്ടന്ന് അവളുടെ ഫോൺ ബെല്ലടിച്ചു
ജീനയാണ്
“ഹലോ ചേച്ചി ”
“മോളെ ഞാൻ ഉച്ചക്ക് ബാങ്കിൽ പോകും ”
“എന്ന് തന്നെ ഇടണെ ചേച്ചി
നാളെ ലാസ്റ്റ് ഡേറ്റാ”
“ഉച്ചക്ക് ഇടാം മോളെ ”
“ഓക്കേ ചേച്ചി ക്ലാസ്സ്‌ ഉണ്ട്
വൈകിട്ട് വിളിക്കാം”
“ശെരി മോളെ ”
ജെനിയുടെ മനസ്സിൽ മുഴുവൻ വീണ ആരുന്നു
അവളുടെ നമ്പർ തനിക്കു അറിയില്ല
ഇനി അവളെ എങ്ങനെ കാണും
അവളുടെ വീട്ടിൽ പോയാലോന്നു വരെ ചിന്തിച്ചു

ഉച്ചക്ക് വേഗം ആഹാരം കഴിച്ചു കഴിഞ്ഞു അവൾ ബാങ്കിലേക്ക് പോയി
ജീനക്ക് പൈസ ഇട്ടിട്ടു തിരിച്ചു പോകാൻ നേരം ദൈവം കാണിച്ചു തന്നപോലെ
വീണ മുന്നിൽ
ജെനി അവളുടെ അടുത്തേക്ക് നീങ്ങി
“വീണേ ”
“ഹായ് ജെനി ”
“ഞാൻ നിന്നെ കാണാൻ ഇരികുവരുന്നു”
“എന്താടി”
“നീ എന്റെ ഫോൺ നമ്പർ ആർക്കേലും കൊടുത്തോ? ”
വീണ കുറേ നേരം സംസാരിച്ചില്ല എന്നിട്ട് ചോദിച്ചു
“റോഷൻ ചേട്ടൻ നിന്നെ വിളിച്ചോ? ”
“റോഷൻ ചേട്ടനോ ”
“വെയിറ്റ് ഞാൻ വേരുവ ഒരു 5 മിനുട്സ് ”
“ഉം ” ജെനി മൂളി

ബാങ്കിൽ നിന്നും ഇറങ്ങിയ വീണ ജെനിയെ തന്റെ സ്കൂട്ടയിൽ കയറ്റി ഒരു റെസ്റ്റോറന്റ് മുന്നിൽ നിർത്തി
“ഇറങ്ങഡി ”
“എന്താ ഇവിടെ? ”
“നമ്മുക്ക് ഇരുന്ന് സംസാരികാം ”
ജെനി അവളോട് ഒപ്പം ചെന്നു
“നിനക്ക് എന്താ കഴിക്കാൻ വേണ്ടത്? ”
“ഒന്നും വേണ്ട ഞാൻ കഴിച്ചത് ഉള്ളു ”
“എങ്കിൽ ജ്യൂസ്‌ പറയാം ”
അവൾ സപ്ലൈയറോഡ് രണ്ടു പൈനാപ്പിൾ ജ്യൂസ്‌ പറഞ്ഞു
“പറ നിനക്ക് എന്താ അറിയേണ്ടത് “?
“അത് ആരാണ് എന്നെ വിളിക്കുന്നത് ”

അവൾ പറഞ്ഞു തുടങ്ങി റോഷനെ കുറിച്ച്
അവനു ജെനിയോട് ഉള്ള പ്രണയത്തെ കുറിച്ച്

(തുടരും)

Click Here to read full parts of the novel

4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!