Skip to content

അന്ന് പെയ്യ്ത മഴയിൽ – 11

അന്ന് പെയ്യ്ത മഴയിൽ

” കുട്ടി ഒരിക്കൽ കൂടി വരു അയാളെ ഒന്ന് കാണൂ”

ഡോക്ടർ ജനിയെ നോക്കിക്കൊണ്ട് പറഞ്ഞു

” ഞാൻ എൻറെ മോനെ ഒന്ന് കയറി കണ്ടോട്ടെ ഡോക്ടർ”

ഗ്രേസി ചോദിച്ചു

” കാണിക്കാം ആദ്യം ആ കുട്ടിയെ ഒന്ന് കണ്ടോട്ടെ”

ജെനി അനുസരണയുള്ള കുട്ടിയെ പോലെ ഡോക്ടർക്ക് പിന്നാലെ നടന്നു

” കുറച്ചു മുൻപ് എന്താണ് സംസാരിച്ചത്”

” എനിക്കും ശരിക്ക് ഓർമ്മ ഇല്ല ഡോക്ടറെ മനസ്സിൽ വന്ന് എന്തൊക്കെയോ പറഞ്ഞു”

” ഒരിക്കൽ കൂടി അതൊക്കെ ഒന്ന് റിപ്പീറ്റ് ചെയ്യു”

അവൾ മനസ്സിലാകാതെ ഡോക്ടറെ നോക്കി

അത് കണ്ട് അയാൾ പറഞ്ഞു

” ജെനി റോഷന് സംഭവിച്ചിരിക്കുന്നത് നിസ്സാരമായ ആക്സിഡൻറ് അല്ല ഒരു ബ്രെയിൻ ഡെത്ത് ആണ് തലച്ചോറിലെ സർവ്വ ഞരമ്പുകളും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കോമ സ്റ്റേജ്”

ജനി ഞെട്ടിത്തരിച്ചു നിന്നു

” കുറച്ചു മുൻപ് വരെ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല
പക്ഷേ താൻ സംസാരിച്ചതിനുശേഷം അയാൾക്ക് ചെറിയ ഇംപ്രൂവ്മെൻറ് ഉള്ളതുപോലെ തോന്നുന്നു
അതുകൊണ്ടാണ് പറഞ്ഞത് ഒരിക്കൽ കൂടി താൻ മുൻപേ പറഞ്ഞതൊക്കെ പറയാൻ”

ഇനി അവൻ അരികിലേക്ക് വന്നു കൈകൾ പിടിച്ചു അവളുടെ നെഞ്ചോട് ചേർത്ത്
പക്ഷേ അവൾക്ക് എന്തുപറയണമെന്ന് വാക്കുകൾ കിട്ടിയില്ല

” ജനി ഈ റൂമിൽ ഇപ്പോൾ താനും റോഷനും അല്ലാതെ മറ്റാരും ഇല്ല ഞങ്ങളാരും ഇവിടെ നിൽപ്പുണ്ട് എന്ന് താൻ കരുതേണ്ട മനസ്സ് തുറന്ന് സംസാരിച്ചോളൂ ഇമോഷൻസ് മുഴുവൻ പുറത്തു വന്നോട്ടെ”

ഡോക്ടർ പറഞ്ഞ നേടുന്നതും അവളുടെ കണ്ണിൽ കണ്ണുനീർ ധാരയായി ഒഴുകി കാഴ്ച മറഞ്ഞു ശരിക്കും ആ ഹോസ്പിറ്റലും ഡോക്ടർമാരും അവളുടെ കണ്ണിൽ നിന്നും അപ്രത്യക്ഷമായി

” പറഞ്ഞില്ലേ എനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ഇഷ്ട്ടം ആ മനസ്സിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല ഇപ്പോഴും മനസ്സിലാകുന്നില്ല എന്ന്

അതൊന്നുമല്ല സത്യം ഞാൻ മനസ്സിലാക്കിയിരുന്നു അന്നും ഇന്നും എന്നും

ആദ്യമായി ഇഷ്ടമാണെന്ന് പറയാൻ വന്നപ്പോഴും ആ കണ്ണുകളിലെ പ്രണയം ഞാൻ മനസ്സിലാക്കിയിരുന്നു
പിന്നീട് ഞാൻ പോകുന്ന വഴികളിലെല്ലാം ഞാനറിയാതെ കൂടെയുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ ,
ശല്യപ്പെടുത്തുന്നവരിൽ നിന്നും രക്ഷപ്പെടുത്തിയപ്പോഴും
ലറ്റ് ആയിട്ടുള്ള സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് ഇരുട്ടിലൂടെ വീട്ടിലേക്ക് പോകുമ്പോൾ വീട് എത്തി ഞാൻ പോയി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം തിരിച്ചുപോകുന്ന ആ നിമിഷത്തിലും
ഒടുവിൽ പ്ലസ് ടു ശേഷം ഞാനറിയാതെ എന്നെ കാണാൻ വേണ്ടി മാത്രം രണ്ടു ബസ് കയറി ദൂരം കൂട്ടി കോളേജിലേക്ക് പോകുമ്പോഴും ഞാൻ അറിയുന്നുണ്ടായിരുന്നു എന്നോടുള്ള സ്നേഹം

പിന്നീട് വർഷങ്ങൾക്ക് ശേഷം വാക്കുകളെ കുസൃതി ഒളിപ്പിച്ച ഫോൺ വിളിച്ചപ്പോഴും ആദ്യമായി വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ വച്ച് കണ്ടപ്പോൾ തൻറെടുത്തോണ്ട് വന്ന എൻറെ അമ്മച്ചിയോട് പെണ്ണ് ചോദിച്ചപ്പോഴും അന്ന് പെയ്ത മഴയിൽ ആരും കാണാതെ എൻറെ അധരങ്ങളിൽ ചുംബിച്ചപ്പോൾ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ എനിക്ക് വേണ്ടി വാങ്ങിയ സാധനങ്ങൾ ക്കിടയിൽ എൻറെ വീട്ടുകാരെ കൂടി ഓർത്തപ്പോൾ ഒടുവിൽ വീട്ടുകാരെ കൊണ്ട് വന്ന മാന്യമായി എന്നെ പെണ്ണ് ചോദിച്ചപ്പോഴും നഷ്ടപ്പെടാൻ വയ്യ എന്ന് അവസാനം കണ്ടപ്പോൾ പറഞ്ഞപ്പോഴും ഒക്കെ ഞാൻ അറിയുകയായിരുന്നു എന്നോടുള്ള പ്രണയം അതിലുമുപരി ഇപ്പോൾ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രണയം ഒരിക്കലും ഒന്നിനുവേണ്ടി നഷ്ടപ്പെടുത്താൻ ഒരുക്കമല്ല ഞാൻ ഈ പ്രണയം

പറഞ്ഞു കഴിഞ്ഞതും അറിയാതെ അവളുടെ കണ്ണുകൾ ധാരധാരയായി ഒഴുകി

പെട്ടെന്ന് റോഷൻ കൈകൾ അനങ്ങി

” ജെ… ജെനി. ”

അവൻറെ ചുണ്ടുകൾ ശബ്ദിച്ചു

“yes”

ഡോക്ടർ പ്രതീക്ഷയോടെ പറഞ്ഞു

” മതി ഇനി എനിക്ക് റോഷനെ രക്ഷിക്കാൻ കഴിയും”

” സത്യമാണോ ഡോക്ടർ”

” അതെ തൻറെ സഹായം എനിക്ക് ആവശ്യമാണ്”

” എന്തിനും ഞാനൊരുക്കമാണ് ഡോക്ടർ ഒരു കുഴപ്പവും കൂടാതെ തിരിച്ചു വന്നാൽ മതി”

” വരും ഇനി കണ്ണു തുറക്കുന്നത് ജെനിയുടെ പഴയ റോഷൻ ആയിരിക്കും”

അവൾ പ്രതീക്ഷയോടെ പുഞ്ചിരിച്ചു

” പൊയ്ക്കോളൂ”

ഡോക്ടറും പുറത്തേക്ക് വന്നു

” റോഷൻ അപകടനില തരണം ചെയ്തു കാണേണ്ട വർക്ക് കാണാം”

ഗ്രേസി ഔസേപ്പന്നെ സന്തോഷത്തോടെ നോക്കി

” ഡോക്ടർ റോഷന് എ ബി പോസിറ്റീവ് ബ്ലഡ് വേണം ബ്ലഡ് ബാങ്ക് ഇല്ല”

സിസ്റ്റർ വന്ന് ഡോക്ടറോട് പറഞ്ഞു

” ബ്ലഡ് ഇതുവരെ അറേഞ്ച് ചെയ്തില്ലേ”

ഡോക്ടർ ആൽബിയുടെ ചോദിച്ചു

” ഡോക്ടർ ഞാൻ ഓരോരുത്തര് കോൺടാക്ട് ചെയ്തു കൊണ്ടിരിക്കുകയാണ് ഇതൊരു റെയർ ഗ്രൂപ്പ് ആയതുകൊണ്ട് കിട്ടുന്നില്ല ഇല്ല”

” പെട്ടന്ന് എത്തിക്കണം”
അത് പറഞ്ഞ് ഡോക്ടർ റൂമിലേക്ക് പോയി

” എൻറെ ഗ്രൂപ്പ് എ ബി പോസിറ്റീവ് ആണ് ചേട്ടാ
ജെനി പറഞ്ഞു

” ആണോ അപ്പോൾ വേറെ ആളെ അന്വേഷിക്കേണ്ടല്ലോ”

” എങ്കിൽ വേഗം ബ്ലഡ് ബാങ്കിലേക്ക് വന്നോളൂ
നേഴ്സ് പറഞ്ഞു

ബ്ലഡ് എടുത്തതിന് ശേഷം ഡോക്ടർ ആൽബി യോട് പറഞ്ഞു

” കുട്ടി വീക്ക് ആണ് ബ്ലഡ് കൂടി എടുത്ത് ക്ഷീണം ആയി കാണും
ഫുഡ് കഴിക്കണം

ഗ്രേസയോടും ഔസേപ്പ്നോട് യാത്രപറഞ്ഞു ജനി പോകാനിറങ്ങി

” ഞാൻ നാളെ വരാം അമ്മേ അവൾ ഗ്രേസി യോട് ആയി പറഞ്ഞു

” അതൊക്കെ മോൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ വന്നില്ലെങ്കിലും കുഴപ്പമില്ല ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ”

ഇഷ്ടക്കേട് മനസ്സിൽ വെച്ച് അവർ പറഞ്ഞു

” എനിക്ക് ഇതൊരു ബുദ്ധിമുട്ടാണോ അമ്മ ഞാൻ നാളെ വരാം

” നിന്നെ കാണുന്നതാണ് എനിക്ക് ബുദ്ധിമുട്ട് അവർ മനസ്സിൽ പറഞ്ഞു

തിരികെ ഉള്ള യാത്രയിൽ അവൾ മൗനമായിരുന്നു

” താൻ വിഷമിക്കാതെ ഒന്നും സംഭവിക്കില്ല

സംസാരത്തിന് തുടക്കം ഇട്ടു കൊണ്ട് ആൽബി പറഞ്ഞു

” ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ് ഇനിയും ഈശോ എന്നെ പരീക്ഷയക്ക്ല്ല അതല്ല ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കൂടെ ഞാനും ഉണ്ടാകും

” താൻ എന്തൊക്കെ ആണ് പറയുന്നത് അങ്ങനെ ഒന്നും സംഭവിക്കില്ല വെറുതെ വേണ്ടാത്തതൊന്നും ആലോചിക്കേണ്ട

” സമയം ഒരുപാടായി വീട്ടിലോട്ട് ഒന്ന് വിളിച്ചായിരുന്നു?

ആൽബി പറഞ്ഞപ്പോഴാണ് അവൾ അതിനെ പറ്റി ചിന്തിച്ചത് സമയം എട്ടര ആയിരിക്കുന്നു വീട്ടുകാർ പേടിച്ചിട്ട് ഉണ്ടാകും
അവൾ പെട്ടെന്ന് ഫോൺ എടുത്ത് ജോജിയെ വിളിച്ചു ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു

” ചേച്ചി എവിടെയാ ഞാൻ എത്ര പ്രാവശ്യം വിളിച്ചു”

” ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് ആരോടും പേടിക്കണ്ട എന്ന് പറ”

” എവിടെയായിരുന്നു ചേച്ചി”

” ഞാൻ നേരിട്ട് വന്നിട്ട് പറയാം ശരി”

അത് പറഞ്ഞാ ഫോൺ വച്ചു

” എന്തെങ്കിലും കഴിക്ക് ഞാനെന്തെങ്കിലും ഹോട്ടലിനു മുൻപിൽ നിർത്താം”

” വേണ്ട ആൽബി ചേട്ടാ ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം”

” ബ്ലഡ് കൂടി എടുത്തത് കൊണ്ട് ഞാൻ വല്ലാതെ വീക്ക് ആണ്

” ഞാൻ കഴിച്ചോളാം വീട്ടിൽ ചെന്നിട്ട്

അവൻ പിന്നീട് അവളെ നിർബന്ധിച്ചില്ല

പിന്നീട് വീട് എത്തുന്നത് വരെ ഒന്നും സംസാരിച്ചില്ല

” ജെനി വീടെത്തി”

” നന്ദിയുണ്ട് ചെയ്ത സഹായങ്ങൾക്ക് എല്ലാം

” അതൊക്കെ അവിടെ നിൽക്കട്ടെ ആദ്യം താൻ പോയി വല്ലതും കഴിച്ച് സമാധാനമായി ഉറങ്ങാൻ നോക്ക്

” കുറച്ചു ദിവസത്തേക്ക് ഞാൻ ജോലിക്ക് വരില്ല കേട്ടോ

” ഞാൻ അത് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു കുറച്ചുദിവസം താൻ സ്വസ്ഥമായിട്ട് ഇരിക്ക് ഒറ്റയ്ക്ക്

” ശരി”

ജനി വീട്ടിൽ ചെന്നപ്പോൾ എല്ലാവരും തന്നെ പ്രതീക്ഷിച്ചിരിക്കുകയാണ് എന്ന് തോന്നി നടന്ന സംഭവങ്ങൾ അവൾ പറ്റുന്ന രീതിയിൽ വിവരിച്ചു
റോഷന് ആക്സിഡൻറ് ആയി എന്ന് കേട്ടപ്പോൾ എല്ലാവരിലും ഒരു വിഷമം അവൾ കണ്ടു

മേരിയുടെ നിർബന്ധത്തിന് എന്തോന്ന് കഴിച്ചു എന്ന് വരുത്തി

ആ രാത്രി ഉറക്കം കണ്ണുകളെ തഴുകി ഇല്ല ആ രാത്രി വെളുക്കുന്നതുവരെ അവൾ പ്രാർത്ഥനയിൽ ആയിരുന്നു അവനുവേണ്ടി

രാവിലെ പതിവിലും നേരത്തെ അവൾ ഉണർന്നു കുളിച്ചു ഒരിക്കൽ കൂടി വേണ്ടി പ്രാർത്ഥിച്ചു

രാവിലെ തന്നെ അവൾ ആശുപത്രിയിൽ പോകാനായി ഒരുങ്ങി

ജോജി ആണ് അവളെ ആശുപത്രിയിൽ കൊണ്ടുപോയി വിട്ടത്

ജനയ കണ്ടപ്പോൾ തന്നെ ഗ്രേസിയുടെ മുഖം ഇരുണ്ടു മൂടി

” അതിരാവിലെ തന്നെ കെട്ടി എടുത്തിട്ടുണ്ട്
അവർ ഔസേപ്പ്ന്നോട് പറഞ്ഞു

” ആര്?

അവർ ജനിയെ ചൂണ്ടിക്കാട്ടി

” നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ
അയാൾ ഭാര്യയെ വഴക്കു പറഞ്ഞു

ജോജിയും ജനിയും അവരെ നോക്കി പുഞ്ചിരിച്ചു

” മോൾ ഇത്ര നേരത്തെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ഔസേപ്പ് വാത്സല്യത്തോടെ പറഞ്ഞു

മറുപടിയായി അവൾ ഒന്നു പുഞ്ചിരിച്ചു

” നീ എന്നാടി ഇന്നലെ ഉറങ്ങിയില്ലേ ഗ്രേസി അനിഷ്ടം മറച്ചുവയ്ക്കാതെ ചോദിച്ചു

ആ ചോദ്യം ജോജിക്ക് അത്ര ഇഷ്ടപ്പെട്ടില്ല

” ചേട്ടായിക്ക് ഇപ്പോൾ എങ്ങനെയുണ്ട് അവൻ ഔസേപ്പ് നോട് ചോദിച്ചു

” അപകടനില തരണം ചെയ്തു ഒരുപാട് ഇംപ്രൂവ്മെൻറ് ഉണ്ട് ഇന്നലെ വൈകിട്ട് ബോധം വന്നു എന്ന് ഡോക്ടർ പറഞ്ഞു ഞങ്ങളെ കണ്ടിരുന്നു മോൾ ഇവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ അവനോട് പറഞ്ഞു

” എന്തെങ്കിലും സംസാരിച്ചോ ആകാംക്ഷയോടെ അവൾ ചോദിച്ചു

” കൂടുതലായി ഒന്നും സംസാരിച്ചില്ല ഇന്ന് ഉച്ചയ്ക്ക് റൂമിലേക്ക് മാറ്റും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്

” ഡോക്ടർ പറഞ്ഞു മോളാണ് അവനെ രക്ഷിച്ചതെന്ന്

അവൾ മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് കാണാൻ അവളുടെ മനസ്സ് തുടികൊട്ടികയായിരുന്നു

” എനിക്കൊന്നു കാണാൻ പറ്റുമോ”

” ഇനി ഡോക്ടർ വന്നിട്ടേ കാണാൻ പറ്റൂ മോളെ”

” എങ്കിൽ നീ പൊയ്ക്കോ ഞാൻ ബസ്സിന് പൊയ്ക്കോളാം അവൾ ജോജി യോട് പറഞ്ഞു

” ശരി ചേച്ചി ”
അവൻ യാത്ര പറഞ്ഞിറങ്ങി

” ഉച്ചയ്ക്ക് ലെ റൂമിലേക്ക് മാറ്റു
അച്ഛനും അമ്മയും വേണെങ്കിൽ ഒന്ന് പോയി ഫ്രഷ് ആയി വന്നോളൂ അതുവരെ ഞാൻ ഇവിടെ ഉണ്ടല്ലോ”

” അത് വേണ്ട അത് നിനക്ക് ജോലിക്ക് പോകേണ്ടതല്ലേ
ഗ്രേസ് ചോദിച്ചു

” കുറച്ചു ദിവസത്തേക്ക് ഞാൻ ലീവാണ് അമ്മേ

ഓഹോ അപ്പോൾ രണ്ടും കൽപ്പിച്ചാണ് അവർ മനസ്സിൽ ഓർത്തു

” നമുക്കൊന്നു വീട്ടിൽ പോയി കുളിച്ചിട്ട് വരാം അവനുള്ള ആഹാരവും എടുക്കാം
അതുവരെ ഇവിടെ മോൾ നിൽക്കുമല്ലോ”

ഔസേപ്പ്ൻറെ ആ മറുപടി ഗ്രേസി ക്ക് ഇഷ്ടമായില്ല എങ്കിലും ഭർത്താവിനെ അനുസരിക്കാത്ത മറ്റു മാർഗ്ഗം അവരുടെ മുൻപിലായി ഇല്ലായിരുന്നു

മനസ്സില്ലാമനസ്സോടെ അവർ പോകാൻ മനസ്സിൽ മുഴുവൻ ജെനി യോടുള്ള വിദ്വേഷം കൂടിവന്നു

അവർ പോയതിനു ശേഷം ഡോക്ടറെ കാത്തിരുന്നു
ഡോക്ടർ വരാതിരിക്കുന്ന ഓരോ സമയവും ഓരോ യുഗങ്ങളായി അവൾക്ക് തോന്നി അവനെ ഒന്ന് കാണാൻ ഒന്ന് സംസാരിക്കാൻ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി

ഡോക്ടറെ കണ്ടപ്പോൾ അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു

” ആഹാ താൻ രാവിലെ എത്തിയോ”

” ഞാൻ ഒന്ന് കയറി കണ്ടോട്ടെ ഡോക്ടർ

“ശരി കണ്ടോളൂ
ഒരുപാട് സ്ട്രെയിൻ ചെയ്യിക്കരുത്

” ഇല്ല ഡോക്ടർ ഒന്ന് കണ്ടാൽ മാത്രം മതി

അവൾ അകത്തേക്ക് പോയി ബെഡ്ഡിൽ കിടക്കുന്ന രൂപം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി

അവൾ അവൻറെ അടുത്തേക്ക് ചെന്നു അവൻ കണ്ണുകളടച്ച് കിടക്കുകയായിരുന്നു

അവൾ അവൻറെ നെറുകയിൽ ചുംബിച്ചു

( തുടരും)

Click Here to read full parts of the novel

4.6/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!