Skip to content

അന്ന് പെയ്യ്ത മഴയിൽ – 5

അന്ന് പെയ്യ്ത മഴയിൽ

മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന് തോന്നി റോഷന്
തൻറെ പ്രണയം, തൻറെ കാത്തിരിപ്പ് ,ഒൻപതു വർഷത്തെ തൻറെ പ്രയത്നം
അതാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത് അവന് സന്തോഷം അടക്കാനായില്ല
മറുവശത്ത് ഫോൺ കട്ട് ആയതും അറിഞ്ഞില്ല
യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ അവൻ തിരികെ വിളിച്ചു

ഫോണെടുക്കാൻ അവൾക്ക് വല്ലാത്ത ഭയം തോന്നി ഒരു ആവേശത്തിന് പുറത്ത് പറഞ്ഞതാണ് ഇനി സംസാരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല

ഫോൺ തുടരെത്തുടരെ റിങ്ങ് ചെയ്തു എടുക്കാതെ നിവൃത്തിയില്ലായിരുന്നു ഒടുവിൽ ജനി ഫോണെടുത്തു

” ഹലോ”
അവളുടെ ശബ്ദത്തിലെ വിറയൽ അവനെ മനസ്സിലാക്കാൻ കഴിയില്ല ഉണ്ടായിരുന്നു

” ജെനി താൻ സത്യം ആണോ പറഞ്ഞത് അതോ ഞാൻ സ്വപ്നം കണ്ടതാണോ ഒരിക്കൽ കൂടി ഒരിക്കൽ കൂടി മാത്രം പറയാമോ ഇത് സ്വപ്നമല്ല എന്ന് എനിക്ക് വിശ്വസിക്കാൻ വേണ്ടി മാത്രം”

” വെറുതെ പറഞ്ഞതല്ല ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമാണ് ഇഷ്ടമാണ്”

” മതി വിശ്വാസമായി
I love you
I love you so much”

അവൻറെ ആ വാക്കുകൾ അവളുടെ ശരീരത്തിൽ ഒരു വൈബ്രേഷൻ ഉണ്ടാക്കി ആദ്യമായാണ് ഡയറക്ട ആയി ഒരാൾ ഇങ്ങനെ പറയുന്നത്
പെട്ടെന്ന് തല മുതൽ കാല് വരെ ഒരു വൈബ്രേഷൻ ഉണ്ടാകുന്നത് അവൾ അറിഞ്ഞു

” എനിക്ക് കുറെ പ്രശ്നങ്ങളുണ്ട് കുറേ ഉത്തരവാദിത്തങ്ങൾ ഉണ്ട് കുറേ പ്രാരാബ്ദങ്ങൾ ഉണ്ട് ഒരിക്കൽ കൂടി ഞാൻ പറയുകയാണ് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ നിങ്ങൾക്ക് ലഭിക്കും അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ട്”

” അതിനുള്ള യോഗ്യത നിനക്ക് മാത്രമേ ഉള്ളൂ നിൻറെ ഉത്തരവാദിത്തങ്ങളിൽ പ്രശ്നങ്ങളിൽ പ്രാരാബ്ധങ്ങളിൽ വിഷമങ്ങളിൽ സന്തോഷങ്ങളിൽ ഓക്കേ കൂടെ നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്
ഇനിമുതൽ നീ ഒറ്റക്കല്ല ഞാനുണ്ടാകും എന്നും മരണംവരെ”

മനസ്സിന് വല്ലാത്ത ഒരു കുളിർമ തോന്നി അവൾക്ക് ആദ്യമായാണ് സങ്കടങ്ങളിൽ കൂടെ നിൽക്കാം എന്ന് ഒരാൾ പറയുന്നത്
അനുസരണയില്ലാതെ കണ്ണുനീർ ധാരയായി ഒഴുകി

തേങ്ങൽ കേട്ടപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് അവന് മനസ്സിലായത്

” താൻ കരയുകയാണോ”

” അറിയാതെ ”

” ഒരുപാട് സന്തോഷം വരുമ്പോഴും ആനന്ദാശ്രു വരും”

” ഒരുപാട് സന്തോഷം തന്നിട്ട് അവസാനം ദുഃഖം തരരുത്”

” അതെന്താ താൻ അങ്ങനെ പറഞ്ഞത്”

” എൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് മുഴുവൻ അങ്ങനെയാണ് എന്ത് കാര്യത്തിൽ ആണോ ഞാൻ സന്തോഷിച്ചത് അതിന് ഞാൻ വിഷമിച്ചിട്ടുണ്ട് ”

” എൻറെ കാര്യത്തിൽ അങ്ങനെ ഉണ്ടാവില്ല ഞാൻ എന്നും കൂടെയുണ്ടാകും ഞാൻ കാരണം തനിക്ക് ഒരു സങ്കടവും ഉണ്ടാവില്ല”
ഒരു സങ്കടം ഉണ്ടാവില്ല എന്ന് പറയില്ല കേട്ടോ ഞാൻ നല്ല ഒന്നാന്തരം ഒരു ദേഷ്യക്കാരൻ ആ ആ വഴിയിൽ ചിലപ്പോൾ ചെറിയ സങ്കടം ഉണ്ടാവും”

അവൾ ചിരിച്ചു

” ഹാവൂ താനെന്ന് ചിരിച്ചല്ലോ
ഇനി പറ തൻറെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ
ഒക്കെ എനിക്ക് അറിയണം”

” എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല”

” എങ്കിൽ. എൻറെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ താൻ അറിയണം
ഞാൻ പറയാം”

അവൻ അവനെ കുറിച്ച് എല്ലാം പറഞ്ഞു
അവൻറെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും
ചേട്ടൻ ചേട്ടൻറെ ഭാര്യ രണ്ടു കുട്ടികൾ
അച്ഛൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്
അനിയത്തി ഡിഗ്രിക്ക് പഠിക്കുന്നു
ചേട്ടൻ സ്വന്തമായി ഒരു ബേക്കറി നടത്തുന്നു
അമ്മയും ചേച്ചിയുംഎല്ലാവരുടെയും കാര്യം നോക്കി വീട്ടിൽ
സ്വന്തമായൊരു വീട് വാങ്ങണം
അനുജത്തിയുടെ വിവാഹം നന്നായി നടക്കണം അച്ഛനെയും അമ്മയെയും നന്നായി നോക്കണം
ജനിയെ വിവാഹം കഴിക്കണം ഇതൊക്കെയാണ് അവൻറെ ആഗ്രഹങ്ങൾ

” തനിക്ക് എന്നെ നേരിട്ട് കാണേണ്ടേ ഞാൻ തനിക്ക് മാച്ച് ആണോ എന്ന് അറിയണ്ടേ ഞാൻ വീണയുടെ ഫോണിൽ ഒരു ഫോട്ടോ കൊടുക്കാം താൻ എന്നെ കണ്ടിട്ടില്ലല്ലോ കുറെ വർഷമായി ഇല്ലേ”

” വേണ്ട നേരിട്ട് കണ്ടാൽ മതി വരുമ്പോൾ മുഖത്തിൽ അല്ലല്ലോ മനസ്സിൽ അല്ലേ സൗന്ദര്യം”

” എങ്കിലും ഞാൻ അത്ര ബോർ ഒന്നുമല്ല കേട്ടോ”

” പക്ഷേ ഞാൻ അത്ര വലിയ സുന്ദരി ഒന്നുമല്ല”

” എങ്ങനെയായിരുന്നാലും എനിക്കിഷ്ടമാണ്”
ആ വാക്കുകളിൽ അവൾ വീണ്ടും ആ വൈബ്രേഷൻ അനുഭവിച്ചു

” ഞാൻ ഫോൺ വച്ചോട്ടെ”

” അതെന്താ മടുത്തു തുടങ്ങിയോ സംസാരം എൻറെ”

” അതുകൊണ്ടല്ല ഒരുപാട് നേരമായി”

” എനിക്ക് തന്നോട് കുറേ സംസാരിക്കാൻ തോന്നുന്നു സമയം പോയത് ഒന്നും ഞാൻ അറിഞ്ഞില്ല”

” സംസാരിക്കാൻ ഇനി ഈ ജന്മം മുഴുവൻ ബാക്കിയുണ്ട്”

അവളുടെ ആ മറുപടി അവനിൽ സന്തോഷം നിറച്ചു

” ഗുഡ്നൈറ്റ് സ്വീറ്റ് ഡ്രീംസ്”

” ഒക്കെ ബൈ ”
അവൾ ഫോൺ വച്ചു

ഫോൺ അവൻ സ്വപ്നങ്ങളിൽ മറുവശത്ത് അവളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല

പിന്നീടുള്ള ദിവസങ്ങളിൽ അവർ കൂടുതൽ അടുത്തു ഇരുവരും ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെച്ചു രണ്ടുപേരും പരസ്പരം അകലാൻ ആകാത്ത വിധം സ്നേഹിച്ചു ഇയാൾക്ക് വേണ്ടി മരിക്കാൻ പോലും മറ്റൊരാൾ തയ്യാറാകുന്ന പോലെ

ഓരോ പ്രഭാതത്തിനും പുതിയ സൗന്ദര്യമുണ്ടെന്ന് അവൾക്ക് തോന്നി ഉണരാനും ഉറങ്ങാനും ഒക്കെ താല്പര്യം തോന്നി
ജീവിതത്തിന് പുതിയ നിറം നൽകുന്നത് പോലെ തോന്നി
കണ്ണ് എഴുതാനും പൊട്ടു തൊടാനും തുടങ്ങി
ജീവിതത്തിലെ ഓരോ നിമിഷങ്ങളും അവൾ സന്തോഷിക്കാൻ തുടങ്ങി തൻറെ ജീവിതത്തിൽ സന്തോഷം നിറയുന്നത് അവൾ അറിഞ്ഞു പരസ്പരം കാണാതെ ആറു മാസങ്ങൾ നീണ്ടു

ജെനി ഷോപ്പിൽ നിൽക്കുമ്പോഴാണ് കോൾ വന്നത് നോക്കിയപ്പോൾ റോഷനാണ്

” ഹലോ എന്താ ഈ സമയത്ത് ”
അവൾ പെട്ടെന്ന് ചോദിച്ചു

” ഈ സമയത്ത് എനിക്ക് നിന്നെ വിളിച്ചു കൂടെ”

“തിരക്കുള്ള സമയം ആണ്
എന്തെങ്കിലും അത്യാവശ്യം ഉണ്ടോ”

” ഡീ പെണ്ണെ എനിക്ക് ടിക്കറ്റ് കിട്ടി ഈവരുന്ന പതിമൂന്നാം തീയതി സന്തോഷവാർത്ത പറയാൻ വേണ്ടി വിളിച്ചതാ ആദ്യമായിട്ട് പറയുന്നത് നിന്നോട
വീട്ടിൽ പോലും പറഞ്ഞില്ല”

” ആണോ ശരിക്കും?
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആണോ”

” അല്ല ടിക്കറ്റ് കിട്ടി ”

അവൾക്ക് ഹൃദയം പടപടാ അടിക്കുന്നത് പോലെ തോന്നി ഇതുവരെ നേരിൽ കണ്ടിട്ടില്ല ആദ്യമായി കാണാൻ പോവുകയാണ് അവൾക്ക് വല്ലാത്ത ഒരു ഭയം തോന്നി നേരിൽ കാണുമ്പോൾ തന്നെ ഇഷ്ടമാകുമോ?

” എൻറെ പെണ്ണിനെ കാണാൻ ഞാൻ പറന്നെത്തും”

” കണ്ടിട്ട് ഇഷ്ടമായില്ലെങ്കിലോ”

” അങ്ങനെ ഒരിക്കലും വരില്ല”

” ഞാൻ എന്താ നിനക്ക് വാങ്ങേണ്ടത്”

” ഒന്നും വേണ്ട ഒന്ന് കണ്ടാൽ മതി”

” എങ്ങനെ എങ്ങനെ”

ചിരിച്ചു കൊണ്ട് ചോദിച്ചു അവൻ
” സത്യങ്ങളൊക്കെ പുറത്ത് വരാൻ തുടങ്ങി”

അവൾ ചിരിച്ചു

ഈ പ്രാവശ്യം പർച്ചേസിന് പോയപ്പോൾ വാങ്ങിയതു മുഴുവൻ ജനിക് ഉള്ള സാധനങ്ങൾ ആയിരുന്നു കണ്ടതെല്ലാം വാങ്ങി ഡ്രസ്സും വാച്ചും ചോക്ലേറ്റ് അങ്ങനെ ഇഷ്ടപ്പെട്ട എല്ലാം വാങ്ങി അമ്മയ്ക്കും അച്ഛനും വീട്ടിലുള്ള എല്ലാവർക്കും ചെറിയ ചെറിയ സാധനങ്ങൾ വാങ്ങി

അവൾക്കായി രണ്ട് സാധനങ്ങൾ പ്രത്യേകമായി വാങ്ങി നാലു പവൻറെ ഒരു മിന്നുമാലയും
റോഷൻറെ പേരെഴുതിയ ഒരു പവൻറെ മോതിരവും
തിരികെ റൂമിൽ വന്നു പെട്ടി പായ്ക്ക് ചെയ്തു
അവൾക്ക് ഉള്ളതെല്ലാം പ്രത്യേകം ഒരു ബാഗിൽ വച്ചു മോതിരവും മാലയും തൻറെ കയ്യിൽ വെച്ചു ആദ്യമായി അവളെ കാണുമ്പോൾ അത് അവളുടെ കൈകളിൽ ഇടണം

കുളി കഴിഞ്ഞ് വന്നപ്പോഴാണ് ആൽബി ഫോൺ നോക്കുന്നത് നോക്കിയപ്പോൾ 17 മിസ്കോൾ
നോക്കുന്നതിനു മുൻപ് വീണ്ടും കോൾ വന്നു

” ഹലോ”

” ഡാ ഞാൻ റോഷന്”

” ആഹാ ചേട്ടായി ആയിരുന്നോ എന്താ ചേട്ടായി പെട്ടെന്ന്”

” ഞാൻ ബുധനാഴ്ച വരുന്നുണ്ട്”

” ആഹാ കുറെനാൾ കൂടിയല്ലേ ചേട്ടായി”

” അതെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ”

” നീ നമ്മുടെ ഗ്രൂപ്പിൽ ഉള്ള ആരോടും പറയണ്ട നമുക്ക് എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാം ആരോടും പറയാതെ നീ രാവിലെ 10 മണിക്ക് എയർപോർട്ടിൽ വണ്ടി കൊണ്ട് വരണം എന്നിട്ട് നമുക്ക് അവന്മാർക്ക് ഒരു വമ്പൻ സർപ്രൈസ് കൊടുക്കണം”

” ഏറ്റു 3 വർഷത്തിനുശേഷമുള്ള റീ എൻട്രി തകർത്തേക്കാം ”

” ഒക്കെ ബ്രോ”

സുഹൃത്തുക്കളെ ഞെട്ടി ക്കണമെന്ന് റോഷൻ തീരുമാനിച്ചു ഒരുപാട് സുഹൃത്ത് വലയം ഉള്ളതാണ് തൻറെ സമ്പാദ്യം പ്രായഭേദമില്ലാതെ ഒരുപാട് സുഹൃത്തുക്കൾ തനിക്ക് ഉണ്ട് അൻപത് വയസു മുതൽ 10 വയസ്സുവരെ ആൽബി തന്നെക്കാൾ ഇളയ ആളാണ് എങ്കിലും അവൻ അടുത്ത സുഹൃത്താണ്
കോളേജിൽ ജൂനിയറായി പഠിച്ച അവനെ പരിചയം
തൻറെ കൂട്ടുകാരുടെ ഗ്രൂപ്പിൽ അവനും ചേരുകയായിരുന്നു
എന്നോട് എല്ലാം തുറന്നു പറയുന്ന ഒരു നല്ല സുഹൃത്താണ് ആൽബി
മനസ്സിൽ അവന് അനുജൻ റെ സ്ഥാനം ആണ്

തലേന്ന് രാത്രി ജനിയെ വിളിച്ച് രാവിലെ 10 മണിക്ക് എയർപോർട്ടിൽ എത്തും എന്നും നാട്ടിലെത്തിയ ശേഷം വിളിക്കാം എന്നും പറഞ്ഞു

അവരിരുവരെയും സംബന്ധിച്ചിടത്തോളം ദൈർഘ്യം കൂടുതലായിരുന്നു ആ രാത്രിക്ക്
ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു

റോഷൻ വന്ന ഇറങ്ങിയപ്പോൾ തന്നെ കണ്ടു ആൽബി യെ
കൈവീശി കാണിച്ചു അവൻ

” ബ്രോ വണ്ണം വച്ചല്ലോ”
ആൽബി പറഞ്ഞു

” അവിടുത്തെ സാൻവിച്ച് ബർഗറും ഒക്കെ കഴിച്ച് തടിച്ച ത്”

” എന്തായാലും ഒന്നുകൂടി ഗ്ലാമർ ആയിട്ടുണ്ട്”

” എടാ മോനെ മതി മതി നീ വണ്ടിയെടുക്ക് എനിക്ക് വിശക്കുന്നു”

” എങ്കിൽ വേഗം വാ ബ്രോ”

” ഓക്കേ

” മൂന്നുവർഷംകൊണ്ട് നമ്മുടെ നാട് ഒരുപാട് മാറി”

” ഓരോ ദിവസങ്ങളും മാറ്റങ്ങളാണ്”

” അതും ശരിയാ”

” ഈ വട്ടമെങ്കിലും കല്യാണം കൂടാൻ പറ്റുമോ ബ്രോ”

” ഭാഗ്യമുണ്ടെങ്കിൽ ഈ വട്ടം ഉണ്ടാകുംടാ ”

” പറഞ്ഞതിൽ എന്തോ ഒരു ട്വിസ്റ്റ് ഉണ്ടല്ലോ
എവിടെയെങ്കിലും കൊളുത്തിയ?”

” അങ്ങനെ വേണമെങ്കിൽ പറയാം”

“ചെലവുണ്ട് കേട്ടോ”

” അതൊക്കെ ചെയ്യാം
നിൻറെ കാര്യം എന്തായി നീ ഏതോ ഒരു പെങ്കൊച്ചിനെ പുറകെ നടക്കുന്നു എന്ന് പറഞ്ഞിട്ട് അത് എന്തായി”

ആൽബിയുടെ മുഖം മാറുന്നത് റോഷൻ ശ്രദ്ധിച്ചു

” ഞാൻ പറഞ്ഞു ചേട്ടായി പക്ഷേ അവള് നോ പറഞ്ഞു”

” അതെന്താ?”

” എനിക്കറിയില്ല ചേട്ടായി അതൊക്കെ പോട്ടെ ചേട്ടായിയുടെ സ്റ്റോറി പറ ആരാ ആള് എന്ത് ചെയ്യുന്നു വീട് എവിടാ”

” എല്ലാം പറയടാ നീയൊന്നു സമാധാനപ്പെട്
നിൻറെ കക്ഷിയോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കാം
നിന്ടെ യും അവളുടെയും കെട്ട് നടത്തിയിട്ട് ഞാൻ പോകു
വിഷമിക്കാതെ ഇരിക്ക് നീ

( തുടരും)

Click Here to read full parts of the novel

3.4/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!