Skip to content

അന്ന് പെയ്യ്ത മഴയിൽ – 9

അന്ന് പെയ്യ്ത മഴയിൽ

റോഷനെ കണ്ടപ്പോൾ തന്നെ ആൽബി കാര്യം മനസ്സിലായി തന്നെക്കാൾ മുൻപേ അവൻ വന്നിരിക്കുന്നു ഇനി തൻറെ ഈ വരവിന് അർത്ഥമില്ല എന്ന് അവന് തോന്നി

” അവർ ആരാ”

ഔസേപ്പ് ചോദിച്ചു

” മോള് ജോലിചെയ്യുന്നത് ഈ സാറിൻറെ ഷോപ്പിലാ”

മേരി മറുപടി പറഞ്ഞു

അപ്പോഴേക്കും ആൽബിയും പോളും അകത്തേക്ക് വന്നിരുന്നു

ആൽബി ആണ് ജെനി പറഞ്ഞ മുതലാളിയുടെ മകൻ എന്ന് അറിഞ്ഞ റോഷൻ ഞെട്ടി ഇരുന്നു
അപ്പോൾ റോഷൻ തന്നോട് പറഞ്ഞ അവൻ സ്നേഹിക്കുന്ന പെണ്ണ് തൻറെ പ്രിയപ്പെട്ടവൾ ആയിരുന്നോ ആ വിവാഹം നടത്തി കൊടുക്കാം എന്നാണോ താൻ ഉറപ്പു കൊടുത്തത് അവന് തലകറങ്ങുന്നതുപോലെ തോന്നി

” ഇവിടെ എന്തെങ്കിലും ചടങ്ങു നടക്കുകയാണോ”
പോൾ ചോദിച്ചു

” മോളെ കാണാൻ വന്ന ഒരു കൂട്ടരാണ്”
മേരി മറുപടി പറഞ്ഞു

” സാർ എന്താ ഈ വഴിക്ക്”
മേരി ചോദിച്ചു

പെട്ടെന്ന് എന്ത് മറുപടി പറയണം എന്നറിയാതെ അയാൾ കുഴങ്ങി മകന് പെണ്ണ് ചോദിക്കാൻ വന്നതാണ് എന്ന് എങ്ങനെ പറയും

” ഞങ്ങൾ ഇതിലെ പോയപ്പോൾ ഒന്ന് കയറിയതാ
ജെ നീയാണ് ഷോപ്പിലെ കണക്കുകൾ നോക്കുന്നത് സ്റ്റോക്കിന് ഒരു മിസ്റ്റേക്ക് അത് ഒന്ന് തിരക്കാൻ ഇറങ്ങിയതാ കുട്ടി ലീവ് ആയിരുന്നുവല്ലോ
സാരമില്ല ചടങ്ങു നടക്കട്ടെ ഞാൻ നാളെ കണ്ടു കൊള്ളാം”

അതു പറഞ്ഞ് അവർ ഇറങ്ങി

ആൽബിയുടെ നോട്ടം റോഷൻ ഇലേക്ക് ചെന്നു

” ഞങ്ങൾക്ക് കുട്ടി ഇഷ്ടമായി ബാക്കി കാര്യങ്ങൾ ഞങ്ങൾ പുറകെ അറിയിക്കാം”

ഔസേപ്പ് പറഞ്ഞു

മേരി ചിരിച്ചു സമ്മതിച്ചു

തിരികെ പോയപ്പോൾ ഗ്രേസി അവളുടെ മുഖത്ത് ഒന്നു നോക്കുകയോ യാത്ര പറയുകയോ ചെയ്തില്ല റോബിനും റോഷനും ഔസേപ്പും ഗ്രീഷ്മ യും റീനയും യാത്ര പറഞ്ഞിരുന്നു

കാറിൽ കയറുന്നതിനു മുൻപ് റോഷൻ കണ്ണുകൊണ്ട് യാത്ര നൽകി

ഒരുപാട് പ്രതീക്ഷിക്കണ്ട എന്ന് അവൾക്കു തോന്നി

” ഇനി എന്ത് ചെയ്യും പപ്പാ”

ആൽബി ചോദിച്ചു

” ഇനി എന്ത് ചെയ്യാൻ നീ അവളെ അങ്ങ് മറന്നു കളയുക”

” അത് പറ്റില്ല പപ്പാ”

” ആൽബി നിനക്ക് ഇഷ്ടമാണെന്ന് പറഞ്ഞു നിൻറെ ഇഷ്ടം മനസ്സിലാക്കി ഞാൻ പെണ്ണ് ചോദിക്കാൻ വന്നു പക്ഷേ അവർ മറ്റൊരു വിവാഹം ഉറപ്പിച്ചു അതിനിടയ്ക്ക് കയറി ഒന്നും പറയാൻ എനിക്ക് പറ്റില്ല”

” ഉറപ്പിച്ചു എന്ന് പപ്പ ആരാ പറഞ്ഞത് കാണാൻ വന്നു എന്നല്ലേ പറഞ്ഞുള്ളൂ”

” ശരി എങ്കിൽ നീ അവളോട് ചോദിക്ക് അവൾക്ക് ഇത് സമ്മതം അല്ലെങ്കിൽ നിന്നെയാണ് ഇഷ്ടമെങ്കിൽ ഞാൻ നടത്തിത്തരാം”

അതു പറഞ്ഞ് അയാൾ വണ്ടി എടുത്തു ആൽബി ആശയക്കുഴപ്പത്തിലായി ഇനി അവസാനത്തെ പ്രതീക്ഷ റോഷനാണ്
സ്വയം ഒഴിഞ്ഞു തരണം അവൻ

വീട്ടിൽ ചെന്നപാടെ റോഷൻ ആൽബി ആണ് വിളിച്ചത്

” ഹലോ ആൽബി നീ എവിടെയാ”

” ഞാൻ ഞങ്ങളുടെ പമ്പിൽ ഉണ്ട്”

” ഞാനങ്ങോട്ട് വരുവാ എനിക്ക് നിന്നെ ഒന്ന് കാണണം”
അത്രമാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു

ഫോൺ വിളിച്ച് അഞ്ചുമിനിറ്റിനുള്ളിൽ റോഷൻ പമ്പിൽ എത്തി

” ആൽബി എനിക്ക് നിന്നോട് സംസാരിക്കണം വാ കയറ്”

ആൽബി കയറി
സംസാരിക്കാൻ പോകുന്നത് എന്താണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു

അവനൊരു ഒതുങ്ങി സ്ഥലത്ത് വണ്ടി നിർത്തി

” എന്താ ചേട്ടായി സംസാരിക്കാനുള്ളത്”

” നീ സ്നേഹിക്കുന്ന പെൺകുട്ടി ജെനി ആണോ”

” അതെ”

” നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല ആൽബി”

” ഞാൻ പറഞ്ഞിരുന്നല്ലോ ചേട്ടായി യോട് എനിക്കൊരു പെൺകുട്ടി ഇഷ്ടമാണെന്ന്”

” പക്ഷേ അത് ജെനി ആണെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ”

” അവളെ ചേട്ടായിക്ക് അറിയാം എന്ന് എനിക്കറിയില്ല ആയിരുന്നല്ലോ”

റോഷൻ മിണ്ടിയില്ല അവൻ അസ്വസ്ഥൻ ആണെന്ന് ആൽബി ക്ക് തോന്നി

” ചേട്ടായി തെറ്റിദ്ധാരണയിൽ പറ്റിപ്പോയതാണ് ഞാൻ സ്നേഹിക്കുന്നതും ചേട്ടായി സ്നേഹിക്കുന്നതും ഒരാളെ തന്നെയാണെന്ന് നമ്മൾ അറിയാതെ പോയി ഇനി വേണ്ടത് ഒരു ശാശ്വത പരിഹാരമാണ് നമ്മളിൽ ഒരാൾ സ്വയം മാറണം”

” നീയെന്താ പറഞ്ഞുവരുന്നത്”

” അത് ചേട്ടായി മാറണം അവളെ എനിക്ക് തരണം ഞാൻ ചേട്ടായി എൻറെ സ്വന്തം ചേട്ടനെ പോലെ കാണുന്നത് ആ അവകാശത്തിൽ പറയുന്നത് ജനിയെ മറക്കാൻ എനിക്ക് പറ്റില്ല”

” എടാ”

വന്ന ദേഷ്യത്തിന് ആൽബിയുടെ കോളറിൽ റോഷൻ കുത്തിപ്പിടിച്ചു

” എടാ നീ എന്താ ഇപ്പോൾ പറഞ്ഞത് എന്ന് നിനക്കറിയുമോ
എടാ ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടമല്ല എനിക്ക് അവളോട് എട്ടു പത്ത് വർഷങ്ങളായി ഞാൻ എൻറെ മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണാണ് അവള്
അവളെ ഞാനെങ്ങനെ മറക്കും അല്ലെങ്കിൽ ഞാൻ മറന്നു തന്നെ ഇരിക്കട്ടെ എനിക്ക് മനസ്സ് തന്നിട്ട് നിന്നെ സ്നേഹിക്കാൻ അവൾക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ നീ മനസ്സിലാക്കിയ ജനി അങ്ങനെ ഉള്ളവൾ ആണോ”

ആൽബി മിണ്ടിയില്ല
റോഷൻ തുടർന്ന്

” എനിക്കറിയാം ഒരു നോട്ടം കൊണ്ട് പോലും അവർ നിന്നെ സ്നേഹിച്ചിട്ടില്ല ഈ വിവാഹം നടന്നില്ലെങ്കിൽ പോലും അവിടെ നീയുമായുള്ള വിവാഹത്തിന് സമ്മതിക്കില്ല”

ആൽബി ആലോചിച്ചു അവൻ പറഞ്ഞത് സത്യമാണ് ജെനി അവൾ ഒരിക്കലും റോഷനെ മറക്കില്ല സ്വത്തിനും പണത്തിനും വീഴുന്ന പെണ്ണല്ല അവൾ അവരുടെ ഇടയിൽ ഇപ്പോൾ തടസ്സമായി നിൽക്കുന്നത് താനാണ്

” മാറേണ്ടത് ഞാനാ”

യാന്ത്രികമായി ആൽബി പറഞ്ഞു

” ആൽബി നിൻറെ വിഷമം എനിക്ക് മനസ്സിലാകും നീ ചോദിക്ക് അവളോട് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് ആണ് എന്ന് അവൾ പറഞ്ഞാൽ ഞാൻ മാറി തരാം”

അവൻ വണ്ടി പമ്പിൽ എത്തുന്നതു വരെ ഇരുവരും ഒന്നും സംസാരിച്ചില്ല
അവനെ പമ്പിൽ ഇറക്കി റോഷൻ തിരിച്ചുപോയി

റോഷൻ വീട്ടിൽ ചെന്നപ്പോൾ അവനെ കാത്ത് വീട്ടിൽ എല്ലാവരും ഇരിക്കുകയായിരുന്നു

” നീയൊന്നു നിന്നെ കുറച്ചു സംസാരിക്കാനുണ്ട്”
ഗ്രേസി പറഞ്ഞു

” എന്താണ്”

” ഈ വിവാഹത്തിൽ ഉറച്ചുനിൽക്കാൻ ആണോ നിൻറെ തീരുമാനം”

” അതെ”

” എങ്കിൽ ഞങ്ങൾ ആരും ഇതിൽ പങ്കെടുക്കില്ല”
റോബിൻ ആയിരുന്നു മറുപടി പറഞ്ഞത്

” നീ എന്ത് കണ്ടിട്ടാ അവളെ സ്നേഹിച്ചത് അവളുടെ തൊലി വെളുപ്പോ?
ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ നിന്നെ ഞങ്ങൾ സമ്മതിക്കില്ല സൗകര്യമുള്ള ഒരു മുറി എങ്കിലും ഉണ്ടോ അവളുടെ വീട്ടിൽ”

” ഒന്ന് നിർത്തുന്നു ഉണ്ടോ
അവനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി

” ഇതിലും കഷ്ടപ്പാടുകൾ നമ്മൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
അതൊക്കെ ചേട്ടനും അമ്മയും മറന്നു കാണും പക്ഷേ ഞാൻ മറന്നിട്ടില്ല
നെഞ്ചുവേദന കൂടി അച്ഛൻ വീണാ ദിവസം ആകെ ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് അച്ഛൻറെ ഓപ്പറേഷൻ നടത്തി നാൾമുതൽ ഈ കുടുംബത്തിനു വേണ്ടി കിടന്ന് കഷ്ടപ്പെടുന്നത് ഞാനാ അന്ന് നമ്മുടെ വീട് ഇതിലും സൗകര്യം കുറവ് ഉള്ളതായിരുന്നു അന്ന് നമ്മൾക്ക് ഇതിലും ദാരിദ്ര്യമായിരുന്നു ഇന്ന് ഇപ്പോൾ ഉണ്ട് എന്ന് പറയുന്നതൊക്കെ ഞാൻ ഉണ്ടാക്കിയതാ രാത്രി പകലാക്കി ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത്
ഇന്നത്തെ നാഴിക വരെ എനിക്കിഷ്ടമുള്ള ഒന്നും ഞാൻ വാങ്ങിയിട്ടില്ല ഒരു ഷർട്ട് പോലും എനിക്ക് മാത്രമായി ഞാൻ വാങ്ങിയിട്ടില്ല എല്ലാം നിങ്ങളുടെ ഇഷ്ടം ആയിരുന്നു ഇപ്പോൾ എൻറെ ജീവിതത്തിൻറെ കാര്യം വന്നപ്പോൾ നിങ്ങൾക്കാർക്കും സമ്മതിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ട ഈ ജന്മം എനിക്കൊരു വിവാഹം വേണ്ട ഗൾഫിലെ ജോലി റിസൈൻ ചെയ്ത ഞാൻ നാട്ടിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം ഇനി കുടുംബത്തിനുവേണ്ടി വണ്ടി കാളയെ പോലെ കിടന്ന കഷ്ടപ്പെടാൻ എനിക്ക് വയ്യ”

അവൻ അകത്തേക്ക് പോയി എല്ലാവരും സ്തബ്ധരായി നിന്നു

ഫോൺ നോക്കിയപ്പോൾ 8 മിസ്ഡ് കോൾ
ജെനി യാണ്
അവൻ തിരിച്ചു വിളിച്ചു

” ഹലോ ഇത് എവിടെയായിരുന്നു ഞാൻ എത്രവട്ടം വിളിച്ചു”

” ഞാൻ കുറച്ച് തിരക്കിൽ ആയിപോയി”

” ഞാൻ വിചാരിച്ചു ഇനി വിളിക്കില്ല എന്ന്”

” അതെന്താ അങ്ങനെ പറഞ്ഞെ”

” ഈച്ചയുടെ വീട്ടുകാർക്ക് ഒന്നും എന്നെ ഇഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി”

” വീട്ടുകാർ ആണോ നിന്നെ കെട്ടുന്നത് ഞാനല്ലേ എനിക്ക് ഇഷ്ടപ്പെട്ടാൽ പോരേ?

” എന്താ സ്വരം വല്ലാതെ ഇരിക്കുന്നു”

” ഒന്നുമില്ല ചെറിയൊരു തലവേദന
നീ വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അത് നിൻറെ കൂടെ മാത്രമായിരിക്കും ഇല്ലെങ്കിൽ അങ്ങനെ ജീവിതത്തിൽ ഉണ്ടാവില്ല
ഞാൻ നിനക്കു തരുന്ന വാക്കാണ്”

” എനിക്കും”

ദൃഢമായിരുന്നു അവരുടെ
വാക്കുകൾ

” നാളെ വിളിക്കാം”
അവൻ പറഞ്ഞു

” ശരി അവൾ പറഞ്ഞു”

ഈസമയം ഹാളിൽ മറ്റൊരു വലിയ ചർച്ച നടക്കുകയായിരുന്നു

” അവൻ ലാസ്റ്റ് പറഞ്ഞത് ശ്രദ്ധിച്ചില്ലേ ഗൾഫിലെ ജോലി റിസൈൻ ചെയ്യുമെന്ന്
അതിൽ ഒരു ഭീഷണിയുടെ സ്വരം ഇല്ലേ”

റോബിൻ ആയിരുന്നു ചോദിച്ചത്

” ചെയ്യട്ടെ ചെയ്തു നാട്ടിൽ വന്നു നിൽക്കട്ടെ എങ്കിലും അവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല”

ഗ്രേസി പറഞ്ഞു

” നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് അവരല്ലേ ജീവിക്കേണ്ടത്”

ഔസേപ്പ് ചോദിച്ചു

” അങ്ങനെയൊരു ദാരിദ്ര്യ വാസി കുടുംബത്തിലേക്ക് എൻറെ മോനെ ഞാൻ വിടില്ല”

” നിൻറെ പറച്ചിൽ കേട്ടാൽ തോന്നും അവനെ കെട്ടിച്ച് അങ്ങോട്ട് വിടുന്നതെന്ന്”

” എന്താണെങ്കിലും
എൻറെ മോനെ കിട്ടാൻ എന്ത് മേന്മയാണ് ഉള്ളത് ആകെയുള്ളത് തൊലി വെളുപ്പ് മാത്രം പറയത്തക്ക ബന്ധുക്കൾ പോലും ഇല്ല”

” ചേട്ടൻ ഇനി പോകാതിരുന്നാൽ വീടിൻറെ ലോണും റീനയുടെ പഠിപ്പും ഒക്കെ വെള്ളത്തിലാകും”
റോബിൻ പറഞ്ഞു

” വീടിൻറെ കുറച്ചു loan നീ കൂടി അടയ്ക്കണം നീ കൂടി അടയ്ക്കാം എന്ന് പറഞ്ഞില്ലേ അന്ന് എടുത്തത്”

” ഞാൻ എവിടെ നിന്ന് അടയ്ക്കാൻ ആണ് അമ്മേ ആകെ കിട്ടുന്നത് ചെലവിന് തന്നെ തികയുന്നില്ല”

” അങ്ങനെ ലോൺ എല്ലാംകൂടെ റോബിച്ചൻറെ തലമണ്ടയിൽ ആരും വെച്ചു കൊടുക്കണ്ട ലോൺ എടുത്തത് റീനയെ പഠിപ്പിക്കാൻ വേണ്ടിയാ എൻജിനീയറിങ്ങിന് മാത്രമേ പോകൂ എന്നും പറഞ്ഞു അവളല്ല ഒറ്റക്കാലിൽ നിന്നത് അതിൽ നിന്ന് പത്ത് അമ്പതിനായിരം രൂപ മാത്രമേ ഞങ്ങൾ വാങ്ങിയിട്ടുണ്ട് ആ പൈസ ഞങ്ങൾ തിരിച്ചു തരും അല്ലാതെ മുഴുവനും കൂടെ ഞങ്ങൾ അടക്കും എന്ന് ആരും പ്രതീക്ഷിക്കേണ്ട ഞങ്ങൾക്ക് രണ്ടു കുട്ടികളാ അവരുടെ കാര്യം നോക്കണം”

അതും പറഞ്ഞ് ഗ്രീഷ്മ കുട്ടികളെയും കൊണ്ട് അകത്തേക്ക് പോയി

” അവൾ പറഞ്ഞതിലും കാര്യമുണ്ട് അമ്മച്ചി
അതുകൊണ്ട് അമ്മച്ചി കല്യാണത്തിനു സമ്മതിക്കു
വെറുതെ അവനെ ദേഷ്യം പിടിപ്പിച്ച നല്ല ജോലി കളയേണ്ട”

റോബിനും പുറകെ പോയി

” നീ ആയിട്ട് എതിരു നിൽക്കണ്ട ഗ്രേസി അവള് നല്ല കുട്ടിയാ കാണുമ്പോൾ അറിയാം”

ഔസേപ്പ് പറഞ്ഞു

ഇനി വിവാഹത്തിന് സമ്മതിക്കുകയും വഴിയുള്ളൂ എന്ന് ഗ്രേസി ക്ക് മനസ്സിലായി

നീ വാടി നിന്നെ ഞാൻ കെട്ടിലമ്മ ആയിട്ട് വാഴിക്കാം

അവർ മനസ്സിൽ ഉദ്ദേശിച്ചു

( തുടരും)

Click Here to read full parts of the novel

4.2/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!