Skip to content

അന്ന് പെയ്യ്ത മഴയിൽ – 13

അന്ന് പെയ്യ്ത മഴയിൽ

ഒരു നിമിഷം സോഫി ജനിയെയും നോക്കി

” സോഫി ഇരിക്കു”
റോഷൻ പറഞ്ഞു

” വേണ്ട ഒന്ന് കാണാൻ വന്നു എന്നേയുള്ളൂ ഇപ്പോൾ തന്നെ പോകും കുറച്ചു തിരക്കുണ്ട്”

” എന്നാ വന്നത്?

” മിനിഞ്ഞാന്ന് വൈകിട്ട് വന്നത്
റോഷന് എങ്ങനെയുണ്ട്

” ഇപ്പൊ കുഴപ്പമൊന്നുമില്ല

ഔസേപ്പും ഗ്രേസി യും അകത്തേക്ക് വന്നു
സോഫിയ കണ്ടപ്പോൾ തന്നെ ഗ്രേസിയുടെ മുഖം വിടർന്നു

” മോൾ എപ്പോൾ വന്നു?

” വന്നതേയുള്ളൂ ആൻറി

” ഞാൻ ചോദിക്കാൻ വിട്ടു ഇതാരാ”
ജനിയെ നോക്കി സോഫി ചോദിച്ചു

” ഇത് ജനി ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി”
അവളെ കുറച്ചുകൂടി അടുത്തേക്ക് ചേർത്ത് നിർത്തി റോഷൻ മറുപടി പറഞ്ഞു

ആ മറുപടി സോഫിയും ഗ്രേസി യിലും ഒരുപോലെ മടുപ്പ് ഉളവാക്കി

” ഇതായിരുന്നു ആളല്ലേ”

ജെനി ചിരിക്കാൻ ശ്രമിച്ചു

” ജെനി എന്ത് ചെയ്യുന്നു”
സോഫി ചോദിച്ചു

” ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വർക്ക് ചെയ്യുവാ

” ഓഫീസ് വർക്ക് ആണോ
മനപ്പൂർവം ആയിരുന്നു സോഫിയ അത് ചോദിച്ചത്

” അല്ല”

” ഇവിടെ അടുത്തുള്ള ഒരു കടയിൽ സെയിൽസ് ഗേൾ ആണ് മോളേ അല്പം പുച്ഛത്തോടെ ഗ്രേസി പറഞ്ഞു

” ആ ജോലിക്ക് എന്താ കുഴപ്പം റോഷനാണ് ചോദിച്ചത്

” എന്ത് കുഴപ്പം
വിദ്യാഭ്യാസം ഒന്നും വേണ്ടല്ലോ
ജന്മിയുടെ മുഖത്തുനോക്കി ഗ്രേസി പറഞ്ഞു

റോഷൻറെ മുഖം ചുവന്നു

“വിദ്യാഭ്യാസം ആവശ്യമില്ലാത്ത മറ്റൊരു ജോലി കൂടിയുണ്ട് അടുക്കളപ്പണി അത് അമ്മ കുറെ ചെയ്തിട്ടുണ്ടല്ലോ അല്ലേ ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി ഒക്കെ

റോഷൻറെ ആ മറുപടി ഗ്രേസികെ അത്ര ഇഷ്ടപ്പെട്ടില്ല

പിന്നീട് ആരും ഒന്നും പറഞ്ഞില്ല

” ഞാൻ ഇറങ്ങട്ടെ സോഫി യാത്രപറഞ്ഞു

സോഫി പോയ ശേഷം കുറെ നേരം ആരും ഒന്നും മിണ്ടിയില്ല

” ഞങ്ങൾ പോയി ഒരു ചായ കുടിച്ചിട്ട് വരാം”
ഔസേപ്പ് പറഞ്ഞു

” ഞാൻ വരുന്നില്ല നിങ്ങൾ പോയാൽ മതി”
ഗ്രേസി പറഞ്ഞു

” അതെന്താ നിനക്ക് വേണ്ടേ”

” വേണ്ട”

” അത് പറഞ്ഞാൽ പറ്റില്ല വേണം നീ ഒന്ന് വന്നേ”

ആ മറുപടിയിൽ ദേഷ്യം ഉണ്ടെന്ന് ഗ്രേസ് യ്ക്ക് മനസ്സിലായി ചെന്നില്ലെങ്കിൽ പ്രശ്നം വഷളാകും എന്ന് അവർക്ക് തോന്നി അവർ അയാളുടെ പുറകെ നീങ്ങി

” നിനക്ക് എന്താടി ആ കൊച്ചിനെ പുറകെ നടന്നു ശല്യപ്പെടുത്തുകയാണോ”

” അതിനു ഞാൻ എന്ത് ചെയ്തെന്ന് ആണ് ഈ പറയുന്നത്”

” നീ എന്തൊക്കെയാ അതിനോട് പറയുന്നത് ”

” എന്ത് ഉള്ള കാര്യമല്ല പറഞ്ഞത് അവൾക്ക് എൻറെ മോനെ വിവാഹം കഴിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടോ

” എന്താണെങ്കിലും നമ്മുടെ വീട്ടിലേക്ക് കയറി വരേണ്ട കൊച്ചാണ് ഇങ്ങനെയൊന്നും പറയാൻ പാടില്ല

” ഈ എരണംകെട്ട വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ സോഫി അവൻ വിവാഹം കഴിച്ചേ നെ അവന് പറ്റിയ വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെ അവൾക്കുണ്ടായിരുന്നു

” അതു നോക്കിയിട്ട് ഒരു കാര്യവുമില്ല അവൻറെ ഇഷ്ടമല്ലേ പ്രധാനം

പിന്നെ അവർ ഒന്നും മിണ്ടിയില്ല

ജെനിയുടെ മുഖം കണ്ടാൽ ഇപ്പോൾ കരയുമെന്ന് ഉറപ്പായിരുന്നു

” എന്താണ് ഡോ മുഖം വല്ലാതെ ഇരിക്കുന്നത്?..

” ഒന്നുമില്ല

അവൻ അവളുടെ കൈകളിൽ പിടിച്ചു

” അമ്മച്ചി അങ്ങനെയൊക്കെ പറഞ്ഞത് നീ കാര്യമാക്കി എടുക്കണ്ട എനിക്കൊരു പ്രണയമുണ്ടെന്ന് കേട്ടതിൻറെ ദേഷ്യമാണ് അല്ലാതെ നിന്നോടുള്ള പിണക്കം അല്ല
എനിക്കുവേണ്ടി അമ്മച്ചി ഒരുപാട് കല്യാണം നോക്കിയിരുന്നു ഞാൻ പിടി കൊടുത്തില്ലല്ലോ
അതിൻറെ പിണക്കം ആണ്

” പക്ഷേ സത്യം അല്ലേ എനിക്ക് ഇച്ചായന് പറ്റിയ വിദ്യാഭ്യാസം ഒന്നുമില്ല വിവാഹം കഴിക്കാനുള്ള ഒരു യോഗ്യതയും ഇല്ല

” നിന്നോട് ആരാ പറഞ്ഞത് വിവാഹം കഴിക്കാൻ ഉള്ള യോഗ്യത വിദ്യാഭ്യാസം ആണെന്ന്

ഒരു പെണ്ണിന് ഏറ്റവും പ്രധാനമായി വേണ്ടത് നല്ല സ്വഭാവമാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും നോക്കുന്നതും അതാണ് മറ്റാരെക്കാളും കൂടുതലായി നിനക്ക് ഉണ്ട് നിൻറെ കുടുംബത്തിനുവേണ്ടി നിൻറെ ഭാവി നീ വേണ്ടെന്നു വച്ചു ആ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയും
അത് മാത്രം മതി എനിക്ക്

അവൾ പൊട്ടിക്കരഞ്ഞു അവൻറെ നെഞ്ചിലേക്ക് വീണു

” അയ്യേ എന്താ ഇത് കൊച്ചുകുട്ടികളെപ്പോലെ
ഞാൻ ഇവിടെ നിന്ന് എഴുന്നേൽക്ക് ടെ ഉടനെ നമുക്ക് വിവാഹം നടത്തണം

” പെട്ടെന്ന് ഇപ്പോൾ വിവാഹം നടത്തിയാൽ

” നടത്തിയാൽ ജീനയുടെയും ജോയിയുടെയും പഠിപ്പു മുടങ്ങും വീട്ടുകാര്യങ്ങൾ മുടങ്ങും അതൊക്കെ അല്ലേ പറയാൻ പോകുന്നത് അതൊക്കെ ഞാൻ നോക്കിക്കോളാം നിൻറെ പ്രശ്നങ്ങൾ ഒക്കെ ഇനി എൻറെ പ്രശ്നങ്ങൾ അല്ലേ പക്ഷേ വിവാഹം ഈ പ്രാവശ്യം തന്നെ നടക്കണം ഇനി നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് കഴിയില്ല

അവൾ അവനെ നോക്കി പുഞ്ചിരിച്ചു

” ഞാൻ പോകട്ടെ

” എങ്കിൽ പൊയ്ക്കോ നാളെ വരണം ഞാൻ കാത്തിരിക്കും

” അത് വേണോ ഇവിടെ എല്ലാവരും ഇല്ലേ

” ആരൊക്കെ ഉണ്ടെങ്കിലും നിനക്ക് പകരമാകുമോ

അവൾ പുഞ്ചിരിച്ച

ഔസേപ്പ് നോട് ഗ്രേസ് യോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി
റോഷൻ ആശുപത്രി വിടുന്നത് വരെ എന്നും അവൾ വന്നു
ആശുപത്രി ജീവിതം അവരെ കൂടുതൽ തമ്മിലടിപ്പിച്ചു

” മോനേ റോഷ

ഔസേപ്പ്ൻറെ വിളി കേട്ടാണ് അവൻ കണ്ണുതുറന്നത്

” എന്താ അപ്പച്ചാ

” നിനക്കിനി എത്ര മാസത്തെ ലീവ് ഉണ്ട്

” കഷ്ടിച്ച് ഒന്നര മാസം കാണും

” അതിനുമുൻപ് ഒരു ഒത്തുകല്യാണം എങ്കിലും നടത്തണം

” കല്യാണം നടത്താം അപ്പച്ച

” നമ്മൾ പെട്ടെന്ന് കല്യാണം നടത്തണം എന്ന് പറഞ്ഞാൽ ആ കുട്ടിയുടെ വീട്ടുകാർക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ

” അതൊക്കെ ഞാൻ സംസാരിച്ചു കൊള്ളാം

” എങ്കിൽ ഞാനും റോബിനും കൂടെ അടുത്താഴ്ച അങ്ങോട്ട് പോകുന്നുണ്ട് കല്യാണത്തിന് ഡേറ്റും മറ്റും തീരുമാനിക്കാൻ

” ശരി

അവൻ അപ്പോൾ തന്നെ അവളെ വിളിച്ച് സംസാരിച്ചു

” ഇച്ചായാ പെട്ടന്നൊരു കല്യാണം എന്നൊക്കെ പറയുമ്പോൾ

” അതിനെക്കുറിച്ചൊന്നും നീ അറിയേണ്ട

” എങ്കിലും ചിലവുകൾ ഇല്ലേ

” ചിലവുകളൊക്കെ ഞാൻ നോക്കിക്കോളാം നീ ഒന്ന് നിന്ന് തന്നാൽ മതി

” ഒരു കല്യാണം എന്ന് പറയുമ്പോൾ ചെറിയ ചിലവ് ഒന്നുമല്ല അതിനു മാത്രം പണം ഇച്ചായൻ റെ കയ്യിലുണ്ടോ

” അതൊന്നും നീ അറിയേണ്ട ജനി

” എനിക്കറിയണം

” നിനക്കറിയാമല്ലോ വീട് എൻറെ ഒരു സ്വപ്നമായിരുന്നു അതിനുവേണ്ടി ഞാൻ കുറച്ച് പണം നീക്കിവച്ചിട്ടുണ്ട് നമ്മൾ ഒരുമിച്ച് നമ്മുടെ പുതിയവീട്ടിൽ ജീവിതം തുടങ്ങണം എന്നതായിരുന്നു എൻറെ ആഗ്രഹം പക്ഷേ നിന്നെക്കാളും വലുതല്ലല്ലോ വീട് ഇത്രയൊക്കെ ആയിട്ട് നിന്നെ നഷ്ടപ്പെട്ടു പോയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല

” എന്നെ വിശ്വാസം കുറവുണ്ടോ

” അതുകൊണ്ട് അല്ല മോളെ നിന്നെ വിട്ടു പോകാൻ മനസ്സനുവദിക്കുന്നില്ല വിവാഹം കഴിഞ്ഞാൽ നീ സ്വന്തമാണെന്ന് വിശ്വസിക്കാല്ലോ

” അപ്പോൾ ഇപ്പം സ്വന്തം അല്ലേ?

” അത് പോര നീ വാശി പിടിക്കരുത്

പിന്നെ അവൾ ഒന്നും പറഞ്ഞില്ല

പിന്നീടെല്ലാം പെട്ടെന്നായിരുന്നു റോബിനും ഔസേപ്പും കൂടിപ്പോയി തീയതികൾ നിശ്ചയിച്ചു ഒക്ടോബർ 14ന് മനസ്സമ്മതം 19ന് വിവാഹo

ജനി വല്ലാതെ അസ്വസ്ഥയായിരുന്നു

” എന്താ മോളെ ഒരു വിഷമം പോലെ ”
മേരി ചോദിച്ചു

” ഒന്നുമില്ല അമ്മച്ചി”

” നീ ഇപ്പോൾ വേറെ ഒന്നും ചിന്തിക്കേണ്ട വിവാഹം നടക്കട്ടെ”

” ഞാൻ പോയാൽ നിങ്ങൾക്ക് ആർക്കും വിഷമമില്ല അമ്മച്ചി”

ആ ചോദ്യത്തിൽ മേരിയും കരഞ്ഞുപോയി രണ്ടുപേരും കുറെ നേരം കരഞ്ഞു ഇടയ്ക്കെപ്പോഴോ മേരിയുടെ മടിയിൽ കിടന്ന് അവൾ ഉറങ്ങി

” നീ ഉറങ്ങിയോ
ഗ്രേസി റോഷനോട് ചോദിച്ചു

” ഇല്ല എന്താ അമ്മച്ചി

” ഞാൻ നിന്നെ ഉപദേശിക്കാൻ വന്നതല്ല നിൻറെ ജീവിതമാണ് ഒരിക്കൽ കൂടി പറയണം എന്ന് തോന്നി ഈ വിവാഹം വേണോ മോനെ നിൻറെ വിദ്യാഭ്യാസത്തിനും ജോലിക്കും ഒക്കെ ഇതിലും നല്ല പെൺകുട്ടിയെ നിനക്ക് കിട്ടിയില്ലേ ഒരു കുടുംബത്തിലെ മുഴുവൻ ബാധ്യതയും നിൻറെ തലയിൽ എടുത്തു വയ്ക്കണോ

” അവളെപ്പോലെ ഒരു പെൺകുട്ടിയെ എനിക്ക് ജീവിതത്തിൽ കിട്ടില്ല അല്ലാതെ മറ്റാരെയും എനിക്ക് വേണ്ട

ഇനി അവനോട് കൂടുതൽ സംസാരിക്കുന്നതിൽ അർത്ഥമില്ല എന്ന് അവർക്കു തോന്നി അവസാന പ്രതീക്ഷയായിരുന്നു മനസ്സില്ലാമനസ്സോടെ ഈ വിവാഹത്തിനായി ഗ്രേസി ഒരുങ്ങി

വൈകുന്നേരം റോഷൻ ജനിയെ ഫോണിൽ വിളിച്ചു

” നീ എന്താ ഉറക്കം ആയിരുന്നോ ഞാൻ എത്ര തവണ വിളിച്ചു

” ഞാൻ കേട്ടില്ല

” എന്താ ശബ്ദം വല്ലാതെ

” പെട്ടെന്ന് എല്ലാവരെയും വിട്ടു പോകണമല്ലോ എന്നോർക്കുമ്പോൾ

” എങ്ങും പോകുന്നില്ലല്ലോ ഇവിടെ തന്നെയല്ലേ ഇടയ്ക്കൊക്കെ അങ്ങോട്ട് പോകാമല്ലോ

” ഞാൻ അങ്ങ് വന്ന് ഇവിടുത്തെ കാര്യം എന്താകും

” ഞാൻ പറഞ്ഞല്ലോ അതോർത്ത് നീ വിഷമിക്കണ്ട അതിന് ഞാൻ വഴി കണ്ടോളാം
ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാ
ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട് അമ്മച്ചിയെ കാണാൻ

” എന്താ

” അത് ഞാൻ അമ്മയോട് പറഞ്ഞോളാം

അവൻ ഫോൺ കട്ട് ചെയ്തു

പറഞ്ഞതുപോലെ പിറ്റേന്ന് റോഷൻ എത്തി ജനി കുളിക്കുകയായിരുന്നു അവൻ വന്നപ്പോൾ

” മോൻ എന്താ ഇത്ര രാവിലെ”

” ജെനി പോകുന്നതിനു മുൻപ് വരാമെന്ന് കരുതി

” ഞാൻ കാപ്പി എടുക്കാം

” വേണ്ട അമ്മച്ചി
ഞാൻ അമ്മച്ചിയെ കാണാൻ വന്നതാ

” എന്താ മോനെ

” ഇത് കുറച്ച് കാശ് ആണ് വിവാഹ ചിലവിനുo മറ്റാവശ്യങ്ങൾക്കും ഒക്കെയായി

” ഇത് ഞാൻ എങ്ങനെ വാങ്ങും
അവർ കരഞ്ഞു
” ലോകത്ത് ഒരമ്മയ്ക്കും എൻറെ ഗതികേട് ഉണ്ടാവരുത് സ്വന്തം മകളുടെ വിവാഹത്തിന് ഒന്നും കയ്യിൽ ഇല്ലാതിരിക്കുക

” അമ്മച്ചി കരയാതെ ഇന്ന് മുതൽ അമ്മയുടെ മകൻറെ സ്ഥാനത്ത് അല്ലേ ഞാനും മകൻ തരുന്നത് ആയിട്ട് കണ്ടാൽ മതി
എന്നോട് സ്നേഹമുണ്ടെങ്കിൽ ഇത് വാങ്ങണം

അവർ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ തുടച്ച് അത് വാങ്ങി

” ഇത് ജനിക് ഉള്ള സ്വർണ്ണമാണ് 25 പവൻ തികച്ച് ഉണ്ട്
അവൻ ഒരു ബാഗ് നീട്ടി

” എൻറെ മോള് ചെയ്ത നല്ല പ്രവർത്തിയുടെ ഫലം ആണ് നിന്നെ പോലെ ഒരാളെ കിട്ടിയത്”
അവർ കരഞ്ഞുകൊണ്ട് പറഞ്ഞു

” ജെനി ഇല്ലേ

” അവള് പോകാൻ റെഡി ആകുവാൻ മോൻ വന്നത് അറിഞ്ഞുകാണില്ല ഞാൻ വിളിക്കാം

അവർ അകത്തേക്ക് പോയി

” ഇത് എപ്പോൾ വന്നു”
ചിരിയോടെ അവൾ വന്നു

” കുറച്ചു നേരമായി നീ പോകാൻ റെഡിയായോ”

” ആ ”

” എങ്കിൽ ഞാൻ ഇറക്കാം ”

” വേണ്ട ഞാൻ ബസ്സിന് പൊക്കോളാം

” എങ്കിൽ ബസ്റ്റോപ്പ് വരെ ഞാൻ ഇറക്കാം

ഇരുവരും അമ്മച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി

അവൻ വണ്ടി ഒരു സൈഡിൽ ഒതുക്കി

” എന്താ ഇച്ചായാ”

” ഞാൻ നിന്നെ കണ്ടൊരു കാര്യം പറയാൻ ഇരിക്കുകയായിരുന്നു

” എന്താ

” നീ നാളെ മുതൽ ജോലിക്ക് പോകേണ്ട

( തുടരും)

Click Here to read full parts of the novel

3.7/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!