Skip to content

അന്ന് പെയ്യ്ത മഴയിൽ – 4

അന്ന് പെയ്യ്ത മഴയിൽ

വീണ പറയുന്ന ഓരോ കാര്യങ്ങളും ജെനി ശ്രദ്ധയോടെ കേട്ടിരുന്നു

അവളുടെ ഓർമ്മകൾ കുറെ വർഷങ്ങൾക്കു പുറകിലേക്ക് പോയി എട്ടാംക്ലാസിൽ പഠിക്കുന്ന കാലത്ത് തന്നോട് ആദ്യമായി പ്രണയം പറഞ്ഞ ഒരു പ്ലസ്ടുകാരൻ അവളുടെ ഓർമ്മകളിൽ നിറഞ്ഞു
താൻ പോകുന്ന വഴികളിലെല്ലാം അവനുണ്ടായിരുന്നു പള്ളിയിൽ ബസ്റ്റോപ്പിൽ ട്യൂഷൻ സെൻററിൽ ലൈബ്രറിയിൽ അങ്ങനെ എല്ലായിടത്തും
പലപ്പോഴും താൻ കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു
പ്ലസ് ടുവിലെ ആ ഗ്ലാമർ ചേട്ടന് ജെനിയെ ഒരു നോട്ടമുണ്ട് കൂട്ടുകാരികളിൽ ആരോ ഒരാൾ കളിയാക്കി പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്

ഒരിക്കൽ ലൈബ്രറിയിൽ പോയി തിരികെ വരുമ്പോൾ വരാന്തയിൽ തന്നെ കാത്തുനിൽക്കുകയാണ് അവൻ
ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി എങ്കിലും ധൈര്യം സംഭരിച്ച് കാണാത്ത മട്ടിൽ ഓടിപ്പോയി പിറകിൽ നിന്നും ഒരു വിളി കേട്ടു

” നിൽക്കു”
” എന്താണ്”
” എനിക്കൊന്നു സംസാരിക്കണം”
” എന്ത്”
” എനിക്ക് തന്നെ ഇഷ്ടമാണ് വെറുതെ നേരമ്പോക്കിനുള്ള ഇഷ്ടം അല്ല ശരിക്കും ഇഷ്ടമാണ്”
” എനിക്കിപ്പോൾ പ്രണയിക്കാൻ ടൈം ഇല്ല പ്രണയിച്ചു നടക്കാൻ താൽപര്യവുമില്ല”
” ഈ പറഞ്ഞ രണ്ട് സാധനങ്ങളും എനിക്കുമില്ല”

ഞാൻ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കാൻ വരുന്നത്
ഇപ്പോൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുകയാണ്”
” ആയിക്കോട്ടെ പഠിത്തമൊക്കെ കഴിയുമ്പോൾ ഒക്കെ ആണോ”
” അപ്പോഴല്ലേ അപ്പോൾ നോക്കാം”
” അപ്പോഴ എന്നുവെച്ചാൽ എപ്പോഴാ?”
” എനിക്കിപ്പോൾ പ്രേമിക്കുന്ന പ്രായമല്ല”
” പ്രണയിക്കാൻ പ്രത്യേകിച്ച് പ്രായമൊന്നുമില്ല കുട്ടി”
” സമ്മതിച്ചു എന്താണെങ്കിലും ഇപ്പോൾ എനിക്ക് താല്പര്യമില്ല”
” അപ്പോൾ പിന്നീട് താല്പര്യം ഉണ്ടാകുമെന്ന്”
” അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല”
” ശരി എപ്പോഴാ തനിക്ക് പ്രണയിക്കാനുള്ള പ്രായമാകുന്നത്”
” അങ്ങനെ കൃത്യമായ ഒരു കണക്ക് ഒന്നും ഇപ്പൊ പറയാൻ പറ്റില്ല”
” എങ്കിൽ ഒരു ഉദ്ദേശം പറ”
” ഒരു ഒമ്പത് വർഷം കഴിയട്ടെ”
” അതായത് തനിക്ക് 22 വയസ്സ് ആകുമ്പോൾ”
” അപ്പോൾ നോക്കാം”
” ശരി സമ്മതിച്ചു”
” പിന്നെ ഞാൻ പോകുന്നിടത്തൊക്കെ ഇങ്ങനെ പുറകെ വരരുത് പലരും ശ്രദ്ധിക്കുന്നുണ്ട് ആരെങ്കിലും ടീച്ചർമാരോട് വല്ലതും പറഞ്ഞാൽ എനിക്ക് ഇവിടെ പഠിക്കാൻ കഴിയില്ല ഒരുപാട് പേരുടെ സഹായം കൊണ്ട് ഇവിടെ പഠിക്കുന്നത്”
” ഇല്ല താൻ പറഞ്ഞ കാലം വരെ ഞാൻ കൺവെട്ടത്തു പോലും വരില്ല”

ആ പറഞ്ഞ വാക്ക് പാലിച്ചിരുന്നു പ്ലസ്ടുവിന് ശേഷം അവനെ താൻ കണ്ടിരുന്നില്ല ഇന്നത്തെ ദിവസം വരെ

” നിനക്ക് ആളെ ഓർമ്മയില്ലേ?”
വീണയുടെ ആ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്
” നല്ല ഓർമ്മ കിട്ടുന്നില്ല”
” എനിക്ക് നല്ല ഓർമ്മയുണ്ട് വെളുത്ത് മെലിഞ്ഞ ഒരു സുന്ദര ചേട്ടൻ”
” അയാൾ എങ്ങനെയാ നിന്നെ പരിചയം?”
” എനിക്കൊന്നും അറിയില്ല സുജിത്ത് ചേട്ടൻറെ ഫ്രണ്ട് ഇന്നലെ ഞങ്ങൾ സംസാരിച്ചപ്പോൾ നിന്നെ കണ്ട വിവരം പറഞ്ഞു അപ്പോൾ നിന്നെ വിളിക്കാൻ ആണെന്ന് പറഞ്ഞാൽ എന്നോട് നമ്പർ വാങ്ങി അത് ഈ ചേട്ടനെ കൊടുക്കാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല”
” അയാൾക്ക് എന്തിനാ എൻറെ നമ്പർ എന്തിനാ എന്നെ വിളിക്കുന്നത്”
“പുള്ളി ഇപ്പോ MBA ഒക്കെ കഴിഞ്ഞ് ദുബായിൽ വർക്ക് ചെയ്യുക പുള്ളി കല്യാണം കഴിക്കുകയാണെങ്കിൽ നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന പറയുന്നേ”
” എൻറെ കർത്താവേ”
” നീ പണ്ട് ഒമ്പതുവർഷം വെയിറ്റ് ചെയ്യാൻ പറഞ്ഞു അത്രേ ശരിയാണോ?”
” ഞാൻ വെറുതെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ”
” അപ്പോൾ കള്ളമല്ല നീ അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല”
” അതങ്ങനെ അല്ല വീണ
കുറേ പുറകെ നടന്നപ്പോൾ മറ്റുള്ളവരെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ ഒമ്പത് വർഷം കഴിഞ്ഞ് പറയുമ്പോൾ നോക്കാമെന്ന്”
” ഒമ്പതുവർഷം നിനക്ക് വേണ്ടി വെയിറ്റ് ചെയ്തില്ലേ അപ്പോൾ പിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു”
” കുരിശായ് എന്ന് തോന്നുന്നു”
” ആള് നല്ല ആളാ നല്ല സ്വഭാവം പിന്നെ നിന്നെപ്പോലെ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആളാ പഠിക്കുന്ന കാലത്ത് പത്രം ഇടാനും ഓട്ടോ ഓടിക്കാൻ ഉം ഒക്കെ പോയിട്ടുണ്ട്”
” ഇതൊക്കെ നിന്നോട് ആര് പറഞ്ഞു”
” സുജിത്ത് ചേട്ടൻ പറഞ്ഞു
പുള്ളിയെ കിട്ടിയാൽ നിൻറെ ലക്ക് ആയിരിക്കും”
” ഒന്ന് പോടീ ഞാനിപ്പോൾ അയാളെ കെട്ടാൻ പോവല്ലേ എൻറെ കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ അയാൾ സ്വന്തമായി ഓടി പൊക്കോളും”
” ഇത് അങ്ങനെ പോകില്ല മോളെ”

പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു
സ്നേഹയാണ്
” ഹലോ നീ എവിടെയാ ഇത്ര നേരമായി പോയിട്ട്?”
” കുറച്ചു തിരക്കായിരുന്നു ബാങ്കിൽ ഞാനിറങ്ങി”
” ഓക്കേ പെട്ടെന്ന് വാ”
അവൾ ഫോൺ കട്ടാക്കി ബാഗിൽ വെച്ചു

” ആരാ ഷോപ്പിൽനിന്ന് ആണോ”
” അതെ നീ എന്നെ അവിടെ ഒന്ന് ഇറക്കുമോ”
” അതിനെന്താ നീ വാ”

വീണ ഷോപ്പിനു മുൻപിൽ വണ്ടി നിർത്തി
” ഈ കാര്യം നീ നന്നായി ആലോചിക്കുക എന്നിട്ട് ഒരു തീരുമാനം എടുത്താൽ മതി”
” ആലോചിക്കാൻ ഒന്നുമില്ല വീണ
നീ സുജിത്തിനോട് പറയണം അയാളോട് പറയാൻ ഇനി എന്നെ വിളിക്കരുത് എന്ന്”
” എടീ ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്ക്”
” വേണ്ട അത് ശരിയാവില്ല ബൈ പിന്നെ കാണാം”

ഷോപ്പിൽ എത്തിയപ്പോഴും അവൾ അസ്വസ്ഥയായിരുന്നു അവളുടെ മുഖം കണ്ട് സ്നേഹ കാര്യം തിരക്കി നടന്നതെല്ലാം അവൾ പറഞ്ഞു

” ഇതിപ്പോ നിൻറെ ഭാഗ്യം ആണെന്ന് ഞാൻ പറയൂ
വിഷമങ്ങൾ ഒക്കെ കണ്ടു ദൈവമായിട്ട് തന്നതാ നിനക്ക് ഈ ഭാഗ്യം”

” നിനക്ക് വട്ടാ”
” നീ എപ്പോഴോ പറഞ്ഞ ഒരു വാക്കിൻറെ പുറത്ത് ഒരാൾ നിന്നെ ഒമ്പതുവർഷം മനസ്സിൽ കൊണ്ടു നടക്കുക എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമാണോ”
” ഇടി അയാൾക്ക് നല്ല ജോലിയും വിദ്യാഭ്യാസവും ഒക്കെ ഉണ്ട് എനിക്ക് എന്തുണ്ട് മാറിയുടുക്കാൻ നല്ലൊരു ഡ്രസ്സ് പോലുമില്ല”
” ആത്മാർത്ഥമായ സ്നേഹത്തിന് ഇതൊന്നും ഒരു തടസ്സമല്ല”
” ആയിക്കോട്ടെ അയാൾക്ക് എന്നോട് ആത്മാർത്ഥമായ സ്നേഹം ആണ് ഞാനും സമ്മതിക്കുന്നു പക്ഷേ എൻറെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വിവാഹം സാധ്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ
ജീന യുടെയും ജോജിയുടെ യും പഠിപ്പ് വീട്ടിലെ കാര്യങ്ങൾ ജീനയുടെ ബാങ്ക് വായ്പ അമ്മച്ചിയുടെയും വല്യമ്മച്ചിയുടെ മരുന്ന് ഇതൊക്കെ ഞാൻ പോയ പിന്നെ ആര് ചെയ്യും?”
” അപ്പോൾ നീ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല”
” അങ്ങനെയല്ല എന്നെ മനസ്സിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം കഴിക്കും എൻറെ പ്രശ്നങ്ങൾ സ്വന്തം എന്ന് കരുതുന്ന ഒരാൾ”
” ഞാനൊന്നും പറയുന്നില്ല നിൻറെ ഇഷ്ടം പോലെ ചെയ്യ്”

വീട്ടിൽ ചെന്ന് അപ്പോഴും അവളുടെ മനസ്സ് നിറയെ ഇന്നത്തെ കാര്യങ്ങളായിരുന്നു
നേരത്തെ കുളിച്ച് പ്രാർത്ഥിച്ച് അവൾ കിടന്നു
മീരയുടെ തലോടലേറ്റ് ആണ് അവൾ ഉണർന്നത്
” എന്താ മോളെ കഴിക്കുന്നില്ലേ”
” വേണ്ട അമ്മച്ചി നല്ല തലവേദന”
” എങ്കിൽ ഇച്ചിരി കാപ്പി ഇട്ടു തരട്ടെ”
” വേണ്ട ഉറങ്ങിയാൽ മാറും അമ്മച്ചി കിടന്നോ”
” നീ നിൻറെ ആരോഗ്യം കൂടി ശ്രദ്ധിക്കണം”
” അയ്യോ അത് ഇന്ന് വെയിലുകൊണ്ട് ബാങ്കിൽ പോയത് കൊണ്ടുവന്ന തലവേദനയാണ്”
” ശരി”

മേരി പോയ പുറകിൽ അവളുടെ ഫോൺ ബെല്ലടിച്ചു
ഡിസ്പ്ലേൽ കണ്ട നമ്പർ അവളെ ഞെട്ടിച്ചു
റോഷനാണ്
എടുക്കണോ വേണ്ടയോ അവൾ ആശങ്കപ്പെട്ടു
എടുക്കാം എടുത്തത് പറയാനുള്ളത് പറയാം
അവൾ കോൾ ബട്ടണിൽ ഞെക്കി

” ഹലോ”
“ഹലോ ജെനി”
ആർദ്രം ആണ് ശബ്ദം
ആ ശബ്ദം അവളിൽ ഒരു പ്രത്യേകത ഉണർത്തി
” ഞാൻ തന്നെ വിളിക്കുന്നത്ൻറെ ഉദ്ദേശം നിനക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് എനിക്കറിയാം
അതുകൊണ്ട് ഇനി ഫോർമാലിറ്റീസ് ഇല്ല ഡയറക്ടയി ഞാൻ കാര്യം പറയാം
ഒരിക്കൽ പറഞ്ഞ കാര്യം തന്നെയാണ് ഒന്നുകൂടി ആവർത്തിക്കുന്നു എന്നു മാത്രം എനിക്കിഷ്ടമാണ് ഒരുപാട് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് അങ്ങനെയല്ല വിവാഹം കഴിക്കുകയാണെങ്കിൽ അതുതന്നെ മാത്രമായിരിക്കും ഇല്ലെങ്കിൽ എൻറെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണില്ല
പിന്നെ മനസ്സിൽ തനിക്ക് ഒരുപാട് സ്ഥാനമുണ്ട് അതുകൊണ്ടാണ് ഇത്ര കാലം ഞാൻ കാത്തിരുന്നത്
ഇനി തനിക്ക് പറയാൻ എന്തുo ഇഷ്ടമല്ല എന്ന് ഒഴിച്ച് മറ്റെന്തുo”

അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു പെട്ടെന്ന് മറുപടി കിട്ടാതെ അവൾ നിന്നു
” നിങ്ങൾ വിചാരിക്കും പോലെ ഒരു പെണ്ണല്ല ഞാൻ
നിങ്ങൾക്ക് എന്നെക്കാൾ നല്ല എത്രയോ പെൺകുട്ടികളെ കിട്ടും
എനിക്ക് നിങ്ങളുടെ അത്രയും വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തികമോ ഒന്നുമില്ല
ഞാൻ പറഞ്ഞ ഒരു വാക്കിൻറെ പുറത്ത് എനിക്കുവേണ്ടി കാത്തിരുന്ന നിങ്ങളോട് എനിക്ക് ബഹുമാനമുണ്ട് പക്ഷേ എൻറെ സ്ഥാനങ്ങളെക്കുറിച്ച് ഞാൻ ബോധവതിയാണ്”
” തന്നെ പറ്റി എല്ലാം അറിഞ്ഞതിനു ശേഷമാണ് ഞാൻ തന്നെ സ്നേഹിക്കാൻ തുടങ്ങിയത്
തൻറെ എല്ലാ വിഷമങ്ങളും അടക്കം എനിക്ക് തന്നെ ഇഷ്ടമാണ് എൻറെ പ്രശ്നങ്ങൾ എല്ലാം എൻറെതായി കാണാനാണ് എനിക്കിഷ്ടം”

ആ മറുപടി അവളിൽ ഒരു അമ്പരപ്പ് ഉളവാക്കി
താൻ ആഗ്രഹിച്ചതുപോലെ തൻറെ സങ്കല്പത്തിൽ ഉള്ളതുപോലെ ഒരാളാണ് റോഷൻ
എന്തുകൊണ്ട് താൽപര്യമില്ല എന്ന് പറയാൻ അവൾക്കു തോന്നിയില്ല

” എനിക്കൊന്നു ആലോചിക്കണം”
അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു
” ആലോചിച്ചു പറഞ്ഞാൽ മതി നന്നായി സമയം എടുത്തോളൂ പക്ഷേ പറയുന്നത് ഇഷ്ടമാണ് എന്നായിരിക്കണം ഇനിയും എത്ര നാൾ വരെ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ് പക്ഷേ തൻറെ നാവിൽ നിന്നും ആ വാക്ക് എനിക്ക് കേൾക്കണം”
” ഞാൻ ആലോചിച്ചു പറയാം”
അവൾ ഫോൺ കട്ട് ചെയ്തു

എന്തിനാണ് അങ്ങനെ പറഞ്ഞത് അവൾ സ്വയം ചോദിച്ചു ആൽബി യോട് പറഞ്ഞതുപോലെ ആത്മവിശ്വാസത്തോടെ ഇഷ്ടമല്ല താൽപര്യമില്ല എന്ന് തനിക്ക് പറയാമായിരുന്നില്ലേ
ആദ്യമായി പ്രണയം പറഞ്ഞ ആൾ ആയതുകൊണ്ടാണോ അതോ താൻ ആഗ്രഹിച്ച വ്യക്തിത്വം ആയതുകൊണ്ടാണോ ചോദ്യങ്ങൾ പലതും വന്നെങ്കിലും ഉത്തരമൊന്നും അവളുടെ കയ്യിൽ ഉണ്ടായിരുന്നില്ല
അവൾ പോലുമറിയാതെ അവളുടെ മനസ്സ് പ്രണയത്തിലേക്ക് വീഴുകയായിരുന്നു
കിടക്കുന്നതിനു മുൻപ് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു ഈശോയെ തെറ്റായ വഴിയിൽ പോകേണ്ടി വരരുത് കാത്തുകൊള്ളണമേ

ഒരാഴ്ച റോഷൻ വിളിച്ചില്ല
വെള്ളിയാഴ്ച അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു റോഷനാണ്
തൻറെ മറുപടി അറിയാനുള്ള കോളാണ്
അത് മിസ്കോൾ ആയി നിന്നു
അവൾ ബൈബിൾ എടുത്തു ഒരു വചനം എടുത്തു “ദൈവം സ്നേഹമാണ് സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല”
ഫോൺ വീണ്ടും വന്നു അവൾ കോൾ എടുത്തു

” മറുപടി പറയാൻ സാധിക്കുമോ അതോ ഇനിയും സമയം വേണം”

” വേണ്ട പറയാം”
അവൻറെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു
” തീരുമാനം ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല
പക്ഷേ ഇത് പറയാതിരുന്നാൽ മനസ്സാക്ഷിയെ വഞ്ചിക്കുക ആയിരിക്കും”
“” എനിക്കിഷ്ടമാണ്””

അത് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു
( തുടരും)

Click Here to read full parts of the novel

3.8/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!