രണ്ടാം വിവാഹം… അതല്ലാതെ മറ്റുമാർഗ്ഗമില്ല

15104 Views

വിവാഹം

” രണ്ടാം വിവാഹം ”

രാത്രി ഏറെ വൈകിയിട്ടും എനിക്ക് ഉറക്കം വന്നില്ല. ജീവിതത്തിൽ എല്ലായിടത്തും ഒറ്റപ്പെട്ടുതുടങ്ങി. ജീവിതത്തിൽ സ്വന്തമായി ചില നിലപാടുകൾ വേണമെന്ന് തിരിച്ചറിയാൻ വൈകി. അതങ്ങനെയാണ്, തിരിച്ചറിവുകൾ വൈകും. പക്ഷെ, വൈകി കിട്ടുന്ന ആ തിരിച്ചറിവുകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീടുള്ള ജീവിതം ഒന്നുമല്ലാതായി പോകും.

രണ്ടാം വിവാഹം,,,,, അതല്ലാതെ മറ്റുമാർഗ്ഗമില്ല, ജീവിതത്തിൽ ഒരു തുണയില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല,,,,

കാര്യങ്ങൾ എല്ലാവരുടെയും മുന്നിൽ അവതരിപ്പിച്ചു. ആർക്കും എതിരഭിപ്രായമില്ല. ഒരുപക്ഷെ പേടിച്ചിട്ടാകാം, ഞാൻ ഡിവോഴ്സ് ആയിട്ട് അഞ്ചു വർഷം കഴിഞ്ഞു.

വിവാഹത്തിനുമുന്നെ എനിക്കുണ്ടായിരുന്ന പ്രണയം എന്റെ കുടുംബം നിഷേധിച്ചു.ഒരു പാവം പെൺകുട്ടി,,,ഒന്നുമില്ലായ്മയിൽനിന്നും ജീവിതം എങ്ങനെയൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു സാധാരണക്കാരന്റെ മകൾ,ഇതൊക്കെയാണ് ഞാൻ അവൾക്കു കൊടുത്ത വിശേഷണങ്ങൾ,,,നീലിമയെന്ന മാലാഖക്കുട്ടി……..

വിപ്ലവകാരികളായ ഫ്രണ്ട്സിനൊപ്പം ഞാനും ഒരു വിപ്ലവകാരി ആകാൻ ശ്രമിച്ചപ്പോൾ എന്റെ നല്ലപാതിയായി ഞാൻ അവളെ തിരഞ്ഞെടുത്തു.. ഞാൻ ഹീറോയിസം കാണിക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തി.

അമ്പലത്തിൽ വച്ചുള്ള രഹസ്യ കല്യാണം, ആരുമറിയാതെ ഫ്രണ്ട്‌സ് ന് ട്രീറ്റ്‌, പക്ഷെ അതിന് അധികം ആയുസ്സുണ്ടായില്ലെന്നു മാത്രം. എല്ലാവരെയും ഒരുകുടക്കീഴിൽ ആക്കിയതിനു ശേഷം വീട്ടിലേക്കു കൂട്ടാമെന്നു ഞാനവൾക്ക് വാക്ക് കൊടുത്തതാണ്.

പെൺകുട്ടിയെ പറ്റുന്നപോലെ എന്റെ കുടുംബത്തിലെ എല്ലാവരും ടോർച്ചർ ചെയ്തു. നാട്ടിൽ സൽപ്പേരുള്ള വലിയൊരു തറവാട്ടിൽ ജനിച്ചതുകൊണ്ട് ഞാൻ കണ്ടെത്തിയ പെണ്ണിന് എന്നോടൊപ്പം ജീവിക്കാനുള്ള യോഗ്യതയില്ലെന്നു എന്റെ കുടുംബം വിധിയെഴുതി….

വിപ്ലവ സുഹൃത്തുക്കളും ഞാനും ചേർന്ന് കഴിയാവുന്ന രീതിയിൽ ശ്രമിച്ചു. പക്ഷെ അമ്മയുടെ ആത്മഹത്യാ ഭീഷണിക്കുമുന്നിൽ ഞാനടക്കം പത്തി മടക്കി…….

എന്റെ വിപ്ലവ ജീവിതം മനസ്സിലാക്കിയതുകൊണ്ടാവാം അവർ വളരെ പെട്ടെന്ന് തന്നെ എനിക്കൊരു ബന്ധം കണ്ടെത്തി. അന്തസ്സും സൽപ്പേരും എല്ലാം ഒത്തിണങ്ങിയ ഒരു കുടുംബം. എന്തുകൊണ്ടും ചേരുന്ന പെൺകുട്ടി
,,,, പ്രിയ,,,,

കാര്യങ്ങൾ പ്രിയയോട് ഞാൻ വിശദമായി പറഞ്ഞു.ചതിക്കപ്പെട്ടെന്ന് ഒരിക്കൽപോലും അവൾക്കു തോന്നരുത്..

മറുവശത്തു നീലിമയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.ജനിച്ചതും ജീവിച്ചതും കഷ്ടപ്പാടിന്റെ ചുറ്റുപാടിലായതിനാൽ അവൾക്കെല്ലാം ഉൾക്കൊള്ളാൻ കഴിയും, നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം…. പലപ്പോഴും എനിക്കത് പറ്റിട്ടില്ല… നഷ്ടങ്ങൾ ഉൾക്കൊള്ളാൻ,,,

ആഘോഷമായി എന്റെ കല്യാണം നടന്നു.എന്റച്ഛൻ പറഞ്ഞ സ്ത്രീധനം പ്രിയയുടെ അച്ഛൻ തന്നു. പറഞ്ഞതിലുപരി സ്വർണ്ണം തന്നു.അത്യാഡംബരമായി നമ്മുടെ കല്യാണം നടന്നു. പക്ഷെ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രിയയെ കൊണ്ടുവരാൻ പെട്ടെന്ന് എനിക്ക് കഴിഞ്ഞില്ല,,,,അവൾക്ക് സംതൃപതമായ ഒരു അന്തരീക്ഷത്തിലേക്കെത്തിച്ചേരാൻ ഞാൻ സമയമെടുത്തു.

നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ അവളും എന്നെ സപ്പോർട്ട് ചെയ്തു. പക്ഷെ ആ ചുരുങ്ങിയ സമയം കൊണ്ട് അവൾ അവൾ വീട്ടിലുള്ളവർക്ക് ഒരു ബാധ്യതയായി തുടങ്ങിയിരുന്നു. അവൾ ഗർഭിണിയായില്ല,,ഒരു വർഷം കഴിഞ്ഞിട്ടും അവൾ ഗർഭിണിയായില്ല.

വീട്ടിലുള്ളവരുടെയും വരുന്നവരുടെയും പോകുന്നവരുടെയും കുത്തുവാക്കുകൾ അവളെ വേട്ടയാടി. അതൊക്കെ നിസ്സാരമായി തള്ളിക്കളയാൻ മാത്രമുള്ള വിശാലമനസ്സ് അവൾക്കുണ്ടായിരുന്നില്ല…..

ട്രീട്മെന്റിനായി ഡോക്ടർ നെ സമീപിച്ചപ്പോൾ ഒരച്ഛനാകാനുള്ള കഴിവ് എനിക്കില്ലെന്നു ഡോക്ടർ വിധിയെഴുതി… അതുവരെ അവളെ പഴിച്ച അമ്മയ്ക്ക് പിന്നീട് മിണ്ടാട്ടമുണ്ടായില്ല,, അമ്മയ്ക്ക് അവളോടൊന്നും ചോദിക്കാനുണ്ടായില്ല…..

മച്ചിയെന്നു അമ്മ പറഞ്ഞുനടന്നിടത്തെല്ലാം ഞാൻ പൂർണ്ണനായ ആണല്ല എന്ന് തിരുത്തിപ്പറയാൻ അമ്മയുൾപ്പെടെ ആർക്കും കഴിഞ്ഞില്ല.

എല്ലാത്തിനോടും പ്രിയ വല്ലാതെ റീയാക്റ്റ് ചെയ്തു. തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കായി. എല്ലാം ഞാൻ കണ്ടുനിന്നു. അവളനുഭവിച്ച എല്ലാ അപമാനങ്ങൾക്കും അവൾ തിരിച്ചടിച്ചു. ജീവിതം കൈവിട്ടു പോകുന്നതായി എനിക്ക് മനസ്സിലായി.

കാര്യങ്ങൾ ഞാൻ പറഞ്ഞു മസ്സിലാക്കാൻ ശ്രമിച്ചു. പ്രായമായവരുടെ നികൃഷ്ടമായ വാക്കുകൾ ചെവിക്കൊള്ളേണ്ടെന്നു പറഞ്ഞു. കേട്ടില്ല, നിരന്തരം വീട്ടിൽ വഴക്കായി. പ്രിയയുടെ കുടുംബം ഇടപെട്ടു.ഈ നിലയിൽ ഈ വീട്ടിൽ തുടരേണ്ടതില്ലെന്നു അവർ തീർത്തുപറഞ്ഞു,,ആരുടേയും ആട്ടും തുപ്പും കേട്ട് ജീവിക്കേണ്ടവളല്ലല്ലോ അവരുടെ മകൾ. അമ്മയെ അനുസരിക്കാത്ത മരുമകളെ വേണ്ടെന്ന് എന്റമ്മയും തീർത്തുപറഞ്ഞു.

ഒന്നും പറയാനില്ലാതെ ഞാൻ മിണ്ടാത്തെ നിന്നു. കുടുംബ കോടതിയിൽ ഡിവോഴ്സ് പെറ്റിഷൻ കൊടുത്തു.ഞാൻ മോഹിച്ച, ഞാൻ പ്രണയിച്ചിരുന്ന പെണ്ണ്, നീലിമ,അവൾ മറ്റൊരുത്തന്റെ ഭാര്യയായി,,, അമ്മയായി,,,നല്ലൊരു കുടുമ്പയിനിയായി,,,,,ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,,,തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങളാണ് ജീവിതത്തെ മറ്റൊരു നിലയില്ലേക്ക് കൊണ്ടുപോകുന്നത്….,,

പ്രിയ പോയി, ഞാൻ ഒറ്റക്കായി,, അഭയംതേടി ഞാൻ പലവഴിക്ക് പോയി. ഒരിക്കലും കൈകൊണ്ട് തൊടില്ലെന്നു കരുതിയ മദ്യം ഞാൻ കഴിച്ചു തുടങ്ങി,എന്റെ കൂട്ടുകാർ എനിക്ക് മദ്യം ഒഴിച്ചു തന്നു..

മെല്ലെമെല്ലെ അവനെന്റെ സന്തത സഹചാരിയായി,, ഞാൻ പോകുന്ന വഴിയിലെല്ലാം അവൻ എന്റെയൊപ്പം കൂടാൻ തുടങ്ങി,,, കൂട്ടുകൂടുമ്പോൾ മാത്രം മദ്യം കഴിച്ചിരുന്ന ഞാൻ ഒരു മുഴുക്കുടിയനാകാൻ വലിയ താമസമുണ്ടായില്ല…,,,,,

അഞ്ചുവര്ഷംകൊണ്ട് ഞാൻ ഞാനല്ലതായി,,,, ഒരുവിധപ്പെട്ട ചീത്തകൂട്ടുകെട്ടിൽ ഒക്കെയും ചെന്ന് പെട്ടു. ചീത്ത കൂട്ടുകെട്ടെന്നാൽ അത് മറ്റുള്ളവരുടെ കണ്ണിലാണ് കേട്ടോ, എനിക്കവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ്.

പക്ഷെ ഞാൻ ഇല്ലാതായി കാണാൻ ആഗ്രഹിക്കാത്ത വളരെ ചുരുക്കം പേരുണ്ട്, അതിലൊരാളാണ് എന്നോട് രണ്ടാമതൊരു വിവാഹം കഴിക്കാൻ പറഞ്ഞതും.

അഞ്ചു വർഷങ്ങൾക്കിപ്പുറം രണ്ടാം വിവാഹത്തിനായി ഞാൻ മാരിയേജ് ബ്യൂറോയെ സമീപിച്ചു.താൽക്കാലികമായി പേര് മാറ്റി പറഞ്ഞു, അഡ്രസ്സും മാറ്റി പറഞ്ഞു,,,,, കല്യാണം നടത്തുന്നവരേക്കാൾ മുടക്കുന്നവരാണ് നാട്ടിൽ മുഴുവനും.

മാത്രമല്ല എനിക്ക് എന്നിലേക്ക്‌ തിരികെയെത്താൻ കുറച്ചുകൂടി സമയം വേണം, തല്ക്കാലം ഞാൻ അജ്ഞാതനാണ്,,, ഡിമാന്റ് മാത്രമേ ഉണ്ടാരുന്നുള്ളൂ,,,,, പ്രായമായ മാതാപിതാക്കളുണ്ട്, അവരെ ഉൾകൊണ്ട് എനിക്കൊപ്പം ജീവിക്കണം,,,,,

മതം, ജാതി, എന്ന് തുടങ്ങി എണ്ണിയാൽ തീരാത്ത എല്ലാ യോഗ്യതകളെയും ഞാൻ കാറ്റിൽ പറത്തി,,,ആർക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല,,,,

കൃത്യം ഒരാഴ്ച,,,, മാരിയേജ് ബ്യൂറോയിൽ നിന്നും കോൾ വന്നു.

” സർ,,, ഇതേപോലെ തന്നെ ഡിമാന്റ് ഒന്നുമില്ലാത്ത ഒരു പ്രൊപോസൽ വന്നിട്ടുണ്ട്, നോക്കാമോ ”

” എനിക്ക് ഡിമാന്റുണ്ട് ഡിയർ, ഞാൻ പറഞ്ഞിരുന്നല്ലോ,,പ്രായമായ രണ്ട് ആത്മാക്കളുണ്ടിവിടെ, അവരെ കെയർ ചെയ്യണം,,, അവരുമായുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്തു പോകണം,,ഈ ഡിമാന്റ് ഓക്കേ ആണെങ്കിൽ നോക്കാം ”

” ഓക്കേ ആണ് സർ, കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണാനുള്ള കാര്യങ്ങൾ അറേഞ്ച് ചെയ്യട്ടെ ”

” ചെയ്തോളൂ,,,പക്ഷെ അവരുടെ വീട്ടിൽ വേണ്ട,പുറത്തെവിടെയെങ്കിലും മതി, എനിക്ക് പറയാനുള്ള കാര്യങ്ങൾ അവരോട് നേരിട്ട് പറയണം, എന്നിട്ട് മതി ഫാമിലിയുമായിട്ട് ”

” ഓക്കേ സർ, വീട്ടിൽ വേണ്ടെങ്കിൽ വേണ്ട, പുറത്ത് അറേഞ്ച് ചെയ്യാം, ഞാൻ അവരോട് സംസാരിച്ചിട്ട് വിളിക്കാം ”

മിനിട്ടുകൾക്കകം വീണ്ടും വിളി വന്നു,, ഞായറാഴ്ച രാവിലെ പതിനൊന്നുമണി, ബീച്ചിനടുത്തുള്ള കോഫീ ഷോപ്പ്,, പറഞ്ഞുറപ്പിച്ച ഡ്രസ്സ്‌,,,, പറഞ്ഞുറപ്പിച്ച ടേബിൾ…

പ്രതീക്ഷകൾ ഏതുമില്ലാതെ,,,സമയം തെറ്റിക്കാതെ ഞാനവിടെ ചെന്നു,,,,ആളെ കണ്ടു,,,,പരസ്പരം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല,,, പറഞ്ഞുറപ്പിച്ച ഡ്രെസ്സിൽ പറഞ്ഞുറപ്പിച്ച ടേബിളിൽ എന്നെ കാത്തിരുന്നത് അഞ്ചുവർഷം മുന്നേ എന്നെ വിട്ടുപോയ പ്രിയയാണ്…

കാലം അവളെ വീണ്ടും എന്റെ മുന്നിൽ എത്തിച്ചു,, ഒരുപക്ഷെ എനിക്ക് തുണയായ തിരിച്ചറിവുകളാകാം,,,,

ഒന്നും മിണ്ടാതെ അര മണിക്കൂറോളം മുഖത്തോട് മുഖം നോക്കിയിരുന്ന ഞങ്ങൾ ഒരു പുഞ്ചിരിയോടുകൂടി വീണ്ടും കൈ കോർക്കുന്നു,, രണ്ടാം വിവാഹത്തിനായി……..

Vipin PG

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply