Skip to content

അഭിമുഖം

abhimukham story

അഭിമുഖം
“”””””””””””””

“ഉണ്ണി, നിൻ്റെ സെർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തില്ലെ ”

” ഉം എല്ലാം എടുത്തിട്ടുണ്ട് അച്ഛാ ”

” ആ ബസ് ഇറങ്ങി കുറച്ച് നടക്കാനുണ്ടന്നല്ലെ പറഞ്ഞത്, ഒരുപാട് ദൂരമുണ്ടെങ്കിൽ ഓട്ടോ പിടിച്ചൊ”

” നടന്നു പോകാവുന്ന ദൂരമേയുള്ളൂ അച്ഛാ അത്യാവശ്യമുണ്ടെങ്കിൽ ഓട്ടോ പിടിക്കാം ”

” ആ കാശ് മതിയാവൊ വേണമെങ്കിൽ ഇത് കൂടി വെച്ചോഡാ ”

” വേണ്ടച്ഛാ ഇത് തന്നെ ധാരാളം ”

” ഉണ്ണി ദാ നേരത്തിന് ആഹാരം കഴിച്ചോണം”

” അതൊക്കെ ഞാൻ കഴിച്ചോളാം എൻ്റെ പൊന്നമ്മേ ”

” ദെെവത്തിന് മനസ്സിൽ വിചാരിച്ച് പോയിട്ട് വാ മോനെ,ഈ ജോലി നിനക്ക് കിട്ടും,അമ്മ നന്നായി പ്രാർത്ഥിച്ചിട്ടുണ്ട് എൻ്റെ മോനു വേണ്ടി”

” ശരി ഇനി വെറുതെ വെെകിക്കേണ്ട”

“ശരി അച്ഛാ ഞാൻ പോയിട്ട് വരാം, അമ്മേ പോയിട്ടുവരാം”

അഭിജിത്ത് അച്ഛൻ്റെയും അമ്മയുടെയും കാലു തൊട്ട് വന്ദിച്ചു അനുഗ്രഹം മേടിച്ചു.

” സൂക്ഷിച്ച് പാേണെ മോനെ ”

” ഉം ശരി അമ്മേ ”

*****

അഭിജിത്ത് ബസ് ഇറങ്ങിയതും അവൻ്റെ ഫോൺ ബെല്ലടിച്ചു.

” ഹലോ ഏട്ടാ ”

” ഹലോ ഡാ നീ അവിടെ എത്തിയൊ”

” ഇല്ലാ പോയ്ക്കൊണ്ടിരിക്കുകയാണ്”

” ശരി all the best നന്നായി interview attend ചെയ്യ് ഞാൻ വെെകീട്ട് വിളിക്കാഡാ ഇവിടെ ഇപ്പ നല്ല തിരക്കാണ്”

” ശരി ഏട്ടാ ”

ടൗണിലൂടെ കുറച്ച് ദൂരം നടന്നു വേണം കമ്പനിയിലെത്താൻ. വെറുതെ ഓട്ടോന് കാശ് കളയണ്ടാന്ന് വിചാരിച്ച് അവൻ നടന്നു.അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് അവൻ വഴിയിൽ ഒരു പേഴ്സ് കിടക്കുന്നത് കണ്ടത്.അവൻ അത് കയ്യിൽ എടുത്തു.ചുറ്റിലും നോക്കി ആരുടേ തെന്ന് പറഞ്ഞാ കൊടുക്കാ ആരുടെ കയ്യിലാ കൊടുക്കാ ഇതിവിടെ ഉപേക്ഷിച്ചു പോയാലൊ!പക്ഷെ അത് അതിൻ്റെ ഉടമസ്ഥന് കിട്ടുമെന്നെന്താണ് ഉറപ്പു.
അവൻ ആ പേഴ്സ് തുറന്നു നോക്കി.അതിൽ ഏകദേശം ഒരായിരം രൂപയോളം ഉണ്ടായിരുന്നു.പിന്നെ പേഴ്സിൻ്റെ ഉടമസ്ഥൻ്റേതാവാൻ സാധ്യതയുള്ള ആധാർ, ഇലക്ഷൻ id proof കളും ATM കാർഡും അതിൽ ഉണ്ടായിരുന്നു.

അഭിജിത്ത് ആധാറിലുണ്ടായിരുന്ന പേരും മേൽവിലാസവും നോക്കി,അവിടെ നിന്നും നല്ല ദൂരമുണ്ട്. ഒന്നാലോചിച്ച ശേഷം അവൻ വേഗം നോർത്ത് പൊലീസ്സ്റ്റേഷനിലേക്കുള്ള ബസ് പിടിച്ചു.

പൊലീസുകാരോട് അവൻ കാര്യം പറഞ്ഞു.അവർ അവൻ്റെ പേരും അഡ്രസ്സും എഴുതി മേടിച്ചു.

” ശരി ഇത് ഞങ്ങൾ കൊടുത്തോളാട്ടൊ പേരും നമ്പറും തന്നെന്ന് കരുതി പേടിക്കൊന്നും വേണ്ട ”

” ശരി സർ ഞാൻ പോയ്ക്കോട്ടെ”

” Ok ശരി എന്നാൽ ”

അഭിജിത്ത് വേഗം തിരിച്ചു കമ്പനിയിലേക്ക് ബസ് കേറി.12മണിക്ക് മുമ്പ് കമ്പനിയിലെത്തിയാലെ interview attend ചെയ്യാൻ കഴിയൂ.

ബസിറങ്ങുമ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു.അവൻ വേഗം ഒരു ഓട്ടോ പിടിച്ചു. കമ്പനിയിലെത്തിയപ്പോൾ കുറെ ഉദ്യോഗാർഥികൾ തിരിച്ചു വരുന്നുണ്ടായിരുന്നു.
അവൻ വേഗം interview നടക്കുന്ന സ്ഥലത്തേക്കോടി.പക്ഷെ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.closed എന്ന ബോർഡ് കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.

അഭിജിത്ത് വളരെ സങ്കടത്തോടെ തിരിച്ചു നടന്നു.പെട്ടെന്ന് അവൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചു.

” ഹലോ ”

” ഹലോ”

” അഭിജിത്താണോ ഇത്”

” അതെ ആരാണ് മനസ്സിലായില്ല”

” നിങ്ങൾ ഒരു പേഴ്സ് പോലീസ്റ്റേഷനിൽ കൊടുത്തിട്ടുണ്ടായി രുന്നല്ലെ.അതെൻ്റെ പേഴ്സായിരുന്നു.എൻ്റെ പേര് ഗിരി.ഞാനിപ്പോൾ അത് പോലീസ്റ്റേഷനിൽ വന്നു മേടിച്ചു.ഒരുപാട് താങ്ക്സ് ട്ടോ.ഫോട്ടോസും കാർഡ്സുമൊക്കെ ഉണ്ടായിരുന്നു പിന്നെ ഒരായിരം രൂപയും എന്തായാലും എല്ലാം കിട്ടി. ഇന്നലെ തൊട്ട് അന്വേഷിക്കുകയായിരുന്നു.”

” ഒ സന്തോഷം ചേട്ടാ എൻ്റെ നമ്പർ എങ്ങനെ കിട്ടി ”

“ഞാൻ ഇവിടെ ചോദിച്ചപ്പോൾ നിങ്ങളാണ് ഇവിടെ കൊടുത്തതെന്ന് പറഞ്ഞു.അപ്പോൾ ഒരു താങ്ക്സ് പറയാൻ വേണ്ടി നിങ്ങളുടെ നമ്പർ മേടിച്ചതാണ്”

” ആണോ ok”

” നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നെ ജോലി ചെയ്യുകാണൊ അതൊ പഠിക്കാണൊ”

” ചേട്ടാ ഞാൻ degree complete ചെയ്തു. പിന്നെ ഒരു 5 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യായിരുന്നു.പെട്ടെന്നാണ് പാർട്ട്ണേർസ് തമ്മിൽ എന്തൊക്കെയൊ വഴക്കായി അത് close ചെയ്തു.അങ്ങനെ ആ ജോലി പോയി.ഇന്ന് ഒരു interview ന് ഒരു കമ്പനിയിലേക്ക് പോവുമ്പോഴാണ് ചേട്ടൻ്റെ പേഴ്സ് വഴിയിൽ നിന്ന് കിട്ടിയത്”

” അപ്പോൾ ജോലി നോക്കുകയാണല്ലെ
ഞങ്ങളുടെ company യിൽ ഇപ്പോൾ interview നടക്കുന്നുണ്ട്”

കമ്പനിയുടെ പേര് കേട്ടതും അഭിജിത്ത് ഒന്ന് ഞെട്ടി.താൻ ഇപ്പോൾ പോയി തിരിച്ചു വന്ന അതേ കമ്പനി. അഭിജിത്ത് താൻ പോയി വന്ന കാര്യം പറഞ്ഞു.

ഗിരി അഭിജിത്തിനോട് കുറച്ച് നേരം കാത്തു നിൽക്കാൻ പറഞ്ഞു.പെട്ടെന്ന് തന്നെ അയാൾ അവിടെ എത്തി അഭിജിത്തിനേയും കൂട്ടി കമ്പനിയിലേക്ക് തിരിച്ചു.മാനേജരോട് കാര്യങ്ങളെല്ലാം പറഞ്ഞു.മാനേജർ അവൻ്റെ സെർട്ടിഫിക്കറ്റ്സ് എല്ലാം പരിശോധിച്ചു.

അഭിജിത്തിനോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു.അവൻ എല്ലാത്തിനും വ്യക്തമായ ഉത്തരം നൽകി.മാനേജർ അഭിജിത്തിനെ നോക്കി ചിരിച്ചു.

” Ok you are selected”

അഭിജിത്ത് സന്തോഷത്തോടെ പുറത്തേക്ക് വന്നു.

” എൻ്റെ പേഴ്സ് കാരണം നിനക്ക് നഷ്ടപ്പെട്ട ജോലി നിനക്ക് ഇപ്പോൾ വീണ്ടും കിട്ടിയില്ലെ ”

” എന്തായാലും ഒരുപാട് താങ്ക്സ് ഗിരിയേട്ടാ ഈ ജോലി എനിക്ക് അതാവശ്യമായിരുന്നു.”

” നിനക്ക് അർഹതപ്പെട്ടത് ദെെവം തന്നതാണിപ്പോൾ എനിക്കതിൽ ഒരു പങ്കുമില്ല”

അഭിജിത്ത് ഒന്ന് പുഞ്ചിരിച്ചു.ഗിരിയോട് വീണ്ടും നന്ദി പറഞ്ഞു അവൻ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.

ശുഭം…

സ്നേഹപൂർവ്വം….

A K R

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അഭിമുഖം”

Leave a Reply

Don`t copy text!