ഏവർക്കും ഉറക്കം പ്രദാനം ചെയ്ത് നിദ്രാദേവി അവളിലേക്കെത്താൻ ഇപ്പോൾ വൈകുന്നു .
പണ്ടൊക്കെ ദേവി ആദ്യമെത്തുക അവളിലേക്കായിരുന്നു എന്നവൾക്ക് തോന്നിപ്പോകുന്നു .എന്നാൽ ഇന്ന് ദേവി അവളെ ചിലപ്പോഴൊക്കെ മറന്നുപോകുന്നു ………………….
അവളുടെ അമ്മ ഓരോ തവണ സർജറിക്ക് വിധേയയാകുമ്പോഴും, ഉറക്കമില്ലെന്ന് പറയുമ്പോൾ അവൾ ചിന്തിക്കുമായിരുന്നു ,
ഒരാൾക്കു എങ്ങനെ ഉറങ്ങാതിരിക്കാനാകും …………
ഉറക്കം , ഇന്നലകളെ മറന്ന് നാളേക്കായുള്ള കാത്തിരിപ്പ് .
പലപ്പോഴും രാത്രി ഏറെ വൈകി അവൾ ഉണരുമ്പോൾ ,കറങ്ങുന്ന ഫാനിലേക്ക് തുറിച്ചുനോക്കുന്ന ആ കണ്ണുകൾ അവളെ ഏറെ വിഷമിപ്പിച്ചിരുന്നു .
നീ ഉറങ്ങിക്കോ . കൊതുകുണ്ടോടി ????????????
പൊതച്ചുകിടക്ക് …………..
മോളെ ഒന്നുപോയി നോക്ക്…….
അവളുടെ ഒന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞ് ആ ആശുപത്രി വരാന്തയിൽ അച്ഛനൊപ്പം ഉറങ്ങികിടക്കുന്നുണ്ട്….കഴിഞ്ഞ മുപ്പതു ദിവസങ്ങളായി ആ കുഞ്ഞിന്റെ കിടപ്പുമുറിയും ഊണുമുറിയും കളിസ്ഥലവും എല്ലാം ആ വരാന്തയാണ് …………….വീട്ടിലായിരുന്നപ്പോൾ അവളുടെ അമ്മയുടെ ഏണിൽ നിന്നും ഇറങ്ങാത്ത വാശിക്കാരിയായ കുട്ടി ………………..
ഇപ്പോൾ ഒരു വാശിയുമില്ല ……………………
അവളുടെ അമ്മയെ കാണുമ്പോൾ, ആശക്ക് ഉ ആണ് ……………………
എന്നുപറഞ്ഞ് അവളുടെ അമ്മയെ നോക്കി പക്വതയുള്ള ഒരു ചിരി നൽകും ………….
സൂചി കുത്തി നീരുവച്ച കൈകളിൽ ഒന്നു തടവും…………
ആ കുഞ്ഞ് ഇപ്പോഴേ ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു ……………
പെൺകുട്ടികൾ അങ്ങനെയാണല്ലോ ……………..
മോളെ നോക്കാൻ പറഞ്ഞിട്ട് അവളുടെ അമ്മ ആരോടും ഒരു പരാതിയും പറയാതെ ……………………
ആരെയും പഴിക്കാതെ …………………..
നിശ്ചലമായി ആ ശരീരം ആ കിടക്കയിൽ…………..
എന്താകും ആ രാത്രികളിൽ അവളുടെ അമ്മ ചിന്തിച്ചിട്ടുണ്ടാകുക ???????????????
‘അമ്മ ……………………
ഇരുപത്തിയെട്ടു വർഷം വാ തോരാതെ അവൾ വിളിച്ച വാക്ക് …………………….
പെട്ടെന്നൊരുദിവസം നിലച്ച വാക്ക് ………………………….
ഇപ്പോൾ അവൾക്ക് കൊതി തോന്നുന്നു ഒന്ന് ഉറക്കെ അമ്മേ ……………….എന്ന് വിളിക്കാൻ .
എന്ന് മുതൽ അമ്മെ എന്നു വിളിച്ചത്തുടങ്ങിയെന്നറിയില്ല…………….
രണ്ടക്ഷരം മാത്രമുള്ള ഏറ്റവും മനോഹരമായ പദം …………………………
അവൾ പുതിയ വീട്ടിലേക്ക് താമസം മാറിയതിനുശേഷം ആരംഭിച്ച ഒരു ശീലം.
ജീവിതത്തിൽ എപ്പോൾ അവൾ അമ്മയെക്കുറിച്ചോർത്തലും ആദ്യം മനസിലേക്കോടിവരുന്ന കാഴ്ച ……………..
സ്കൂൾ വിട്ട് വന്ന് ,പാത്രങ്ങൾ എല്ലാം കഴുകി ,അടുപ്പിൽ നിന്നും ചാമ്പലും വാരി ,മുറ്റം തൂത്ത് വൃത്തിയാക്കി കുളിച്ചതിനുശേഷം അവൾ കാത്തിരിക്കും .
കാത്തിരിപ്പ് …………..
ഏറ്റവും മനോഹരമായ അനുഭൂതി …………….
അവളുടെ അമ്മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് …………………
അവളുടെ ചേട്ടൻ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുകയാകും .വട്ടമരത്തിന്റെ തണലിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ പൂച്ചെടിയുടെ ഇടയിലൂടെ കാണാം അമ്മയുടെ മഞ്ഞ സാരി …………
അല്ല ഗിരിജ മാമി കൊടുത്ത മഞ്ഞ സാരി ഉടുത്തുവരുന്ന ‘അമ്മ……………..
ഒപ്പം അധ്വാനത്തിന്റെ ഭാണ്ഡവും ……….
അല്ല സ്നേഹത്തിന്റെ ഭാണ്ഡം ……………
ഡേയ് കൊച്ചേ അമ്മ വരുന്നുണ്ട് …………….
എന്നുറക്കെ വിളിച്ചുപറഞ്ഞ് അവൾ ഓടും ………..അപ്പോഴേക്കും കൊച്ചെന്ന അവളുടെ സഹോദരൻ ടിവി ഓഫാക്കി പുസ്തകമെടുത്തിട്ടുണ്ടാകും .
മക്കൾ എത്ര കള്ളത്തരം കാണിച്ചാലും അമ്മമാർ അത് കണ്ടിപിടിക്കും .ചൂടായ ടിവിയിൽ തൊട്ടുനോക്കിയിട്ട് ആ അമ്മ അപ്പോഴേ കള്ളത്തരം പിടിക്കും .
അവൾ ഓടി അമ്മയുടെ അടുത്തെത്തി അമ്മയുടെ കവർ വാങ്ങും .
എന്തൊരു ഭാരമാ അമ്മെ …..
പാലൊണ്ടടി ………………..
ചാച്ചൻ കവർ പാൽ വാങ്ങാന്ന് പറഞ്ഞാൽ അമ്മ കേൾക്കില്ല……………..
അമ്മയുടെ കവർ ………………….
രണ്ട് പ്ലാസ്റ്റിക് കവറുകൾ അടുക്കി വച്ചത് .അതിനുള്ളിൽ രാവിലെ വെള്ളം കൊണ്ടുപോയ കുപ്പിയിൽ ഒരു ലിറ്റർ പാൽ ……..
ചോറ്റുപാത്രത്തിൽ മീൻ………
ഇന്നെന്തു മീനമ്മേ ???????????
പൊന്നാരൻ ……………..
ഓ എന്നും പൊന്നാരൻ ……………………
അമ്മയ്‌ക്കു ആ കൊച്ചിനോടെ സ്നേഹമുള്ളൂ …………………….
അതാകുമ്പോൾ പൊരിച്ചാൽ അവനിത്തിരി ചോറ് തിന്നുവല്ലോടി ………………….
അപ്പോ ഞാനോ ????????
പോടീ …………
നാളെ ശനിയല്ലേ ???????
വീട്ടിൽ നിക്കമ്പം അവൻ എന്തേലും തിന്നട്ടെ ………………..
ഓ ഇന്ന് വെള്ളി ……………………
ഓ ശമ്പളം കിട്ടിയോ??????
മ് ………..ഒമ്പത് തൂക്ക് …………….ആയിരത്തി അമ്പതു രൂപ ………..
അഞ്ചൂറ് , രാധക്ക് ചിട്ടിപൈസ കൊടുത്തു ……………….
അഞ്ഞുറു ,ആ സ്വർണക്കടയിലും കൊടുത്തു………..
സ്വർണക്കടയിലേത് തീരാറായില്ലേ അമ്മെ??????????
മ് .രണ്ടാഴ്ച കുടി………
അത് കഴിഞ്ഞ വേണം നിനക്കൊരു കമ്മൽ വാങ്ങാൻ……….
എല്ലാം തീർത്തോ ????????????
എനിക്കൊന്നും വാങ്ങിയില്ലേ ?????????????????
വടയുണ്ടടി……………..
ടീ ………….നാളെയെനിക്ക് പോകണ്ട……………..
ഹായ് , നന്നായി ………………..
അമ്മ സാരിയഴിച്ചിടുമ്പോഴും അവൾ കൂടെ നിക്കും…………….
എന്തിനാണെന്നോ ?????????????
ജോലി കഴിഞ്ഞെടുത്തിട്ട ബ്ലൗസിന് അവളുടെ അമ്മയെ വിട്ടുപോരാൻ മടിയാണ്…………..
വിയർപ്പിനോടൊപ്പം ചേർന്ന് ആ ശരീരത്തെ അപ്പിപ്പിടിച്ചിരിക്കയാണ് ………….
അവളാണ് അതിനെ ഊരിയെടുക്കുക.
ഹായ് ………പാച്ചി ………..
അടങ്ങുപെണ്ണേ ………….
പോ അമ്മേ ഇതെന്റെ അവകാശമാ ………..
പെണ്ണേ കിട്ടുമേ ………
വേഷമെല്ലാം മാറ്റി വന്ന് അവർ രണ്ടാളും തുണിക്കല്ലിനടുത്തേക് നീങ്ങും .അവിടെ വച്ചാണ് ബാക്കി കഥ പറയൽ. അവൾ മീൻ കണ്ടിക്കും ഒപ്പം അന്നത്തെ വിശേഷങ്ങളും പറയും.
അമ്മേ നാളെ പോണ്ടല്ലോ……….
അപ്പോൾ ഇന്ന് കറി വെക്കുന്നോ ?? ??????????/
ഇല്ലടി…………. നീ അപ്പുറത്തെ ഫ്രിഡ്ജിൽ കൊണ്ട് വക്ക്.
കഥയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും സമയം സന്ധ്യ ആയിട്ടുണ്ടാകും
വിളക്ക് കത്തിക്കാൻ നേരം അച്ഛന്റെ വക ചീത്ത ………..
രണ്ട് പെണ്ണുങ്ങളുള്ള വീടാ……………….
അമ്മക്കും മോക്കും വിളക്കു കത്തിക്കാൻ നേരമില്ല …………………..
അവൾ വേഗം ഒന്നുകൂടി കുളിച്ച് വിളക്ക് കത്തിക്കും …….
അവൾക്കെപ്പോഴും അമ്മയ്‌ക്കൊപ്പം നിൽക്കാനാണിഷ്ടം .
ഇനിയെന്താമ്മേ പണി??????????????
ഇനിയൊന്നുമില്ലടി . നിനക്കു പഠിക്കാനൊന്നുമില്ലേ ?????
പോയിരുന്ന് പഠിക്ക് ……………
അന്നൊക്കെ ബുക്ക് തുറക്കമ്പോഴേക്കും അവൾ ഉറങ്ങി വീഴും . കണ്ണ് തുറന്നുപിടിക്കാൻ എന്തൊക്കെ ചെയ്യും……………..
ആ ഒരു ഉറക്കമൊന്നും ജീവിതത്തിൽ പിന്നീടൊരിക്കലും അവൾക്ക് ലഭിച്ചിട്ടില്ല .
ബാവു അണ്ണാ ചോറിടട്ടെ ???
തിന്നിട്ടെവിടെയേലും കിടക്കാം ………….
ഇത് കേൾക്കുമ്പോഴേക്കും അവളും അവളുടെ അണ്ണനും സട കുടഞ്ഞെഴുന്നേൽക്കും .
ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കും .
അവളും അമ്മയും ഒരുമിച്ചാണ് കിടക്കുക …………
ഓ അമ്മേ ഇതൊന്ന് തട്ടതാണോ കിടന്നേ ??????????????
മൊത്തോം മണ്ണാ ……………
എനിക്കതിൽ കിടക്കുനതാ ഇഷ്ടം …………….
നീ വേണേൽ നിന്റെ ഭാഗം തട്ടിക്കൊ …………………..
പിന്നെ ,ഞാൻ ഉറങ്ങികഴിയമ്പം മൂത്രമൊഴിക്കണമെന്ന് വിളിച്ചേക്കരുത് ………………….
വേണേ ഇപ്പം പൊക്കോ ..ഇപ്പോഴാണേൽ ചാച്ചൻ മുറ്റത്തൊണ്ട് ………………
വേണ്ട ഞാൻ ഒഴിച്ചു ………………
ബെഡിൽ അവൾ അവളുടെ ഭാഗം മാത്രം വൃത്തിയാക്കി അമ്മയോട് ചേർന്ന് കിടക്കും…….
അമ്മയുടെ നൈറ്റിയിലെ ഒരു മണമുണ്ട് …………….
മുഷിഞ്ഞ തുണിയിലെ വിയർപ്പിന്റെ മണം…………………….. .
അല്ല സ്നേഹത്തിന്റെ മണം …………………………
അവൾ അമ്മയുടെ നെഞ്ചോട് മുഖം ചേർത്ത് ആ മണം ആസ്വദിച്ച് കിടക്കും …………………
അമ്മ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ തലയിലമർത്തും …………………..
ആ കരവലയത്തിൽ അവൾ സുരക്ഷിതയായിരുന്നു …………………..
എന്നാൽ ഇന്ന് എല്ലാ സൗകര്യങ്ങളുമുള്ള ആ മുറിയിൽ…………..
വിലപിടിപ്പുള്ള ബെഡിൽ തികച്ചും ഒറ്റയ്ക്ക് ……………
ആ സ്നേഹത്തിന്റെ മണം എവിടെയുമില്ല………….
ഒരിക്കലും ഇനി അത് അനുഭവിക്കില്ല ………
തിരിച്ചു ലഭിക്കാനാകാത്ത വിധം അതവൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു ……….
അടുത്തത് കാത്തിരിപ്പാണ് …………..
ഉറക്കത്തിനായുള്ള കാത്തിരിപ്പ് ………….
അതിലൂടെ ഒരു സ്വപ്നത്തിനായുള്ളകാത്തിരിപ്പ് ………………………
സ്വപ്നം …………………
മനുഷ്യമനസുകളുടെ ആഗ്രഹങ്ങൾക്ക് ചിറകുവയ്ക്കുന്ന വേദി ……………
മഞ്ഞ സാരിയുടുത്ത് സ്നേഹത്തിന്റെ ഭാണ്ഡവുമായി വരുന്ന അമ്മയ്ക്കായി അവൾ കാത്തിരിക്കുന്നു ………………..
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
well done my dear