Skip to content

ഗോപാലേട്ടന്റെ റേഷൻ കട

റേഷൻ കട

ഗോപാലേട്ടൻ എല്ലാവര്ക്കും ടോക്കൺ കൊടുത്തിട്ടുണ്ട്. ആദ്യത്തെ അഞ്ചു പേർ വരിയായി നില്ക്കാൻ നിലത്ത് ചോക്ക് കൊണ്ട് കളം വരഞ്ഞിട്ടുണ്ട്

ഗോപാലേട്ടനു ഇന്ന് രാവിലെ മുതൽ ആറു പോലീസുകാരുടെ സുരക്ഷ ഉള്ളത് പറയാൻ മറന്നു പോയി ..എങ്കിലും വലിയ ഗമയൊന്നും ആ മുഖത്ത് പ്രകടമല്ല …

ടോക്കൺ ഒന്ന് …………..

ഗോപാലേട്ടൻ വിളിച്ചു

ജാനകിയമ്മയാണ് ..രാവിലെ പല്ലു പോലും തേക്കാതെ വന്നിട്ട് കുത്തിരിക്കലാ…മക്കൾ മൂന്നാല് ഉണ്ട് …ഇപ്പോഴും എഴുന്നേറ്റിട്ടുണ്ടാവില്ലാ…
പ്രായം എൺപതു കഴിഞ്ഞു എങ്കിലും ഈ ധനു പിറന്നാൽ എഴുപത്തിയെട്ട് എന്നാണെന്നു തിരുത്തി പറയും

ടോക്കൺ രണ്ടു

ഗോപാലേട്ടൻ വേഗത്തിൽ കാര്യങ്ങൾ നടത്തുന്നുണ്ട്

പാത്തുമ്മയാണ് ….വയസ്സ് എൺപത്തിഅഞ്ചാണ്..പണ്ട് മുതലേ ജാനകിയമ്മയും പാത്തുമ്മയും വല്യ ചങ്ങാതിമാരാ
പാത്തുമ്മയ്ക്കും മക്കളുടെ മക്കൾ ഉൾപ്പെടെ പന്ത്രണ്ടു ആൾകാർ വീട്ടിലുണ്ട് … അവരെ പറഞ്ഞയച്ചാൽ പോരെ എന്ന് ചോദിച്ചാൽ
” അവര് ആ കുന്ധ്രാണ്ഡത്തിൽ കുത്തി കളിക്കലാ എന്ന് പറയും

ടോക്കൺ മൂന്ന്

ബാലൻ നമ്പ്യാർ
ഇന്നലെ പെൻഷൻ കിട്ടിയ സന്തോഷം ആ മുഖത്തു വായിച്ചെടുക്കാം
ഇപ്പോഴും പുലർച്ചെ നാല് മണിക്കു എഴുന്നേറ്റു പതിവ് നടത്തം ഉണ്ട് ..വയസു തൊണ്ണൂറായി എന്നാരും പറയില്ല

ടോക്കൺ നാല്
സുലൈമാൻ ഇബ്നു അബ്ദുല്ല
ഗോപാലേട്ടൻ പേര് വിളിക്കാൻ കുറച്ചു പ്രയാസപ്പെട്ടു ..ദുബായിൽ ബിസിനസ് ഉള്ള നമ്മുടെ അബ്ദുല്ലക്കന്റെ മോന് അല്ലെ ..
ഇവിടെ ഒന്നും വന്നു ശീലമില്ലാത്തെ കുട്ടിയല്ലേ …

ടോക്കൺ അഞ്ചു
സാബു ജോസഫ്
ഈ സാബുവും സുലൈമാനും അടുത്തടുത്ത വീട്ടിലാ ..രണ്ടാളും ഫേസ്ബുക്കിൽ മ്യൂച്ചൽ ഫ്രണ്ടാ എന്ന് പറയുന്നത് കേട്ടൂ ..ആദ്യമായിട്ടാ തമ്മിൽ കാണുന്നതും സംസാരിക്കുന്നതും …
രണ്ടാൾക്കും മൊബൈൽ വഴി ഓൺലൈനിൽ സാധനം വാങ്ങുന്നതാ ശീലം ..

പിന്നെ നോൺ വെജ് മാത്രേ കഴിക്കൂ …രണ്ടു ദിവസമായി എല്ലാം താളം തെറ്റി …ഇന്നലെ വീട്ടിൽ ചക്കക്കുരുവും വെള്ളരിക്കയും പോലും …
കണ്ടിട്ട് ഓക്കാനം വന്നുവെന്നു
അപ്പോൾ തന്നെ വാട്സാപ്പിൽ സ്റ്റാറ്റസ്
ഇട്ടു പോലും ….

പോലീസ് വണ്ടി വീണ്ടും വന്നു …ആൾക്കാരോട് ഇടവിട്ട് നിൽക്കാൻ പറയുന്നുണ്ട് …കൊറോണ രോഗം അത്രയും ഭയങ്കരമാണ് ..
ലോകത്ത് മരണവും കൂടി കൂടി വരുന്നുണ്ട്…

ഗോപാലാലേട്ടന്റെ റേഷൻ കട കുറെ കാലത്തിനു ശേഷം വീണ്ടും ജനക്കൂട്ടമായി…

***********************
ശിഹാബ് പട്ടാരി

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!