Skip to content

എസ്റ്ററിന്റെ നായ്ക്കുട്ടി

  • by
kids malayalam story

✒️റിച്ചൂസ്

പണ്ട് പണ്ട് അങ് ദൂരെ മലനിരകൾക്കപ്പുറം ഒരു മനോഹരമായ കൊട്ടാരം ഉണ്ടായിരുന്നു.. അവിടുത്തെ രാജാവായിരുന്നു ബാഡ്‍വിൻ..

അദ്ദേഹത്തിന്റെ പ്രിയ പത്നി അമേലിയ ഒരു സുന്ദരിയായ പെൺകുഞ്ഞിന് ജന്മം നൽകി …അവളുടെ പേരാണ് എസ്റ്റർ….അവളൊരു കുഞ്ഞു മാലാകയായിരുന്നു…വെള്ളാരം കണ്ണും  നുണകുഴിയും എല്ലാം കൊണ്ടും  അവൾ  അതി സുന്ദരിയായിരുന്നു ….അവർ അവളെ പൊന്ന് പോലെ വളർത്തി.. അവൾക് ആവശ്യമുള്ളതല്ലാം ബാഡ്‌വിൻ കൊട്ടാരത്തിൽ ഒരുക്കി… മനോഹരമായ പാവകളും കളിപ്പാട്ടങ്ങളും കൊണ്ട് അവളുടെ മുറി നിറച്ചു….

പക്ഷേ കുഞ്ഞു എസ്റ്ററിന് കൊട്ടാരത്തിന്റെ അകത്തു കളിക്കാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. അവൾക് കൊട്ടാരത്തിന്റെ പുറത്തുപോയി പുല്ലിലും മണ്ണിലും ഒകെ കളിക്കാനായിരുന്നു ആഗ്രഹം… അതിന് ബാഡ്‍വിനും അമേലിയയും സമ്മതിക്കുമോ… അവർ കുഞ്ഞു എസ്റ്ററിനെ പറഞ്ഞു മനസ്സിലാക്കി കൊട്ടാരത്തിനകത്തു തന്നെ ഇരുത്തി…

എസ്റ്റർ പല തവണ അവരുടെ കണ്ണ് വെട്ടിച്ചു പുറത്തു പോയെങ്കിലും അത് ബാഡ്‍വിനോ അമേലിയയോ കാണുകയും അവളെ ശകാരിച്ചു അകത്തേക്ക് കൂട്ടികൊണ്ടുവരുന്നതും പതിവായി..ജനാലയിലൂടെ മാത്രം മരങ്ങളുടെയും പക്ഷികളുടെയും ഭംഗി ആസ്വദിക്കുന്നത് കുഞ്ഞു എസ്റ്ററിന് ശരിക്കും മടുത്തു തുടങ്ങിയിരുന്നു …

ഒരിക്കൽ എസ്റ്റർ ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ അവളൊരു കുഞ്ഞു നായ്ക്കുട്ടിയെ കണ്ടു…നല്ല ഭംഗിയുള്ള ഓമനത്തമുള്ള നായ്ക്കുട്ടിയെ കണ്ടപ്പഴേ കുഞ്ഞു എസ്റ്ററിന് ഇഷ്ട്ടമായി…..

അവളതിന് പേരും ഇട്ടു. അർണോൾഡ് …അത് ജനാലക്കപ്പുറം വന്ന് നിന്നു കുഞ്ഞു എസ്റ്ററിനെ നോക്കി നിൽക്കുകയായിരുന്നു..  അവളതിന്നു അമ്മ അമേലിയ  തനിക് കഴിക്കാൻ തന്ന ബിസ്‌ക്കറ്റ് ഇട്ടു കൊടുത്തു….അർണോൾഡ് അതെല്ലാം സ്നേഹത്തോടെ  കഴിച്ചു കുഞ്ഞു എസ്റ്ററിനെ നോക്കി  നന്ദി പൂർവം വാലാട്ടി….

ഇതൊരു പതിവായി മാറി…എന്നും അർനോൾഡ് ജനാലക്കപ്പുറം വന്നു  കാത്തു  നില്കും..

എസ്റ്റർ അവന്ന്  ഇഷ്ടമുള്ള  എന്തെങ്കിലും  ഭക്ഷണം  അവന്ന്  കൊടുക്കും…അവർ തമ്മിലുള്ള  ആത്മബന്ധം വളരെ  അതികം ഇതിനോടകം  വളർന്നു  കഴിഞ്ഞിരുന്നു ..പകൽ സമയം മുഴുവനും അവളാ ജനാലക്കരികിൽ ചിലവിട്ടു….രണ്ടുപേർക്കും അവരുടെ ഭാഷകൾ പരസ്പരം  മനസ്സിലായി കഴിഞ്ഞിരുന്നു ….

കുഞ്ഞു എസ്റ്റർ അർനോൾഡ് ന് കഥകൾ പറഞ്ഞു കൊടുക്കുന്നതും പാട്ട് പാടി കൊടുക്കുന്നതുമെല്ലാം അവന്ന് വലിയ ഇഷ്ടം ആയിരുന്നു..അത്പോലെതന്നെ  അവർ  പലതരം  കളികൾ  കളിക്കുമായിരുന്നു..എസ്റ്റർ  അവന്ന്   ഇട്ട്  കൊടുക്കുന്ന  പന്ത് അത്  എത്ര  ദൂരത്താണെങ്കിലും  അർനോൾസ് എടുത്തു  കൊണ്ട് വരും…ഈ കളികളിൽ  എല്ലാം അവർ പരസ്പരം സന്തോവും  ആനന്ദവും കണ്ടത്തിയിരുന്നു …

ഒരു ദിവസം എസ്റ്റർ ആരും കാണാതെ പുറത്തിറങ്ങി… അർണോൾഡുമായി പന്ത് കൊണ്ട്  കളിച്ചു വസ്ത്രത്തിൽ  എല്ലാം  ചളിയായിരുന്നു..അതൊന്നും  എസ്റ്റർ വക  വെച്ചില്ല.. അന്നാദ്യമായി അവർ ഒരുമിച്ച് .കളിച്ചത്തിലുള്ള സന്തോഷം  ആയിരുന്നു… പക്ഷേ അത് ഭടന്മാരുടെ കണ്ണിൽ പെട്ടു.. അവർ അർണോൾഡിനെ അവിടെ നിന്നും തല്ലിയോടിച്ചു…അന്ന് എസ്റ്ററിന് അമ്മയുടെ അടുത് നിന്ന് നല്ല വഴക്കും കിട്ടി….

പിന്നീട് ജനാലക്കരികിൽ എസ്റ്റർ അർണോൾഡിനെ കാത്തിരുന്നെങ്കിലും കുറെ ദിവസം അർണോൾഡ് ആ വഴി വന്നില്ല… എസ്റ്ററിന് നല്ല സങ്കടമായി…അവൾ  ഭക്ഷണം  പോലും  കഴിക്കാതെയായി …പതിവ് പോലെ ഒരു ദിവസം ജനാലക്കരികിൽ എസ്റ്റർ വന്നുനോക്കുമ്പോൾ അതാ അർണോൾഡ് അവളെയും കത്ത് അവിടെ ഇരിക്കുന്നു… എസ്റ്ററിനെ കണ്ടതും അർണോൾഡ് സന്തോഷം കൊണ്ടന്നോണം അവളെ നോക്കി കുരച്ചു…

എസ്റ്ററിന്റെ സന്തോഷം പറയാനുണ്ടോ… ഇനിയും അർണോൾഡ് മായി കളിക്കാൻ അവൾ പുതിയൊരു മാർഗം കണ്ടത്തി.. അർണോൾഡിന് തന്റെ റൂമിന്റെ അകത്തേക്കു വരാൻ മറ്റാരും കാണാതെ എസ്റ്റർ വഴിയൊരുക്കി…..എസ്റ്റർ റൂമിന്റെ പുറത്തേക് പോലും ഇറങ്ങാത്തത് കണ്ട് ബാഡ്‌വിനും അമേലിയക്കും അതിശയമായി..മാത്രമല്ല.. പണ്ടത്തേതിനേക്കാൾ എസ്റ്റർ നല്ല  ഉഷാറായിരുന്നു . അവർ അറിയുന്നുണ്ടോ ഇതെല്ലാം …

അങ്ങനെ ഇരിക്കെ ബാഡ്‌വിന്റെ ശത്രുവായ ഇസാക്കിന്റെ ചാരന്മാർ എസ്റ്ററിനെ തട്ടികൊണ്ട് പോകാൻ വേഷം മാറി കൊട്ടാരത്തിൽ എത്തി..കൊട്ടാരത്തിൽ ബാഡ്‍വിനും അമേലിയയും ഇല്ലാത്ത സമയമായിരുന്നത് …എല്ലാവരുടെയും കണ്ണ് വെട്ടിച്ചു അവർ എസ്റ്ററിന്റെ മുറിയിൽ കയറി…

അന്നേരം എസ്റ്റർ അർണോൾടുമായി കളിക്കുകയായിരുന്നു.. അവർ എസ്റ്ററിന്റെ വാ പൊത്തി കൊണ്ട്പോകാൻ നോക്കിയതും അർണോൾഡ് വെറുതെ ഇരിക്കുമോ…. ചാരന്മാരുടെ കയ്യിൽ കടിച്ചു വലിച്ചു.. അവരുടെ വസ്ത്രങ്ങൾ എല്ലാം കീറി പറിച്ചു….എങ്കിലും അർനോൾഡ് കുഞ്ഞല്ലേ….അവനെ കൊണ്ട് ആവുന്ന വിതമൊക്കെ എസ്റ്ററിനെ രക്ഷിക്കാൻ നോക്കിയെങ്കിലും അവസാനം അവൻ പരാജിതനായി…

ചാരന്മാർ എസ്റ്ററിനെ കൊണ്ട് കടന്നു കളഞ്ഞു..കൊട്ടാരത്തിലേക് തിരിച്ചു വന്ന ബാഡ്‍വിനും അമേലിയയും എസ്റ്ററിനെ കാണാനില്ലന്ന വിവരം അറിഞ്ഞു അകെ ദുഃഖിതരായി. ഇന്നേരം നമ്മുടെ അർനോൾഡ് എന്താ ചെയ്തത് എന്നറിയോ.. അവൻ എസ്റ്ററിന്റെ മണം പിന്തുടർന്ന് ചാരന്മാരുടെ താവളം കണ്ടത്തി …അവിടെ അവർ എസ്റ്ററിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു …

അർനോൾഡ് എന്നിട്ട് കൊട്ടാരത്തിലേക്കു തിരിച്ചു വന്നു ഭയങ്കരമായി കുരച്ചു ശബ്ദം ഉണ്ടാക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി….അവന്റെ വായയിൽ എസ്റ്ററിന്റെ വസ്ത്രത്തിന്റെ കഷ്ണം ഉണ്ടായിരുന്നു.. അത് കണ്ട് എല്ലാവരും ഞെട്ടി…അർനോൾഡ് നെ എല്ലവരും കൂടി പിടിക്കാൻ നിന്നതും അവൻ ഓടി..

ഭടന്മാർ അവനെ പിന്തുടർന്ന് ചാരന്മാരുടെ താവളത്തിൽ എത്തി… അവർ ചാരന്മാരെ വധിച്ചു എസ്റ്ററിനെ രക്ഷിച്ചു….വിവരം കൊട്ടാരത്തിൽ അറിഞ്ഞു …തങ്ങളുടെ പൊന്നോമനയെ ആപത്തിൽ നിന്ന് രക്ഷിച്ച അർണോൾഡിനെ അന്ന് ഉപദ്രവിച്ചതിൽ അവർക്ക് കുറ്റബോധം തോന്നി… തങ്ങൾ ചെയ്ത തെറ്റിന് അർണോൾഡിനെ അവർ എസ്റ്ററിന് സമ്മാനിച്ചു…

ഗുണപാഠം : ആരെയും നിസാരമായി കരുതരുത്.. ആപത്തിലും കൂടെ നില്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.. പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിക്കുക.. അവ ഏത് ആപത്തു ഘട്ടത്തിലും നമ്മുടെ കൂടെ ഉണ്ടാകും.. മനുഷ്യരെക്കാളും എന്നും നന്ദി കാണിക്കുന്നവാരാണവർ….

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!