Skip to content

എന്റെ ഏട്ടൻ

brother malayalam short story

ഇന്ന് ആര്യയുടെ വിവാഹമായിരുന്നു .

ആര്യ , എന്റെ ബാല്യകാലസഖി .

ഒന്നാം ക്ലാസ് മുതലുള്ള ചങ്ങാത്തം .ഇന്ന് അവളെ കാണുമ്പോൾ ഓർമ വരുന്നത് , കുട്ടിപ്പാവാടയുടുത്ത സ്‌കൂളിലെത്തുന്ന ആര്യയെയാണ് .കാലചക്രം എത്ര വേഗമാണ് കറങ്ങുന്നത്?

അതോ ഞാൻ സ്വപ്നം കാണുകയാണോ ?

അല്ല.ഇതൊരു സ്വപ്നമല്ല ,ഞാനും വളർന്നിരിക്കുന്നു .

ആ കുട്ടിപ്പാവാടക്കാരി ഇന്ന് പട്ടുസാരിയുടുത്തു , മുടിയിൽ മുല്ലപ്പൂവണിഞ്ഞു അതീവ സുന്ദരിയായിരിക്കുന്നു. എല്ലാവരും നവവധുവിനെ നോക്കിയിരുന്നപ്പോൾ എന്റെ നോട്ടം അരുണേട്ടനിലായിരുന്നു .

അരുൺ, ആര്യയുടെ സ്വന്തം ഏട്ടൻ .

ആ വിവാഹ പന്തലിൽ ഓടിനടക്കുന്ന അരുണേട്ടൻ.അതിഥികളെ സ്വീകരിക്കുന്നു ,നാദസ്വരക്കാരെ തയ്യാറാക്കുന്നു ,പൂജാരിക്ക് നിർദ്ദേശം നൽകുന്നു …….

എല്ലാം റെഡി ആണേലും ആ മുഖത്തൊരു സങ്കടം .

മക്കളേ കഴിച്ചോ???

ഫോട്ടോയ്ക് പോസ് ചെയ്യണേ ……

നല്ലവാതിൽ കഴിഞ്ഞേ പോകാവൂ …..

എല്ലാവരെയും ഓർമിപ്പിക്കുന്നു .അവസാനം എല്ലാം കഴിഞ്ഞവൾ പുറപ്പെടാൻ നേരം , ചിണുങ്ങിക്കരയുന്ന അവളോട് ….. ,

എന്താടി ഇത് ??????

നാണമില്ലേ ?????

മോങ്ങുന്ന് …..

കേറിപ്പോടി ….

അപ്പോൾ അളിയാ ,വിട്ടോ ……..

എല്ലാവർക്കുമറിയാരുന്നു ആ ഉള്ളിലെ വിങ്ങൽ …….

എല്ലാം കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ ഓർത്തത് എന്റെ വിവാഹ ദിനത്തെക്കുറിച്ചായിരുന്നു .മണ്ഡപത്തിൽ കയറി നിന്നപ്പോൾ ഞാൻ ആൾകൂട്ടത്തിനിടയിൽ എന്റെ ഏട്ടനെ തിരഞ്ഞു.

വ്യർത്ഥമായ ഒരു തിരയൽ ……

തിരമാലയിൽ വീണുപോയ ഒരു മണൽത്തരിയെ എങ്ങനെ കണ്ടെത്താനാകും???????????

താലികെട്ടുമ്പോൾ ദൈവത്തെ മനസ്സിൽ വിചാരിക്കണമെന്ന് എന്നോട് എന്റെ അമ്മ പറഞ്ഞിരുന്നു. എന്നാൽ ഞാനോർത്തത് എന്റെ ഏട്ടനെയാണ് .എനിക്ക് എന്റെ ഏട്ടനായിരുന്നു ദൈവം……

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച സ്കൂളിലേക്കു പോകാനൊരുങ്ങുമ്പോൾ സങ്കടപ്പെടുന്ന എന്നെ സമാധാനിപ്പിക്കുന്ന എന്റെഏട്ടൻ.

എന്നെ എന്നാ ഏട്ടന്റെ സ്കൂളിൽ ചേർക്കുന്നേ ???????????????

ഈ കൊല്ലംകുടി കഴിഞ്ഞാൽ പിന്നെ മോളും ഏട്ടനും എന്നും ഒരുമിച്ചല്ലേ സ്കൂളിൽ പോകുന്നേ ………..

ഇന്ന് ഏട്ടന്റെ കുട്ടി സുന്ദരിയായി സ്കൂളിൽ പോയേ ………….

സൂക്ഷിച്ചു പോകണേ ………..

എല്ലാവരും ഹോംവർക് ചെയ്തതെടുത്തേ ….

അയ്യോ ഇത് ഏട്ടന്റെ ബാഗ് ആണല്ലോ ……

എന്താ അമ്മു നോക്കിയിരിക്കുന്നേ ?????????????

ടീച്ചർ ഞാൻ ………

ബാഗ് മാറിപ്പോയി .ഇത് ഏട്ടന്റെ ബാഗ് ………

ഇട്ടിരിക്കുന്ന പാവാടയും ഉടുപ്പും ആരുടേയാ ???????????

ന്റെയാ ……….

അത് ഏട്ടന്റെയല്ലല്ലോ ,

അത് മാറിപോയില്ലല്ലോ .അപ്പോൾ അടിയുടെ കുറവാണ് .

അയ്യോ …….

വൈകുന്നേരം വീട്ടിലെത്തിയ ഉടനെ …….

എന്താ മോളെ വന്നവഴിക്ക് നിന്നെ കടന്നൽ കുത്തിയോ ??????????

ഏട്ടാ, ഏട്ടനിന്ന് തല്ലു കിട്ടിയോ??????

ഇല്ല . എന്തേ ?????????????

ബാഗ് മാറിയില്ലേ …………

നീ ഇന്ന് ബാഗ് മാറിയെടുത്തോണ്ട് എന്നും കിട്ടുന്ന തല്ലിൽ നിന്നും ഞാൻ രക്ഷപെട്ടു.

മോൾക്ക് തല്ലുകിട്ടിയേട്ടാ …………………

ടീച്ചറോട് പറയാരുന്നില്ല ബാഗ് മാറിയ വിവരം …..

പറഞ്ഞതാ എന്നിട്ടും ആ ശാന്തമ്മ ടീച്ചർ …………….

മോൾക്ക് വേദനിച്ചോ???????

സാരമില്ലേട്ടാ ……..

ഏട്ടന് തല്ലുകിട്ടിയില്ലല്ലോ എനിക്ക് അതുമതി …………..

കൊല്ലപ്പരീക്ഷയും വേനലവധിയും കഴിഞ്ഞു .തുള്ളിയ്ക്കൊരുകുടം പോലെ മഴ തകർത്തു പെയ്യുന്ന സ്കൂൾ ആരംഭം. ഇത്തവണ പുതിയ ബാഗും കുടയുമായി ഏട്ടന്റെ കൈ പിടിച്ച് ഏട്ടന്റെ സ്കൂളിൽ അഭിമാനത്തോടെ ……………

കുറെ കാലമായി ആഗ്രഹിച്ചിരുന്ന നിമിഷം.

ടാ ,ഇതെന്റെ പെങ്ങളാ …….

മോളെ ഇവനാണെന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ …….

ഏട്ടാ ,വീണച്ചേച്ചി എവടെ ?????????

എനിക്കൊന്നു കാട്ടിത്തരണേ ….

പതുക്കെപ്പറ മോളെ. ഇവൻ കേട്ടാൽ ഇന്നവളുടെ ചെവിയിലെത്തും .

വാ, ഞാൻ ക്ലാസ് കാണിച്ചുതരാം.

ഇതാ മോളുടെ ക്ലാസ് ……..

ഏട്ടന്റെ ക്ലാസ് മുകളിലാ ……….

ഏട്ടൻ വൈകിട്ട് വന്ന് വിളിക്കാം ………

ഇപ്പോൾ ക്ലാസ്സിൽ പൊക്കോ………

പുതിയ സ്കൂൾ , പുതിയ അധ്യാപകർ , പുതിയ കൂട്ടുകാർ ….

ടീച്ചർ അവർക്കെല്ലാവർക്കും മിഠായി നൽകി .

solano …..

ഹായ് ഏട്ടന് ഏറ്റവും ഇഷ്ടമുള്ള മുട്ടായി ………..

ബെൽ. അടിക്കട്ടെ , പകുതി ഏട്ടന് കൊടുക്കാം ……….

പഴയ സ്കൂളിലായിരുന്നപ്പോൾ മിഠായി കിട്ടിയാൽ വീട്ടിൽകൊണ്ടുവന്ന് ഏട്ടന് കൊടുത്തിട്ടേ കഴിക്കാറുള്ളു .

ഇതിപ്പും ഏട്ടൻ ഇവിടുണ്ടല്ലോ …….

ണിം ണിം ണിം …..

ശബ്ദം കേട്ടതും അവളോടി പടികൾ കയറി .എല്ലാ ക്ലാസുകളിലും നോക്കി .എവിടെയും കണ്ടില്ല …..

ചേച്ചി ന്റെ ഏട്ടന്റെ ക്ലാസ് അറിയുമോ ???????????

ഏത് ക്ലാസിലെ ഏട്ടൻ പഠിക്കുന്നത് ????????

6B .

6B ഇതാണ് പക്ഷെ ഇവിടാരുമില്ല .ചെക്കന്മാരൊക്കെ ഗ്രൗണ്ടിൽ കാണും…………..

അവൾ ഗ്രൗണ്ടിലേക്കോടി .

നീല നിക്കറും വെള്ള ഷർട്ടുമിട്ട് കുറെ ചെക്കന്മാർ .

ഇതിലെങ്ങനെ ഏട്ടനെ കണ്ടുപിടിക്കും ??????????

അവൾക് അത് നിസാരമായിരുന്നു .ഉത്സവപ്പറമ്പിൽ പോലും അവൾക് അവളുടെ ഏട്ടനെ കണ്ടുപിടിക്കാൻ ഒരു നിമിഷം മതി.

ഏട്ടാ……

എന്താ മോളെ നീയിവിടെ ??????????

ഏട്ടാ എനിക്ക് മുട്ടായി കിട്ടി . ……

വാ നമുക്കു കഴിക്കാം . …..

എനിക്ക് വേണ്ട . ……..

നീ പോയി കഴിച്ചോ………

അവളുടെ ഓർമയിൽ ഒരു മിഠായി മുഴുവനായി അവൾ കഴിച്ചിട്ടില്ല .എന്നും പാതി ആ എട്ടാനുള്ളതായിരുന്നു. ഇതാദ്യമായി …….

അവൾ ഉച്ചക്കഞ്ഞി കഴിഞ്ഞു കൂട്ടുകാർക്കൊപ്പമിരുന്നപ്പോൾ , അതാ ഒരു വിളി ,

മോളെ ……

കഞ്ഞി കുടിച്ചോ ???????????

….കുടിച്ചു…….

എവിടെ മുട്ടായി ????????????

വാ നമുക്ക് കഴിക്കാം………..

അയ്യോ……… ഏട്ടാ ഞാൻ അത് കഴിച്ചു .

അതെയോ ? സാരമില്ല. ഏട്ടൻ പോന്നു .

ആദ്യമായിട്ടാണ് ഏട്ടൻ എന്നോട് ഒരു മുട്ടായി ചോദിക്കുന്നത്.

എന്നും ഞാൻ ന്റെ പാതി മുട്ടായി നിർബന്ധിച്ചാണ് കൊടുക്കുക .

ഇന്നാദ്യമായി എന്നോട് ചോദിച്ചപ്പോൾ ……..

ഉച്ചകഴിഞ്ഞു ബെൽ അടിച്ചതും ടീച്ചർ വന്നതുമൊന്നും അവൾ അറിഞ്ഞില്ല .

എങ്ങനേലും എട്ടന് ഒരു solano വാങ്ങണം .അതായിരുന്നു ചിന്ത .

കൂട്ടബെല്ലടിച്ചതും ഏട്ടൻ എത്തി.

മോളെ നീ കുടയെടുത്തിട്ടുണ്ടോ ?????????

മഴക്കോളുണ്ട് ………

പറഞ്ഞുതീർന്നതും മഴ ചറ പറ പെയ്തിറങ്ങി .

ഒരു കുടകീഴിൽ ആ ഏട്ടനും അനുജത്തിയും …….

മോളെ വീട്ടിൽ ചെന്നിട്ട് ഞാൻ രമ്യയുടെ വീട്ടിൽ ഒന്ന്പോകും .

എന്തിനാ ???????

അതോ, അവളുടെ കൈയിൽ കഴിഞ്ഞ വർഷത്തെ ലേബർ ഇന്ത്യയും വി ഗൈഡും ഉണ്ട്. അത് വാങ്ങിയാൽ മോക്ക് പഠിക്കാൻ എളുപ്പമാകും……

ഏട്ടന് അതൊന്നുമില്ലാരുന്നല്ലോ ????

അപ്പോൾ എനിക്കും വേണ്ട…..

ടി മണ്ടീ …….

കാറോടിക്കുന്നത് എങ്ങനാന്ന് ഈ ബുക്കിലൊന്നുമില്ല ………

അതെങ്ങനാണെന്ന് സ്കൂളിലും പഠിപ്പിക്കുന്നില്ലല്ലോ ഏട്ടാ ?????????????

അതില്ല

എനിക്ക് അംബാസിഡറിന്റെ ഡ്രൈവർ ആയാൽ മതിയടി .

അതെന്താ അംബാസിഡർ ????

ടി, നീ നമ്മുടെ കോഴിമാമന്റെ കാർ കണ്ടിട്ടില്ലേ????

അതാ അംബാസിഡർ….

ഡ്രൈവർ ആയിട്ട് വേണം എനിക്ക് നിന്നെ കെട്ടിച്ചയക്കാൻ ….

ഒരു കൊച്ചു രാജകുമാരിയെപ്പോലെ ……………….

ഞാൻ പോയിട്ട് വരം.

ഞാനും വരുന്നു .എനിക്ക് ഒറ്റക്ക് പേടിയാ ….

വേണ്ട മഴപെയ്ത് ഇടവഴിയെല്ലാം തെന്നിക്കിടക്കുവായിരിക്കും……

കനാലും നാറഞ്ഞുകിടക്കുവാ …….

ഞാൻ നിന്നെ അച്ഛമ്മയുടെ അടുത്താക്കാം,നീ ആ സഞ്ചിയിങ്ങെടുക്ക് ….

വാ…..

അച്ചമ്മേ ഇവൾ മഴയത്തിറങ്ങാതെ നോക്കണേ……….

ഏട്ടാ, റ്റാറ്റാ………

അച്ചമ്മേ എനിക്കൊരു രണ്ട് രൂപ തരുമോ ?????????

എന്തിനാ ??????

മിഠായി വാങ്ങാനാ

നീ ഈ മഴയത്തു പോയാൽ അവൻ വന്നെന്നെ ചീത്ത പറയും.

ഞാൻ വേഗം വരാം .ഏട്ടൻ അറിയണ്ട ………

മാമ, രണ്ടു രൂപക്ക് solano …………

കടലാസിൽ പൊതിഞ്ഞ മിഠായിയുമായി അവൾ വീട്ടിലേക്കോടി .

വീട്ടിലെത്തിയപ്പോൾ ആകെ ആൾകൂട്ടം ……..

കൊച്ചേ നീ എവിടെപോയേക്കുവാരുന്നു ???????? ഒരയൽക്കാരി ചോദിച്ചു .

ഏട്ടന് മിഠായി വാങ്ങാൻ ………..

അവൾ ഉമ്മറപ്പടിയിൽ കേറി ഉള്ളിലേക്ക് നോക്കി .

തണുത്തു വിറച്ചു അവളുടെ ഏട്ടൻ ഉറങ്ങുന്നു ………………….

അവൾ ആ മുറിയിൽനിന്നും പുറത്തിറങ്ങി തിണ്ണയിൽ വന്നിരുന്നു.അവിടെ ഏട്ടന്റെ നനഞ്ഞ സഞ്ചി ………

അവൾ അത് കൈയിലെടുത്തു തുറന്നു നോക്കി …………

നനഞ്ഞു കുതിർന്ന പുസ്തകങ്ങളും ഒപ്പം അവൾക്കേറ്റവും പ്രിയപ്പെട്ട അമ്മുമ്മപ്പഴവും

അന്നും……. ഇന്നും……… എന്നും………ഇതെന്റെ മാത്രം വേദന …………..

ഇന്ന് അവൾ ഓർക്കുകയാണ് കാലചക്രം ഒന്ന് തിരിഞ്ഞുകറങ്ങിയെങ്കിൽ ……..

ആ ദിവസത്തെ ഒന്ന് തിരുത്തിക്കുറിക്കാനുള്ള കഴിവ് അവൾക്കു ലഭിച്ചിരുന്നെങ്കിൽ ……..

3.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “എന്റെ ഏട്ടൻ”

  1. ഇന്ന് ഞാൻ ഓർക്കുകയാണ് കാലചക്രം ഒന്ന് തിരിഞ്ഞുകറങ്ങിയെങ്കിൽ ……..

    ആ ദിവസത്തെ ഒന്ന് തിരുത്തിക്കുറിക്കാനുള്ള കഴിവ് എനിക്ക്ല ഭിച്ചിരുന്നെങ്കിൽ …

Leave a Reply

Don`t copy text!