Skip to content

കൊച്ചു കൊച്ചു സന്തോഷങ്ങൾ

  • by
Kochu Kochu Santhoshangal

കൊച്ചു കൊച്ചു സന്തോഷങ്ങൾ
“”””””””””””””””””””””””””””””””””””””””””””””””
അജൂൻ്റെ പിറന്നാളാണിന്ന് പോയില്ലേൽ ചേച്ചിക്ക് വിഷമം ആകും,അമ്മയെയും അജൂനേം നേരിട്ട് കാണുകയും ചെയ്യാം…..

എന്താ ഇപ്പോ ഗിഫ്റ്റ് മേടിക്കാ ഒരെത്തും പിടിയും ഇല്ല.ആദി വേഗം ഫോണെടുത്ത് അനുചേച്ചിയെ വിളിച്ചു.

” ഹലോ ചേച്ചി അജൂന് ഗിഫ്റ്റ് എന്തെങ്കിലും മേടിക്കേണ്ടെ ? എന്താ അവന് ഇഷ്ടം ?

” എടാ ഗിഫ്റ്റൊന്നും മേടിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലെ”

” അതൊന്നും പറഞ്ഞാ ഞാൻ സമ്മതിക്കില്ല പറ ചേച്ചി എന്താ മേടിക്കേണ്ടെ?”

” ഡാ അവൻ ഒരു വാച്ച് മേടിക്കണമെന്ന് പറയുന്നുണ്ടായിരുന്നു എന്നാ പിന്നെ അതു മേടിച്ചൊ”

“Ok ചേച്ചി എന്നാ അതെന്നാ മേടിക്കാം”

” ശരി വേഗം വാ ഇവിടെ എല്ലാവരും നിന്നെ കാത്തിരിക്ക്യാ”

” ചേച്ചി അടുക്കളയിൽ പോയി നമ്മുടെ item റെഡിയാക്ക് എന്നിട്ട് ചേച്ചിയും അജൂം ഈരണ്ടെണ്ണം വെച്ച് കഴിക്ക്, ചേച്ചി മൂന്നാമത്തെ ഉണ്ണിയപ്പം കെെയിലെടുക്കുമ്പോ ഞാനവിടെയുണ്ടാകും….ഹഹ പോരെ!!! ”

” ഹ ഹ നീയാര് മോഹൻലാലാ കറക്ട് സമയത്ത് വന്നില്ലെങ്കിൽ ഒരെണ്ണം പോലും കിട്ടില്ല ട്ടോ”

” ഹ ഹ അതെനിക്കറിയാം. ഞാൻ ദാ ഇപ്പ എത്തും ചേച്ചി ”

ആദി വേഗം അടുത്തുള്ള ഷോപ്പിങ് മാളിലേക്ക് നടന്നു.

ഓരോ വാച്ചും വളരെ ശ്രദ്ധിച്ച് നോക്കിക്കൊണ്ടിരുന്നു.

” ഇതു മതിയൊ ”

ഷോപ്പിലെ ആ പെൺകുട്ടി ചോദിച്ചു.

” Ok. അത് മതി പാക്ക് ചെയ്തോളൂ, ഗിഫ്റ്റ് കവറിങ് ചെയ്യണെ”

” ആ, വിഷസ് എഴുതണൊ?”

” ഉം Happy Birthday Dear Aju എന്നെഴുതിയാൽ മതി”

” ദാ നോക്കൂ മതിയൊ”

” ഒ നന്നായിട്ടുണ്ടല്ലൊ കൊള്ളാം നല്ല കൈയ്യക്ഷരം”

അതു കേട്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.

“ഇതാ ക്യാഷ് ”

ഗിഫ്റ്റ് മേടിച്ച് ആദി വേഗം ബസ്സ്റ്റോപ്പിലേക്ക് നടന്നു.

***

” വാ വാ കേറി വാ”

പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്ന അനുവിൻ്റെ അച്ഛൻ ആദിയെ ക്ഷണിച്ചു.

” വാ മോനെ ഇരിക്ക്, അനുമോളെ ദാ ആദി വന്നു.അജൂനെ വിളിക്ക്”

“ഒ പറഞ്ഞതിലും നേരത്തെ ആശാൻ എത്തിയല്ലൊ ?”

” പിന്നെ എത്താതിരിക്കുവൊ!”

ആദിക്ക് ചിരി വന്നു.

” എന്താ മോളെ ”

” ഏയ് ഒന്നുമില്ല അച്ഛാ ഇവൻ എൻ്റടുത്ത് ഉണ്ണിയപ്പം ഉണ്ടാക്കി വെക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നെ ഇവൻ്റെ favorite item മാ അച്ഛാ”

” എന്നിട്ട് ഉണ്ടാക്കിയൊ ”

” ദാ റെഡിയാവാറായി. ഇവൻ എൻ്റടുത്ത് രണ്ടെണ്ണം കഴിച്ചിട്ട് ഇരിക്കാൻ പറഞ്ഞു.മൂന്നാമത്തെ ഉണ്ണിയപ്പം കെെയിലെടുക്കുമ്പോ ഇവിടെ എത്താന്ന് മോഹൻലാൽ പറയുന്നില്ലെ ആറാം തമ്പുരാനിൽ ഒരു ഡയലോഗ് അതുപോലെ ഇവൻ പറയാ ”

അതുകേട്ട് അനുചേച്ചിയുടെ അച്ഛൻ ആദിയെ നോക്കി പുഞ്ചിരിച്ചു.
ആദി ഒരു ചമ്മലോടെ അച്ഛനെ നോക്കി ചിരിച്ചു.

” അച്ഛനിപ്പൊ ജോലിക്ക് പോവുന്നുണ്ടൊ”

” ഇപ്പ പൊതുവെ കുറവാണ് മരം മേടിക്കാനൊന്നും ആരും വരുന്നില്ല പൊതുവെ മഴയൊക്കെ അല്ലെ. പിന്നെ മോൻ്റെ ജോലിയൊക്കെ നന്നായി പോവുന്നില്ലെ.അനു എപ്പോഴും പറയും ഓഫീസിലെ വിശേഷങ്ങളൊക്കെ”

“ഉം അച്ഛനുമമ്മയേയും അജൂനേം കുറിച്ച് എന്നോടും പറയും എപ്പോഴും…”

അപ്പോഴേക്കും അനുവിൻ്റെ അമ്മ ചായയും സ്വീറ്റ്സുമായി വന്നു.അമ്മയെ കണ്ടപ്പോൾ ആദി എഴുന്നേറ്റ് നിന്നു.അമ്മയുടെ കൂടെ നാണംകുണുങ്ങി അജുവും…

” ആദിമോൻ വന്നൂലെ ഇരിക്കിരിക്ക്”

ആദി അമ്മയെ നോക്കി പുഞ്ചിരിച്ചു.

” അമ്മേ അമ്മയ്ക്ക് സുഖമല്ലേ”

” ഉം സുഖം മോനെ.മോൻ്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ സുഖമായിരിക്കുന്നില്ലെ”

” ഉം അതെ അമ്മേ എല്ലാവർക്കും സുഖം തന്നെ.”

” മോൻ്റെ കാര്യം എപ്പോഴും ഇവള് പറയും”

“അമ്മയുടെയും അജൂൻ്റേം വിശേഷങ്ങൾ എൻ്റടുത്തും പറയും അജൂ വാ ചോദിക്കട്ടെ”

ആദി അജൂനെ വിളിച്ചു.

” ഹാപ്പി ബർത്തഡെ അജൂ”

” താങ്ക്സ്”

അജു വളരെ ഗൗരവത്തോടെ പറഞ്ഞു.

ആദി ഗിഫ്റ്റ് വാച്ച് അജൂൻ്റെ കൈയിൽ വെച്ച് കൊടുത്തു.അജുവിൻ്റെ മുഖം തെളിഞ്ഞു.അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

” നന്നായി പഠിക്കണം ഇനി 5ലേക്കല്ലെ”

” ഉം.”

” ചിത്രമൊക്കെ വരക്കുമെന്ന് ചേച്ചി പറഞ്ഞല്ലൊ എനിക്കൊന്ന് കാണിച്ചു തരൊ അജൂ?”

” ആ മോനെ ഇവൻ ഈയിടെ ഒരു ചിത്രം വരച്ചു ഞാനൊന്ന് ഞെട്ടി”

” എന്താ അച്ഛാ”

” ഇവൻ ഒരു ചിത്രം വരച്ചു 5 പെൺകുട്ടികളേയും കൂട്ടി നടന്നു പോകുന്ന ഒരു ആൺകുട്ടിയുടെ, ചോദിച്ചപ്പോൾ അവൻ പറയുവാ അതെല്ലാം അവൻ്റെ friends ആണെന്ന്”

ആദി അതുകേട്ട് ഇടക്കണ്ണിട്ട് അജൂനെ നോക്കി.അവൻ നാണിച്ച് തലതാഴ്ത്തി.

” അപ്പോൾ ഞാൻ പറഞ്ഞു മോനെ നീ ഒരാളിനെ കൂട്ടിയിട്ട് വന്നാ മതി എല്ലാവരേയും കൂട്ടി ഇങ്ങോട്ട് വരണ്ടാ എന്ന്”

അനുചേച്ചിയുടെ അച്ഛൻ പറഞ്ഞത് കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചുകൊണ്ട് അജൂനെ നോക്കി.

” ചെക്കനിപ്പോഴും പെൺപിള്ളേരുടെ കൂടെയാ നടപ്പ്”

“ദേ ചേച്ചി വേണ്ട ട്ടോ.അജൂന് തൊട്ട് കളിക്കല്ലെ! ഡീസൻ്റായി നടക്കുന്ന ആണുങ്ങളുടെ പിറകെ പെണ്ണുങ്ങള് വരും ലെ അജൂ.പക്ഷെ ഒന്ന് മതി ട്ടോ അജൂ”

” ഒ പറയുന്ന ആള് ഭയങ്കര ഡീസൻ്റാണല്ലൊ ”

” എന്താ ചേച്ചി ”

ആദി അനുചേച്ചിയെ നോക്കി ചിരിച്ചു.

” ഡീ എൻ്റെ മോനെ പറ്റി അനാവശ്യം പറഞ്ഞാലുണ്ടല്ലൊ”

അമ്മ അനുവിനെ കെെയോങ്ങി കാണിച്ചു.

അജു ചിരിച്ച് കൊണ്ട് ഗിഫ്റ്റ് വാച്ചുമായി അകത്തേക്കോടി.

“അമ്മേ അമ്മയെന്താ ആലോചിക്കുന്നെ”

” ഒന്നൂല്ല മോനെ അനുവിൻ്റെ കാര്യം ഇങ്ങനെ ആലോചിച്ചത്. ഇവളുടെ കല്ല്യാണം കഴിയുന്നവരെ മനസ്സിൽ ഒരു തീയ്യാണ് ”

” അമ്മ വെറുതെ ടെൻഷനടിക്കല്ലെ അതൊക്കെ അതിൻ്റെ സമയത്ത് ഭംഗിയായി നടക്കുമെന്നെ”

” അങ്ങനെ പറഞ്ഞ് കൊടുക്ക് മോനെ ഇവളെനിക്ക് എനിക്ക് മനസമാധാനം തരുന്നില്ല”

” ആദി , ഡാ ഞങ്ങളുടെ അമ്പലം കാണേണ്ടെ വെെകീട്ട് നമുക്ക് പോവാ ട്ടൊ”

” അത് വെെകീട്ടല്ലെ മോളെ ഇപ്പ നമുക്ക് ഭക്ഷണം കഴിക്കാ വാ ആദി കഴിക്കാം”

ആദി അച്ഛൻ്റെയും അജൂൻ്റേം കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.അമ്മയും അനുച്ചേച്ചിയും തൊട്ടടുത്ത് തന്നെ നിന്ന് ആദിയെ വയറ് നിറയെ ഊട്ടി.

ആ വീട് കളി ചിരി തമാശകൾ കൊണ്ട് നിറഞ്ഞു.സന്ധ്യ പടി വാതിലിൽ എത്തി.

” ഇനി അമ്പലത്തിലേക്ക് വരണൊ”

” എണീക്കടാ മടിയാ, അജൂ ഈ ആദിച്ചേട്ടനെ ഒന്ന് എണീപ്പിക്കഡാ”

അജു പുത്തനുടുപ്പുടുത്ത് വാച്ചെല്ലാം കെട്ടി റെഡിയായി വന്നു.

” വാ ചേട്ടാ പോകാം”

അജു ആദിയുടെ കൈയിൽ പിടിച്ച് വലിച്ചു.

” ശരി വരാം വരാം”

” അങ്ങനെ വഴിക്ക് വാ”

” അച്ഛൻ വരുന്നില്ലെ?”

” ഇല്ലാ മോനെ നിങ്ങൾ പോയിട്ടു വാ ഞാൻ അത്യാവശ്യമായി ഒരാളെ കാണാൻ പോവുക! നിങ്ങള് വരുമ്പോഴേക്കും ഞാനും വരാം”

” ശരി അച്ഛാ ഞങ്ങള് പോയിട്ടുവരാം”

അനു അച്ഛനോട് പറഞ്ഞു.അമ്മയും ചേച്ചിയും അജൂവും ആദിയെയും കൂട്ടി അമ്പലത്തിലേക്ക് നടന്നു.ആദി മനസ്സ് നിറയെ ആ ദേവിയെ തൊഴുതു.

അനുചേച്ചിയും അമ്മയും എല്ലാവർക്കും വേണ്ടി വഴിപാടെല്ലാം ചെയ്യുകയാണ്.

ആദി വെളിയിലെ ആൽത്തറയിൽ വന്നിരുന്നു.നെൽപ്പാടങ്ങൾ കടന്നുവന്ന മന്ദമാരുതൻ അവനെ തലോടിക്കൊണ്ടിരുന്നു.

” പോവാം ആദി ”

അനുചേച്ചിയുടെ അമ്മ വിളിച്ചു.

” എന്താഡാ നിൻ്റെ മുഖത്ത് ഒരു കള്ളലക്ഷണം ”

” ഏയ് അത് ജന്മനാ ഉള്ളതാ ചേച്ചി”

” ഓ ജന്മനാ കളളനാണല്ലൊ ലെ മറന്നുപോയി”

അനു ചിരിച്ചുകൊണ്ട് പറഞ്ഞു.ഓരോ തമാശകൾ പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു.

അവർ കേറിച്ചെല്ലുമ്പോൾ അനുവിൻ്റെ അച്ഛൻ പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

” ഇനി അപ്പോൾ ചേച്ചിയുടെ കല്ല്യാണത്തിന് വരാം അച്ഛാ ”

ആദി എല്ലാവരോടും യാത്ര പറഞ്ഞു .

” ആദിമോനെ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വാ,നിൻ്റെ ചേച്ചീനേം അനിയനേം ഈ അമ്മയെയും മറക്കരുത് ട്ടോ ”

ആദിക്ക് കണ്ണ് നിറയുന്ന പോലെ തോന്നി.

” ഞാൻ വരും അമ്മേ”

ഏവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ പടിയിറങ്ങി…

സ്നേഹപൂർവ്വം…..

* A K R **

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1.3/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!